
കാലടി:കണ്ണൂർ പയ്യന്നൂരിൽ നടന്ന വാഹനാപകടത്തിൽ കാലടി സ്വദേശിയായ യുവാവ് മരിച്ചു.ചെങ്ങൽ പറേലി വീട്ടിൽ അൻസാർ(33) ആണ് മരിച്ചത്.അൻസാർ ഓടിച്ചിരുന്ന മിനി ലോറി മറ്റൊരു ലോറിയിൽ ഇടിക്കുകയായിരുന്നു.തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം.ഖബറടക്കം ബുധനാഴ്ച്ച രാവിലെ ഒമ്പത് മണിക്ക് ചെങ്ങൽ മുഹ്‌യിദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.പിതാവ് പരേതനായ ഹസൈനാർ.മാതാവ് ജീല.ഭാര്യ ഭീമ.മക്കൾ:ദിയ ഫാത്തിമ,മുഹമ്മദ് സൈൻ ആദം,ദരിയ ഹുമൈറ