കാലടി: കാലടിയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ കാലടി സന്ദർശനത്തിന് മുന്നോടിയായി മന്ത്രിക്ക് സമർപ്പിക്കുന്നതിനുളള രൂപരേഖ തെയ്യാറാക്കുന്നതിനുളള യോഗം മെയ് 10 വെള്ളിയാഴ്ച്ച വൈകീട്ട് 5 ന് കാലടി സെന്റ് ജോർജ് പാരിഷ് ഹാളിൽ നടക്കും. മന്ത്രിയുടെ നിർദേശ പ്രകാരമാണ് യോഗം നടക്കുന്നത്. കാലടി ടൗൺ റെസിഡന്റ്സ് അസോസിയേഷനാണ് യോഗത്തിന് നേതൃത്വം നൽകുന്നത്. മാട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരിക്കും യോഗം.
കാലടിയിലേയും മറ്റൂരിലെയും ഗതാഗത കുരുക്ക് പരിഹരിക്കാനുള്ള പ്രായോഗിക നിർദേശങ്ങളായിരിക്കും യോഗത്തിൽ ചർച്ച ചെയ്യുക. കാലടിയിലെയും പരിസരപ്രദേശങ്ങളിലെയും ജനപ്രതിനിധികൾ, വ്യാപാരി സംഘടനകൾ, ബസ് ഓപ്പറേറ്റർസ്, ഓട്ടോറിക്ഷ ഡ്രൈവർമാരുടെ പ്രതിനിധികൾ, മറ്റ് സാമൂഹ്യ, സാംസ്‌കാരിക, സന്നദ്ധ, മത, സമുദായിക സംഘടനകളുടെ പ്രതിനിധികൾ എന്നിവർക്ക് നിർദേശങ്ങൾ സമർപ്പിക്കാം. രേഖാമൂലമായോ സ്‌കെച്ച് ആയോ നിർദേശങ്ങൾ അവതരിപ്പിക്കുന്നത് കൂടുതൽ ഉചിതമായിരിക്കും. ഒരു സംഘടനയിൽ നിന്നും 2 പേർക്ക് പങ്കെടുക്കാം.
ഈ യോഗത്തിൽ ഉയർന്നു വരുന്ന പ്രായോഗിക നിർദേശങ്ങൾ ക്രോഡീകരിച്ച് ഈ മാസം നടക്കുന്ന മന്ത്രി-ഉദ്യോഗസ്ഥതല യോഗത്തിൽ അവതരിപ്പിക്കും.എല്ലാ സംഘടനകളുടെയും സഹകരണം പ്രതീക്ഷിക്കുന്നതയായി കാലടി ടൗൺ റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായ കെ. വി. ടോളിൻ, ജെസ്റ്റോ പോൾ, കെ. ഷൈൻ എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9847278480