കാഞ്ഞൂർ : കാലടി മറ്റൂരിൽ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. സ്കൂട്ടർ യാത്രക്കാരൻ കാഞ്ഞൂർ കാച്ചപ്പിള്ളി ഔസേഫ് (72) ആണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അപകടം. അപകടത്തെ തുടർന്ന് പരിക്കേറ്റയാളെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയ്ക്ക് 12:30 യോടെ മരണം സംഭവിക്കുകയായിരുന്നു.



