ആദിശങ്കരയിൽ ദേശീയ ടെക്നോ കൾചറൽ ഫെസ്റ്റ് ബ്രഹ്മ; വെള്ളിയാഴ്ച്ച തുടക്കമാകും
കാലടി: ആദിശങ്കര എൻജിനീയറിങ്ങ് കോളജിൽ ദേശീയ ടെക്നോ കൾചറൽ ഫെസ്റ്റ് ബ്രഹ്മ – 2025 വെള്ളിയാഴ്ച്ച തുടക്കമാകും. മാർച്ച് 2ന് സമാപിക്കും. വെള്ളിയാഴ്ച്ച രാവിലെ 9.30 ന് പ്രമുഖ കർണ്ണാടക സംഗീതജ്ഞർ നയിക്കുന്ന ത്യാഗരാജ ആരാധനയോടെയാണ് പരിപാടികൾ ആരംഭിക്കുന്നത്. വിദ്യാർത്ഥികളും അധ്യാപകരും സംഗീത ആരാധനയിൽ പങ്കെടുക്കും. പ്രശസ്ത മൃദംഗ വിദ്വാൻ പാലക്കാട് ടി ആർ രാജാമണിയെ ആദിശങ്കര ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി കെ. ആനന്ദ് ആദരിക്കും. വൈകിട്ട് മൂന്നിന് അമ്പതോളം പേര് അണിനിരക്കുന്ന ‘കലാകാരൻ’ ടീം അവതരിപ്പിക്കുന്ന […]
കൊലപാതക പരമ്പര. ഒറ്റ ദിവസം അഞ്ച് കൊലപാതകം; പൊലീസ് സ്റ്റേഷനിലെത്തി പ്രതി കുറ്റസമ്മതം നടത്തി
തിരുവനന്തപുരം: പെൺസുഹൃത്തടക്കം അഞ്ച് പേരെ കൊലപ്പെടുത്തിയ യുവാവിൻ്റെ ക്രൂരതയിൽ നടുങ്ങി കേരളം. തിരുവനന്തപുരം പേരുമലയിലും ആർഎൽ പുരത്തും പാങ്ങോടുമായി മൂന്ന് വീടുകളിലെ ആറ് പേരെയാണ് അഫാൻ എന്ന 23 കാരൻ വെട്ടിക്കൊന്നത്. ഇതിൽ പ്രതിയുടെ ഉമ്മയൊഴികെ ഉറ്റബന്ധുക്കളായ മറ്റ് അഞ്ച് പേരും കൊല്ലപ്പെട്ടതായാണ് വിവരം. പ്രതി വെഞ്ഞാറമൂട് സ്റ്റേഷനിൽ കീഴടങ്ങി. വിദേശത്ത് ബിസിനസ് തകർന്നത് മൂലമുള്ള സാമ്പത്തിക ബാധ്യതയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. വിഷം കഴിച്ചെന്ന് പറഞ്ഞ പ്രതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഹോദരൻ […]
സിക്ക് ലീവ് അലവൻസ് നൽകിയിട്ടില്ല; കാലടി പ്ലാന്റേഷനിൽ തൊഴിലാളികൾ 11 ന് പണിമുടക്കും
കാലടി പ്ലാന്റേഷൻ സംസ്ഥാന കൃഷിവകുപ്പിന്റെ കീഴിൽ വരുന്ന പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡിന്റെ കാലടി ഗ്രൂപ്പിൽ മാർച്ച് 11 ന് സൂചനാ പണിമുടക്ക് നടത്തുന്നതിന് കാലടി പ്ലാന്റേഷൻ തൊഴിലാളി യൂണിയൻ ഐഎൻടിയുസി മാനേജ്‌മെന്റിന് നോട്ടീസ് നൽകി. 2025 ജനുവരി മാസത്തെ ശബളത്തോടൊപ്പം തൊഴിലാളികൾക്ക് ലഭിക്കേണ്ട സിക്ക് ലീവ് അലവൻസ് ഇതുവരെ നൽകാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്കിന് നോട്ടിസ് നൽകിയത്. പതിനാല് ദിവസം മുൻപ് നോട്ടീസ് നൽകണമെന്നാണ് ചട്ടം. കോർപ്പറേഷന്റെ കണക്കനുസരിച്ച് മുൻവർഷങ്ങളിൽ നഷ്ടത്തിലായിരുന്ന പ്ലാന്റേഷൻ കോർപ്പറേഷൻ നടപ്പ് […]
അഖില കേരള പ്രൊഫസേഴ്‌സ് ക്രിക്കറ്റ് ടൂർണമെന്റ്; ആദിശങ്കര ജേതാക്കൾ
കാലടി: കോതമംഗലം എം എ കോളേജ് ഓഫ് എൻജിനീയറിങ്ങിൽ നടന്ന അഖില കേരള പ്രൊഫസേഴ്‌സ് ക്രിക്കറ്റ് ടൂർണമെന്റിൽ കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ്ങ് ആന്റ് ടെക്‌നോളജി ജേതാക്കളായി. 20,000 രൂപയും ട്രോഫിയുമായിരുന്നു ആദിശങ്കരയ്ക്ക് ലഭിച്ചത്. സെമി ഫൈനലിൽ ആരക്കുന്നം ടോക് എച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി യെയും, ഫൈനലിൽ കോതമംഗലം എം എ കോളേജ് ഓഫ് എൻജിനീയറിങ്ങിനെയുമാണ് ആദിശങ്കര പരാജയപ്പെടുത്തിയത്. ആദിശങ്കരയിലെ അജീഷ് തമ്പിയെ ടൂർണമെന്റിലെ മികച്ച താരവും, ഫൈനലിലെ മികച്ചകളിക്കാരനായും, ടൂർണമെന്റിലെ […]
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടർ യാത്രികൻ മരിച്ചു
കാലടി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടർ യാത്രികൻ മരിച്ചു. കാലടി പിരാരൂർ തൊഴുത്തുങ്ങൽ പടവിൽ വീട്ടിൽ ചന്ദ്രൻ (66) ആണ് മരിച്ചത്. മറ്റൂർ എയർപോർട്ട് റോഡിൽ തൃക്കൈ ക്ഷേത്രപരിസരത്ത് ഞായറാഴ്ച വൈകിട്ട് ചന്ദ്രൻ സഞ്ചരിച്ച സ്‌കൂട്ടറും ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരിക്ക് പറ്റിയ ചന്ദ്രനെ ചികിത്സക്ക് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് ആലുവ രാജഗിരി ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയ നടത്തിയെങ്കിലും മരണപ്പെടുകയായിരുന്നു
സ്വർണാഭരണങ്ങൾ വാങ്ങാൻ പണം മോഷ്ടിച്ച വീട്ടുജോലിക്കാരി അറസ്റ്റിൽ
കാലടി: വീട്ടിലെ കബോർഡിൽ നിന്നും പണം മോഷ്ടിച്ച കേസിൽ വീട്ടുജോലിക്കാരി അറസ്റ്റിൽ. വേങ്ങൂർ മുടക്കുഴ ഭാഗത്ത് താമസിക്കുന്ന മൂവാറ്റുപുഴ വാളകം മേക്കടമ്പ് അറയ്ക്കൽ വീട്ടിൽ ബീന (44) യെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. മറ്റൂർ മരോട്ടിച്ചോട് ഭാഗത്തുള്ള വീട്ടിൽ നിന്നായിരുന്നു മോഷണം നടത്തിയത്. കഴിഞ്ഞ 16ന് ആയിരുന്നു സംഭവം. കബോർഡിൽ സൂക്ഷിച്ചിരുന്ന നാല് ലക്ഷം രൂപയാണ് മോഷണം പോയത്. മോഷ്ടിച്ച പണം കൊണ്ട് സ്വർണാഭരണങ്ങൾ വാങ്ങിക്കുകയായിരുന്നു. ഇവ പിന്നീട് പോലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻ്റ് […]
വെള്ളാരപ്പിള്ളി പള്ളി തിരുനാള്‍ നേര്‍ച്ചസദ്യാ പന്തലിന്റെ കാല്‍നാട്ട് കര്‍മ്മം നടത്തി
കാലടി : വെള്ളാരപ്പിള്ളി സെന്റ.ജോസഫ്‌സ് പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മാര്‍ച്ച് 7,8,9 തീയതികളില്‍. തിരുനാളിനോട് അനുബന്ധിച്ച് നടത്തുന്ന നേര്‍ച്ച സദ്യാ പന്തലിന്റെ കാല്‍നാട്ട് കര്‍മ്മം വികാരി ഫാ. പോള്‍ കോലഞ്ചേരി നിര്‍വഹിച്ചു. തിരുനാള്‍ കമ്മിറ്റി ജന.കണ്‍വീനര്‍ പി.ഡി പൗലോസ് പുളിക്ക, സെക്രട്ടറി സിജോ ജോര്‍ജ്ജ് കുഴുപ്പിള്ളി, ജോയിന്റ് സെക്രട്ടറി കെ.എസ് ജോര്‍ജ്ജ് കൂട്ടുങ്ങല്‍, ട്രഷറര്‍ ടി.ഡി ഡേവീസ് തച്ചപ്പറമ്പില്‍ എന്നിവര്‍ പങ്കെടുത്തു.
സംസ്കൃത സർവകലാശാലയിൽ തൊഴിൽമേള സംഘടിപ്പിച്ചു. 658 അഭിമുഖങ്ങൾ; 45 പേർക്ക് ജോലി
കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ പ്ലെയ്സ്മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തിൽ എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ, മോഡൽ കരിയർ സെന്റർ, ആലുവ, കരിയർ ഗൈഡൻസ് ആൻഡ് കൗൺസലിംഗ് സെൽ എന്നിവയുടെ സഹകരണത്തോടെ കാലടി മുഖ്യകേന്ദ്രത്തിലുളള അക്കാദമിക് ബ്ലോക്ക് രണ്ടിൽ നടന്ന പ്രയുക്തി 2025 തൊഴിൽ മേളയിലൂടെ 45 പേർക്ക് ജോലി ലഭിച്ചു എന്ന് സർവ്വകലാശാല അറിയിച്ചു. 658 അഭിമുഖങ്ങൾ തൊഴിൽ മേളയിൽ നടന്നു. 139 പേർ ചുരുക്ക പട്ടികയിൽ ഇടംനേടി. 18 സ്ഥാപനങ്ങളിൽ നിന്നായി 973 […]
കാലടി സെൻ്റ് ജോർജ് പള്ളിയിൽ ഇടവത്തിരുന്നാളിന് കൊടികയറി
കാലടി: സെന്റ് ജോർജ് പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് കൊടി കയറി. പ്രസുദേന്തി വാഴ്ചയെ തുടർന്ന് വികാരി റവ. ഫാ. മാത്യു കിലുക്കൻ തിരുനാളിന് കൊടിയുയർത്തി. തുടർന്ന് കുർബാന, പ്രസംഗം, നൊവേന, ലദീഞ്ഞ് എന്നിവയ്ക്ക് മുൻ വികാരി ഫാ. ജോൺ പുതുവ മുഖ്യ കാർമികനായി. 21-ാം തീയതി വെള്ളിയാഴ്ച രാവിലെ 5.30ന് ആഘോഷമായ കുർബാന, തുടർന്ന് 12 മണിക്കൂർ ആരാധന, വൈകിട്ട് 6നു ദിവ്യ കാരുണ്യ പ്രദക്ഷീണത്തിന് മുഖ്യകാർമികൻ കാഞ്ഞൂർ ഫൊറോന വികാരി റവ. ഫാ. […]



