07

Mar

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
707 views 2 sec 0 Comment

കാലടിയിലെ ഗതാഗതക്കുരുക്ക്; മുഴുവൻ തീരുമാനങ്ങളും നടപ്പാക്കണം. ഓട്ടോറിക്ഷ സ്റ്റാൻഡുകൾ മാറ്റിയിട്ടില്ല; ബസ്സ് ഉടമകൾ

admin - July 15, 2024

കാലടി: കാലടിയിലെയും മറ്റുരിലെയും ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ട്രാഫിക് അഡൈ്വസറി യോഗത്തിലെ മുഴുവൻ തീരുമാനങ്ങളും നടപ്പിലാക്കണമെന്ന് ബസ്സുടമകൾ. കാലടി ശ്രീശങ്കര പാലം മുതൽ മറ്റൂർ കോളേജ് ജംഗ്ഷൻ വരെയുള്ള റോഡരികിലെ പാർക്കിംഗ് ഒഴിവാക്കുന്നതും ടൗണിൽ മുസ്ലിം പള്ളിക്ക് മുമ്പിലെ ഓട്ടോറിക്ഷ സ്റ്റാൻഡ് നിർത്തലാക്കുന്നതും മലയാറ്റൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് വൺവേ ഏർപ്പെടുത്തുന്നതടക്കമുള്ള തീരുമാനങ്ങൾ നടപ്പിലാക്കാത്തതുമൂലം മീഡിയൻ സ്ഥാപിച്ചത് പലപ്പോഴും കുരുക്ക് ഉണ്ടാകുവാൻ കാരണമാകുന്നു.

ഏതെങ്കിലും വാഹനം വാഹനം അപകടത്തിൽ പെടുകയോ തകരാറിലായോ ചെയ്താൽ പോലും റോഡിൽ നിന്നും ഉടനടി നീക്കം ചെയ്തതിനുള്ള സംവിധാനങ്ങൾ ഇല്ലാത്തത് പ്രതിസന്ധികൾ വർദ്ധിപ്പിക്കുന്നു.മീഡിയനുകൾ സ്ഥാപിച്ചിടങ്ങളിൽ മിക്കയിടത്തും കൂടുതൽ വിടവ് അനുവദിച്ചതിനാൽ മുന്നിൽ പോകുന്ന വാഹനം എപ്പോൾ വേണമെങ്കിലും വലത്തോട്ട് തിരിയ്ക്കാനുള്ള അവസരം നിലവിലുണ്ട്.ഇതും അപകടങ്ങൾ ഉണ്ടാകുവാനും മെല്ലെപ്പോക്കിനും ഇടവരുത്തുന്നുണ്ട്. എം സി റോഡിൽ വാഹനങ്ങൾ പോകുന്നതിന്റെ എതിർ ദിശയിലേക്ക് അഭിമുഖമായി മുസ്ലീം പള്ളിയ്ക്കു മുന്നിലും പെരുമ്പാവൂർ ബസ് സ്റ്റോപ്പിലും ഉള്ള ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യുന്നതും യാതൊരു മുന്നറിയിപ്പുമില്ലാതെ തലങ്ങും വിലങ്ങും തിരിയുന്നതും മീഡിയൻ സ്ഥാപിച്ച തിനെത്തുടർന്ന് പ്രയാസങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇത് വാഹനങ്ങളുടെ വേഗത മന്ദഗതിയിലാകുന്നന്നതിന് കാരണമാകുന്നുണ്ട്.

ശ്രീ ശങ്കര പാലത്തിന്റെ ഇരു കരകളിലും തുടർച്ചയായി രൂപപ്പെടുന്ന കുഴികൾ അടച്ചാൽ ഒരാഴ്ച്ച പോലും അതിന് ആയുസ്സ് ഉണ്ടാകുന്നില്ല. സ്ഥിതി വഷളാകുന്നതിന് ഇത് പ്രധാന കാരണമാകുന്നുണ്ട്.ടൗണിൽ നിന്നും ബസ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന ബസ്സുകൾക്ക് അപകടമുണ്ടാക്കുന്ന തരത്തിൽ ഓട്ടോറിക്ഷകൾ അതേ ദിശയിൽ പുറത്തേക്ക് പോകുന്നതും ഒഴിവാക്കേണ്ടതാണ്. മഴക്കാലത്ത് ഷട്ടറുകൾ താഴ്ത്തിയിട്ട ശേഷം സ്റ്റാൻഡിലേക്ക് തിരിയുന്ന ബസ് ഡ്രൈവർമാർക്ക് ‘ബ്ലൈൻഡ് സ്‌പോട്ട്’ ആയി മാറുന്ന ഇവിടെ വൻ അപകട സാധ്യത നിലനിൽക്കുന്നുണ്ട്.

രാവിലെ 8 മണിയോടെ ടൗണിലെ വിവിധ സ്‌കൂളുകളിലേക്കുള്ള വിദ്യാർത്ഥികളെ കൊണ്ടുവിടുന്ന മാതാപിതാക്കളുടെയും സ്വകാര്യ ട്രിപ്പുകൾ നടത്തുന്ന വാഹനങ്ങളുടെയും തിരക്ക് വർധിക്കുമെങ്കിലും ഏറെ കഴിഞ്ഞാണ് പോലീസ് ഡ്യൂട്ടിക്ക് എത്തുന്നത് . അപ്പോഴേക്കും കുരുക്ക് വർദ്ധിച്ചിരിക്കും. മന്ത്രിയുടെ സന്ദർശന വേളയിൽ കാലടി സ്റ്റേഷനിലേക്ക് 5 പോലീസിനെ അധികമായി നൽകുമെന്ന പ്രഖ്യാപനവും നടപ്പിലായില്ല.

മീഡിയയിൽ സ്ഥാപിച്ചതിന്റെ ഗുണം പൂർണമായി ലഭിക്കുന്നതിന് ട്രാഫിക് അഡൈ്വസറി കമ്മിറ്റി എടുത്ത മുഴുവൻ തീരുമാനങ്ങളും അടിയന്തിരമായി നടപ്പാക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് അങ്കമാലി – കാലടി മേഖല പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ പ്രസിഡൻറ് ഏ. പി. ജിബി, സെക്രട്ടറി ബി.ഒ. ഡേവിസ് എന്നിവർ ആവശ്യപ്പെട്ടു.

 

PREVIOUS

ബസ് യാത്രയ്ക്കിടെ നിയമ വിദ്യാർത്ഥിനിയെ കടന്നുപിടിച്ചു; സർക്കാർ ജീവനക്കാരന്‍ അറസ്റ്റില്‍

NEXT

ജോയിയുടെ മൃതദേഹം സംസ്കരിച്ചു
Related Post
February 10, 2024
വയനാട്ടില്‍ വീണ്ടും കാട്ടാന, ഗേറ്റ് തകര്‍ത്ത് അകത്ത് കയറി, ആക്രമണത്തില്‍ ഒരു മരണം
May 3, 2024
അന്തർദേശീയ ശ്രീശങ്കര നൃത്തസംഗീതോത്സവ അവാർഡുകൾ പ്രഖ്യാപിച്ചു
March 11, 2024
വില്ലേജ് ഓഫീസറെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
January 15, 2024
ആയൂർവ്വേദ ചികിത്സയ്ക്കുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന സ്ഥാപനത്തിൽ ലക്ഷങ്ങൾ തട്ടിപ്പു നടത്തിയ അമ്മയും മകളും അറസ്റ്റിൽ
Comments are closed.
ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
March 6, 2026
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
March 5, 2026
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
March 3, 2026
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
March 3, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
News Vision
News Vision
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം
News Vision
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച്
News Vision
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക്

Recent Posts

  • ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
  • സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
  • അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
  • മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
  • ജെ.ആർ രാജേഷിന് 6th ഡാൻ ബ്ലാക്ക് ബെൽറ്റ് പദവി; പദവി കരസ്ഥമാക്കുന്ന ഏക മലയാളി
© Copyright 2025 - Newsvision. All Rights Reserved