06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
820 views 0 sec 0 Comment

അശാസ്ത്രീയമായ കാന നിർമ്മാണം കാലടിയിലെ വെള്ളക്കെട്ടിന് കാരണം; പഞ്ചായത്ത് അടിയന്തിര നടപടിക്കായി ജില്ലാ കളക്ടറെ സമീപിക്കും

admin - May 24, 2024

കാലടി: കാലടി ടൗണിലെ മലയാറ്റൂർ റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തിര അനുമതിക്കായി സ്വീകരിക്കാൻ ജില്ലാ കളക്ടറെ സമീപിക്കാൻ  പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷൈജൻ തോട്ടപ്പിള്ളി. കാനയുടെ അശാസ്ത്രീയമായ നിർമ്മാണമാണ് വെള്ളക്കെട്ടിന് കാരണമെന്ന് കമ്മിറ്റി വിലയിരുത്തി. വെള്ളം ഒഴുകി പോകുന്ന വിധത്തിൽ കാന വൃത്തിയാക്കുന്നതിന് കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. മാൻ ഹാളുകൾ തമ്മിൽ മീറ്ററുകൾ അകലമുള്ളതിനാൽ ഇറങ്ങി വൃത്തിയാക്കാൻ കഴിയുന്നില്ല. കാന വ്യത്തിയാക്കണമെങ്കിൽ സ്ലാബ് മാറ്റണം. അങ്ങനെ ചെയ്യുമ്പോൾ കൈവരിയും നടപ്പാതയും നഷ്ടപ്പെടും.

ബി പി സി എൽ ൻ്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് നിർമ്മിച്ച കാന അടിയന്തിര സാഹചര്യമുണ്ടായാൽ സ്ലാബ് പൊളിച്ച് വൃത്തിയാക്കുന്നതിന് അനുമതിക്കായാണ് ജില്ലാ കളക്ടറെ സമീപിക്കുന്നത്. ഇതോടൊപ്പം മുൻകാലങ്ങളിൽ വെള്ളം ഒഴുകി പോയിരുന്ന സംസ്കൃത സർവ്വകലാശാലക്കകത്തെ കാന തുറക്കുന്നതിനും അനുമതി ആവശ്യപ്പെടും.
വാർഡുകളിലെ കാനകളുടെ ശുചീകരണ പ്രവർത്തനങ്ങളും ആരംഭിച്ചു കഴിഞ്ഞു. ചെമ്പിച്ചേരി റോഡിൽ ഹിറ്റാച്ചി ഉപയോഗിച്ച് വൃത്തിയാക്കുന്ന ജോലി ചെയ്ത് വരുന്നു. ഉടുമ്പുഴ കൈത തോട് തോട് ശുചീകരണം പൂർത്തിയാക്കി. വാർഡുകളിലെ കാനകൾ വൃത്തിയാക്കുന്നതിനും മറ്റു പ്രവർത്തികൾക്കുമായി 20000 രൂപ വീതം പഞ്ചായത്തിൻ്റെ തനത് ഫണ്ടിൽ നിന്നും വാർഡ്തല സാനിറ്റേഷൻ കമ്മിറ്റി അക്കൗണ്ടിലേക്ക്  കൈമാറാനും കമ്മിറ്റി തീരുമാനിച്ചു.

നിർമ്മാണത്തിലിക്കുന്ന കാനയിലെ മാലിന്യങ്ങൾ നീക്കാൻ മലയാറ്റൂർ റേഡിൽ കാനനിർമ്മിക്കുന്ന പിഡബ്ല്യുഡി അധികൃതരോടാവശ്യപ്പെടും. റോഡുകളുടെ റീടാറിംഗും മറ്റും പൂർത്തിയാക്കാനാവാത്തതിനാലും പഞ്ചായത്ത് വളരെ ബുദ്ധിമുട്ടിലാണ്. പണം ലഭിക്കില്ലെന്ന അവസ്ഥ വന്നതോടെ കരാറുകാർ പ്രവർത്തികൾ ചെയ്യാൻ മടിച്ചു. ഇതു മൂലം നിരവധി റോഡുകളിലും കുഴികൾ രൂപപ്പെട്ട് വെള്ളക്കെട്ടിലാണ്. പഞ്ചായത്തിന് ലഭിക്കേണ്ട ഫണ്ടുകൾ കൃത്യമായി ലഭിക്കാത്ത സാഹചര്യത്തിൽ മനപൂർവ്വം ഇത് മറച്ചു വച്ച് എല്ലാറ്റിനും പഞ്ചായത്തിനെ പഴിചാരി മുന്നോട്ടു പോകുന്നവരുടെ തനിനിറം തിരിച്ചറിയണമെന്ന് പ്രസിഡൻ്റ് പറഞ്ഞു.

PREVIOUS

വീണ്ടും ബാർ കോഴയ്ക്ക് നീക്കം; അസോസിയേഷൻ നേതാവിന്റെ ശബ്ദ സന്ദേശം പുറത്ത്

NEXT

മദ്യനയത്തിന്‍റെ പ്രാരംഭ ചർച്ചകൾ പോലുമായില്ല; പണപ്പിരിവിന് ശ്രമിക്കുന്നത് അതീവഗൗരവതരം: എം. ബി. രാജേഷ്
Related Post
December 10, 2025
രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്: മുൻകൂർ ജാമ്യം അനുവദിച്ച് കോടതി
April 21, 2024
കെഎസ്ആർടിസി ജീവനക്കാർക്കെതിരേ വീണ്ടും നടപടി; 40 പേരുടെ ജോലി പോയി, 97 പേർക്ക് സസ്പെൻഷൻ
January 5, 2024
5 ദിവസം കനത്ത മഴയ്ക്ക് സാധ്യത; യെലോ അലർട്ട്
January 24, 2025
മസ്തകത്തിന് പരിക്കേറ്റ കാട്ടാനയെ മയക്കുവെടിവെച്ചു
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved