
കാലടി: റോട്ടറി ക്ലബ് കാലടിയുടെ സ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള പഠനസഹായ പദ്ധതിയുടെ ഭാഗമായി മാണിക്യമംഗലം എൻഎസ്എസ് ഹൈസ്‌കൂളിൽ റൈറ്റിംഗ് ബോർഡുകൾ വിതരണം ചെയ്തു. കാലടി റോട്ടറി ക്ലമ്പ് പ്രസിഡൻറ് ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായ ചടങ്ങിൽ റോട്ടറി അസിസ്റ്റൻറ് ഗവർണർ ജോബി വിതരണോദ്ഘാടനം ഉദ്ഘാടനം നിർവഹിച്ചു. ഹൈസ്‌കൂൾ പ്രധാന അധ്യാപിക സ്മിത എസ് നായർ. ഡോ: കൃഷ്ണൻ നമ്പൂതിരി, റെജി ജോസ് പാറക്ക തുടങ്ങിയവർ സംസാരിച്ചു.