06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
856 views 0 sec 0 Comment

ആദിശങ്കരയ്ക്ക്‌ കേരള സ്റ്റാര്‍ട്ടപ് മിഷന്റെ അംഗീകാരം; സ്റ്റാര്‍ട്ടപ്പുകളുടെ കേന്ദ്ര ഹബ്ബായി ആദിശങ്കര പ്രവര്‍ത്തിക്കും

admin - October 13, 2023

കാലടി: ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ്ങ് ആന്‍റ് ടെക്നോളജിക്ക് കേരള സ്റ്റാര്‍ട്ടപ് മിഷന്‍റെ അംഗീകാരം. ലീപ് (ലോക്കല്‍ എന്‍റര്‍പ്രണര്‍ഷിപ്പ് അഡ്വാന്‍സ്മെന്‍റ് പ്രോഗ്രാം) പദവിയാണ് ആദിശങ്കരയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇതിലൂടെ കേരള സ്റ്റാര്‍ട്ടപ് മിഷന്‍റെ ലീപ് സെന്‍ററായി ആദിശങ്കര മാറും. വിദ്യാര്‍ത്ഥികളുടേയും, സാധാരണക്കാരുടെയും ആശയങ്ങള്‍ക്ക് ആദിശങ്കരയിലെ ടെക്നോളജി ബിസിനസ് ഇന്‍ക്യൂബേറ്ററില്‍ പരിശീലനവും, വേണ്ട മാര്‍ഗനിര്‍ദേശങ്ങളും നല്‍കി മികച്ച ബിസിനസ് സംരഭകരാക്കി മാറ്റും. കേരളത്തിലെ രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പുകളുടെ കേന്ദ്ര ഹബ്ബായി ആദിശങ്കര പ്രവര്‍ത്തിക്കും.

കേരളത്തിലെ 3 എന്‍ജിനീയറിങ്ങ് കോളേജുകള്‍ക്കാണ് ലീപ് പദവി ലഭിച്ചിട്ടൊളളു. അതില്‍ ഒന്നാണ് ആദിശങ്കര. എറണാകുളം ജില്ലയിലെ ലീപ് പദവിയുളള ഏക എൻജിനിയറിങ് കോളേജാണ് ആദിശങ്കര. കോവിഡ് കാലത്ത് ചിലവ് കുറഞ്ഞ വെന്‍റിലേറ്റര്‍ അടക്കം നിരവധി ജനോപകാരപ്രദമായ കണ്ടുപിടുത്തങ്ങള്‍ ആദിശങ്കര നടത്തിയിരുന്നു. അതെല്ലാം സര്‍ക്കാരിലേക്ക് കൈമാറുകയും ചെയ്തിരുന്നു. അത്തരം പ്രവര്‍ത്തനങ്ങളും ലീപ് പദവി ലഭിക്കാന്‍ ആദിശങ്കരയ്ക്ക് സഹായകരമായി. 12 ഓളം സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ ആദിശങ്കരയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍ ഇതിനകം തന്നെ കാമ്പസില്‍ നിന്ന് 30-ലധികം ഉല്‍പ്പന്നങ്ങള്‍ വാണിജ്യവല്‍ക്കരിച്ചിട്ടുണ്ട്. കേരളത്തിലെ ഏറ്റവും മികച്ച ടിബിഐ ആണ് ആദിശങ്കരയിലേത്.

തിരുവനന്തപുരത്ത് വച്ച് നടന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദുവിന്‍റെ സാനിധ്യത്തില്‍ ഇലക്ട്രോണിക്സ് ആന്‍റ് ഐടി സെക്രട്ടറി ഡോ. രത്തന്‍ യു കേല്‍ക്കര്‍ ഐഎഎസില്‍ നിന്നും ആദിശങ്കര ടിബിഐ ഇന്‍ക്യുബേഷന്‍ മാനേജന്‍ പ്രെഫ. അജയ് ബേസില്‍ വര്‍ഗീസും, ആദിശങ്കര ഐഇഡിസി നോഡല്‍ ഓഫീസര്‍ പ്രെഫ. എല്‍ദോസ് സിമും ചേര്‍ന്ന് പുരസ്ക്കാരം ഏറ്റുവാങ്ങി. കേരള ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി വൈസ്ചാന്‍സിലര്‍ ഡോ: സജി ഗോപിനാഥ്,  കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സിഇഒ അനുപ് അംബിക തുടങ്ങിയര്‍ പങ്കെടുത്തു.

PREVIOUS

ശ്രീശങ്കരാചാര്യരുടെ പ്രതിമയ്ക്കു മുന്നിൻ കൊടി തോരണങ്ങൾ വക്കുന്നത് നിരോധിച്ചു

NEXT

ശനി, ഞായർ ദിവസങ്ങളിൽ ശ്രീമൂലനഗരത്ത് അതിഥി തൊഴിലാളികളുടെ വിവര ശേഖരണം നടത്തും
Related Post
April 17, 2026
വാൽപ്പാറയിൽ ജീവൻ നഷ്ടമായത് പ്രധാനാധ്യാപികയടക്കം 9 പേർക്ക്
March 23, 2024
തൃശ്ശൂർ ആറാട്ടുപുഴ പൂരത്തിനിടെ ആനയിടഞ്ഞു. നിരവധി പേർക്ക് പരിക്ക്
May 15, 2025
കാഞ്ഞൂർ കോഴിക്കാടൻപടിയിൽ ഗൃഹനാഥന് കുറുനരിയുടെ കടിയേറ്റു
March 19, 2024
കാറില്‍ എം ഡി എം എ വെച്ച് മുന്‍ ഭാര്യയെയും ഭര്‍ത്താവിനെയും കുടുക്കാൻ യുവാവിന്റെ ശ്രമം
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved