
തൃശൂർ: അതിരപ്പിള്ളി മലക്കപ്പാറ അടിച്ചിൽതോട്ടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ 20 കാരൻ കൊല്ലപ്പെട്ടു. തമ്പാന്റെ മകൻ സെബാസ്റ്റ്യൻ ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം. കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെടുകയായിരുന്നു.
കാട്ടിൽ തേൻ ശേഖരിക്കാൻ പോയതായിരുന്നു സെബാസ്റ്റ്യനും സംഘവും. ഇതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. തുമ്പിക്കൈ കൊണ്ട് അടിയേറ്റ് സെബാസ്റ്റ്യൻ തൽക്ഷണം മരിച്ചു. കാട്ടാനയെ കണ്ട് മറ്റു രണ്ടു പേർ ഓടിമാറിയിരുന്നു.