കാലടി: കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ്ങ് ആന്റ് ടെക്‌നോളജിയിലെ എൻ എസ് എസ് വോളണ്ടീയർ സെക്രട്ടറി അപർണ പ്രസാദ് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക്ക് പരേഡിലേക്ക് തിരഞ്ഞെടുത്തു. യൂണിവേഴ്‌സിറ്റി തലത്തിലും, കേരളം തമിഴ്‌നാട് കർണാടക എന്നിവിടങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കായി ഒരാഴ്ച നീണ്ടു നിന്ന സെലക്ഷൻ ക്യാമ്പിലും കാഴ്ചവച്ച മികച്ച പ്രകടനവുമാണ് ഈ നേട്ടത്തിന് അർഹയാക്കിയത്. കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപെട്ട 12 പേരിൽ രണ്ടു എൻജിനീയറിങ് വിദ്യാർത്ഥികളാണ് ഉള്ളത്. റിപ്പബ്ലിക്ക് ദിനത്തിൽ ഡൽഹി കർത്തവ്യ പഥിൽ പരേഡ് […]
ജനാഭിമുഖ കുർബാന: വിട്ടുവീഴ്ചയില്ലെന്ന് അൽമായ മുന്നേറ്റം
കാലടി : ജനാഭിമുഖ കുർബാനയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് അൽമായ മുന്നേറ്റം കാഞ്ഞൂർ ഫൊറോന കൗൺസിൽ യോഗം തീരുമാനിച്ചു. വത്തിക്കാൻ നിർദേശിച്ച റെസ്റ്റിറ്റിയൂഷൻ, ജനാഭിമുഖ കുർബാന എന്നിവയുടെ കാര്യത്തിൽ എറണാകുളം അതിരൂപതയുടെ നിലപാട് പലവട്ടം സിനഡിനെയും വത്തിക്കാനെയും അറിയിച്ചിട്ടുള്ളതാണ്, നേതൃത്വം മാറിയതുകൊണ്ട് നിലപാടിൽ മാറ്റമുണ്ടാകില്ലെന്ന് യോഗം ഓർമിപ്പിച്ചു. പാസ്റ്ററൽ കൗൺസിൽ ജനറൽ സെക്രട്ടറി പി.പി. ജെരാർദ് ഉദ്ഘാടനം ചെയ്തു. ബിജു ആലുക്ക, ജോജി പുതുശ്ശേരി, പാപ്പച്ചൻ ആത്തപ്പിള്ളി, ജോയ് കോഴിക്കാടൻ, ജോണി കൂട്ടാല എന്നിവർ സംസാരിച്ചു. കാലടി സെന്റ്.ജോർജ് […]
സംസ്‌കൃത സർവ്വകലാശാലയിലെ നാല് വിദ്യാർത്ഥിനികൾക്ക് വിദ്യാർത്ഥി പ്രതിഭാ പുരസ്‌കാരം
കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ നാല് വിദ്യാർത്ഥിനികൾ മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്‌കാരത്തിന് അർഹരായി. അമൃത രാജ് പി. (ബി. എ. സംസ്‌കൃതം സാഹിത്യം), അനുപമ എൻ. വി. ( ബി. എ. ഭരതനാട്യം), ഗോപിക കൃഷ്ണ സി. എസ്. ( ബി. എ. മ്യൂസിക്), ന്യൂഫി ജോൺ ( ബി. എ. സംസ്‌കൃതം സ്‌പെഷ്യൽ ന്യായ) എന്നിവരാണ് പുരസ്‌കാരത്തിന് അർഹരായത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ജനുവരി 25ന് വൈകുന്നേരം […]
മലയാറ്റൂർ നക്ഷത്ര തടാകം: വരവ് ചിലവ് കണക്കുകൾ പൊതുജനസമക്ഷം അവതരിപ്പിച്ചിട്ടുണ്ട്, എൽഡിഎഫ് അപവാദ പ്രചരണങ്ങൾ നടത്തുന്നതുന്നു; റോജി എം. ജോൺ
കാലടി: മലയാറ്റൂർ നക്ഷത്ര തടാകം മെഗാകാർണിവലിന്റെ ജനകീയ പങ്കാളിത്തവും വിജയവും ഉൾക്കൊള്ളാൻ സാധിക്കാത്തതു കൊണ്ടാണ് എൽ.ഡി.എഫ് പരിപാടി ബഹിഷ്‌കരിച്ചതും കാർണിവലിനെതിരെ അപവാദ പ്രചരണങ്ങൾ നടത്തുന്നതുമെന്ന് റോജി എം. ജോൺ എം.എൽ.എ. കഴിഞ്ഞ ഒമ്പത് വർഷമായി വളരെ വിജയകരമായി നടത്തപ്പെടുന്ന കേരളത്തിലെ ക്രിസ്തുമസ് ന്യൂഇയർ പരിപാടികളിൽ ഏറെ ശ്രദ്ധേയമായിട്ടുള്ള ഒന്നായി ഇതിനോടകം തന്നെ മാറിയ നക്ഷത്രതടാകം മെഗാകാർണിവൽ ഈ വർഷവും വലിയ ജനകീയ പങ്കാളിത്തത്തോടുകൂടിതന്നെയാണ് സംഘടിപ്പിച്ചത്. തുടക്കം മുതൽ തന്നെ പരിപാടിയുമായി സഹകരിക്കാതെ മാറി നിന്ന എൽ.ഡി.എഫിന്റെ ജനപ്രതിനിധികളും […]
സൈനിക വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടം; 6 പേർക്ക് പരിക്ക്
ഐസ്വാൾ: മിസോറാമിൽ മ്യാൻമര്‍ സൈനിക വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടം. മിസോറാമിലെ ലെങ്പുയ് ആഭ്യന്തര വിമാനത്താവളത്തിലാണ് സൈനിക വിമാനം അപകടത്തില്‍പെട്ടത്. അപകടത്തിൽ 6 പേർക്ക് പരിക്കേറ്റു. ആകെ 14 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇറങ്ങുന്നതിനിടെയാണ് വിമാനം റൺവേയിൽ നിന്നും തെന്നിമാറി അപകടം ഉണ്ടായത്. മ്യാൻമറിൽ നിന്നുമെത്തിയ സൈനികരെ തിരികെ കൊണ്ടുപോകാനെത്തിയതായിരുന്നു വിമാനം.
നവോദയ സ്‌കൂളിൽ ആത്മഹത്യക്ക് ശ്രമിച്ച പ്ലസ് ടു വിദ്യാർത്ഥിനി മരിച്ചു
മലപ്പുറം: വേങ്ങര ഊരകം ജവഹർ നവോദയ സ്‌കൂളിൽ ആത്മഹത്യക്ക് ശ്രമിച്ച പ്ലസ്ടു വിദ്യാർഥിനി മരിച്ചു. പൊന്നാനി സ്വദേശി അലീന ത്യാഗരാജനാണ് (17) മരിച്ചത്. കഴിഞ്ഞദിവസം പുലർച്ചെയാണ് അലീന സ്‌കൂളിൽ വച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. താമസിക്കുന്ന ബോഡിംഗ് കെട്ടിടത്തിന് സമീപത്തെ പഴയ കെട്ടിടത്തിൽ നിന്നും ഷാളിൽ കഴുത്ത് കുരുക്കി താഴെക്ക് ചാടുകയായിരുന്നു. അലീനയെ കാണാതെ വന്നതോടെ ഒപ്പം ഉണ്ടായിരുന്ന കുട്ടികൾ സ്‌കൂളിൽ പരിശോധന നടത്തിയപ്പോഴാണ് അലീന ഷാളിൽ തൂങ്ങി നിൽക്കുന്നത് കണ്ടത്. തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. […]
കാലടി സമാന്തര പാലം: സ്ഥലം വിട്ടുനൽകിയവർക്ക് പരമാവധി നഷ്ടപരിഹാരം ലഭിക്കണം
പെരുമ്പാവൂർ : എറണാകുളം ജില്ലയിലെ പെരുമ്പാവൂർ , അങ്കമാലി നിയോജകമണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന കാലടി സമാന്തര പാലത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തി കളക്ടർ എൻ എസ് കെ ഉമേഷ് എന്നിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. യോഗത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഭൂമി ഏറ്റെടുക്കൽ നടപടികളിലെ കാലതാമസം ഒഴിവാക്കുവാനായി, കാലടി പാലത്തിന് സ്ഥലം വിട്ടു നൽകുന്ന ഉടമകൾക്ക് പരമാവധി നഷ്ടപരിഹാരം ലഭിക്കണമെന്നും ആവശ്യപ്പെട്ടു. റോജി എം. ജോൺ എം എൽ എ ഓൺലൈനായി യോഗത്തിൽ പങ്കെടുത്തു. ഭൂമി ഏറ്റെടുക്കൽ […]
ആദിശങ്കരയിലെ 2 വിദ്യാർത്ഥികൾക്ക് വിദ്യാർത്ഥി പ്രതിഭാ പുരസ്‌ക്കാരം
കാലടി: ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ്ങ് ആൻറ് ടെക്‌നോളജിയിലെ 2 വിദ്യാർത്ഥികൾക്ക് മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്‌ക്കാരം ലഭിച്ചു. ബിടെക് സിവിൽ എൻജിനിയറിങ്ങ് വിദ്യാർത്ഥികളായ പി.ആർ രജിത്ത്, സാന്ദ്ര ശശി എന്നിവർക്കാണ് പുരസ്‌ക്കാരം ലഭിച്ചത്. ഇവർക്ക് ഒരു ലക്ഷം രൂപ വീതം ലഭിക്കും. വരാപ്പുഴ പുത്തൻവീട്ടിൽ പി. ജി രാജുവിന്റെയും, ജീന രാജുവിന്റെയും മകനാണ് രജിത്ത്. മുപ്പത്തടം കോഴിക്കാട്ടിൽ വീട്ടിൽ കെ. വി ശശിയുടെയും ബീനയുടെയും മകളാണ് സാന്ദ്ര.
പുളിയനത്ത് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി
അങ്കമാലി: പാറക്കടവ് പുളിയനത്ത് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി.പുന്നക്കാട്ട് വീട്ടിൽ ലളിതയാണ് (62) മരിച്ചത്. ഭർത്താവ് ബാലൻ ഒളിവിലാണ്.പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് കഴുത്തിൽ മുറുക്കിയാണ് കൊലപ്പെടുത്തിയത്. സംഭവം സമയം വീട്ടിൽ മാനസിക അസ്വസ്ഥതയുള്ള മകൾ മാത്രമാണ് ഉണ്ടായിരുന്നത് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് പിന്നീട് ഒളിവിൽ പോവുകയായിരുന്നു ജോലിക്ക് പോയിരിക്കുകയായിരുന്ന മകൻ രാത്രിയോടെ വീട്ടിലെത്തിയപ്പോഴാണ് കൊലപാതക വിവരം അറിയുന്നത് പിന്നീട് അങ്കമാലി പോലീസിൽ വിവരം അറിയിച്ചു.അങ്കമാലി പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി രാത്രിയോടെ തന്നെ മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. […]
അരലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാർ അറസ്റ്റിൽ
പാലക്കാട്: ഷോപ്പിങ് മാളിനു കൈവശ സർട്ടിഫിക്കറ്റ് അനുവദിക്കാൻ താലൂക്ക് ഓഫിസിൽ വച്ച് അരലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസിൽദാറെ വിജിലൻസ് അറസ്റ്റ് ചെയ്തു. പാലക്കാട് ഭൂരേഖ തഹസിൽദാർ വി.സുധാകരനാണ് അറസ്റ്റിലായത്. കഞ്ചിക്കോട് പണിപൂർത്തിയാക്കിയ ഷോപ്പിങ് മാളിന്റെ പാട്ടക്കരാർ ഉടമയായ ഐസക് വർഗീസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. നേരത്തെ കൈവശ സർട്ടിഫിക്കറ്റ് നൽകിയെങ്കിലും പിന്നീട് റദ്ദാക്കി. പല തവണ ആവശ്യപ്പെട്ടിട്ടും അനുവദിച്ചില്ല. കോടതിയെ സമീപിച്ചെങ്കിലും തടസ്സവാദങ്ങൾ തുടർന്നു. പിന്നീട് പണം ആവശ്യപ്പെടുകയായിരുന്നെന്നു പരാതിക്കാരൻ വിജിലൻസിനെ അറിയിച്ചു. ഇന്നലെ […]
പ്രസവം നിർത്തൽ ശസ്ത്രക്രിയ; യുവതി മരിച്ചു
ആലപ്പുഴ:ആലപ്പുഴയില്‍ പ്രസവ നിർത്തൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചു. ആലപ്പുഴ പഴയ വീട് സ്വദേശി ശരത്തിന്റെ ഭാര്യ ആശ (31) ആണ് മരിച്ചത്. ആലപ്പുഴ വനിതാ ശിശു ആശുപത്രിയിലാണ് യുവതിയുടെ ലാപ്രോസ്കോപ്പി ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ ആശയെ ഇന്നലെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് വൈകിട്ടോടെ മരണം സംഭവിച്ചത്. പോസ്റ്റുമോട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ എന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു. സംഭവത്തില്‍ ലീഗൽ സർവീസ് അതോറിറ്റി സ്വമേധയാ കേസെടുത്തു.
കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ആഘോഷിച്ചു
കാലടി: വിശ്വാസസാഗരത്തിൽ ആറാടി കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ആഘോഷിച്ചു. ഉച്ചയ്ക്ക് അങ്ങാടി പ്രദക്ഷിണവും വൈകിട്ട് പള്ളി ചുറ്റി സമാപന പ്രദക്ഷിണവും നടത്തി. പ്രദക്ഷിണത്തിന്റെ മുന്നിൽ ഉണ്ണീശോയുടെ രൂപവും പിന്നിലായി വിശുദ്ധ യൗസേപ്പിതാവിന്റെയും പരിശുദ്ധ മാതാവിന്റെയും രൂപങ്ങൾക്കു നടുവിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ രൂപവും അണി നിരന്നു. പോളണ്ടിൽ നിന്നു കൊണ്ടുവന്നു സ്ഥാപിച്ചിട്ടുള്ള വിശുദ്ധ സെബസ്ത്യാനോസിന്റെ രൂപം പ്രദക്ഷിണത്തിനു പുറത്തിറക്കാറില്ല. വൈകിട്ട് 6.30നു പുറത്തിറങ്ങിയ പള്ളി ചുറ്റി സമാപന പ്രദക്ഷിണവും പൂർത്തിയാകാൻ 3 […]
ബിജെപി നേതാവ് രൺജീത് ശ്രീനിവാസിനെ വീട്ടിൽക്കയറി വെട്ടിക്കൊന്ന കേസ്: 15 പ്രതികളും കുറ്റക്കാരെന്ന് കോടതി
മാവേലിക്കര : ബിജെപി നേതാവും അഭിഭാഷകനുമായിരുന്ന രൺജീത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിൽ വിവിധ വകുപ്പുകൾ പ്രകാരം 15 പ്രതികളും കുറ്റക്കാരെന്നു കണ്ടെത്തിയതായി കോടതി. ശിക്ഷ തിങ്കളാഴ്ച വിധിക്കും. 12 പേരാണ് കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തത്. മൂന്നു പേർ ആസൂത്രകരാണ്. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നു പ്രോസിക്യൂഷൻ വാദിച്ചു. മാവേലിക്കര അഡീഷനൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി (ഒന്ന്) വി.ജി.ശ്രീദേവിയാണു വിധി പറഞ്ഞത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കോടതി പരിസരത്ത് നൂറിൽപരം പൊലീസുകാരെ വിന്യസിച്ചിരുന്നു. എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് […]
സ്കൂട്ടറിലെത്തി വഴിയാത്രക്കാരിയുടെ മാല കവർന്നു: 53കാരൻ പിടിയിൽ
പറവൂർ: വഴിയാത്രിക്കാരിയായ വീട്ടമ്മയുടെ മാലപൊട്ടിച്ച് കടന്ന് കളഞ്ഞയാൾ പോലീസ് പിടിയിൽ. പറവൂർ ചെറിയ പല്ലംതുരുത്തിൽ വാടകയ്ക്ക് താമസിക്കുന്ന കിഴക്കേപ്പുറം മാളിയേക്കൽ വീട്ടിൽ ജോയി (53) ആണ് പറവൂർ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് സംഭവം. തൃക്കേപ്പറമ്പ് പറയക്കാട് റോഡിലൂടെ നടന്നു പോയ വീട്ടമ്മയുടെ ഒന്നരപ്പവൻ തൂക്കം വരുന്ന മാലയാണ് സ്ക്കൂട്ടറിലെത്തിയ മോഷ്ടാവ് കവർന്നത്. തുടർന്ന് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. വേറെയും കേസുകൾ ഇയാൾക്കെതിരെയുണ്ട്. മുനമ്പം ഡി വൈ എസ് പി എം.കെ […]
കാപ്പ ഉത്തരവ് ലംഘനം നടത്തിയ കേസിൽ നിരന്തര കുറ്റവാളി അറസ്റ്റിൽ
കാലടി: കാപ്പ ഉത്തരവ് ലംഘനം നടത്തിയ കേസിൽ നിരന്തര കുറ്റവാളി അറസ്റ്റിൽ. മറ്റൂർ പിരാരൂർ പുത്തൻകുടി വീട്ടിൽശരത് ഗോപി (25) യെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബറിൽ കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാട് കടത്തിയിരുന്നു. ഉത്തരവ് ലംഘിച്ച് ഇയാൾ അങ്കമാലിയിൽ പ്രവേശിച്ചതിനാണ് അങ്കമാലി ഫേലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. നെടുമ്പാശേരി, കാലടി പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതക ശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കയറൽ, ന്യായ വിരോധമായി സംഘം ചേരൽ തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ്.
ഏഴ് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ
ആലുവ: ഏഴ് കിലോയോളം കഞ്ചാവുമായി രണ്ട് പേർ ആലുവയിൽ പോലീസ് പിടിയിൽ ചൂണ്ടി ചങ്ങനം കുഴിയിൽ മണികണ്ഠൻ( ബിലാൽ 30) ചൂണ്ടി പുറത്തും മുറിയിൽ പ്രദീഷ് (36) എന്നിവരെയാണ് ഡാൻസാഫ് ടീമും, ആലുവ പോലീസും ചേർന്ന് അണ്ടിക്കമ്പനി ഭാഗത്ത് നിന്ന് പിടികൂടിയത്. ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവർ അറസ്റ്റിലാകുന്നത്. ഒറിസയിലെ വിജയനഗരത്തിലെ ഉൾവനത്തിൽ നിന്നും പ്രത്യക ഏജന്റ് വഴിയാണ് കഞ്ചാവ് വാങ്ങിയത്. കിലോയ്ക്ക് […]
വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി നാട് കടത്തി
കാലടി: വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി നാട് കടത്തി. കാലടി മഞ്ഞപ്ര ശാന്തിനഗർ ഭാഗത്ത് കിലുക്കൻ വീട്ടിൽ സോണൽ ഡേവിസ് (23) നെയാണ് കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാട് കടത്തിയത്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. കാലടി, അങ്കമാലി, അയ്യമ്പുഴ പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകശ്രമം, ദേഹോപദ്രവം, അടിപിടി, അതിക്രമിച്ച് കയറൽ, സ്ഫോടന നിയമം, ആയുധ നിയമം, ഭീഷണിപ്പടുത്തൽ തുടങ്ങിയ കേസുകളിൽ […]
തുറവൂരിൽ ദിവസങ്ങളോളം പഴക്കമുള്ള പുരുഷന്റെ മൃതദേഹം കണ്ടെത്തി
അങ്കമാലി: അങ്കമാലി തുറവൂർ കൊമരയിൽ ദിവസങ്ങളോളം പഴക്കമുള്ള പുരുഷന്റെ മൃതദേഹം കണ്ടെത്തി.ജാതി തോട്ടത്തിനുള്ളിൽ മരത്തിൽ തൂങ്ങിയ നിലയിലാണ്. മൃതദേഹം ജീർണിച്ച അവസ്ഥയിലാണ്. ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. അങ്കമാലി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്. മൃതദേഹത്തിന് ആഴ്ചകളോളം പഴക്കമുണ്ടെന്ന് പോലീസ് അറിയിച്ചു. ജാതിത്തോട്ടം വൃത്തിയാക്കാൻ എത്തിയ തൊഴിലാളിയാണ് മൃതദേഹം കണ്ടത്. ഉടൻതന്നെ തോട്ടം ഉടമയേയും അങ്കമാലി പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. നിലവിൽ അങ്കമാലി പോലീസ് സ്റ്റേഷൻ പരിധിയിൽ മിസ്സിംഗ് കേസുകൾ നിലവിലില്ലെന്നും പോലീസ് അറിയിച്ചു. തുടർനടപടികൾക്ക് ശേഷം മാത്രമേ മൃതദേഹം […]
വിദ്യാർഥിനി ബസിനടിയിൽപ്പെട്ട സംഭവം; ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു
പെരുമ്പാവൂർ : നാലാം ക്ലാസ് വിദ്യാർഥിനി സ്‌കൂൾ ബസിന് അടിയിൽപ്പെട്ട സംഭവത്തിൽ പ്രതിയായ ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്‌പെൻഡ് ചെയ്തു. പെരുമ്പാവൂർ മെക്ക സ്‌കൂളിലെ ബസ് ഡ്രൈവർ ഉമ്മറിന്റെ (54) ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ 12-ന് ഒക്കലിലാണ് സംഭവം. വീടിനു മുന്നിൽ സഹോദരിയോടൊപ്പം സ്‌കൂൾ ബസിൽ നിന്ന് ഇറങ്ങിയ പെൺകുട്ടി ബസിനു മുന്നിലൂടെ റോഡിന്റെ മറുഭാഗത്തേക്ക് കടക്കുമ്പോഴാണ് ബസ് അശ്രദ്ധമായി മുന്നോട്ടെടുത്തത്. ബസിന്റെ അടിയിൽ ഇരുവശങ്ങളിലെയും ചക്രങ്ങൾക്ക് നടുവിൽ വീണതിനാൽ കുട്ടി കാര്യമായ […]
മുപ്പത്തിയഞ്ചോളം മോഷണക്കേസുകളിലെ പ്രതി പിടിയിൽ
ആലുവ: മുപ്പത്തിയഞ്ചോളം മോഷണക്കേസുകളിലെ പ്രതി പിടിയിൽ. തൃക്കാക്കര കുന്നത്ത്കൃഷ്ണപുരം വീട്ടിൽ വിഷ്ണു (36) നെയാണ് കുന്നത്ത്നാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തപ്പോൾ തെളിഞ്ഞത് പന്ത്രണ്ട് മാല പൊട്ടിക്കൽ കേസും, ഒരു ബൈക്ക് മോഷണവും. ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ചാലക്കുടിയിലെ ബാർ ഹോട്ടലിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. പിടികൂടുന്നതിനിടയിൽ പോലീസിനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് കസ്റ്റഡിയിലെടുത്തത്. കിഴക്കമ്പലത്തെ മെഡിക്കൽ ഷോപ്പിൽ മരുന്ന് മേടിക്കാനെത്തിയ […]