കാലടി: കാലടി സെന്റ് ജോർജ് പള്ളിയിൽ വിശുദ്ധ ഗീവർഗ്ഗീസ് സഹദയുടെതിരുന്നാളിന് വികാരി ഫാ മാത്യു കിലുക്കൻ കൊടി ഉയർത്തി.തുടർന്ന് വിശുദ്ധ കുർബാന പ്രസംഗം നൊവേന, ലദീഞ്ഞ് എന്നിവ നടന്നു. വെള്ളിയാഴ്ച രാവിലെ 5.30ന് വിശുദ്ധ കുർബാന തുടർന്ന് 12 മണിക്കൂർ ആരാധന, കുമ്പസാരം. വൈകീട്ട് 6ന് ദിവ്യകാരുണ്യ പ്രദക്ഷിണം കാഞ്ഞൂർ ഫൊറോന വികാരി ഫാ ജോയി കണ്ണമ്പുഴ കാർമ്മികനാകും.ഫാ ജെസ്റ്റിൻ കൈപ്രമ്പാടൻ സന്ദേശം നല്കും. വൈകീട്ട് 7ന് നാടകം ‘തച്ചൻ ‘.
ശനിയാഴ്ച രാവിലെ 5.30ന് വിശുദ്ധ കുർബാന. വൈകീട്ട് 5ന് ആഘോഷമായ വിശുദ്ധ കുർബാന ഫാ രഞ്ജിത്ത് കാർമ്മികനാകും. ഫാ സ്റ്റീഫൻ ചേലക്കര സന്ദേശം നല്കും. തുടർന്ന് വർണ്ണശബളമായ പട്ടണ പ്രദക്ഷിണം.. തിരുന്നാൾ ദിനമായ 8 ന് ഞായറാഴ്ച രാവിലെ 6 ന് വിശുദ്ധ കുർബാന തുടർന്ന് തിരുസ്വരൂപം എഴുന്നള്ളിച്ച് വയ്ക്കൽ 9.30 ന് ആഘോഷമായ തിരുനാൾ കുർബാന ഫാ റോമൽ കണിയാംപറമ്പിൽ കാർമ്മികനാകും.ഫാ പോൾ കൊമ്പൻ സന്ദേശം നല്കും. തുടർന്ന് പ്രദക്ഷിണം. വൈകീട്ട് 7ന് ഗാനമേള ( ജ്ഞാനോദയ സ്കൂൾ ഗ്രൗണ്ടിൽ)



