
തൃശൂര്‍: അതിരപ്പിള്ളി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ എണ്ണപ്പന തോട്ടത്തില്‍ കണ്ടെത്തിയ കൊമ്പനാന അവശനിലയില്‍. കാട്ടുകൊമ്പന്‍ ഏഴാറ്റുമുഖം ഗണപതിയാണ് അവശനിലയില്‍ കഴിയുന്നത്. ഇന്നലെ രാവിലെ മുതല്‍ ആന പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ യാര്‍ഡിന് സമീപം തന്നെ കിടക്കുകയാണ്.ഇന്നലെ ഉച്ചയോടെയാണ് ആന സ്ഥലത്തെത്തുന്നത്. രാത്രി മുഴുവന്‍ ആന അവശനിലയില്‍ കിടപ്പുണ്ടായിരുെന്നന്നാണ് നാട്ടുകാര്‍ പറയുന്നത്. രാവിലെ മറ്റൊരു കാട്ടാന ഗണപതിയുടെ സമീപത്തെത്തി നോക്കിയിട്ട് പോയിരുന്നുവെന്നും തദ്ദേശവാസികള്‍ പറയുന്നു.