പതിനൊന്നുവയസ്സുകാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍

ന്യൂഡല്‍ഹി: പതിനൊന്നുവയസ്സുകാരനെ വീട്ടില്‍ക്കയറി കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍. കുട്ടിയുടെ പിതാവിന്റെ പെണ്‍സുഹൃത്തും ഡല്‍ഹി സ്വദേശിയുമായ പൂജ കുമാരി(24)യെയാണ് പോലീസ് പിടികൂടിയത്. ആണ്‍സുഹൃത്തിനെ വിവാഹം കഴിക്കാന്‍ കുട്ടി തടസ്സമാകുമെന്ന് കരുതിയാണ് യുവതി കൃത്യം നടത്തിയതെന്നും നൂറുകണക്കിന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചശേഷമാണ് ഒളിവിലായിരുന്ന പ്രതിയെ പിടികൂടിയതെന്നും പോലീസ് പറഞ്ഞു. ഓഗസ്റ്റ് പത്താംതീയതിയാണ് 11 വയസ്സുകാരനായ ദിവ്യാന്‍ഷിനെ ഡല്‍ഹി ഇന്ദ്രപുരിയിലെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറിയിലെ കട്ടിലിനടിയിലെ അറയില്‍ ഒളിപ്പിച്ചനിലയിലായിരുന്നു മൃതദേഹം. കുട്ടിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയതോടെ പ്രദേശത്തെ സിസിടിവി ക്യാമറകള്‍ […]

ജെയ്ക് സി. തോമസ് നാമനിർദേശ പത്രിക സമർപ്പിച്ചു

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥി ജെയ്ക് സി. തോമസ് നാമനിർദേശ പത്രിക സമർപ്പിച്ചു. കോട്ടയം ആർ.ഡി.ഒ. മുമ്പാകെയാണ്‌ പത്രിക സമപ്പിച്ചത്. എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ, സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രി വി.എൻ. വാസവൻ, കടന്നപ്പള്ളി രാമചന്ദ്രൻ, കെ. അനിൽകുമാർ അടക്കമുള്ളവർ പുതുപ്പള്ളിയിൽ എത്തിയിട്ടുണ്ട്. യു.ഡി.എഫ്‌. സ്ഥാനാർഥി ചാണ്ടി ഉമ്മനും എൻ.ഡി.എ. സ്ഥാനാർഥി ലിജിൻലാലും വ്യാഴാഴ്‌ച നാമനിർദേശപത്രിക നൽകും. ഇരുവരും രാവിലെ 11.30-ന്‌ പാമ്പാടി ബി.ഡി.ഒ. മുമ്പാകെ പത്രിക നൽകുമെന്നാണ്‌ അറിയിച്ചിട്ടുള്ളത്‌. മൂന്ന് […]

ചന്ദ്രനോനടുത്ത് ചന്ദ്രയാൻ 3

ചന്ദ്രനോട് കൂടുതൽ അടുത്ത് ചന്ദ്രയാൻ 3. ചന്ദ്രയാൻ മൂന്നിന്റെ അവസാനഘട്ട ഭ്രമണ പഥം താഴ്ത്തലും വിജയകരം. നിർണായകമായ ലാൻഡർ മൊഡ്യൂൾ വേർപെടൽ പ്രക്രിയ നാളെയാണ്. ചന്ദ്രോപരിതലത്തിൽ പേടകം സോഫ്റ്റ് ലാൻഡ് ചെയ്യുക ഈ മാസം 23 നാണ്. ചന്ദ്രയാൻ 3 ദൗത്യത്തിന്റെ അഞ്ചാമത്തെ ഭ്രമണപഥം താഴ്‌ത്തലാണ് ഇന്നു നടന്നത്. ഇത് പൂർത്തിയായതോടെ ലാൻഡറും–പ്രൊപ്പൽഷൻ മൊഡ്യൂളും വേർപിരിയുന്നതിനായുള്ള നടപടികൾക്ക് ഐഎസ്ആർഒ തുടക്കമിട്ടു. നിലവിൽ ചന്ദ്രനിൽ നിന്ന് 163 കിലോമീറ്റർ അകലെയാണ് പേടകം. വ്യാഴാഴ്ച പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്നു വേർപെടുന്ന ലാൻഡർ […]

എൻഎസ്എസിൻ്റെ നാമജപ ഘോഷയാത്രക്കെതിരായ കേസ് പിൻവലിക്കാൻ നീക്കം

എൻഎസ്എസിൻ്റെ നാമജപ ഘോഷയാത്രക്കെതിരായ കേസ് പിൻവലിക്കാൻ നീക്കം. സർക്കാർ നിർദേശത്തെ തുടർന്ന് പൊലീസ് നിയമ സാധുത പരിശോധിച്ചു. ഘോഷയാത്രയിൽ അക്രമം ഉണ്ടായിട്ടില്ലെന്നു ചൂണ്ടിക്കാണിക്കാനാണ് നീക്കം. തുടർനടപടി അവസാനിപ്പിക്കുന്നതായി കോടതിയിൽ റിപ്പോർട്ട് നൽകുന്നത് സർക്കാർ ആലോചിക്കുകയാണ്. കേസ് ഹൈക്കോടതി പരിഗണിക്കുന്നതിനാൽ പിൻവലിക്കൽ അസാധ്യമെന്ന് സംശയമുണ്ടെങ്കിലും നിയമോപദേശത്തിന് ശേഷം അന്തിമ തീരുമാനമെടുക്കും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് മുൻപ് എൻ.എസ്.എസിന്റെ നീരസം മാറ്റാനാണ് സർക്കാർ നീക്കം.

ജെയ്ക്ക് സി തോമസ് ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

കോട്ടയം: പുതുപ്പള്ളിയിലെ ഇടതുമുന്നണി സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ് ഇന്ന് നാമനിർദ്ദേശ പത്രിക നൽകും. കോട്ടയം കളക്ടറേറ്റിൽ വരണാധികാരിയായ ആർഡിഒ മുന്പാകെ രാവിലെ 11 മണിക്കാണ് ജെയ്ക്ക് പത്രിക സമർപ്പിക്കുക. ഇടത് കൺവീനർ ഇ.പി.ജയരാജൻ ഉൾപ്പെടെയുള്ള നേതാക്കൾ ജെയ്ക്കിനെ അനുഗമിക്കും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ജെയ്ക് സി തോമസിനെ മൂന്നാം അങ്കത്തിനാണ് സിപിഎം ഇറക്കിയിരിക്കുന്നത്. പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള നേതാക്കളെത്തും. 24 ന് പ്രചാരണത്തിനെത്തുന്ന മുഖ്യമന്ത്രി അയർക്കുന്നത്തും പുതുപ്പള്ളിയിലും ചേരുന്ന എൽഡിഎഫിന്റെ യോ​ഗങ്ങളിൽ പങ്കെടുക്കും.  31 ന് […]

സ്ത്രീകളെ കടന്നുപിടിച്ച പൊലീസുകാരൻ അറസ്റ്റിൽ

കൊച്ചി: എറണാകുളം രാമമംഗലത്ത് സ്ത്രീകളെ കടന്നു പിടിച്ചെന്ന പരാതിയിൽ പൊലീസുകാരനെ അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ പരീതാണ് അറസ്റ്റിലായത്. ബൈജുവെന്ന മറ്റൊരു പൊലീസുകാരനും പിടിയിലായിരുന്നുവെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. നാട്ടുകാർ തടഞ്ഞുവച്ച പൊലീസുകാരെ രാമമംഗലം പൊലീസ് ഇന്നലെയാണ് കസ്റ്റഡിയിലെടുത്തത്. അരീക്കൽ വെള്ളച്ചാട്ടം കാണാൻ എത്തിയ സ്ത്രീകളോടാണ് പൊലീസുകാരൻ അപമര്യാദയായി പെരുമാറിയത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം.  സംഭവത്തിന്റെ ദൃശ്യങ്ങൾ ഇന്നലെ പുറത്ത് വന്നിരുന്നു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. വെള്ളച്ചാട്ടം കാണാനാണ് പൊലീസുകാർ എത്തിയത്. ഇവർ മദ്യപിച്ചിരുന്നു. യുവതികളുടെ പരാതിയുടെ […]

അക്ഷയ് കുമാറിന് ഇന്ത്യന്‍ പൗരത്വം ലഭിച്ചു

ദില്ലി:ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാറിന് ഇന്ത്യന്‍ പൗരത്വം ലഭിച്ചു. ഇത് സംബന്ധിച്ച സര്‍ക്കാര്‍ രേഖകളുടെ ചിത്രങ്ങള്‍ അക്ഷയ് കുമാര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. അക്ഷയ് കുമാറിനെതിരെ നിരന്തരം ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ ഒന്നായിരുന്നു അക്ഷയ് കുമാര്‍ കനേഡിയന്‍ പൗരനാണ് എന്നത്. അടുത്തിടെ ഇന്ത്യന്‍  പൗരത്വം നേടാനുള്ള നടപടികള്‍ പുരോഗമിക്കുന്നുവെന്ന് അക്ഷയ് വ്യക്തമാക്കിയിരുന്നു. അക്ഷയ് തന്‍റെ എക്സ് അക്കൌണ്ടില്‍ പങ്കുവച്ച രേഖയില്‍ അദ്ദേഹത്തിന്‍റെ പേരായ അക്ഷയ് ഹരി ഓം ഭട്യ എന്ന് കാണാം. 2019 ല്‍ താന്‍ ഇന്ത്യന്‍ […]

കള്ളപ്പണം വെളുപ്പിക്കലും നികുതി വെട്ടിപ്പിലും; മാത്യു കുഴല്‍നാടനെതിരെ സിപിഐഎം

കൊച്ചി: മാത്യു കുഴൽ നാടൻ എം.എൽ.എ നടത്തിയ കള്ളപ്പണം വെളുപ്പിക്കലും നികുതി വെട്ടിപ്പിലും അന്വേഷണം വേണമെന്ന് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ. മൂന്നാറിൽ 7 കോടി രൂപയുടെ ഭൂമി 1.92 കോടി രൂപയ്ക്ക് രജിസ്റ്റർ ചെയ്‌ത്‌ നികുതി വെട്ടിച്ചു. സമഗ്രമായ അന്വേഷണം വേണം. വിജിലൻസിന് പരാതി നൽകി സിപിഐഎം 2021 മാര്‍ച്ച് 18ന് രജിസ്റ്റര്‍ ചെയ്ത ആധാരത്തില്‍ 1.92 കോടി രൂപയാണ് വില കാണിച്ചത്. പിറ്റേ ദിവസം നല്‍കിയ തിരഞ്ഞെടുപ്പ് സത്യവാങ്ങ്മൂലത്തില്‍ കാണിച്ച വില 3.5 […]

കഞ്ചാവ് കേസിൽ പിടികൂടിയ ആളെ ചോദ്യം ചെയ്തപ്പോൾ തെളിഞ്ഞത് വളർത്തു പൂച്ചയെ മോഷ്ടിച്ച കാര്യം

പെരുമ്പാവൂർ: കഞ്ചാവ് കേസിൽ പിടികൂടിയ ആളെ ചോദ്യം ചെയ്തപ്പോൾ തെളിഞ്ഞത് വളർത്തു പൂച്ചയെ മോഷ്ടിച്ച കാര്യം. അല്ലപ്ര മനക്കപ്പടി നക്ലിക്കാട്ട് വീട്ടിൽ സുനിൽ (42) നെയാണ് 20 ഗ്രാം കഞ്ചാവുമായി അല്ലപ്ര ഭാഗത്ത് നിന്ന് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. തുടർന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ വിലകൂടിയ ഇനത്തിൽപ്പെട്ട പേർഷ്യൻ പൂച്ചയെ കാണപ്പെട്ടു. ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് മനക്കപ്പടിയിലെ വീട്ടിൽ നിന്ന് മോഷ്ടിച്ചതാണെന്ന് തെളിഞ്ഞത്. പൂച്ചയുടെ ഉടമ അല്ലപ്ര, ആക്ക പറമ്പിൽ മജുന തമ്പി പെരുമ്പാവൂർ പോലീസിൽ പരാതി […]

തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടി ക്ഷീണിതൻ

തൃശൂർ: തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടി അതിരപ്പിള്ളിയിൽ വീണ്ടുമെത്തി. അമ്മയാനകൾ ഉൾപ്പടെയുള്ള കൂട്ടത്തിനൊപ്പമാണ് ആനക്കുട്ടിയെ കണ്ടത്.  ആനക്കുട്ടിക്ക് ക്ഷീണമുണ്ടെന്ന് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാർ. വളരുന്തോറും തീറ്റയെടുക്കാനുള്ള ബുദ്ധിമുട്ട് ഉണ്ടാകുന്നതായും ആനപ്രേമികൾ പറഞ്ഞു.  പ്ലാന്റേഷൻ എണ്ണപ്പന്ന തോട്ടത്തിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയ ആനക്കുട്ടിയുടെ ദൃശ്യങ്ങൾ ആന പ്രേമിസംഘം പുറത്തുവിട്ടു. രണ്ടു വയസ്സ് പ്രായമുണ്ടാകുമെന്നാണ് കരുതുന്നത്. ആനപ്രേമികൾ അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് വെറ്റിനറി ഡോക്ടർ പ്രദേശത്ത് എത്തിയെങ്കിലും ആനക്കൂട്ടം കാടു കയറിയിരുന്നു, നിരീക്ഷണ ക്യാമറകൾ വച്ച് നിരീക്ഷിക്കാൻ നിർദ്ദേശം നൽകിയതായി […]

തൊണ്ടയിൽ മുലപ്പാൽ കുടുങ്ങി പി‍ഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

തിരുവനന്തപുരം: തൊണ്ടയിൽ മുലപ്പാൽ കുടുങ്ങി പി‍ഞ്ചുകുഞ്ഞ് മരിച്ചു. ബാലരാമപുരം പള്ളിച്ചൽ വയലിക്കട പുത്തൻ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ജിനിമോൾ – ജയകൃഷ്ണൻ ദമ്പതികളുടെ മൂന്നുമാസം പ്രായമുള്ള മകൻ ജിതേഷ് ആണ് മരിച്ചത്. ഇവരുടെ ഏകമകനായിരുന്നു. ഞായറാഴ്ച രാത്രി 10 മണിയ്ക്ക് കുട്ടിയെ അമ്മ ജിനിമോൾ മുലപാൽ കൊടുത്ത് കട്ടിലിൽ ഉറക്കാൻ കിടത്തിയതായിരുന്നു. തിങ്കളാഴ്ച പുലർച്ചെ നാലുമണിയോടെ കുഞ്ഞ് അനക്കമില്ലാതെ കിടക്കുന്നത് അച്ഛന്‍റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻ കുട്ടിയെ ബാലരാമപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും പൾസ് കുറവായതിനാൽ കുഞ്ഞിനെ എസ്എടി […]

ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം; ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വാതന്ത്രദിനത്തിൽ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍  മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തി. 76 വര്‍ഷംകൊണ്ട് രാജ്യം എത്തിച്ചേര്‍ന്ന സ്വന്തമാക്കിയ നേട്ടങ്ങള്‍ വിശദീകരിച്ച ശേഷം, കഴിഞ്ഞ ഏഴുവര്‍ഷത്തെ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. ആയുര്‍ദൈര്‍ഘ്യത്തിന്റേയും സാക്ഷരതയുടേയും വരുമാനത്തിന്റേയും കാര്യത്തില്‍ 1947-നെ അപേക്ഷിച്ച് 2023-ല്‍ വളരെയേറെ മെച്ചപ്പെട്ടു. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക സൈനിക ശക്തികളുടെ പട്ടികയില്‍ ഇന്ത്യയുണ്ട്. ഇന്ത്യയിലെ ആയുര്‍വേദവും യോഗയും ചെറുധാന്യങ്ങളുമെല്ലാം ലോകശ്രദ്ധയില്‍ എത്തിനില്‍ക്കുന്നു. ഇതൊക്കെ അഭിമാനകരമായ നേട്ടങ്ങളാണ്. ചെറിയ ഒരു ഘട്ടത്തിലൊഴികെ ജനാധിപത്യ […]

സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്ക് തുടക്കമായി; പ്രധാനമന്ത്രി ദേശീയപതാക ഉയര്‍ത്തി

77-ാം സ്വാതന്ത്ര്യദിനം വിപുലമായ ആഘോഷങ്ങളോടെ കൊണ്ടാടി രാജ്യം. ഡല്‍ഹി ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്ക് തുടക്കമായി. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തി. ചെങ്കോട്ടയിലെത്തിയ പ്രധാനമന്ത്രി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. ശേഷം പ്രധാനമന്ത്രി പതാക ഉയര്‍ത്തിയതോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി. 1800ഓളം ക്ഷണിക്കപ്പെട്ട അതിഥികളാണ് സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്നത്. 50ഓളം നഴ്‌സുമാരേയും അവരുടെ കുടുംബാംഗങ്ങളേയും അതിഥികളായി ക്ഷണിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. ചെങ്കോട്ടയിലെത്തിയ പ്രധാനമന്ത്രിയെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങാണ് സ്വീകരിച്ചത്. സൈനിക മേധാവികളും പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ സന്നിഹിതരായിരുന്നു. […]

പൗരന്‍മാര്‍ തുല്യര്‍, എല്ലാവര്‍ക്കും തുല്യ അവകാശം; രാഷ്ട്രപതി

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഓരോ പൗരനും തുല്യരാണെന്നും എല്ലാവര്‍ക്കും ഒരേ അവസരവും അവകാശവും കടമയുമാണ് ഉള്ളതെന്നും രാഷ്ട്രപതി ദ്രൗപദി മുര്‍മു. ജാതി, വംശം, ഭാഷ എന്നീ നിലകളിലുള്ള വ്യക്തിത്വങ്ങളെക്കാള്‍ മുകളിലാണ് ഓരോരുത്തര്‍ക്കും ഇന്ത്യന്‍ പൗരന്‍ എന്ന നിലയിലുള്ള വ്യക്തിത്വമെന്നും രാഷ്ട്രപതി പറഞ്ഞു. 77-ാം സ്വാതന്ത്ര്യദിനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. ഇന്ന് രാജ്യത്തിന്റെ വികസനത്തിനായി എല്ലാ മേഖലകളിലും സ്ത്രീകള്‍ പങ്കാളികളാണ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അങ്ങനെയൊരു കാര്യം ചിന്തിക്കാന്‍കൂടി കഴിയില്ലായിരുന്നു. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിന് രാജ്യത്ത് […]

കുർബാന തർക്കം: പോപ്പിൻറെ പ്രതിനിധിയെ തടഞ്ഞു

കൊച്ചി: കുർബാന തർക്കവുമായി ബന്ധപ്പെട്ട പ്രതിഷേധം ശക്തമായിരിക്കുന്നതിനിടെ കേരളത്തിലെത്തിയ മാർപാപ്പയുടെ പ്രതിനിധി ആർച്ച് ബിഷപ്പ് സിറിൽ വാസിൽ എറണാകുളം സെന്റ് മേരിസ് ബസലിക്കയിൽ പ്രാർത്ഥനക്ക് എത്തി. വിവരമറിഞ്ഞ് സ്ഥലത്ത് തടിച്ചുകൂടിയ പ്രതിഷേധക്കാരായ വിശ്വാസികൾ ആർച്ച് ബിഷപ്പിനെ തടഞ്ഞു.ആർച്ച് ബിഷപ്പിന് നേരെ കുപ്പിയേറിയുകയും ചെയ്തു.  സ്ഥലത്തുണ്ടായിരുന്ന വൻ പൊലീസ് സന്നാഹം പ്രതിഷേധക്കാരെ ബലംപ്രയോഗിച്ച് നീക്കി ആർച്ച് ബിഷപ്പിനെ സെന്റ് മേരീസ് ബസിലിക്കയിൽ പ്രവേശിപ്പിച്ചു. പ്രതിഷേധക്കാർ പൊലീസിനെതിരെയും മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. എകീകൃത കുർബാന വിഷയമാണ് വലിയ പ്രതിഷേധത്തിന് കാരണമായത്. […]

ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: വൈക്കത്ത് ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വൈക്കം മറവൻന്തുരുത്ത് പഞ്ചായത്ത് തറവട്ടത്ത് വൃന്ദാവനിൽ നടേശൻ,  ഭാര്യ സിനിമോൾ എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നടേശന് 48 ഉം സിനിമോൾക്ക് 43 ഉം വയസായിരുന്നു പ്രായം. ഇന്ന് വൈകിട്ട് ആറുമണിയോടെയാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളിൽ നിന്നടക്കമുള്ള സാമ്പത്തിക ബാധ്യത മൂലം ജീവനൊടുക്കിയതാവാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൂന്ന് വർഷം മുമ്പ് കെഎസ്ആർടിസിയിൽ എം പാനൽ ജീവനക്കാരനായിരുന്നു നടേശൻ. […]

അന്ധനായ അധ്യാപകനെ അപമാനിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

എറണാകുളം: മഹാരാജാസ് കോളേജില്‍ അന്ധനായ അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡന്റ് ഫാസില്‍ അടക്കം ആറ് പേരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായ പ്രിയേഷിനെയാണ് വിദ്യാര്‍ത്ഥികള്‍ അപമാനിച്ചത്. ക്ലാസ് നടക്കുമ്പോള്‍ കളിച്ചും ചിരിച്ചും അനുവാദമില്ലാതെ പ്രവേശിക്കുകയും ചെയ്തു. ഇവ വീഡിയോയായി ചിത്രീകരിച്ച് പ്രചരിപ്പിച്ച സംഭവത്തിലാണ് കോളേജിന്റെ നടപടി. പുറത്തുവന്ന വീഡിയോ ദൃശ്യങ്ങള്‍ സങ്കടകരവും പ്രതിഷേധാര്‍ഹവുമാണെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ പറഞ്ഞു. കാഴ്ച്ച പരിമിതിയുള്ള അധ്യാപകന്‍ ക്ലാസെടുത്ത് […]

തിരുപ്പതിയിൽ വീണ്ടും പുലിയിറങ്ങി

ചെന്നൈ: തിരുപ്പതിയിൽ വീണ്ടും പുലിയിറങ്ങി. ഇന്ന് രാവിലെ 11 മണിയോടെയാണ് തിരുപ്പതിയിലെ കാനനപാതയിൽ പുലിയെ കണ്ടത്. തീർഥാടനപാതയിലുള്ള ലക്ഷ്മി നരസിംഹസ്വാമി ക്ഷേത്രത്തിന് സമീപമുള്ള നടപ്പാതയിലൂടെ പോയവരാണ് പുലിയെ കണ്ടത്. തീർഥാടകർ ബഹളം വച്ചതിനെത്തുടർന്ന് പുലി കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ അലിപിരി വാക്ക് വേയിലെ ഏഴാം മൈലിലെ കെണിയിൽ ഒരു പുലി കുടുങ്ങിയിരുന്നു. സ്ഥലത്ത് വീണ്ടും മറ്റൊരു പുലിയെ കണ്ടതോടെ തീർഥാടകർ ഭീതിയിലാണ്. കഴിഞ്ഞ ദിവസം ആറ് വയസ്സുകാരിയെ പുലി കടിച്ചു കൊന്നിരുന്നു. തുടർന്നുണ്ടായ അന്വേഷണത്തെ […]

പുതുപ്പള്ളിയില്‍ ജി ലിജിന്‍ ലാല്‍ ബിജെപി സ്ഥാനാർത്ഥി

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയായി ലിജിൻ ലാലിനെ പ്രഖ്യാപിച്ചു. ബിജെപി കോട്ടയം ജില്ലാ സെക്രട്ടറിയാണ് ലിജിൻ ലാൽ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കടുത്തുരുത്തി മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായിരുന്നു ലിജിൻ സംസ്ഥാന നേതൃത്വം നൽകിയ പട്ടികയിൽ നിന്നും കേന്ദ്ര നേതൃത്വമാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.ലിജിൻ ലാൽ, പുതുപ്പള്ളി മണ്ഡലം ബിജെപി പ്രസിഡന്‍റ് മഞ്ജു പ്രദീപ് എന്നീ പേരുകളാണ് പരിഗണിച്ചിരുന്നത്. ബിജെപി മുൻ ജില്ലാ അധ്യക്ഷൻ എൻ.ഹരിയുടെ പേര് പരിഗണിച്ചിരുന്നെങ്കിലും മൽസരിക്കാനില്ലെന്ന നിലപാട് ഹരി സ്വീകരിച്ചിരിക്കുന്നത്.

കേരളത്തിൽ നിന്ന് 10 പേർക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ

ദില്ലി: രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് 10 പേർക്കാണ് സ്തുത്യർഹ സേവനത്തിനുള്ള മെഡൽ ലഭിച്ചിരിക്കുന്നത്. 954 പൊലീസുകാർക്കാണ് ഇത്തവണ രാഷ്ട്രപതിയുടെ മെഡൽ ലഭിച്ചിരിക്കുന്നത്. വിശിഷ്ട സേവനത്തിനുള്ള മെഡൽ ലഭിച്ചിരിക്കുന്നത് എസ് പി ആർ മഹേഷിനാണ്. എസ് പി സോണി ഉമ്മൻ കോശി, ഡിവൈഎസ്പി സി ആർ സന്തോഷ്, സിഐ ജി ആർ അജീഷ്, എഎസ്ഐ ആർ ജയശങ്കർ, എഎസ്ഐ ശ്രീകുമാർ, എൻ ​ഗണേഷ് കുമാർ, പി കെ സത്യൻ, എൻഎസ് രാജ​ഗോപാൽ, എം ബിജു […]