യുവാവിനെ കാറിടിച്ച് കൊന്ന കേസ്; സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
കൊച്ചി: നെടുമ്പാശേരിയിൽ വാഹനത്തിന് സൈഡ് കൊടുക്കുന്നതിലെ തർക്കത്തിനിടെ യുവാവിനെ കാറിടിച്ച് കൊന്ന കേസില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. സിഐഎസ്എഫ് സൗത്ത് സോൺ ഡിഐജി ആണ് നടപടി എടുത്തത്. സംഭവം മുതിർന്ന സി ഐ എസ് എഫ് ഉദ്യോഗസ്ഥർ അന്വേഷിക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കും. പൊലീസ് അന്വേഷണത്തിൽ പൂർണ്ണമായും സഹകരിക്കുമെന്നും സിഐഎസ്എഫ് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. അങ്കമാലി തുറവൂർ സ്വദേശി ഐവിൻ ജിജോയാണ് ദാരുണമായി കൊല്ലപ്പെട്ടത്. നെടുമ്പാശ്ശേരിയിൽ സ്വകാര്യ കാറ്ററിങ് സ്ഥാപനത്തിലെ ഷെഫായ ഐവിൻ രാത്രി വീട്ടിൽ നിന്ന് […]
മലപ്പുറം കാളികാവിൽ പുലി കടിച്ചു കൊണ്ടുപോയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി
മലപ്പുറം: കാളികാവിൽ പുലി കടിച്ചു കൊണ്ടുപോയ നാട്ടുകാർ അറിയിച്ച യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ടാപ്പിംഗ് തൊഴിലാളിയായ ഗഫൂർ എന്ന ടാപ്പിംഗ് തൊഴിലാളിയാണ് മരിച്ചത്. ഗഫൂറിനെ പുലി പിടിച്ചുകൊണ്ടുപോവുന്നത് കണ്ടുവെന്ന് മറ്റൊരു ടാപ്പിംഗ് തൊഴിലാളിയാണ് പറഞ്ഞത്. ഇന്ന് പുലർച്ചെയാണ് സംഭവം. ജോലി ചെയ്യുന്നതിനിടെ പുലി ആക്രമിക്കുകയായിരുന്നു. കാളികാവ് അടക്കാക്കുണ്ടിലാണ് സംഭവം. സംഭവത്തിൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷിക്കുകയായിരുന്നു. അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സ്ഥലത്തുനിന്നും 5 കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. വനാതിർത്ഥിയിലേക്ക് യാത്ര […]
വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി തർക്കം. യുവാവ് കൊല്ലപ്പെട്ടു; സിഐഎസ്എഫ് ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ
നെടുമ്പാശേരി: നെടുമ്പാശേരി നായത്തോടിൽ വാഹനത്തിന് സൈഡ് നൽകുന്നതായി ബന്ധപ്പെട്ട് തർക്കം. യുവാവ് കൊല്ലപ്പെട്ടു. തുറവൂർ സ്വദേശി ഐവിൻ ജിജോ (24) ആണ് മരിച്ചത്. സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായാണ് തർക്കം ഉണ്ടായത്. ഇന്നലെ രാത്രി 10 മണിയോടെ നായത്തോട് വച്ച് വാഹനങ്ങൾക്ക് സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ട് ഐവിനും സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായി തർക്കം ഉണ്ടായിരുന്നു. തർക്കത്തെ തുടർന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ വാഹനം മുന്നോട്ടെടുക്കുകയും, കാറിന്റെ ബോണറ്റിൽ വീണ ഐവിനെയുകൊണ്ട് ഒരു കലോമീറ്ററോളം മുന്നോട്ട് പോവുകയും ചെയ്തു. തുടർന്ന് റോട്ടിൽ വീണ ഐവിനെ […]
അതിഥി തൊഴിലാളി ക്യാമ്പിലെത്തി പണവും മൊബൈലും കവർന്നു; എക്സൈസ് ഉദ്യോഗസ്ഥരടക്കം നാല് പേർ അറസ്റ്റിൽ
കൊച്ചി: പരിശോധനയെന്ന വ്യാജേന അതിഥി തൊഴിലാളി ക്യാംപിലെത്തി മോഷണം നടത്തിയ രണ്ട് എക്സൈസ് ഉദ്യോഗസ്ഥരടക്കം നാല് പേർ അറസ്റ്റിൽ. എറണാകുളം കുന്നത്തുനാട് എക്സൈസ് പ്രിവന്റീറ്റീവ് ഓഫീസർ സലീം യൂസഫ്, ആലുവ സർക്കിൾ ഓഫീസിൽ നിന്ന് കമ്മീഷണർ സ്ക്വാഡിലേക്ക് സ്ഥലം മാറിയ സിദ്ധാർഥ്, മണികണ്ഠൻ ബിലാൽ, ജിബിൻ എന്നിവരെയാണ് തടിയിട്ട് പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. വാഴക്കുളം പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെ അതിഥി തൊഴിലാളി ക്യാമ്പിൽ എത്തി 56,000 രൂപയും നാല് മൊബൈൽ ഫോണുകളും കവർന്ന കേസിലാണ് അറസ്റ്റ്. […]
ക്ഷേത്രത്തിൽ നിന്നും ലക്ഷങ്ങൾ വിലവരുന്ന വസ്തുക്കൾ മോഷ്ടിച്ച മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്റ്റിൽ
പറവൂർ: ചെറിയപ്പിളളി പുളിക്കൽ ശ്രീ ഭദ്രകാളി ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിൽ നിന്നും ലക്ഷങ്ങൾ വിലവരുന്ന വസ്തുക്കൾ മോഷ്ടിച്ച കേസിൽ മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്റ്റിൽ. പശ്ചിമ ബംഗാൾ മുർഷിദബാദ് സ്വദേശികളായ രാംജൻ സർക്കാർ (34), സഹിനൂർ ഇസ്ലാം (34), ബാപ്പൻ മണ്ഡൽ (26) എന്നിവരെയാണ് പറവൂർ പോലീസ് അറസ്റ്റ് ചെയ്തത്. 204000രൂപ വില വരുന്ന പഞ്ചലോഹസ്തംഭം, 8 വലിയ നിലവിളക്ക്, 30 ചെറിയ നിലവിളക്ക്, സ്വർണ്ണം വെളളി രൂപങ്ങൾ പണം എന്നിവ അടങ്ങിയ ഭണ്ഡാരം, വെങ്കലത്തിൽ നിർമ്മിച്ച […]
സിബിഎസ്ഇ; ശ്രീ ശാരദ സൈനിക് സ്കൂളിന് മികച്ച വിജയം
കാലടി: കാലടി ശ്രീ ശാരദ സൈനിക് സ്കൂളിൽ സിബിഎസ്ഇ പത്താംക്ലാസ്, പ്ലസ് ടൂ പരീക്ഷകളിൽ നൂറ് ശതമാനം വിജയം. പത്താം ക്ലാസ്സ് പരീക്ഷയിൽ 91 പേർ പരീക്ഷ എഴുതിയതിൽ 8 പേർ എ വൺ കരസ്ഥമാക്കി. 38 കുട്ടികൾ 90 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടി. 39 പേർ ഡിസ്റിംഗ്ഷനും നേടി. 98.4 ശതമാനം മാർക്ക് നേടി നന്ദിത ബി. നായർ ആണ് സ്കൂളിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയത്. നന്ദിത ബി നായർ, സൗപർണിക.ഒ.ബി, ദേവനന്ദന.ആർ, […]
നന്തൻകോട് കൂട്ടക്കൊലക്കേസിൽ കേദൽ ജിൻസൺ രാജയ്ക്ക് ജീവപര്യന്തം തടവും പിഴയും
തിരുവനന്തപുരം: കേരളം ഞെട്ടിയ തിരുവനന്തപുരം നന്തൻകോട് കൂട്ടക്കൊലക്കേസിൽ ഏകപ്രതി കേദൽ ജിൻസൺ രാജയ്ക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ച് കോടതി. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രഖ്യാപിച്ചിരിക്കുന്നത്. 15 ലക്ഷം രൂപയാണ് പിഴ വിധിച്ചിരിക്കുന്നത്. ഈ തുക അമ്മാവൻ ജോസ് സുന്ദരത്തിന് നൽകാനും കോടതി നിര്‍ദേശിച്ചു. കേദലിന് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന് വാദിച്ചത്. എന്നാല്‍ അപൂര്‍വങ്ങളിൽ അപൂര്‍വങ്ങളായി കേസായി കോടതി ഇത് പരിഗണിച്ചിട്ടില്ല. രാവിലെ 11 മണിക്ക് തന്നെ കോടതിയിൽ വാദം ആരംഭിച്ചിരുന്നു. 2017 ഏപ്രിൽ […]
സൈക്കിൾ പമ്പുകളിൽ കഞ്ചാവ് കടത്ത്; 24 കിലോ കഞ്ചാവ് പിടികൂടി
നെടുമ്പാശേരി: കഞ്ചാവു കടത്തിന് പുതിയ രീതി, 200 സൈക്കിൾ പമ്പുകൾക്കകത്ത് കുത്തിനിറച്ച് കൊണ്ടുവന്ന 24 കിലോയോളം കഞ്ചാവ് പിടികൂടി. മയക്കുമരുന്ന് കടത്തിയ വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ റാഖിബുൽ മൊല്ല (21), സിറാജുൽ മുൻഷി (30), റാബി(42), സെയ്ഫുൽ ഷെയ്ഖ് (36) എന്നിവരെ റൂറൽ ജില്ലാ ഡാൻസാഫ് ടീമും നെടുമ്പാശേരിേ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു. ജില്ലാ പോലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ നെടുമ്പാശേരി എയർപ്പോർട്ട് സിഗ്നൽ ജംഗ്ഷനിൽ […]



