കറാച്ചി: ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ 14-കാരിയായ മകള്‍ വെടിവെച്ച് കൊലപ്പെടുത്തി. പാകിസ്താനിലെ ലാഹോറിലെ ഗുജ്ജാര്‍പുര സ്വദേശിയായ പെണ്‍കുട്ടിയാണ് പിതാവിനെ കൊലപ്പെടുത്തിയത്. ശനിയാഴ്ചയായിരുന്നു സംഭവം. മൂന്നുമാസമായി പിതാവ് നിരന്തരം ലൈംഗികമായി പീഡിപ്പിച്ചുവരികയാണെന്നും ഇതേത്തുടര്‍ന്നാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നുമായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. പിതാവിന്റെ തോക്ക് ഉപയോഗിച്ചുതന്നെയാണ് പെണ്‍കുട്ടി കൃത്യം നടത്തിയതെന്നും വെടിയേറ്റ പിതാവ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥനായ സൊഹൈല്‍ ഖാസ്മി പറഞ്ഞു. സംഭവത്തില്‍ എല്ലാവശങ്ങളും അന്വേഷിച്ചശേഷം കേസെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. അതിനിടെ, ലാഹോറില്‍ മറ്റൊരിടത്ത് പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച […]
ക്ഷേത്രക്കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
തൃശൂര്‍:തിരുവില്ലാമല വില്ലനാഥ ക്ഷേത്രക്കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ലക്കിടി സ്വദേശി ഭരതന്റെ (43) മൃതദേഹമാണ് സ്കൂബാ ടീം പുറത്തെടുത്തത്. ഇന്ന് രാവിലെ ക്ഷേത്രക്കുളത്തിൽ കുളിക്കാൻ എത്തിയവരാണ് കുളത്തിന്റെ കരയിൽ വസ്ത്രവും ചെരുപ്പും കണ്ടത്. തുടർന്ന് പൊലീസും ഫയർഫോഴ്സും ചേർന്ന് തെരച്ചിൽ നടത്തുകയായിരുന്നു. ഇന്നലെ വൈകിട്ട് 7 മണിക്ക് ഭരതൻ കുളിക്കാൻ ഇറങ്ങിപ്പോകുന്നത് നാട്ടുകാർ കണ്ടിരുന്നുവെന്ന് പൊലീസ് പറയുന്നു.
എംഡിഎംഎയുമായി ദമ്പതികള്‍ പിടിയിൽ
കോഴിക്കോട്: ന്യൂജെൻ സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎയുമായി ദമ്പതികള്‍ പിടിയിൽ. വടകര പതിയാരക്കരയിലെ ദമ്പതികളാണ് തൊട്ടിൽപാലത്ത് പൊലീസിന്‍റെ പിടിയിലായത്. പതിയാരക്കര മുതലോളി ജിതിൻ ബാബു (32), ഭാര്യ സ്റ്റെഫി (32) എന്നിവരെയാണ് തൊട്ടിൽപാലം പൊലീസും ഡാൻസാഫ് (ഡിസ്ട്രിക്ട് ആന്റി നർകോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ്) അംഗങ്ങളും ചേർന്ന് പിടികൂടിയത്. കാറിൽ കടത്തിക്കൊണ്ടുവരികയായിരുന്ന 92 ഗ്രാം എംഡിഎംഎ ആണ് പിടിച്ചെടുത്തത്. കെഎൽ 18 എസി 2547 നമ്പർ കാറും കസ്റ്റഡിയിലെടുത്തു. തൊട്ടിൽപാലം പൊലീസ് സ്റ്റേഷൻ പരിധിയിൽ ചാത്തൻകോട്ട്നടയിൽ നിന്ന് ശനിയാഴ്ച […]
ഗോവയില്‍ വിനോദയാത്രപോയി തിരിച്ചെത്തിയ ബസില്‍ 50 കുപ്പി മദ്യം; പ്രിന്‍സിപ്പലടക്കം 4 പേര്‍ അറസ്റ്റില്‍
കൊച്ചി: ടി.ടി.സി. വിദ്യാര്‍ഥികളുമായി ഗോവയില്‍ വിനോദയാത്രപോയി തിരികെവന്ന വാഹനത്തില്‍ നിന്ന് മദ്യം പിടികൂടി എക്‌സൈസ് വകുപ്പ്. സ്ഥാപനത്തിന്റെ പ്രിന്‍സിപ്പലടക്കം നാല് പേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ബസിന്റെ ഡ്രൈവര്‍, ക്ലീനര്‍, ടൂര്‍ ഓപ്പറേറ്റര്‍, പ്രിന്‍സിപ്പല്‍ എന്നിവരാണ് അറസ്റ്റിലായത്. സ്റ്റേറ്റ് എക്‌സൈസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് അമ്പത് കുപ്പിയോളം (34 ലിറ്ററോളം) ഗോവന്‍ മദ്യം ബസിന്റെ ലഗേജ് അറയില്‍ നിന്ന് പിടികൂടിയത്. ഡ്രൈവര്‍, ക്ലീനര്‍, ടൂര്‍ ഓപ്പറേറ്റര്‍, പ്രിന്‍സിപ്പല്‍ എന്നിവരുടെ ബാഗുകളിലായി […]
കാട്ടാന ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടു
മലപ്പുറം: കാട്ടാന ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടു. ഉപ്പട ചെമ്പന്‍കൊല്ലിയിൽ കരിയംമുരിയം വനമേഖലയോട് ചേർന്നാണ് സംഭവം. പാലക്കാടുത്തോട്ടത്തില്‍ ജോസ് ആണ് മരിച്ചത്. വനത്തിനോട് ചേര്‍ന്നുള്ള സ്ഥലത്ത് പശുവിനെ മേയ്ക്കുന്നതിനിടയിലാണ് ആനയുടെ ആക്രമണം ഉണ്ടായത്. നിലവിളി കേട്ടെത്തിയ പ്രദേശവാസിയാണ് സംഭവം കണ്ടത്. കൂടുതല്‍ നാട്ടുകാരുമായി തിരിച്ചെത്തി ജോസിനെ പുറത്തെത്തിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ ആന പിന്‍വാങ്ങിയ ശേഷം ജോസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ജോസിന്റെ കാല്‍ ഒടിഞ്ഞു തൂങ്ങിയ നിലയിലായിരുന്നു. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.
ജയിലിൽ പുകയില ഉൽപന്നങ്ങൾ വിറ്റ ഉദ്യോഗസ്ഥൻ അറസ്റ്റിൽ; ഒളിവിൽ കഴിഞ്ഞത് കാലടിയിൽ
തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ പുകയില ഉൽപന്നങ്ങൾ വിറ്റ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. പ്രിസൺ ഓഫിസർ അജുമോൻ (36) ആണ് പിടിയിലായത്. കാലടി സ്വദേശിയാണ് അജുമോൻ. വിയ്യൂർ പൊലീസ് കാലടിയിൽ നിന്നാണ് ഉദ്യോഗസ്ഥനെ പിടികൂടിയത്. ഇയാൾ നൂറ് രൂപയുടെ ബീഡി 2500 രൂപയ്ക്ക് തടവുകാർക്ക് വിൽക്കുകയായിരുന്നു. തടവുകാരിൽ നിന്ന് പുകയില ഉൽപന്നങ്ങൾ പിടികൂടിയപ്പോഴാണ് ഉറവിടം അന്വേഷിച്ചത്. അജുമോൻ ഒളിവിൽ കഴിഞ്ഞിരുന്ന കാലടിയിൽ നിന്നാണ് വിയ്യൂർ പൊലീസ് സ്റ്റേഷൻ എസ് എച്ച് ഓ ബൈജു കെസിയുടെ നേതൃത്വത്തിൽ ഉള്ള പൊലീസ് […]
തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ 15 കിലോ കഞ്ചാവ് പിടികൂടി
തിരുവനന്തപുരം: എക്സൈസും ആർപിഎഫും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ പിടികൂടിയത് ലക്ഷങ്ങളുടെ കഞ്ചാവ്. ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലെ സ്റ്റെപ്പിനടിയില്‍ ഒരു ബോക്സില്‍ സൂക്ഷിച്ചിരുന്ന 15.140 കിലോ കഞ്ചാവാണ് പിടികൂടിയത്. എക്‌സൈസ് എന്‍ഫോസ്മെന്റ് ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിഎല്‍ ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘവും, തിരുവനന്തപുരം ആർപിഎഫ് എസ്ഐ വര്‍ഷ മീനയുടെ നേതൃത്വത്തിലുള്ള ക്രൈം പ്രിവൻഷൻ ആന്റ് ഡിറ്റക്ഷൻ ടീം അംഗങ്ങളും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. ചെന്നൈ […]
ലോൺ ആപ്പുകളിൽ കുടുങ്ങരുത്; മുന്നറിയിപ്പുമായി പോലീസ്.
ആലുവ: അപകടം വിതയ്ക്കുന്ന ഒൺലൈൻ ലോൺ ആപ്പുകളെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരമില്ലാത്ത ഇത്തരം ലോണുകളുടെ പിന്നാലെ പോയി ചതിയിൽപ്പെടുന്നുവരുടെ എണ്ണം കൂടുകയാണ്. ഇത്തരം ഒൺലൈൻ ഏജൻസികൾ സാധാരണ ഗതിയിൽ ഏഴു ദിവസത്തേക്കാണ് ലോൺ അനുവദിക്കുന്നത്. അയ്യായിരം രൂപ ലോൺ ആവശ്യപ്പെടുന്ന ഒരാളുടെ അക്കൗണ്ടിലേക്ക് ശരാശരി മൂവായിരം മുതൽ മൂവായിരത്തി അഞ്ഞുറു രൂപ വരെയാണ് വരുന്നത്. അയ്യായിരം രൂപയ്ക്ക് ഏഴു ദിവസത്തേക്ക് ആയിരത്തിയഞ്ഞൂറു രൂപ വരെ പലിശ. […]
വിമുക്തി സെൻററിൽ നിന്ന് ഗുളികകൾ മോഷ്ടിച്ചു; രണ്ട് പേർ പിടിയിൽ
മുവാറ്റുപുഴ: മുവാറ്റുപുഴ ജനറൽ ആശുപത്രിയിലെ വിമുക്തി ഡി അഡിക്ഷൻ സെൻററിൽ നിന്ന് ഒ എസ് ടി ഗുളികകൾ മോഷ്ടിച്ച കേസിൽ രണ്ട് പേർ പിടിയിൽ. തൃപ്പൂണിത്തുറ നടമ എരൂർ ലേബർ ജംഗ്ഷൻ ഭാഗത്ത് കീഴാനിത്തിട്ടയിൽ വീട്ടിൽ നിഖിൽ സോമൻ (26), തൃപ്പുണിത്തുറ തെക്കുംഭാഗം ആർ എൽ വി കോളേജിന് സമീപം മിനി ബൈപ്പാസ് ഭാഗത്ത് പെരുമ്പിള്ളിൽ വീട്ടിൽ സോണി സെബാസ്റ്റ്യൻ (26) എന്നിവരെയാണ് മുവാറ്റുപുഴ പോലീസ് ഇൻസ്‌പെക്ടർ പി.എം.ബൈജുവിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ലഹരിവിമുക്തി ചികിത്സക്കായി സർക്കാർ […]
റവന്യൂ വകുപ്പിൽ ജോലി വാഗ്ദാനം. തട്ടിയത് 6 ലക്ഷം; പ്രതി കാലടിയിൽ പിടിയിൽ
കാലടി : റവന്യൂ വകുപ്പിൽ ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞ് ആറ് ലക്ഷത്തോളം രൂപ തട്ടിയ കേസിൽ ഒരാൾ കൂടി പിടിയിൽ. കലൂർ പുന്നയ്ക്കൽ വീട്ടിൽ ഗോപി.ജി.മേനോൻ (55) ആണ് കാലടി പോലീസിന്‍റെ പിടിയിൽ ആയത്. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് വടക്കാഞ്ചേരി സ്വദേശി ഉഷയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ശ്രീമൂലനഗരം സ്വദേശിയാണ് തട്ടിപ്പിനിരയായത്. എംപ്ലോയ്മെൻറ് എക്സേഞ്ച് വഴി റവന്യൂ വകുപ്പിൽ ജോലി ശരിയാക്കി കൊടുക്കാമെന്നായിരുന്നു വാഗ്ദാനം. അഞ്ച് ഗഡുക്കളായിട്ടാണ് പണം കൈപ്പറ്റിയത്. കാലടിയിൽ വച്ച് വ്യാജ ജോബ് ഓഫർ […]
കാലടി പ്രസ്സ് ക്ലബിന്റെ മികവ് 2K23; സപ്ലിമെന്റ് പ്രകാശനം ചെയ്തു
കാലടി: പ്രസ്സ് ക്ലബ് കാലടിയുടെ നേതൃത്വത്തിൽ ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി ദിനത്തിൽ ഒരുക്കുന്ന മികവ് 2K23 എന്ന പരിപാടിയുടെ സപ്ലിമെന്റിന്റെ പ്രകാശനം റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ:കെ രാജൻ നിർവ്വഹിച്ചു. റോജി എം ജോൺ എംഎൽഎ സപ്ലിമെന്റ് ഏറ്റ് വാങ്ങി.കാലടി ശ്യംഗേരി മഠം, മലയാറ്റൂർ സെന്റ്:തോമസ് ചർച്ച്, കാഞ്ഞൂർ സെന്റ്:മേരീസ് ഫൊറോന ചർച്ച്, തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം ,ശ്രീമൂലനഗരം ചുള്ളിക്കാട്ട് ജുമാ മസ്ജിദ് എന്നീ ആരാധനാലയങ്ങളേയും ആദി ശങ്കര ട്രസ്റ്റ്, ടോളിൻസ് ഗ്രൂപ്പ് എന്നീ […]
പ്രസംഗത്തിനിടെ അനൗൺസ്മെന്റ്; ക്ഷുഭിതനായി മുഖ്യമന്ത്രി, ഇറങ്ങിപ്പോയി
കാസര്‍കോട്: വേദിയില്‍ പ്രസംഗിക്കുന്നതിനിടെ മൈക്ക് അനൗണ്‍സ്‌മെന്റ് ഉണ്ടായതില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ പ്രസംഗം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് വേദിയുടെ വശത്തുനിന്ന് അനൗണ്‍സ്‌മെന്റ് തുടങ്ങിയതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. തുടര്‍ന്ന് പരസ്യമായി അനിഷ്ടം പ്രകടിപ്പിച്ച മുഖ്യമന്ത്രി വേദിയില്‍നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. കാസര്‍കോട് ബേഡഡുക്ക ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്ക് കെട്ടിടോദ്ഘാടന വേദിയിലായിരുന്നു സംഭവം. മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിക്കുന്ന സമയത്താണ് അനൗണ്‍സ്‌മെന്റ് വന്നത്. ഉപഹാര സമര്‍പ്പണം സംബന്ധിച്ചായിരുന്നു അനൗണ്‍സ്‌മെന്റ്. ഇതോടെ മുഖ്യമന്ത്രി ക്ഷുഭിതനാവുകയായിരുന്നു. ‘എന്റെ വാചകം അവസാനിക്കുന്നതിന് മുമ്പേ അനൗണ്‍സ്‌മെന്റ് […]
വനിതാ കോൺസ്റ്റബിളിനെ ആക്രമിച്ച കേസിലെ പ്രതി പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
ലക്നൌ: ട്രെയിനില്‍ വനിതാ കോൺസ്റ്റബിളിനെ ആക്രമിച്ച കേസിലെ പ്രതി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. പ്രതി അനീഷ് ഖാനെയാണ് വെടിവച്ചുകൊന്നത്. ഇയാളോടൊപ്പമുണ്ടായിരുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തു. പൊലീസുമായുണ്ടായ വെടിവെപ്പിൽ ഇവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അയോദ്ധ്യ ജില്ലയിലെ ഇനായത്ത് നഗറിലായിരുന്നു വെള്ളിയാഴ്ച ഏറ്റമുട്ടലുണ്ടായത്. കഴിഞ്ഞ മാസം 30നാണ് സരയു എക്സ്പ്രസിൽ വനിതാ കോൺസ്റ്റബിളിനെ പ്രതി ആക്രമിച്ചത്. ആശുപത്രിയിൽ ചികിത്സയിലുള്ള കോൺസ്റ്റബിളിന് ആരോഗ്യം വീണ്ടെടുക്കാൻ കഴിയാത്തതുമൂലം പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ കിട്ടിയിരുന്നില്ല. പിന്നീട് പ്രത്യേക ദൗത്യ സേന സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് […]
പ്രായമായ സ്ത്രീകളുടെ മാല പൊട്ടിച്ച് കടന്നുകളയുന്ന പ്രതി പിടിയില്‍
ചാരുംമൂട്: സ്കൂട്ടറില്‍ എത്തി പ്രായമായ സ്ത്രീകളുടെ മാല പൊട്ടിച്ച് കടന്നുകളയുന്ന പ്രതി പിടിയില്‍. കരുനാഗപ്പള്ളി തൊടിയൂര്‍ പൈതൃകം വീട്ടില്‍ ബിജു (48) ആണ് പിടിയിലായത്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ നൂറനാട് വിവിധ സ്ഥലങ്ങളിലായാണ് ഇയാള്‍ വൃദ്ധയായ സ്ത്രീകളുടെ മാല പൊട്ടിച്ചെടുത്തത്. പടനിലം പരബ്രഹ്മ ക്ഷേത്രത്തിൽ പോയിട്ട് വീട്ടിലേക്ക് വരികയായിരുന്ന നൂറനാട് സൂര്യാലയം വീട്ടിൽ ചന്ദ്രിക ദേവി (72) യുടെ 20 ഗ്രാം വരുന്ന സ്വർണമാല പൊട്ടിച്ചതായിരുന്നു ആദ്യസംഭവം. വീടിനടുത്തുള്ള കടയിൽ നിന്നും സാധനങ്ങൾ വാങ്ങാൻ പോയ നൂറനാട് […]
ട്രെയിനില്‍ കടത്തുകയായിരുന്ന 3.52 കിലോ കഞ്ചാവ് എക്‌സൈസ് പിടികൂടി
തൃശൂര്‍:തൃശൂരില്‍ ട്രെയിനില്‍ കടത്തുകയായിരുന്ന 3.52 കിലോ കഞ്ചാവ് റെയില്‍വെ സഹായത്തോടെ എക്‌സൈസ് പിടികൂടി. പശ്ചിമ ബംഗാള്‍ മൂഷിദബാദ് സ്വദേശികളും കേരളത്തില്‍ നിര്‍മ്മാണ മേഖലയിലെ തൊഴിലാളികളുമായ ഷെരീഫുള്‍ എസ്‌കെ, തജറുദ്ദീന്‍ എസ്‌കെ, ഹസിബിള്‍ എസ്‌കെ എന്നിവരെയാണ് കഞ്ചാവുമായി പിടികൂടിയതെന്ന് എക്‌സൈസ് അറിയിച്ചു. തൃശൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി ജുനൈദിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ റെയില്‍വെ സംരക്ഷണ സേനയും പങ്കെടുത്തു. റെയില്‍വെയുടെ നായ റോക്കിയാണ് ഒറ്റ നോട്ടത്തില്‍ ബൊക്കെ പോലെ തോന്നിപ്പിക്കുന്ന വിധത്തില്‍ പ്ലാസ്റ്റിക് ഷീറ്റ് […]
വനമേഖലകളിലെ പ്ലാസ്റ്റിക്കുകൾ നീക്കം ചെയ്ത് ആദിശങ്കരയിലെ വിദ്യാർത്ഥികൾ
കാലടി: ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ്ങ് ആന്റ് ടെക്‌നോളജിയിലെ നാഷ്ണൽ സർവീസ് സ്‌കീമിന്റെയും ഭൂമിത്രസേന ക്ലബ്ബിന്റെയും നേതൃത്വത്തിൽ മാമലക്കണ്ടം ശങ്കർ മെമ്മോറിയൽ എൽ.പി സ്‌കൂളിൽ ത്രിദിന ക്യാമ്പ് സംഘടിപ്പിച്ചു. കുട്ടമ്പുഴ പഞ്ചായത്ത് മെമ്പർ ശ്രീജ ബൈജു ഉത്ഘാടനം ചെയ്തു. ഫോറസ്റ്റ് ഓഫീസർ സിജി മുഹമ്മദ്, സ്‌കൂൾ മാനേജർ കെ. പി രതീഷ്‌കുമാർ ഹെഡ്മിസ്ട്രസ് പ്രീതി പി ആർ, ആദിശങ്കര പ്രിൻസിപ്പാൾ ഡോ: ശ്രീപ്രിയ എസ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ സിജോ ജോർജ്ജ്, സി. വി ആര്യ, വോലുണ്ടീയർ […]
സാനിറ്ററി പാഡിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമം; അറസ്റ്റ്
നെടുമ്പാശേരി: നെടുമ്പാശേരി വിമാനതാവളത്തില്‍ സാനിറ്ററി പാഡിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമം. ദുബായില്‍ നിന്നെത്തിയ തമിഴ്നാട് സ്വദേശിനി ഉഷയെ കസ്റ്റംസ് പിടികൂടി. നയതന്ത്രചാനല്‍ വഴി പുറത്തുകടക്കാന്‍ ശ്രമിച്ച ഉഷയുടെ നടത്തത്തില്‍ സംശയം തോന്നി കസ്റ്റംസ് പരിശോധിക്കുകയായിരുന്നു. ഇവര്‍ ധരിച്ചിരുന്ന സാനിറ്ററി പാഡിനുള്ളില്‍ നിന്ന് 679ഗ്രാം സ്വര്‍ണം കണ്ടെത്തി. 30 ലക്ഷം രൂപ മൂല്യമുള്ളതാണ് പിടകൂടിയ സ്വര്‍ണം. കസ്റ്റംസ് പരിശോധന കര്‍ശനമാക്കിയതോടെയാണ് സ്വര്‍ണക്കടത്ത് മാഫിയ പുതുവഴികള്‍ തേടിയത്
മദ്യമെന്ന് പറഞ്ഞ് കോള നല്‍കി പറ്റിച്ചയാളെ പിടികൂടി നാട്ടുകാര്‍
കൊല്ലം: മദ്യപാനികളെ കോള നല്‍കി പറ്റിച്ചയാള്‍ കൊല്ലത്ത് പിടിയില്‍. മദ്യക്കുപ്പിയില്‍ കോളനിറച്ചായിരുന്നു തട്ടിപ്പ്. ചങ്ങന്‍കുളങ്ങര അയ്യപ്പാടത്ത് തെക്കതില്‍ സതീഷ് കുമാറാണ് നാട്ടുകാരുടെ പിടിയിലായത്. ഓച്ചിറ ആലുംപീടിക പരിസരത്തെ ബിവറേജിലും ബാറിലും മദ്യം വാങ്ങാന്‍ വരുന്നവരെ കോള കുടിപ്പിക്കുന്ന യുവാവിനെയാണ് നാട്ടുകാരും ബിവറേജിലെ സ്റ്റാഫും ചേര്‍ന്ന് പിടികൂടിയത്.മദ്യം വാങ്ങാന്‍ എത്തുന്നവരോട് തന്റെ കയ്യില്‍ മദ്യം ഉണ്ടെന്നും വില കുറച്ച് നല്‍കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് മദ്യ കുപ്പിയില്‍ കോള നിറച്ച് വില്‍ക്കുകയാണ് ഇയാളുടെ രീതി. രാത്രിയിലും ബിവറേജില്‍ വലിയ ക്യൂ […]
അമ്മക്കൊപ്പം സ്കൂട്ടിയിൽ സഞ്ചരിച്ച പത്തു വയസുകാരൻ ബസിടിച്ച് മരിച്ചു; ഡ്രൈവർ പിടിയിൽ
തിരുവനന്തപുരം: വർക്കലയിൽ അമ്മക്കൊപ്പം സ്കൂട്ടിയിൽ സഞ്ചരിച്ച പത്തു വയസുകാരൻ ബസിടിച്ച് മരിച്ചു. ഡ്രൈവറെ വർക്കല പൊലീസ് അറസ്റ്റ് ചെയ്‌തു. അപകടമുണ്ടാക്കിയ സ്വകാര്യ ബസ്സിന്റെ ഡ്രൈവർ ഇടവ വെൺകുളം വയൽത്തൊടിവീട്ടിൽ മഹേഷ് (23) ആണ് അറസ്റ്റിലായത്. ഇന്നലെ വൈകീട്ട് നാലേകാലോടെ വർക്കല ആയൂർവേദ ആശുപത്രിക്ക് സമീപത്താണ് അപകടം നടന്നത്. കല്ലമ്പലം പുതുശ്ശേരിമുക്ക് കരിക്കകത്തിൽ പണയിൽ വീട്ടിൽ മുഹമ്മദ് ഷായുടെയും താഹിറയുടെയും മൂന്ന് മക്കളിൽ രണ്ടാമനായ മുഹമ്മദ് ഫർഹാൻ(10) ആണ് മരിച്ചത്. മാതാവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ അമിതവേഗത്തിൽ ഓവർടേക്ക് ചെയ്ത ബസ്സ് […]