
കാലടി: എറണാകുളം – അങ്കമാലി അതിരൂപത കുടുംബപ്രേഷിത കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കാലടി ജീവാലയ ഫാമിലി പാർക്കിൽ വച്ച് ദമ്പതി ധ്യാനം നടത്തുന്നു. ഏപ്രിൽ 11 വൈകീട്ട് 6 മുതൽ 13 ഞായർ വൈകീട്ട് 5 വരെയാണ് ധ്യാനം നടക്കുന്നത്.
ഭാര്യ ഭർതൃ വ്യത്യസ്തതകളെ ആഘോഷമാക്കാക, വ്യക്തിത്വ വ്യത്യാസങ്ങളുടെ സമന്വയത്തിലൂടെ ആരോഗ്യകരമായ കുടുംബ ബന്ധങ്ങൾ പിറവിയെടുക്കുക, ദാമ്പത്യ ജീവിതത്തിന്റെ വ്യത്യസ്തതയും അവിഭാജ്യതയും മുന്നിൽ കണ്ടുകൊണ്ട് കുടുംബ ബന്ധങ്ങളെ രൂപപ്പെടുത്തുക വളർത്തുക, വിവാഹത്തിലെ ആത്മീയത, ഫലപ്രദമായ ആശയ വിനിമയം തുടങ്ങിയവയിലൂടെ നല്ല മാതൃകാ ദാമ്പത്യം രൂപപ്പെടുത്തിയെടുക്കുവാനും സഹായകരമാകുന്നതാണ് ധ്യാനം. ആത്മീയ-മനശ്ശാസ്ത്ര രംഗത്തുള്ളരാണ് വിദഗ്ദരാണ് ധ്യാനം നയിക്കുന്നത്.
പ്രവേശനം 20 ദമ്പതികൾക്ക് മാത്രം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക. 0484-2462607, 8078334522, 8281544111, 9387074649