
കാലടി: കാലടി ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്തിലെ 17 വാർഡുകളിലെയും മാലിന്യങ്ങൾ ശേഖരിച്ച് പൂർത്തിയായ ശേഷമാണ് പ്രഖ്യാപനം നടത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷൈജൻ തോട്ടപ്പിള്ളി പ്രഖ്യാപനം നടത്തി. വൈസ് പ്രസിഡൻ്റ് ഷാനിത നൗഷാദ് അധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സിജു കല്ലുങ്ങൽ, ശാന്ത ചാക്കോ, ഷിജി വർഗീസ്, അംഗങ്ങളായ സരിത ബൈജു, കെ.ടി. എൽദോസ്, പി.കെ. കുഞ്ഞപ്പൻ, ബിനോയ് കൂരൻ, ശാന്ത ബിനു, സ്മിത ബിജു, ഷിജ സെബാസ്റ്റ്യൻ, അംബിളി ശ്രീകുമാർ, പി.ബി. സജീവ്, സി.വി. സജേഷ്, എം.പി. ആൻ്റണി, സെക്രട്ടറി പി.എസ്. വിജയലക്ഷമി, അസി. സെക്രട്ടറി ബിന്ദു എന്നിവർ പ്രസംഗിച്ചു.
സർക്കാർ നടപ്പാക്കിവരുന്ന മാലിന്യ ശുചിത്വ പ്രവർത്തനത്തിന്റെ ഭാഗമായാണ് കാലടിയിലും പ്രഖ്യാപനം നടന്നത്. പഞ്ചായത്തിലെ മുഴുവൻ സ്ഥാപനങ്ങളും, അങ്കണവാടികൾ, ലൈബ്രറികൾ തുടങ്ങിയവ മാലിന്യമുക്തമായി പ്രഖ്യാപിച്ച ശേഷമാണ് പഞ്ചായത്തിൽ പ്രഖ്യാപനം നടത്തിയത്. ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെയും ഹരിത കർമ്മ സേനാംഗങ്ങളുടെയും രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക റസിഡൻസ് അസോസിയേഷനുകളുടെയും സഹകരണത്തോടെ ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത പ്രവർത്തനങ്ങൾ നടത്തിയത്.