FEATURED

മദ്രസ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് 70 വർഷം കഠിനതടവും 1,15,000 രൂപ പിഴയും

പെരുമ്പാവൂർ: മദ്രസ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് 70 വർഷം കഠിനതടവും 1,15,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പട്ടിമറ്റം കുമ്മനോട് തയ്യിൽ വീട്ടിൽ ഷറഫുദ്ദീൻ (27) നെയാണ് പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി ജഡ്ജി ദിനേശ് എം പിള്ള ശിക്ഷിച്ചത്. 2021 നവംബർ മുതൽ 2022 ഫെബ്രുവരി വരെയുള്ള കാലയളവിൽ ആയിരുന്നു സംഭവം. മദ്രസയുടെ ടെറസിന്റെ മുകളിലും നിസ്കാരമുറിയിലും വച്ചായിരുന്നു പീഡനം. കൗമാരക്കാർ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് സ്കൂളിൽ അധ്യാപിക ക്ലാസ് എടുക്കുന്നതിനിടെ പെൺകുട്ടി […]

FEATURED

ബാലഭാസ്‌കറിനെ കൊലപ്പെടുത്തിയത് അർജുൻ തന്നെ; ബാലഭാസ്കറിന്റെ അച്ഛൻ ഉണ്ണി

തിരുവനന്തപുരം: അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ അർജുന് പങ്കുണ്ടെന്ന ​ഗുരുതര ആരോപണവുമായി ബാലഭാസ്കറിന്റെ അച്ഛൻ ഉണ്ണി. ബാലഭാസ്കറിന്റെ ഡ്രൈവർ അർജുൻ സ്വർണം കവർന്ന കേസിൽ അറസ്റ്റിലായതിന് പിന്നാലെയാണ് ബാലഭാസ്കറിന്റെ അച്ഛൻ ആരോപണമുന്നയിച്ചത്. ‘ബാലഭാസ്കറിന്റെ മരണത്തിൽ അർജുന് പങ്കുണ്ടെന്ന സംശയം അന്ന് തന്നെ വ്യക്തമാക്കിയതാണ്. തങ്ങളുടെ വാദം ശരിയെന്ന് തെളിഞ്ഞു. സ്വർണക്കടത്ത് മാഫിയയുടെ ഇടപെടലാണ് അന്നത്തെ അപകടമുണ്ടാക്കിയത്. എന്നാൽ സിബിഐ അന്വേഷണം ആദിശയിൽ ഉണ്ടായില്ല. അർജുനാണ് വാഹനം ഓടിച്ചിരുന്നത് എന്ന് മാത്രമാണ് സിബിഐ കണ്ടെത്തിയത്. അർജുൻ തനിക്കെതിരെ മാനനഷ്ടത്തിന് […]

FEATURED

‘ആനയെ കണ്ട് മാറിനടന്നപ്പോള്‍ വഴി തെറ്റി, രാത്രി മുഴുവനും പാറക്കെട്ടിന് മുകളിലായിരുന്നു’; കുട്ടമ്പുഴ വനത്തില്‍ കാണാതായ സ്ത്രീകള്‍

കോതമംഗലം;കുട്ടമ്പുഴയിൽ അട്ടിക്കളത്ത് വനത്തിൽ കാണാതായ മൂന്ന് സ്ത്രീകളെയും കണ്ടെത്തി.കാട്ടിൽ നിന്നും പുറത്തേയ്ക്ക് കടക്കുന്നതിനുള്ള യാത്രയ്ക്കിടെ ആനക്കൂട്ടത്തെ കണ്ടെന്നും ആനക്കൂട്ടം നേരെ വരുന്നത് കണ്ടപ്പോൾ മരത്തിന് മറഞ്ഞിരുന്ന് രക്ഷപെടുകയായിരുന്നെന്നും രാത്രി വനത്തിനുള്ളിൽ ഒരു പാറപ്പുറത്താണ് കഴിഞ്ഞതെന്നും ഇവർ പറഞ്ഞു. കാണാതായ പശുവിനെ തെരഞ്ഞ് ഇന്നലെ ഉച്ചകഴിഞ്ഞ് വനത്തിലേക്ക് പുറപ്പെടുകയും പിന്നീട് കാണാതാവുകയും ചെയ്ത കുട്ടംമ്പുഴ അട്ടിക്കളം സ്വദേശിനികളായ മായ, ഡാർലി, പാറുക്കുട്ടി എന്നിവരെയാണ് തെരച്ചിൽ സംഘം സമീപപ്രദേശമായ അറയ്ക്കമുത്തി ഭാഗത്ത് നിന്നും കണ്ടെത്തിയത്. അട്ടിക്കളത്തു നിന്ന് ഏകദേശം അഞ്ച് […]

FEATURED

കുട്ടമ്പുഴ വനത്തില്‍ കാണാതായ സ്ത്രീകളെ കണ്ടെത്തി

കോതമംഗലം: കുട്ടമ്പുഴ വനത്തില്‍ ഇന്നലെ കാണാതായ സ്ത്രീകളെ കണ്ടെത്തി. മൂന്ന് പേരും സുരക്ഷിതരാണ്. കാടിനുള്ളിൽ ആറ് കിലോ മീറ്റര്‍ ദൂരത്ത് അറക്കമുത്തി ഭാഗത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരമാണ് പശുക്കളെ തിരഞ്ഞ് പോയ സ്ത്രീകളെ കൊടുംവനത്തിൽ കാണാതായത്. പൊലീസും അഗ്നിരക്ഷാ സേനയും വനംവകുപ്പും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും ഇന്നലെ ഇവരെ കണ്ടെത്താനായിരുന്നില്ല. കുട്ടമ്പുഴ അട്ടിക്കളം വനമേഖലയിലെ മാളോക്കുടി മായാ ജയൻ, കാവുംപടി പാറുക്കുട്ടി കുഞ്ഞുമോൻ, പുത്തൻപുര ഡാർളി സ്റ്റീഫൻ എന്നിവരെയാണ് കാണാതായിരുന്നത്. പശുവിനെ തേടിപ്പോകും […]

FEATURED

സ്ത്രീകൾക്കായി തെരച്ചിൽ പുനരാരംഭിച്ചു; തെരച്ചിലിന് കൂടുതൽ സംഘത്തെ നിയോ​ഗിച്ചു

കൊച്ചി: കോതമംഗലം കുട്ടമ്പുഴയിൽ അട്ടിക്കളത്ത് വനത്തിലേക്ക് കയറിപ്പോയ പശുക്കളെ തെരയാൻ പോയ മൂന്ന് സ്ത്രീകൾക്കായി തെരച്ചിൽ പുനരാരംഭിച്ചു. രാത്രി വൈകിയും തെരച്ചിൽ തുടർന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. കാട്ടാനക്കൂട്ടവും വെളിച്ചക്കുറവും വെല്ലുവിളിയായതോടെ തെരച്ചിലിന് പോയ രണ്ട് സംഘം മടങ്ങിയെത്തുകയായിരുന്നു. നിലവിൽ രണ്ട് സംഘം കാട്ടിൽ തുടരുകയാണ്. പശുക്കളെ തെരഞ്ഞ് വനത്തിലേക്ക് പോയ പാറുക്കുട്ടി, മായ, ഡാർലി സ്റ്റീഫൻ എന്നിവരെയാണ് കാണാതായത്. തെരച്ചിലിന് കൂടുതൽ സംഘത്തെ നിയോ​ഗിച്ചു. വനം വകുപ്പ് ജീവനക്കാർ, ഫയർ ഫോഴ്‌സ്, നാട്ടുകാർ, വനം വാച്ചർമാർ എന്നിവരാണ് സംഘത്തിലുള്ളത്. കാണാതായവർക്കുള്ള […]

FEATURED

ഇതര സംസ്ഥാന തൊഴിലാളിയെ മർദ്ദിച്ച് പണം കവർന്ന കേസിൽ പ്രതി പിടിയിൽ

പെരുമ്പാവൂർ: ഇതര സംസ്ഥാന തൊഴിലാളിയെ ജോലി തരാമെന്ന്പറഞ്ഞ് ബൈക്കിൽ കയറ്റി കൊണ്ടുപോയി മർദ്ദിച്ച് പണം കവർന്ന കേസിൽ പ്രതി പിടിയിൽ. പെരുമ്പാവൂർ കാഞ്ഞിരക്കാട് ജൂമാ മസ്ജിദിന് സമീപം കരക്കുന്നേൽ വീട്ടിൽ അബൂബക്കർ (23) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ 25ന് രാത്രി പത്തരയോടെ പെരുമ്പാവൂർ ബാറിൽ നിന്ന് മദ്യപിച്ചിറങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയുടെ അടുത്ത് ജോലി തരാമെന്ന് പറഞ്ഞ് ഇയാൾ സമീപിക്കുകയായിരുന്നു. തുടർന്ന് ബൈക്കിൽ കയറ്റി തങ്കമാളിക റോഡിലെ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ചു. അവിടെവച്ച് മർദ്ദിച്ച് […]

FEATURED

ഇരുചക്ര വാഹനം മോഷ്ടാവ് പിടിയിൽ

കോതമംഗലം: ഇരുചക്ര വാഹനം മോഷ്ടാവ് പിടിയിൽ. കോതമംഗലം തങ്കളം ബൈപ്പാസ് പരിസരത്ത് നിന്ന് ഇരുചക്രവാഹനം മോഷ്ടിച്ച ഇടുക്കി കമ്പംമേട്ട് സ്വദേശി പുളിക്കപിടികയിൽ വീട് റോഷൻ ആൻറണി (29) യെയാണ് കോതമംഗലം പോലീസ് അറസ്റ്റു ചെയ്തത്. .24 ന് രാത്രി നേര്യമംഗലം സ്വദേശി ബേസിൽ ബേബി എന്നയാളുടെ സ്ക്കുട്ടർ കോതംഗലം ഭാഗത്ത് നിന്നും മോഷ്ടിച്ചെടുത്തു കടന്നുകളഞ്ഞ പ്രതിയെപറ്റി ,കോതമംഗലം പോലീസ് ഇൻസ്‌പെക്ടർ ബിജോയി പി.റ്റി ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വ്യാഴാഴ്ച തോപ്പുംപടി ഭാഗത്തു നിന്നും അറസ്റ് […]

FEATURED

വനത്തിലേക്ക് പോയ പശുക്കളെ തെരഞ്ഞിറങ്ങിയ 3 സ്ത്രീകളെ കാണാതായി

കോതമം​ഗലം: കോതമംഗലം കുട്ടമ്പുഴയിൽ അട്ടിക്കളത്ത് വനത്തിലേക്ക് കയറിപ്പോയ പശുക്കളെ തെരയാൻ പോയ മൂന്ന് സ്ത്രീകളെ കാണാതായതായി വിവരം. സ്ത്രീകൾ തിരിച്ചെത്താത്തതിനെ തുടർന്ന് പോലീസും അഗ്നി രക്ഷാ സേനയും, വനംവകുപ്പും നാട്ടുകാരും ചേർന്ന്  തെരച്ചിൽ തുടരുകയാണ്. പാറുക്കുട്ടി, മായ, ഡാർലി സ്റ്റീഫൻ എന്നിവരെയാണ് കാണാതായിരിക്കുന്നത്. ഉച്ചക്ക് ഒരു മണിയോടെയാണ് ഇവർ വനത്തിലേക്ക് പോയത്. നാലുമണി വരെ ഇവർ ബന്ധുക്കളുമായി ഫോണിൽ സംസാരിച്ചിരുന്നു. തുടർന്ന് ഫോൺ സ്വിച്ച് ഓഫ് ആയി. ഇവര്‍ക്ക് വഴി തെറ്റി കാട്ടില്‍ കുടുങ്ങിയതാകാമെന്നാണ് പൊലീസ് നിഗമനം.

FEATURED

സിപിഎം അങ്കമാലി ഏരിയാ സമ്മേളനത്തിന് വെളളിയാഴ്ച്ച തുടക്കമാകും

കാലടി സി.പി.എം അങ്കമാലി ഏരിയാ സമ്മേളനത്തിന് വെളളിയാഴ്ച്ച കാഞ്ഞൂരിൽ തുടക്കമാകും. ഡിസംബർ രണ്ടുവരെയാണ് സമ്മേളനം. സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള പതാക-കൊടിമര-ദീപശിഖാ ജാഥകൾ വെളളിയാഴ്ച്ച നടക്കും. പതാകജാഥ പാറക്കടവിൽ കർഷകത്തൊഴിലാളി യൂണിയൻ മുൻ ജില്ലാ പ്രസിഡന്റ് എം.കെ.മോഹനന്റെ വസതിയിൽ നിന്ന് രാവിലെ 10 ന് ആരംഭിക്കും. ജില്ലാ കമ്മിറ്റി അംഗം കെ.എ.ചാക്കോച്ചൻ ഉദ്ഘാടനം ചെയ്യുന്ന ജാഥയുടെ ക്യാപ്റ്റൻ ഏരിയ കമ്മിറ്റിയംഗം കെ.പി.റെജീഷാണ്.കൊടിമര ജാഥ നായത്തോട് അങ്കമാലി മുൻ ലോക്കൽ സെക്രട്ടറി കെ.ഐ.കുര്യാക്കോസിന്റെ വസതിയിൽ രാവിലെ 11 ന് ജില്ലാ […]