
കാലടി: കാലടി തോട്ടകം വിവേകാനന്ദ കോളനിൽ ഓട്ടോറിക്ഷ ഡ്രൈവറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പന്നക്കൽ വീട്ടിൽ ഷിബു (47) വിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് 2 ദിവസത്തെ പഴക്കം കണക്കാക്കുന്നു. ദുർഗന്ധം വന്നതിനെ തുടർന്ന് വീട്ടിൽ നാട്ടുകാർ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. കട്ടിലിൽ കിടക്കുന്ന നിലയിലാണ് മൃതദേഹം. അങ്കമാലിയിൽ ഓട്ടോ ഓടിക്കുകയാണ് ഷിബു. അവിവാഹിതനാണ്. അങ്കമാലി സ്വദേശിയാണ് ഷിബു. ഒരു വർഷം മുൻപാണ് ഷിബു തോട്ടകത്ത് താമസമാക്കിയത്