കാലടി: കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ്ങ് ആന്റ് ടെക്നോളജിയിലെ എൻ എസ് എസ് വോളണ്ടീയർ സെക്രട്ടറി അപർണ പ്രസാദ് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക്ക് പരേഡിലേക്ക് തിരഞ്ഞെടുത്തു. യൂണിവേഴ്സിറ്റി തലത്തിലും, കേരളം തമിഴ്നാട് കർണാടക എന്നിവിടങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കായി ഒരാഴ്ച നീണ്ടു നിന്ന സെലക്ഷൻ ക്യാമ്പിലും കാഴ്ചവച്ച മികച്ച പ്രകടനവുമാണ് ഈ നേട്ടത്തിന് അർഹയാക്കിയത്.
കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപെട്ട 12 പേരിൽ രണ്ടു എൻജിനീയറിങ് വിദ്യാർത്ഥികളാണ് ഉള്ളത്. റിപ്പബ്ലിക്ക് ദിനത്തിൽ ഡൽഹി കർത്തവ്യ പഥിൽ പരേഡ് ചെയ്യുന്നതിനും രാഷ്ട്രപതി ഭവനിലും പ്രധാനമന്ത്രിയുടെ വസതിയിലും കലാപരിപാടികൾ അവതരിപ്പിക്കുന്നതിനും ഉള്ള വലിയ അവസരമാണ് ഇതിലൂടെ കൈവന്നിരിക്കുന്നത്.
ആദിശങ്കരയിലെ ഇലക്ട്രോണിക്സ് ആന്റ കമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ മൂന്നാം വർഷ വിദ്യാർത്ഥിയാണ്. കുമ്പളം ഭരണിപറമ്പിൽ ബി.ബി പ്രസാദിന്റെയും കെ.കെ രജനിയുടെയും മകളാണ്.