കാലടി: വഴി ചോദിക്കാനെന്ന ഭാവത്തിൽ വൃദ്ധയുടെ അടുത്തെത്തി മാല പൊട്ടിച്ച് കടന്നു കളഞ്ഞ മോഷ്ടാവ് പിടിയിൽ. ചേരാനല്ലൂർ പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന ഉമേഷ് (44) നെയാണ് കാലടി പോലീസ് പിടികൂടിയത്. ചൊവ്വര തെറ്റാലി സ്വദേശിനിയുടെ മാലയാണ് കവർന്നത്. പ്രസന്നപുരം അമ്പലക്കുളങ്ങര അമ്പലത്തിന് സമീപം നടന്നു പോവുകയായിരുന്ന വൃദ്ധയുടെ അടുത്ത് ബൈക്കിലെത്തി വഴി ചോദിക്കാനെന്ന രീതിയിൽ നിർത്തിയ ശേഷം ഒന്നേമുക്കാൽ പവനോളം തൂക്കം വരുന്ന മാല പൊട്ടിച്ചെടുക്കുകയായിരുന്നു.
ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. മോഷ്ടിച്ച മാല ചേരാനല്ലൂർ കച്ചേരിപ്പടി ജംഗ്ഷൻ ഭാഗത്തുള്ള ഫൈനാൻസ് സ്ഥാപനത്തിൽ പണയം വച്ചിരിക്കുകയായിരുന്നു.ഇത് കണ്ടെടുത്തു. ഇരുചക്രവാഹനവും പ്രതി ധരിച്ച ഹെൽമെറ്റും, റെയിൻ കോട്ടും മാസ്ക്കും പോലീസ് കസ്റ്റഡിയിലെടുത്തു. വരാപ്പുഴ, ചേരാനല്ലൂർ, ബിനാനി പുരം, നോർത്ത് പറവൂർ, ആലുവ സ്റ്റേഷനുകളിലായി പത്തോളം കേസുകളുണ്ട്.
ഇൻസ്‌പെക്ടർ അനിൽകുമാർ റ്റി മേപ്പിള്ളി, എസ് ഐ മാരായ ജോസി എം ജോൺസൺ, ശ്യാം, സുധീർ, റെജിമോൻ, ഉണ്ണി എ എസ് ഐ പ്രസാദ് സി പി ഓ മാരായ എൽദോസ്, ധനേഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.



