കൊലപാതകക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു
കാലടി കൊലപാതകക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മറ്റൂർ യോർദ്ദനാപുരം പൊതിയേക്കര ഭാഗത്ത്, വള്ളൂരാൻ വീട്ടിൽ ആഷിക്ക് പൗലോസ് (24)നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷാണ് ഉത്തരവിട്ടത്. കൊലപാതകം, കൊലപാതക ശ്രമം, കഠിന ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, ന്യായ വിരോധമായി സംഘം ചേരൽ, കാപ്പാ ഉത്തരവിൻ്റെ ലംഘനം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. 2022 ജനുവരി മുതൽ 6 […]
കടുവ ആക്രമണം; പഞ്ചാരക്കൊല്ലിയിലെ കടുവയെ വെടിവെച്ചു കൊല്ലാൻ ഉത്തരവ്
കൽപറ്റ: വയനാട് പഞ്ചാരക്കൊല്ലി പ്രദേശത്ത് കടുവാ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെടാനുണ്ടായ സംഭവത്തില്‍ കടുവയെ വെടിവെച്ചു കൊല്ലാന്‍ നിര്‍ദേശിച്ച് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവ് പുറപ്പെടുവിച്ചു. കേന്ദ്ര വന്യജീവി സംരക്ഷണ നിയമപ്രകാരം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റീംഗ് പ്രൊസീജിയര്‍ (SOP) പ്രകാരം ഈ കടുവ നരഭോജിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം ആദ്യഘട്ടമെന്ന നിലയില്‍ മയക്കുവെടി വെച്ചോ കൂടുവെച്ചോ പിടികൂടുന്നതിന് ശ്രമിക്കാവുന്നതാണ്. ഈ സാധ്യതകള്‍ ഇല്ലാത്ത പക്ഷം കടുവ നരഭോജിയാണെന്ന് ഉറപ്പുവരുത്തി വെടിവെച്ചു […]
മസ്തകത്തിന് പരിക്കേറ്റ കാട്ടാനയെ മയക്കുവെടിവെച്ചു
തൃശ്ശൂർ : അതിരപ്പിള്ളിയില്‍ മസ്തകത്തിന് പരിക്കേറ്റ കാട്ടാനയെ കണ്ടെത്തി മയക്കുവെടിവെച്ചു. നാല് ആനകൾക്കൊപ്പം ചാലക്കുടിപ്പുഴയുടെ കരയിലുള്ള മുളങ്കാട്ടിലാണ് ആനയെ ആദ്യം കണ്ടെത്തിയത്. മൂന്ന് കൊമ്പൻമാരും ഒരു പിടിയുമാണ് സംഘത്തിലുണ്ടായിരുന്നത്. കൂട്ടം മാറിയ വേളയിലാണ് ആനയെ മയക്കുവെടിവെച്ചത്. ഒരു ഘട്ടത്തിൽ ദൗത്യ സംഘത്തിന് നേരെ ആന പാഞ്ഞടുക്കുന്ന സ്ഥിതിയുമുണ്ടായി. രക്ഷാ ദൗത്യത്തിന്റെ മൂന്നാം ദിവസമാണ് ആനയെ മയക്കുവെടിവെക്കാനായത്.രാവിലെ ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘം മേഖലയില്‍ നടത്തിയ പരിശോധനയിലാണ് ആനയെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെ ദൗത്യ സംഘത്തിന്‍റെ […]
തിരുവൈരാണിക്കുളം നടതുറപ്പുത്സവം സമാപിച്ചു
കാലടി: ഇടറിയ കണ്ഠങ്ങള്‍ ഉരുവിട്ടമന്ത്രങ്ങളാല്‍ മുഖരിതമായിരുന്നു രാവില്‍ ഭക്തര്‍രുടെ നിറമിഴികള്‍ സാക്ഷിയാക്കി തിരുവൈരാണിക്കുളത്ത് ശ്രീപാര്‍വ്വതീദേവിയുടെ നടയടച്ചു.രാത്രി ഏഴരയോടെ ഉമാമഹേശ്വര ദര്‍ശനം പൂര്‍ത്തിയാക്കി ഭക്തര്‍ നാലമ്പലം ഒഴിഞ്ഞു. തുടര്‍ന്ന് ശ്രീമഹാദേവന്റെ അത്താഴപൂജയ്ക്കു മുന്‍പായി പാട്ടുപുരയില്‍ നിന്ന് ദേവീ ചൈതന്യം ഉള്‍ക്കൊള്ളുന്ന ദീപം ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ചു. പാര്‍വ്വതിദേവിയുടെ പ്രിയതോഴിയായ പുഷ്പിണിയായി സങ്കല്‍പ്പിക്കപ്പെടുന്ന ബ്രാഹ്മണിയമ്മ തളികയില്‍ കൊട്ടി ദേവിക്ക് അകമ്പടിസേവിച്ചു. തുടര്‍ന്ന് നട അടയ്ക്കുന്നതിനുള്ള പരമ്പരാഗതമായ ആചാരപ്രകാരം ക്ഷേത്ര ഊരാണ്മ കുടുംബങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, സമുദായം തിരുമേനി, പുഷ്പിണി, ക്ഷേത്ര ട്രസ്റ്റ് […]
64 വയസ്സുകാരിയുടെ കഴുത്തിലെ മുഴ വിജയകരമായി നീക്കം ചെയ്ത് അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി
കൊച്ചി: തൃശൂർ സ്വദേശിനിയായ 64 കാരിയുടെ കഴുത്തിലെ 3.5 കിലോഗ്രാം വലിപ്പമുള്ള മുഴ നീക്കം ചെയ്ത് അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി. തൈറോയ്ഡ് കാരണം ജന്മനാ ഉണ്ടായിരുന്ന മുഴയ്ക്ക് പ്രായമേറുംതോറും വലിപ്പം വര്‍ധിക്കുകയായിരുന്നു. ചെറു പ്രായത്തില്‍ തന്നെ ചികിത്സക്കായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും അപ്പോഴൊന്നും കാര്യമായ പ്രശ്‌നങ്ങള്‍ കണ്ടെത്തിയിരുന്നില്ല. അസാധാരണ വലിപ്പവും ശ്വാസോച്ഛ്വാസത്തിനുള്ള പ്രയാസവും കാരണം വിവിധ ആശുപത്രികളിലെ ചികിത്സയ്ക്ക് ശേഷമാണ് രോഗിയെ അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. വിശദപരിശോധനയില്‍ നാവിന്റെ അടിയില്‍ ഉണ്ടാവുന്ന ലിംഗ്വല്‍ തൈറോയ്ഡാണ് കാരണമെന്ന് കണ്ടെത്തുകയും […]
കുപ്രസിദ്ധ ഗുണ്ട കടുവ ഷഫീഖ് പിടിയിൽ
ആലുവ: കുപ്രസിദ്ധ ഗുണ്ടയെ പോലീസ് സാഹസികമായി പിടികൂടി. ആലുവ തായിക്കാട്ടുകര മാന്ത്രിക്കൽ കരിപ്പായി ഷഫീഖ് (കടുവ ഷഫീഖ് 40) നെയാണ് ആലുവ പോലീസ് പിടികൂടിയത്. ചാലക്കുടി പോലീസ് രജിസ്റ്റർ ചെയ്ത മയക്ക് മരുന്ന് കേസിൽ പ്രതിയായ ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ച് വരികയാണ്. പത്ത് ദിവസത്തെ പരോൾ കിട്ടിയ പ്രതി തിരികെ ജയിലിൽ പ്രവേശിക്കാതെ രണ്ട് വർഷമായി ഒളിവിലാണ്. കഴിഞ്ഞ ദിവസം രാത്രി ചവറുപാടം ഭാഗത്ത് ഒരു കാറിൽ ഇയാൾ ഉണ്ടെന്നറിഞ്ഞ് എസ്.ഐ നന്ദകുമാറിൻ്റെ നേതൃത്വത്തിൽ പോലീസ് […]
കാഞ്ഞൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വിജി ബിജു രാജിവച്ചു
കാഞ്ഞൂർ : കാഞ്ഞൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വിജി ബിജു രാജിവച്ചു. പ്രസിഡന്റിനൊപ്പം വൈസ് പ്രസിഡന്റ്, വികസനം, ആരോഗ്യം സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരും സ്ഥാനമൊഴിഞ്ഞു. യു.ഡി.എഫിലെ മുൻ ധാരണപ്രകാരമാണ് രാജി. അവശേഷിക്കുന്ന കാലയളവിൽ കോൺഗ്രസിലെ പ്രിയ രഘു പ്രസിഡന്റാകും. രാജിവച്ച വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സരിത ബാബു വൈസ് പ്രസിഡന്റാകും. രാജിവച്ച വൈസ് പ്രസിഡന്റ് സിമി ടിജോ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സണും വിജി ബിജു ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സനുമാകും.
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
നെടുമ്പാശേരി: വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു.ചൊവ്വാഴ്ച പുലർച്ചെ ഗൾഫ് എയർ വിമാനത്തിൽ ബഹ്റൈനിൽ നിന്നും മാതാവിനൊപ്പമെത്തിയ മലപ്പുറം സ്വദേശി ഫെസിൻ അഹമ്മദാണ് മരിച്ചത്. വിമാനത്തിൽ നിന്നും പ്രാഥമിക ചികിത്സ നൽകി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.