
കലടി: മലയാറ്റൂർ പുഴയിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ച അച്ചനും മകനും നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാ മൊഴി. ഇന്നലെ വൈകീട്ടാണ് മലയാറ്റൂർ നെടുവേലി ഗംഗ(51), മകൻ ധാർമിക് (5) എന്നിവർ പെരിയാറിൽ മങ്ങി മുരിച്ചത്. ഇന്ന് ഉച്ചയോടെയാണ് ഇരുവരുടെയും മൃതദേഹം പോസ്റ്റുമാർട്ടത്തിന് ശേഷം വീട്ടിൽ എത്തിച്ചത്. ഗംഗയുടെ മൂത്ത മകൾ ശ്രീദുർഗയോട് അച്ചന്റെയും അനിയന്റേയും മരണ വിവരം അറിയിച്ചിരുന്നില്ല. മലയാറ്റൂർ സെന്റ്. തോമസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ പത്താം ക്‌ളാസ് വിദ്യാർത്ഥിയാണ് ശ്രീദുർഗ. പരീക്ഷ നടക്കുന്നതിനാലാണ് മരണ വിഷരം അറിയിക്കാതിരുന്നത്. അപകടത്തെ തുടർന്ന് വെന്റിലേറ്ററിലാണ് ഇരുവരും എന്നാണ് ശ്രീദുർഗയോട് പറഞ്ഞത്.
പരീക്ഷ കഴിഞ്ഞതിന് ശേഷമാണ് അനിയന്റെയും, അച്ചന്റെയും വിയോഗം ശ്രീദുർഗയെ അറിയിച്ചത്. ഇവരുടെ ചേതനയറ്റ മൃതദേഹം കണ്ടപ്പോൾ ശ്രീദുർഗയ്ക്ക്
സങ്കടം അടക്കാനായില്ല. ഇതോടെ നാട് ഒന്നടങ്കം സങ്കടക്കടലായി. കണ്ടു നിന്നവരിലും നൊമ്പരമുണർത്തുന്നതായിരുന്നു ശ്രീദുർഗയെ മൃതദേഹങ്ങൾ കാണിച്ചപ്പോഴുണ്ടായ നിമിഷങ്ങൾ. തുടർന്ന് വൈകീട്ട് മലയാറ്റൂർ ഈസ്റ്റ് എസ്എൻഡിപി ശ്മശാനത്തിൽ ഇരുവരുടെയും മൃതദേഹം സംസ്‌ക്കരിച്ചു.