കാലടി: മൂന്നാമത് അന്തർദേശീയ ശ്രീശങ്കര നൃത്തസംഗീതോത്സവ അവാർഡുകൾ പ്രഖ്യാപിച്ചു. വിദേശത്ത് ഭാരതീയ കലകൾ പ്രാത്സാഹിപ്പിക്കുന്നവർക്കുള്ള അന്തർദേശീയ എൻ.ആർ.ഐ.അവാർഡ് ഇംഗ്ലണ്ടിൽ നിന്നുള്ള ഡോ.ഗീതാ ഉപാദ്ധ്യായക്ക് നൽകും. ശാസ്ത്രീയ കലാരംഗത്തെ മികച്ച ഗവേഷണത്തിന് മോഹിനിയാട്ടത്തിൽ ഡോക്ടറേറ്റ് ലഭിച്ച കലാമണ്ഡലം ഡോ.എൻ.ബി കൃഷ്ണപ്രിയക്കാണ് ആഗമാനന്ദ പുരസ്‌കാരം. പ്രശസ്ത നർത്തകി കലാമണ്ഡലം ലീലാമ്മയുടെ മകളാണ്.
ക്ലാസിക് കലകളെ പ്രോത്സാഹിപ്പിക്കുന്ന ബിസിനസ് സംരംഭകൾക്ക് ഏർപ്പെടുത്തിയ ശ്രീശങ്കരാചാര്യ ബിസ് ആർട്‌സ് അവാർഡിന് മേഴ്‌സിലിസ് ഐസ് ക്രീം ഡയറക്ടർ നിഷ പൈലി, സീസി ഫുഡ് പ്രോഡക്ടസ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ്ങ് ഡയറക്ടർ സിബി സുനിൽകുമാർ, പൂണോലിൽ സിൽക്‌സ് ആന്റ് ഫേബ്രിക്‌സ് ഡയറക്ടർ മിനി ഡൊമിനിക് എന്നിവർ അർഹരായി.
മൻറഞ്ഞ കലാകാരന്മരായ ആർ.എൽ.വി. വേണു കുറുമശ്ശേരി,എം.എസ്.ഉണ്ണികൃഷ്ണൻ,സുനിൽ ഭാസ്‌കർ, മഹാദേവൻ പനങ്ങാട് എന്നിവരുടെ പേരിൽ ഏർപ്പെടുത്തിയ നൃത്ത പ്രതിഭാ പുരസ്‌കാരങ്ങൾക്ക് ശ്രീനന്ദ എസ്.നായർ, ഇഷാൻവി രാജേഷ്, അനന്യ സനീഷ്, വൈഷ്ണവി എസ് കുമാർ, കാവ്യശ്രീ പി.എ, ഏയ്ഞ്ചല എം. പൈനാടത്ത് എന്നിവർ അർഹരായി മെയ് 19 മുതൽ 24 വരെ കാലടിയിൽ നടക്കുന്ന അന്തർദേശീയ ശ്രീശങ്കര നൃത്തസംഗീതോത്സവ ഫെസ്റ്റിവലിൽ അവാർഡുകൾ സമ്മാനിക്കും