കാലടി: പുത്തന്‍കാവ് ഭദ്രകാളീ ക്ഷേത്രത്തിലെ മകരച്ചൊവ്വ ഉത്‌സവത്തിന് തുടക്കമായി. തന്ത്രി പ്രതിനിധി നരമംഗലം വാസുദേവന്‍ നമ്പൂതിരിപ്പാട് കൊടിയേറ്റി. ഞായറാഴ്ച രാവിലെ ഏഴു മുതല്‍ സൗന്ദര്യലഹരി പാരായണം. വൈകീട്ട് നാലിന് പുത്തന്‍കാവ് പൂരത്തില്‍ തിരുവല്ല രാധാകൃഷ്ണന്റെ പ്രമാണത്തില്‍ നടക്കുന്ന മേജര്‍സെറ്റ് പാണ്ടിമേളത്തില്‍ 71 കലാകാരന്‍മാര്‍ അണിനിരക്കും. വൈകീട്ട് 7.30-ന് നാട്ടരങ്ങ്. തിങ്കളാഴ്ച വൈകീട്ട് 5.30 മുതല്‍ കര്‍ണാടിക് ഹിന്ദുസ്ഥാനി ജുഗല്‍ബന്ദി, 6.30 മുതല്‍ ശാസ്ത്രീയ നൃത്തം, ഗാനോപഹാരം. ചൊവ്വാഴ്ച രാവിലെ 5.30-ന് 101 കരിക്ക് അഭിഷേകം, 8.30-ന് പൊങ്കാല, സംഗീതാരാധന, മാതൃവന്ദനം, ഉത്‌സവാഘോഷസമിതി നടത്തിക്കൊടുക്കുന്ന വിവാഹം, 12-ന് മകരയൂട്ട്, 5.30-ന് താലഘോഷയാത്ര, ആറിന് നൃത്തനൃത്യങ്ങള്‍, പൂമൂടല്‍, 2001 കതിനവെടി, നൃത്തനൃത്യങ്ങള്‍, 9.30-ന് താലസ്വീകരണം, ഗാനമേള.



