
കാലടി: മലയാറ്റൂർ മുണ്ടങ്ങാമറ്റത്ത് ഉണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. മുണ്ടങ്ങാമറ്റം റിട്ടയേഡ് റെയിൽവേ സ്റ്റേഷൻ മാസ്റ്റർ ഒരിക്കുംപുറത്ത് അയ്യപ്പൻ കുഞ്ഞ് മകൻ റിഷാൻ (പാച്ചു, 14 ) ആണ് മരിച്ചത്. നീലേശ്വരം എസ്എൻഡിപി സ്‌കൂളിലെ 9ാം ക്ലാസ് വിദ്യാർത്ഥി ആണ്. രണ്ടാഴ്ച്ച മുൻപായിരുന്നു അപകടം.