വ്യവസായ മികവിൽ ആദ്യ പത്തിൽ കെ. വി. ടോളിൻ
കാലടി: ഇൻഡോ ഗൾഫ് ആൻഡ് മിഡിൽ ഈസ്റ്റ് ചേമ്പർ ഓഫ് കോമേഴ്‌സ് (ഇൻമെക്ക്) ന്റെ വ്യവസായ മികവിനുള്ള കേരളത്തിൽ നിന്നുള്ള ആദ്യ പത്തു പേരിൽ കാലടിയിലെ വ്യവസായ പ്രമുഖനായ ഡോ. കെ. വി. ടോളിൻ അർഹനായി. കൊച്ചി താജ് വിവാന്റ ഹോട്ടലിൽ നടന്ന ഇൻമെക്കിന്റെ ‘സല്യൂട്ട് കേരള’ കോൺക്ലേവിൽ കേരള ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ പുരസ്‌കാരം സമ്മാനിച്ചു. വ്യവസായ മന്ത്രി പി. രാജീവ് ഉൽഘാടനം നിർവഹിച്ച ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ, […]
നവജാത ശിശുവിന് ഗുരുതര വൈകല‍്യം; നാല് ഡോക്‌ടർമാർക്കെതിരെ കേസ്
ആലപ്പുഴ: ആലപ്പുഴയിൽ നവജാത ശിശുവിന് ഗുരുതര വൈകല‍്യമുണ്ടായ സംഭവത്തിൽ നാല് ഡോക്‌ടർക്കെതിരെ പൊലീസ് കേസെടുത്തു. ആലപ്പുഴ കടപ്പുറം കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ഷേർലി, പുഷ്പ എന്നിവരും സ്വകാര‍്യ ലാബിലെ രണ്ട് ഡോക്‌ടർമാർക്കെതിരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തിരിക്കുന്നത്. കുഞ്ഞിന്‍റെ കണ്ണും ചെവിയും യഥാസ്ഥാനത്തല്ല വായ തുറക്കുന്നില്ല. മലർത്തികിടത്തിയാൽ കുഞ്ഞിന്‍റെ നാവ് ഉള്ളിലേക്ക് പോകും. കാലിനും കൈക്കും വളവുമുണ്ട്. ഗർഭകാലത്ത് സ്കാനിങ് പലതവണ നടത്തിയെങ്കിലും ഡോക്‌ടർമാർ വൈകല‍്യം തിരിച്ചറിഞ്ഞില്ലെന്നാണ് കുട്ടിയുടെ അമ്മയുടെ പരാതി. സംഭവത്തിൽ കുട്ടിയുടെ കുടുംബം […]
പണമില്ല എന്ന കാരണത്താൽ പഠന യാത്രയിൽ നിന്ന് ഒരു കുട്ടിയെപ്പോലും ഒഴിവാക്കരുത്: മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: പഠനയാത്രയ്ക്ക് പണം ഇല്ല എന്ന കാരണത്താൽ സ്കൂളിലെ ഒരു കുട്ടിയെപ്പോലും യാത്രയിൽ നിന്ന് ഒഴിവാക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൂളുകളിലെ പഠന യാത്രകൾ, വ്യക്തിഗത ആഘോഷങ്ങൾ എന്നിവ സംബന്ധിച്ച നിർദ്ദേശങ്ങൾ അടിയന്തരമായി നടപ്പിൽ വരുത്തുന്നതിന് സ്വീകരിച്ച നടപടികളിന്മേൽ ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി അറിയിച്ചു. പഠന യാത്രകൾ വിനോദ യാത്രകൾ മാത്രമാക്കി മാറ്റുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇതിന് വൻതോതിലുള്ള തുകയാണ് ചില സ്കൂളുകളിൽ നിശ്ചയിക്കുന്നത്. ഇത് സാമ്പത്തികമായി പിന്നാക്കം […]
പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ട്; പൊലീസുകാർക്കെതിരെ നടപടി
തിരുവനന്തപുരം: ശബരിമല സന്നിധാനത്തിന്‍റെ പതിനെട്ടാം പടിയിൽ ശ്രീകോവിലിനു മുന്നിൽ തിരിഞ്ഞു നിന്ന് ഫോട്ടോയെടുത്ത സംഭവത്തിൽ പൊലീസുകാർക്കെതിരെ കർശന നടപടി. എസ്എപി ക‍്യാംപസിലെ 23 പൊലീസുകാർക്ക് കണ്ണൂർ കെഎപി -4 ക‍്യാംപിൽ നല്ല നടപ്പ് പരിശീലനത്തിന് എഡിജിപി എസ്. ശ്രീജിത്ത് നിർദേശം നൽകി. പൊലീസുകാർക്ക് തീവ്ര പരിശീലനം നൽകണമെന്നാണ് എഡിജിപിയുടെ നിർദേശം. ഡ്യൂട്ടിക്കു ശേഷം തിങ്കളാഴ്ച മടങ്ങിയ ആദ്യ ബാച്ചിലെ പൊലീസുകാർ ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് നടയടച്ച ശേഷം പടിയുടെ താഴെ മുതൽ വരി വരിയായി നിന്ന് ഫോട്ടൊ […]
അങ്കമാലി അർബൻ സർവീസ് സഹകരണ സംഘം തട്ടിപ്പ്, കേസെടുത്ത് ഇ ഡി; സ്വത്ത് കണ്ടുകെട്ടും
അങ്കമാലി: തൊണ്ണൂറ്റിയേഴ് കോടി രൂപയോളം വ്യാജവായ്പ നൽകിയ അങ്കമാലി അർബൻ സഹകരണ സംഘം തട്ടിപ്പിൽ എൻഫോഴ്‌സസ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. മരിച്ചു പോയവരുടെ പേരിൽ വരെ വായ്പകൾ നൽകിയ സംഘത്തിലെ മുൻ ഭരണസമിതിയിലുള്ളവരെ ഉടൻ ചോദ്യം ചെയ്യാൻ വിളിപ്പിക്കും. കേസിൽ സ്വത്തുകണ്ടുകെട്ടലും അറസ്റ്റുകളും വൈകാതെ ഉണ്ടാകും. വിശദമായ പ്രാഥമിക അന്വേഷണത്തിനും ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ. പരിശോധനയ്ക്കും ശേഷമാണ് ഇ.ഡി. കൊച്ചി യൂണിറ്റ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് എറണാകുളം ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ, […]
അങ്കമാലി അർബൻ സർവീസ് സഹകരണ സംഘം തട്ടിപ്പ്, കേസെടുത്ത് ഇ ഡി; സ്വത്ത് കണ്ടുകെട്ടും
അങ്കമാലി: തൊണ്ണൂറ്റിയേഴ് കോടി രൂപയോളം വ്യാജവായ്പ നൽകിയ അങ്കമാലി അർബൻ സഹകരണ സംഘം തട്ടിപ്പിൽ എൻഫോഴ്‌സസ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. മരിച്ചു പോയവരുടെ പേരിൽ വരെ വായ്പകൾ നൽകിയ സംഘത്തിലെ മുൻ ഭരണസമിതിയിലുള്ളവരെ ഉടൻ ചോദ്യം ചെയ്യാൻ വിളിപ്പിക്കും. കേസിൽ സ്വത്തുകണ്ടുകെട്ടലും അറസ്റ്റുകളും വൈകാതെ ഉണ്ടാകും. വിശദമായ പ്രാഥമിക അന്വേഷണത്തിനും ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ. പരിശോധനയ്ക്കും ശേഷമാണ് ഇ.ഡി. കൊച്ചി യൂണിറ്റ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് എറണാകുളം ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ, […]
പകൽ സമയത്തു മോഷണ സ്ഥലം കണ്ടെത്തി രാത്രിയിൽ മോഷണം; മോഷണസംഘം പിടിയിൽ
ആലുവ: ആലുവയിലു൦ പരിസര പ്രദേശങ്ങളിലു൦ തുടർച്ചയായി മോഷണം നടത്തിയ മോഷണസംഘം പിടിയിൽ. ആസാം നാഗൂൺ സ്വദേശികളായ ഗുൽജാർ ഹുസൈൻ ( 24 ) , അമീർ ഹുസൈൻ(25), രജാക്ക് അലി, (24), തെങ്കാശി സ്വദേശി മാരിമുത്തു (27), എന്നിവരടങ്ങുന്ന മോഷണ സംഘത്തെയാണ് ആലുവ പോലീസ് പിടികൂടിയത്. അമ്പലങ്ങൾ, പള്ളികൾ, ആൾ താമസമില്ലാത്ത വീടുകൾ എന്നിവിടങ്ങളിൽ മോഷണം നടത്തിയവരാണ് ഇവർ. മോഷണ മുതൽ സഹിതമാണ് പിടികൂടിയത്. അറസ്റ്റ് ചെയ്തത്. പകൽ സമയത്തു മോഷണം ചെയ്യാനുള്ള സ്ഥലം കണ്ടെത്തി രാത്രിയിൽ […]
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പരാതിക്കാരിയായിരുന്ന യുവതിക്ക് വീണ്ടും മർദനം
കോഴിക്കോട്: ഹൈക്കോടതി റദ്ദാക്കിയ പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടിക്ക് വീണ്ടും മര്‍ദ്ദനമേറ്റതായി പരാതി. മീന്‍കറിക്ക് പുളി ഇല്ലെന്ന് പറഞ്ഞ് ഭര്‍ത്താവ് രാഹുല്‍ മര്‍ദ്ദിച്ചതായാണ് പരാതി. ഞായറാഴ്ചയാണ് ആദ്യം മര്‍ദ്ദിച്ചതെന്നും തിങ്കളാഴ്ച വീണ്ടും മര്‍ദ്ദിച്ചെന്നുമാണ് പെണ്‍കുട്ടിയുടെ ആരോപണം. ഇതിന് മുമ്പ് പെണ്‍കുട്ടിയുടെ അമ്മ വിളിച്ചതിന്റെ പേരിലും മര്‍ദ്ദിച്ചെന്നും പരാതിയിലുണ്ട്. ഒന്നരമാസം മുമ്പാണ് ആദ്യ കേസ് ഹൈക്കോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് ഇരുവരും കോഴിക്കോട്ട് പന്തീരങ്കാവിലെ രാഹുലിന്റെ വീട്ടില്‍ താമസം തുടങ്ങിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ […]
ഡ്രൈവറുടെ ലൈസൻസും വാഹനത്തിന്‍റ രജിസ്ട്രേഷനും സസ്പെൻഡ് ചെയ്യുമെന്ന് ഗതാഗതമന്ത്രി
തിരുവനന്തപുരം: നാട്ടികയില്‍ മദ്യപിച്ച് ലോറി ഓടിച്ച് 5 പേരുടെ ജീവനെടുത്ത ലോറി അപകടത്തില്‍ കടുത്ത നടപടിയുണ്ടാകുമെന്ന് ഗതാഗത മന്ത്രി കെബിഗണേഷ്കുമാര്‍ പറഞ്ഞു. നാട്ടിക അപകടം ദൗർഭാഗ്യകരമായ സംഭവമാണ്.ഗതാഗത കമീഷണറുടെ പ്രാഥമിക റിപ്പോർട്ട് കിട്ടി.മദ്യ ലഹരിയിലാണ് ക്ലീനർ വണ്ടി ഓടിച്ചത്.ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും.വാഹനത്തിന്‍റെ രജിസ്ട്രേഷനും സസ്പെൻഡ് ചെയ്യും.തുടർന്ന് രജിസ്ട്രേഷൻ റദ്ദാക്കുന്ന നടപടികൾ എടുക്കും ട്രാൻസ്പോർട് കമ്മീഷണറുടെ നേതൃത്വത്തിൽ രാത്രി പരിശോധന കർശനമാക്കും.മദ്യപിച്ച് വണ്ടിയോടിച്ചാലും ട്രാഫിക് നിയമങ്ങൾ ലംങിച്ചാലും കർശന നടപടിഉണ്ടാകും.ട്രക്കുകൾ ഓടിക്കുന്നവരെ കേന്ദ്രീകരിച്ചും ലൈൻ ട്രാഫിക് ലംഘിക്കുന്നതും […]