2 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
തൃശൂർ: സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (30 ജൂലൈ) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. തൃശൂർ, വയനാട് ജില്ലകളിലാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയിൽ മഴ ശക്തമായ സാഹചര്യത്തിലാണ് ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നല്‍കിയിരിക്കുന്നത്.
കേരള സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിൽ ചരിത്രത്തിലാദ്യമായി ബിജെപി പ്രതിനിധികള്‍ക്ക് ജയം
തിരുവനന്തപുരം: കേരള സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിൽ ചരിത്രത്തിലാദ്യമായി ബിജെപി പ്രതിനിധികള്‍ക്ക് ജയം. ഒമ്പതില്‍ ആറ് സീറ്റും എൽഡിഎഫ് നേടിയപ്പോള്‍ 2 സീറ്റുകളിലാണ് ബിജെപി പ്രതിനിധികള്‍ വിജയിച്ചത്. ഒരു സീറ്റിൽ കോൺഗ്രസ് പ്രതിനിധിയും ജയിച്ചു. സിപിഐ സ്ഥാനാർത്ഥി തോറ്റു. വോട്ട് ചോർച്ചയെ ചൊല്ലി സിപിഎം-സിപിഐ അംഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായി. പ്രിൻസിപ്പൽ പ്രതിനിധിയുടേയും സർക്കാർ-സ്വകാര്യ കോളേജ് അധ്യാപക പ്രതിനിധികളുടയും തെരഞ്ഞെടുപ്പിലാണ് ഇടത് ജയം. 9 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. ഇതില്‍ ജനറൽ സീറ്റിലാണ് ബിജപിയുടെ പ്രതിനിധി ഡോ. ടി ജി വിനോദ് കുമാർ ജയിച്ചത്. വോട്ടെണ്ണൽ കോടതി വിധിപ്രകാരം […]
മലപ്പുറത്ത് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഥാർ ഉൾപ്പെടെ മൂന്ന് വാഹനങ്ങൾ കത്തിനശിച്ചു; ദുരൂഹത
മലപ്പുറം: എടവണ്ണയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തിനശിച്ചു. ആരംതൊടിയിൽ സ്വദേശി അഷ്റഫിന്‍റെ വീട്ടുമുറ്റത്തെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളാണ് കത്തി നശിച്ചത് കാറും ബോലോറോയും ഥാറുമാണ് കത്തി നശിച്ചത്. തിങ്കളാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം. സമീപവാസികളാണ് വാഹനത്തിന് തീപിടിച്ചത് കണ്ടത്. വീടിന്‍റെ ഒരു വശത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. തീപിടുത്തത്തിനുള്ള കാരണം വ്യക്തമല്ല. ആരെങ്കിലും തീ മനപൂർവം കത്തിച്ചതാണോ എന്ന സംശയമാണ് വീട്ടുകാർ മുന്നോട്ടു വയ്ക്കുന്നത്. എടവണ്ണ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ചാന്ദിപുര വൈറസ്; ഗുജറാത്തിൽ മരണസംഖ്യ 50 കടന്നു
അഹമ്മദാബാദ്: ഗുജറാത്തിൽ ചാന്ദിപുര വൈറസ് വ്യാപനം അതി തീവ്രം. മരണനിരക്ക് അമ്പതുകടന്നു. ഞായറാഴ്ച വരെയുള്ള കണക്കുകൾപ്രകാരം അമ്പത്തിമൂന്ന് കുട്ടികളാണ് ചാന്ദിപുര വൈറസ് ബാധിച്ച് മരിച്ചത്. നിലവിൽ രോഗ ലക്ഷണങ്ങളോടെ 137 പേർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ട്. പഞ്ച്മഹൽ ജില്ലയിലാണ് രോഗവ്യാപനം കൂടുതലുണ്ടായത്. രോഗപ്രതിരോധം ശക്തമാക്കാൻ ആരോഗ്യവകുപ്പ് കടുത്ത നടപടികൾ സ്വീകരിച്ചുവരികയാണ്. ഇതുവരെ രോഗബാധിത പ്രദേശത്തെ 43,000 വീടുകളിൽ സർവേയെടുക്കുകയും 1.2ലക്ഷം വീടുകൾ അണുവിമുക്തമാക്കുകയും ചെയ്തു. അതിനിടെ രാജസ്ഥാനിലും വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. ദുംഗർപൂരിൽ ചികിത്സയിൽ കഴിയുന്ന മൂന്നുവയസ്സുകാരനാണ് […]
50 വയസുകാരിയെ വനത്തിൽ ചങ്ങല കൊണ്ട് കെട്ടിയിട്ട നിലയിൽ കണ്ടെത്തി; കൈയിൽ യുഎസ് പാസ്പോർട്ടിന്‍റെ പകർപ്പ്
മുംബൈ: മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ വനത്തിൽ ഇരുമ്പു ചങ്ങല കൊണ്ട് കെട്ടിയിട്ട നിലയിൽ സ്ത്രീയെ കണ്ടെത്തി. 50 വയസ്സുള്ള സ്ത്രീയുടെ കൈവശം യുഎസ് പാസ്പോർട്ടിന്‍റെ പകർപ്പും തമിഴ്നാട് വിലാസത്തോടു കൂടിയ ആധാർ കാർഡും കണ്ടെത്തി. സോനുർലി ഗ്രാമത്തിൽ ആടു മേയ്ക്കാനെത്തിയവർ ശനിയാഴ്ച ഉച്ചയോടെയാണ് യുവതിയുടെ കരച്ചിൽ കേട്ടത്. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിലാണ് സ്ത്രീയെ കണ്ടെത്തിയത്. ഇവരെ ഉടൻ തന്നെ സിന്ധുദുർഗിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് ഇവരെ ഗോവയിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. […]
അമീബിക് മസ്തിഷ്ക ജ്വരം; ജർമ്മനിയിൽ നിന്നും മരുന്നെത്തിച്ചു
തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരത്തിന് വിദേശത്തു നിന്നും കേരളത്തിലേക്ക് മരുന്നെത്തിച്ചു. ജർമ്മനിയിൽ നിന്നാണ് ജീവൻ രക്ഷാ മരുന്നായ മിൽറ്റിഫോസിൻ എത്തിച്ചത്. സംസ്ഥാനത്ത് മസ്തിഷ്ക ജ്വരം ബാധിക്കുന്നവരുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിലാണ് മരുന്നുകൾ എത്തിച്ചത്. 56 മരുന്നുകളുള്ള ഒരു ബോക്സിന് 3,19,000 രൂപയാണ് വില. കൂടുതൽ മരുന്നുകൾ വരുംദിവസങ്ങളിൽ എത്തിക്കുന്നതിനുള്ള നടപടികളും ഇതോടെ ശക്തമാക്കിയിട്ടുണ്ട്. രോഗികൾക്ക് ഇത് വലിയ പ്രതീക്ഷ നൽകുന്നുണ്ട്.
കോഴിക്കോട് ഒരു കുട്ടിക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു
കോഴിക്കോട്: കോഴിക്കോട് ഒരു കുട്ടിക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് സ്വദേശിയായ നാലു വയസുകാരന്‍റെ പരിശോധനാ ഫലമാണ് പോണ്ടിച്ചേരി വൈറോളജി ലാബില്‍ നിന്നും വന്നത്. നേരത്തെ നടത്തിയ പ്രാഥമിക പരിശോധനയിലും കുട്ടിക്ക് അമീബിക് മസ്തിഷ്ച ജ്വരം സ്ഥിരീകരിച്ചിരുന്നു. കുട്ടിയുടെ നില തൃപ്തിക്കരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. നാലു ദിവസം മുമ്പ് തന്നെ കുട്ടിയെ മുറിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന്‍ വെന്‍റിലേറ്ററില്‍ തുടരുകയാണ്. കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്
കശ്മീരിലെ ബാരാമുള്ളയിൽ ആക്രിക്കടയിൽ സ്ഫോടനം; 4 പേർ മരിച്ചു
ശ്രീനഗർ: കശ്മീരിലെ ബാരാമുള്ള ജില്ലയിലുണ്ടായ സ്ഫോടനത്തിൽ നാലുമരണം. സോപോറിലുള്ള ഷയിർ കോളനിയിലെ ആക്രിക്കടയിലാണ് പൊട്ടിത്തെറിയുണ്ടായത്. ലോറിയിൽ നിന്നും ചിലർ ആക്രി സാധനങ്ങൾ ഇറക്കുന്നതിനിടെ ആയിരുന്നു സ്ഫോടനം. 2 പേർ സ്ഥലത്തുവച്ചു തന്നെ മരിച്ചു. നാസിൽ അഹ്മദ് നദ്രു(40), ആസിം അഷ്റഫ് മിർ, ആദിൽ റാഷിദ് ഭട്ട്, മുഹമ്മദ് അസ്ഹർ എന്നിവരാണ് മരിച്ചത്. ഏതുതരം സ്ഫോടനമാണ് നടന്നതെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
കനത്ത മഴ; തൃശൂരിൽ മൂന്നു ഡാമുകൾ തുറന്നു, പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം
തൃശൂർ: സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. തൃശൂരിൽ 3 ഡാമുകളുടെ ഷട്ടറുകൾ തുറന്നു. പീച്ചി, പത്താഴക്കുണ്ട്, വാഴാനി എന്നീ ഡാമുകളാണ് തുറന്നത്. ഡാമിന്‍റെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജില്ലാ കലക്‌ടർ മുന്നറിയിപ്പ് നൽകി. ശക്തമായ മഴയിൽ ഡാമുകളിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് ഷട്ടറുകൾ തുറന്നത്. പത്താഴകുണ്ട് ഡാമിന്‍റെ മൂന്ന് സ്പിൽവേ ഷട്ടറുകളും 2 സെന്‍റീമീറ്റർ വീതവും പീച്ചി ഡാമിന്‍റെ 4 ഷട്ടറുകൾ 7.5 മീറ്റർ വീതവുമാണ് തുറന്നത്. വാഴാനിയുടെ ഷട്ടറുകള്‍ മൂന്നു സെന്‍റീമീറ്ററുകള്‍ കൂടി ഉയര്‍ത്തി 8 സെന്‍റീമീറ്ററാക്കി […]