
കാലടി. കളബാട്ടുപുരം മണവാളൻ ജിജോയുടെ വീട്ടിലെ കോഴി കൂട് തകർത്ത് അജ്ഞാത ജീവി വളർത്തു കോഴികളെ കടിച്ച് കൊന്നു. ഞായറാഴ്ച രാത്രിയിലാണ് സംഭവ മുണ്ടായത്. രണ്ട് കുടുകളിലായി ഉണ്ടായിരുന്ന 10 കോഴികളെ ളെ കടിച്ച് കൊന്നു. മറ്റ് കോഴികൾ ജാതി മരത്തിന്റെ മുകളിലേക്ക് കയറി രക്ഷപ്പെട്ടു. വിവിധയിനം വളർത്ത് കോഴികളാണ് കൂട്ടിലുണ്ടായിരുന്നത്.
കൂടിന്റെ സമീപത്തായി പല സ്ഥലത്തായിട്ടാണ് കൊന്നിട്ടിരുന്നത്. രാവിലെയാണ് വീട്ടുകാർ സംഭവമറിയുന്നത്. മരപ്പട്ടിയാണോ എന്ന് സംശയിക്കുന്നതായി ജിജോ പറഞ്ഞു. രാത്രി കാലങ്ങളിൽ തെരവ് നായ്ക്കളുടെയു ശല്യം ഈ മേഖലയിൽ രൂക്ഷ മുള്ളതായി പ്രദേശ വാസികൾ പറഞ്ഞു. മാസങ്ങൾക്ക് മുമ്പ് ഈ പ്രദേശത്ത് തന്നെ അജ്ഞാത ജീവി രണ്ടു വീടുകളിലെ, ആടിനെയും, കോഴികളെയും കടിച്ച് കൊന്നിരുന്നു.