FEATURED

പൾസർ സുനി പുറത്തേക്ക്; ജാമ്യത്തിൽ വിട്ടു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി പുറത്തേക്ക്. വിചാരണ കോടതി ജാമ്യത്തിൽ വിട്ടു. കർശന ഉപാധികളോടെയാണ് പൾസർ സുനിയെ ജാമ്യത്തിൽ വിട്ടിരിക്കുന്നത്. ഏഴര വർഷത്തിന് ശേഷമാണ് പൾസർ സുനി പുറത്തേക്കെത്തുന്നത്. സാക്ഷികളെ സ്വാധീനിക്കരുതെന്ന് കോടതി കർശന നിർദേശം നൽകിയിട്ടുണ്ട്. ഒരു സിം ൽ കൂടുതൽ ഉപയോഗിക്കാൻ പാടില്ല, അനുമതിയിലാതെ വിചാരണ കോടതിയുടെ പരിതി വിട്ട് പോകരുത്, മാധ്യമന്ങ്ങളോട് സംസാരിക്കരുത്, ഒരു ലക്ഷം രൂപയും രണ്ട് ആൾ ജാമ്യം എന്നിവയാണ് വ്യവസ്ഥകൾ. ഉപയോ​ഗിക്കുന്ന സിമ്മിന്റെ […]

FEATURED

ഷവര്‍മ കഴിച്ചതിന് പിന്നാലെ കുഴഞ്ഞുവീണു; അധ്യാപികയ്ക്ക് ദാരുണാന്ത്യം

ചെന്നൈ: ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. ചെന്നൈ സ്വദേശിയായ 22കാരിയായ സ്വകാര്യ സ്കൂളിലെ അധ്യാപിക ശ്വേതയാണ് മരിച്ചത്. ഷവർമ കഴിച്ചതിന് പിന്നാലെയാണ് ശ്വേതയ്ക്ക് ഭക്ഷ്യവിഷബാധയുണ്ടായതെന്ന് ബന്ധുക്കൾ പറയുന്നു. ചെന്നൈയിലെ നൂമ്പാൽ സ്വദേശിയായ ശ്വേത ഒരാഴ്ച മുൻപാണ് പ്രദേശത്തെ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്‍റിൽ നിന്ന് ഷവർമ കഴിച്ചത്. സഹോദരനും ഒപ്പമുണ്ടായിരുന്നു. വീട്ടിലെത്തിയ ശേഷം മീൻ കറിയും കഴിച്ചു. അന്ന് രാത്രി തന്നെ ശ്വേത ഛർദ്ദിക്കുകയും ബോധരഹിതയാവുകയും ചെയ്തു. വീട്ടുകാർ ഉടൻ തന്നെ പോരൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ആരോഗ്യ […]

FEATURED

കിടപ്പുരോഗിയായ ഭാര്യയെ തീയിട്ട്‌ കൊല്ലാന്‍ ശ്രമിച്ച ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു

ആലപ്പുഴ : കിടപ്പുരോഗിയായ ഭാര്യയെ പെട്രോള്‍ ഒഴിച്ചു കത്തിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. രക്ഷിക്കാന്‍ ശ്രമിച്ച മകനും പൊള്ളലേറ്റു. ആര്യാട് പഞ്ചായത്ത് 10-ാം വാര്‍ഡ് തേവന്‍ കോട് വീട്ടില്‍ ശ്രീകണ്ഠന്‍ നായര്‍ (70) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഭാര്യ ഓമനയെ(65) ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം.

FEATURED

സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തൽ; പൊലീസിൽ പരാതി നൽകി റിമ കല്ലിങ്കൽ

കൊച്ചി: സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് പൊലീസിൽ പരാതി നൽകി നടി റിമ കല്ലിങ്കൽ. അവാസ്തവമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു, സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ ചെയ്യുന്നു, സൽപ്പേരിനെ ബാധിക്കുന്ന രീതിയിൽ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു എന്നും ആരോപിച്ചാണ് നടി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. ഇ മെയിൽ മുഖാന്തരമാണ് പരാതി. സമൂഹമാധ്യമങ്ങളിലൂടെ പ്രതിഛായ മോശമാക്കുന്നതായും റിമയുടെ പരാതിയിൽ പറയുന്നു.

FEATURED

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ യാത്രക്കാരൻ കുഴഞ്ഞ് വീണ് മരിച്ചു

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ കുഴഞ്ഞ് വീണ യാത്രക്കാരൻ മരിച്ചു. അമേരിക്കൻ പൗരത്വമുള്ള മലയാളി സൈമൺ ജിമ്മി വെട്ടുകാട്ടിലാണ് മരിച്ചത്. പുലർച്ചെ എമിറേറ്റ്സ് വിമാനത്തിൽ വന്നിറങ്ങിയ ഇദ്ദേഹം ഡ്യൂട്ടി ഫ്രീയിൽ സാധനങ്ങൾ തിരയുന്നതിനിടയിലാണ് ദേഹാസ്വസ്ഥനായത്. ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

FEATURED

വനഭൂമിയിലെ റോഡുകളിലൂടെയുള്ള യാത്രകൾകൾക്ക്‌ കർശന നടപടി; അനധികൃതമായി പ്രവേശിച്ചാൽ കേസെടുക്കും

അങ്കമാലി:വനഭൂമിയിലെ റോഡുകളിലൂടെയുള്ള യാത്രകൾക്കെതിരെ കർശന നിയമ നടപടിയുമായി വനംവകുപ്പ്. മലയാറ്റൂർ ഡിവിഷനൽ ഫോറസ്‌റ്റ് ഓഫീസറുടെ അധ്യക്ഷതയിൽ ചേർന്ന വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും പ്ലാന്റേഷൻ കോർപറേഷൻ ഓഫ് കേരള (പിസികെ) ഉദ്യോഗസ്ഥരുടെയും യോഗത്തിലാണു തീരുമാനം. കഴിഞ്ഞ ദിവസം പ്ലാന്റേഷൻ കോർപറേഷൻ പതിമൂന്നാം ബ്ലോക്കിൽ കുളിരാംതോടു ഭാഗത്തു വനമേഖലയിലേക്ക് കയറിയ കാർ കാട്ടാന തകർത്തിരുന്നു. കുറച്ചു ദിവസം മുൻപ് കുളിരാംതോടു ഭാഗത്തു കാട്ടാന സ്കൂട്ടർ യാത്രക്കാരെ ആക്രമിച്ചിരുന്നു. പിസികെ പാട്ടത്തിന് എടുത്ത വനഭൂമിയിലെ റോഡിലൂടെ അനധികൃതമായി പെതുജനങ്ങൾ പ്രവേശിച്ചാൽ വന്യജീവി […]

FEATURED

നിർഭയ കേന്ദ്രത്തിൽ നിന്നും കാണാതായ 3 പെൺകുട്ടികളെയും കണ്ടെത്തി

പാലക്കാട്: പാലക്കാട് നിർഭയ കേന്ദ്രത്തിൽ നിന്നും കാണാതായ മൂന്ന് പെൺകുട്ടികളെയും കണ്ടെത്തി. പോക്സോ കേസ് അതിജീവിതയുൾപ്പെടെ 17 വയസുള്ള രണ്ടു കുട്ടികളേയും 14 കാരിയെയുമാണ് രണ്ട് ദിവസങ്ങൾക്ക് മുമ്പ് കാണാതായത്. ഇന്നലെ വൈകുന്നേരത്തോടെയാണ് 17കാരിയെ കണ്ടെത്തിയത്. പെൺകുട്ടി നേരെ വീട്ടിലേക്കാണ് എത്തിയത്. അവശേഷിച്ച രണ്ട് പേർക്കായി പൊലീസ് രാത്രി വൈകിയും അന്വേഷണം തുടർന്നിരുന്നു. തുടർന്ന് മണ്ണാർക്കാട് വെച്ച് സുഹൃത്തിനൊപ്പമാണ് 17കാരിയായ രണ്ടാമത്തെ പെൺകുട്ടിയെ കണ്ടെത്തിയത്. 14കാരി പെൺകുട്ടി പാലക്കാട് നിന്നും മണ്ണാർക്കാട് എത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. […]

FEATURED

അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ  സി.പി.എം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇരുവരുടെയും ഹർജി തള്ളിയത്. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ സിബിഐ ചുമത്തിയിട്ടുള്ളത്. കൊലപാതകത്തിനായി ഗൂഢാലോചന നടന്നത് തെളിയിക്കുന്നതിനുള്ള സാക്ഷി മൊഴികൾ ഉണ്ടെന്നും ജയരാജന്റെയും, ടി വി രാജേഷിൻ്റെയും പങ്ക് തെളിയിക്കുന്ന ഫോൺ രേഖകളും, സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളുമുണ്ടെന്നും ഷുക്കൂറിന്റെ മാതാവിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. മുസ്ലീംലീഗ് വിദ്യാർത്ഥി വിഭാഗമായ എംഎസ്എഫിന്‍റെ പ്രാദേശിക പ്രവർത്തകനായിരുന്ന ഷുക്കൂർ 2012 ഫെബ്രുവരി […]

FEATURED

പുതുമന ശ്രീജിത്ത് നമ്പൂതിരി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പുതിയ മേല്‍ശാന്തി

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പുതിയ മേല്‍ശാന്തിയായി വെള്ളറക്കാട് തോന്നല്ലൂര്‍ പുതുമന ശ്രീജിത്ത് നമ്പൂതിരിയെ തെരഞ്ഞെടുത്തു. മുപ്പത്തിയാറ് വയസുകാരനായ ഇദ്ദേഹം ആദ്യമായാണ് മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെടുന്നത്. 56 അപേക്ഷകള്‍ പരിഗണിച്ചതില്‍ 54 പേരെ ദേവസ്വം കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിരുന്നു.  ഹാജരായ 51 പേരില്‍ 42 പേര്‍ യോഗ്യത നേടി. ഇവരുടെ പേരുകള്‍ എഴുതി വെള്ളിക്കുംഭത്തിലാക്കി ഉച്ചപൂജ കഴിഞ്ഞ് നട തുറന്നയുടനെ നമസ്‌കാര മണ്ഡപത്തില്‍ നിലവിലെ മേല്‍ശാന്തി പള്ളിശേരി മധുസൂദനന്‍ നമ്പൂതിരിയാണ് നറുക്കെടുത്തത്. തന്ത്രിമാരായ ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്, ചേന്നാസ് കൃഷ്ണന്‍ നമ്പൂതിരിപ്പാട്, […]