06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
675 views 0 sec 0 Comment

59 വർഷം പഴക്കമുളള തിരുവൈരാണിക്കുളത്തെ പോസ്റ്റ് ഓഫിസിന് പുതിയ കെട്ടിടത്തിലേക്ക് മാറി

admin - October 11, 2023

കാലടി: 59 വർഷം പഴക്കമുളള തിരുവൈരാണിക്കുളത്തെ പോസ്റ്റ് ഓഫിസിന് പുതിയ കെട്ടിടത്തിലേക്ക് മാറി. തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റ് സൗജന്യമായി നൽകിയ മുറിയിലാണ് പുതിയ പോസ്റ്റ് ഓഫിസ് കെട്ടടം പ്രവർത്തിക്കുന്നത്. തിരുവൈരാണിക്കുളം മഹാദേവ ട്രസ്റ്റിനു കീഴിലുള്ള
സ്‌കൂളുകൾക്കു സമീപത്തുള്ള കെട്ടിടത്തിലാണ് പോസ്റ്റ് ഓഫിസ് ഇത്രയും കാലം പ്രവർത്തിച്ചത്. വെള്ളാരപ്പിള്ളി സൗത്ത് പോസ്റ്റ് ഓഫിസ് എന്നാണ് ഔദ്യോഗിക നാമം. ഒരു കാലത്ത് തിരുവൈരാണിക്കുളം ഗ്രാമത്തിന്റെ ഹൃദയം ആയിരുന്നു ഇവിടം. ശോഷിച്ചു വന്ന കെട്ടിടത്തിൽ പോസ്റ്റ് ഓഫിസ് കൂടി ഇല്ലാതായതോടെ അവിടെ ആളൊഴിഞ്ഞ മൂലയായി മാറി. 60 വർഷങ്ങൾക്കു മുൻപ് തിരുവൈരാണിക്കുളത്തു നിന്ന് 5 കിലോമീറ്റർ അകലെ ചൊവ്വരയിലാണ് പോസ്റ്റ് ഓഫിസ് ഉണ്ടായിരുന്നത്. പിന്നീട് ശ്രീമൂലനഗരത്തും പോസ്റ്റ് ഓഫിസ് തുടങ്ങി. ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് തിരുവൈരാണിക്കുളത്തേക്ക് പോസ്റ്റ്മാൻ എത്തിയിരുന്നത്.

അകവൂർ മനയിലെ കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ ഭാര്യ മങ്കട കോവിലകത്ത് അമ്മു തമ്പുരാട്ടിയുടെ ശ്രമഫലമായാണ് തിരുവൈരാണിക്കുളത്ത് പോസ്റ്റ് ഓഫിസ് തുടങ്ങിയത്. അമ്മു തമ്പുരാട്ടിയുടെ സഹോദരൻ അന്ന് പോസ്റ്റർ സർവീസസ് ഡയറക്ടർ ആയിരുന്നു. ഓടിട്ട 2 നില കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലായിരുന്നു പോസ്റ്റ് ഓഫിസ്. ചായക്കട, റേഷൻകട, തയ്യൽ കട, സഹകരണ സംഘം എന്നിവയെല്ലാം ഈ കെട്ടിടത്തിൽ ആയിരുന്നു. അതിനാൽ ഗ്രാമത്തിലെ ആളുകൾ ഒത്തു കൂടുന്ന ഇടമായിരുന്നു ഇത്. പിന്നീട് കെട്ടിടം ശോചനീയാവസ്ഥയിൽ ആയപ്പോൾ ഇതിനോടു ചേർന്ന് വെടിയൂർ മനയുടെ ചെറിയ കെട്ടിടത്തിലേക്കു പോസ്റ്റ് ഓഫിസ് മാറ്റി. 30 വർഷം മുൻപായിരുന്നു ഇത്.

ഓടിട്ട കെട്ടിടം വെടിയൂർ പരമേശ്വരൻ നമ്പൂതിരിപ്പാട് പോസ്റ്റ് ഓഫിസിനു വേണ്ടി കോൺക്രീറ്റ് ചെയ്തു. ആദ്യം 50 രൂപയായിരുന്നു വാടക. അത് ക്രമേണ വർധിച്ച് അവസാനം 150 രൂപ വാടകയിലാണ് പ്രവർത്തിച്ചിരുന്നത്. 1979ൽ മുതൽ നാട്ടുകാരനായ സി.വി.അരവിന്ദാക്ഷനായിരുന്നു (രാജു) പോസ്റ്റ്മാൻ. 43 വർഷത്തെ സേവനത്തിനു ശേഷം കഴിഞ്ഞ നവംബറിലാണ് അദ്ദേഹം വിരമിച്ചത്. പുതിയ ജീവനക്കാരോടെ പുതിയ കെട്ടിടത്തിൽ പോസ്റ്റ് ഓഫിസിന്റെ പുതിയ പ്രവർത്തനം തുടങ്ങി. മഹാദേവ ക്ഷേത്ര ട്രസ്റ്റ് സൗജന്യമായാണ് പോസ്റ്റ് ഓഫിസിനു വേണ്ടി മുറി നൽകിയത്.

 

PREVIOUS

ഏഴാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

NEXT

കാണ്മാനില്ല
Related Post
January 15, 2024
പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു
January 13, 2024
‘രഹസ്യബന്ധം പിടികൂടി ഭര്‍ത്താവ്, തര്‍ക്കത്തിനൊടുവില്‍ തലയ്ക്ക് അടിച്ച് കൊന്നു’; ഭാര്യയും കാമുകനും പിടിയില്‍
January 8, 2026
കേസ് ഒത്തുതീർപ്പാക്കാൻ പണം തട്ടി; കുറുപ്പംപടി പോലീസ് സ്‌റ്റേഷനിലെ നാല് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍
September 7, 2023
കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved