നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമര പിടിയില്‍
നെന്മാറ: പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമര പിടിയില്‍. പോത്തുണ്ടി മാട്ടായിയില്‍ നിന്നാണ് ചെന്താമര പിടിയിലായത്. വൈകുന്നേരം പോത്തുണ്ടി മാട്ടായിയില്‍ ചെന്താമരയെ കണ്ടതായി വിവരം ലഭിച്ചതിന് പിന്നാലെയാണ് പൊലീസും നാട്ടുകാരും പ്രദേശത്ത് ചെന്താമരയ്ക്കായി വ്യാപകമായ തിരച്ചിൽ ആരംഭിക്കുകയായിരുന്നു. ചെന്തമാര ഒളിച്ചിരിക്കാൻ സാധ്യതയുള്ള ഇടങ്ങളെല്ലാം അരിച്ചുപെറുക്കി പരിശോധിച്ചതിന് ശേഷമാണ് ചെന്താമര പിടിയിലായത്. 36 മണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവിലാണ് പ്രതിപിടിയിലായത്. പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ താമസിയാതെ നെന്മാറ സ്റ്റേഷനിലെത്തിക്കും. ഇന്ന് വൈകിട്ടോടെയാണ് മാട്ടായി മേഖലയിൽ ചെന്താമരയെ കണ്ടത്. ഇളയ സഹോദരിയുടെ […]
അഖില കേരള പ്രൊഫസേഴ്സ് ക്രിക്കറ്റ് ടൂർണമെന്റ്; ആദിശങ്കര ജേതാക്കൾ
കാലടി: ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിൽ നടന്ന അഖില കേരള പ്രൊഫസേഴ്സ് ക്രിക്കറ്റ് ടൂർണമെന്റിൽ കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ്ങ് ആന്റ് ടെക്നോളജി ജേതാക്കളായി. 15,000 രൂപയും ട്രോഫിയുമായിരുന്നു ആദിശങ്കരയ്ക്ക് ലഭിച്ചത്. ഫൈനലിൽ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിനെയാണ് ആദിശങ്കര പരാജയപ്പെടുത്തിയത്. ആദിശങ്കരയിലെ വിഷ്ണു എസ് നെ ടൂർണമെന്റിലെ മികച്ച താരവും, ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മാനായും തെരഞ്ഞെടുത്തു. എബിൻ ജോയ് യെ ഫൈനലിലെ മികച്ചകളിക്കാരനായും തെരഞ്ഞെടുത്തു.
ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ
കാലടി: ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. ചൊവ്വര ശ്രീമൂലനഗരത്ത് താമസിക്കുന്ന കൂവപ്പടി കൊടുവേലിപ്പടി കല്ലാർകുടി വീട്ടിൽ പ്രകാശ് (48) നെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. 26 ന് രാത്രി പതിനൊന്നരയോടെ ശ്രീമൂലനഗരത്തെ വീട്ടിലാണ് സംഭവം. ഭാര്യ ബാങ്ക് പാസ്ബുക്ക് നൽകാത്തതിലുള്ള വിരോധമാണ് ആക്രമണത്തിൽ കലാശിച്ചത്. കിടപ്പുമുറിയിൽ ഉറങ്ങുകയായിരുന്ന ഭാര്യയെ നിരവധി പ്രാവശ്യം കുത്തുകയായിരുന്നു. ഇയാൾക്കെതിരെ കാലടി, കോടനാട് സ്റ്റേഷനുകളിൽ കേസുകളുണ്ട്. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ അനിൽകുമാർ ടി മേപ്പിള്ളി,, എസ് ഐ മാരായ […]
വാൽപ്പാറയിലെ കാട്ടാനയുടെ ആക്രമണം; ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു
തൃശൂര്‍: വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ വയോധിക മരിച്ചു. ഈട്ടിയാര്‍ എസ്റ്റേറ്റിലെ തൊഴിലാളി അന്നലക്ഷ്മി (67) ആണ് മരിച്ചത്. വാല്‍പ്പാറ ഈട്ടിയാര്‍ എസ്റ്റേറ്റിലെ റേഷന്‍കടയില്‍ കയറിയ കാട്ടാനയുടെ ആക്രമണത്തിലാണ് വയോധികയ്ക്ക് ഇടുപ്പെല്ലിനും കാലിനും ഗുരുതര പരുക്കേറ്റത്. 26ന് രാത്രി ഒമ്പതോടെയായിരുന്നു സംഭവം. ജയശ്രീ പ്രൈവറ്റ് എസ്റ്റേറ്റ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് എസ്റ്റേറ്റ്. രാത്രിയിൽ വീടിന് പുറത്ത് ശബ്ദം കേട്ട് പുറത്തേക്ക് ഇറങ്ങി നോക്കിയപ്പോൾ ആണ് ആനയുടെ ആക്രമണമുണ്ടായത്. രാത്രിയോടെയാണ് കാട്ടാന ജനവാസ കേന്ദ്രത്തിലെത്തിയത്. തുടര്‍ന്ന് റേഷന്‍കടയുടെ വാതില്‍ തകര്‍ത്ത് […]
കണ്ണിമംഗലത്ത് വീണ്ടും പുലി; കാളയെയും പശുക്കിടാവിനെയും കടിച്ചു കൊന്നു
കാലടി: മലയാറ്റൂർ-നീലീശ്വരം പഞ്ചായത്തിലെ കണ്ണിമംഗലത്ത് വീണ്ടും പുലി ഇറങ്ങിയതായി സംശയം. കുന്നേവെളിയിൽ രമണന്റെ വീട്ടിലെ കാളയെയും പശുക്കിടാവിനെയും അജ്ഞാത ജീവി കടിച്ചുകൊന്നു. പുലിയാണെന്ന നിഗമനത്തിലാണ് നാട്ടുകാർ. ഇവയുടെ മാംസം കുറെ ഭാഗം ഭക്ഷിച്ചിട്ടുണ്ട്. ബാക്കി ഉപേക്ഷിച്ചു പോയ നിലയിലാണ്. ജനവാസ മേഖല കൂടിയാണ് ഇവിടം. നേരത്തേയും ഇവിടെ പുലിയെന്നു കരുതുന്ന അജ്ഞാത ജീവി വളർത്തു മൃഗങ്ങളെ കൊന്നു തിന്നിരുന്നു. അതിനാൽ പുലിയുടെ സാന്നിധ്യം വനത്തിന്റെ സമീപ ഭാഗത്ത് തന്നെ ഉണ്ടെന്ന ഭീതിയിലാണ് നാട്ടുകാർ. രാത്രി വീട്ടിൽ നിന്നു […]
സി എൻ മോഹനൻ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി
കൊച്ചി: സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി സി എൻ മോഹനനെ ജില്ലാ സമ്മേളനം ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. സംസ്ഥാന കമ്മറ്റി അംഗമായ സി എൻ മോഹനൻ 2018ലാണ് ആദ്യം ജില്ലാ സെക്രട്ടറി ആയത്. വിദ്യാർഥി, യുവജന രംഗങ്ങളിലൂടെയാണ് സി എൻ മോഹനൻ പൊതുരംഗത്ത് ശ്രദ്ധേയനായത്. 1994 മുതൽ 2000 വരെ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായി. ’92-93ൽ അഖിലേന്ത്യാ വൈസ് പ്രസിഡന്റായിരിക്കെ ഡൽഹി സെന്ററിലും പ്രവർത്തിച്ചു. 2000-2005ൽ സിപിഐ എം കോലഞ്ചേരി ഏരിയാസെക്രട്ടറിയായി. 2012ൽ സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു. പതിനൊന്നുവർഷം ദേശാഭിമാനി […]
കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി
പാലക്കാട്: പാലക്കാട് ജില്ലയിലെ നെന്മാറയിൽ ഇരട്ടക്കൊലപാതകം. നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിലാണ് സംഭവം. ഇവിടുത്തെ താമസക്കാരായ സുധാകരൻ (58), മാതാവ് ലക്ഷ്മി (76) എന്നിവരാണ് കൊല്ലപ്പെട്ടത്. അയൽവാസിയായ ചെന്താമരയാണ് ഇരുവരെയും കൊലപ്പെടുത്തിയത്. സുധാകരൻ്റെ ജേഷ്ഠൻ്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയവെ പരോളിലിറങ്ങിയ പ്രതി ഇന്ന് രാവിലെ സുധാകരൻറെ വീട്ടിലെത്തി രണ്ട് പേരെയും കൊലപ്പെടുത്തുകയായിരുന്നു. രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. 2019 ലാണ് ചെന്താമര സജിതയെ കൊലപ്പെടുത്തിയത്. ചെന്താമരയും ഭാര്യയും അകന്നുകഴിയുകയാണ്. […]
വയനാട്ടിലെ ആളെക്കൊല്ലി കടുവയെ ചത്ത നിലയിൽ കണ്ടെത്തി
മാനന്തവാടി: വയനാട് മാനന്തവാടിയിലെ പഞ്ചാരക്കൊല്ലിയിൽ കണ്ടെത്തിയ ആളെക്കൊല്ലി കടുവ ചത്തു. വനംവകുപ്പ് നടത്തിയ തിരച്ചിലിനിടയിലാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയതെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്റെ ഓഫീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പഞ്ചാരക്കൊല്ലിയിൽ രാധയെന്ന ആദിവാസി സ്ത്രീയെ കൊന്ന അതേ കടുവയെ ആണ് ചത്ത നിലയിൽ കണ്ടെത്തിയതെന്നും വനംവകുപ്പ് സ്ഥിരീകരിച്ചു. കടുവയുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തി. രണ്ട് വലിയ മുറിവുകളാണ് കഴുത്തിൽ കണ്ടെത്തിയത്. രാത്രി രണ്ടരയോടെയാണ് അവശനിലയിലായ കടുവയെ വനംവകുപ്പ് […]