കൊച്ചിയിൽ യുവാവിനെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി എളമക്കരയില്‍ നടുറോഡില്‍ യുവാവ് മരിച്ചനിലയില്‍. മാരോട്ടിച്ചുവട് പാലത്തിന് താഴെ താമസിക്കുന്ന പ്രവീണാണ് മരിച്ചത്. മൃതദേഹത്തില്‍ മുറിവുകളുണ്ട്. മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മൃതദേഹത്തിലെ മുറിവുകളില്‍ നിന്ന് മരണം കൊലപാതകമാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇന്ന് പുലര്‍ച്ചെയാണ് നടുറോഡില്‍ യുവാവ് മരിച്ചു കിടക്കുന്നത് പ്രദേശവാസികള്‍ കണ്ടത്. ഉടന്‍ തന്നെ നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. ഇന്നലെ രാത്രി നടന്ന ഏതെങ്കിലും തരത്തിലുള്ള അടിപിടിയുടേയോ മറ്റോ തുടര്‍ച്ചയായാണോ മരണം സംഭവിച്ചത് എന്നതടക്കം പൊലീസ് അന്വേഷിച്ച് വരികയാണ്.

വിവാഹ സന്തോഷത്തിനിടയില്‍ പൊലിഞ്ഞ മൂന്ന് ജീവനുകള്‍; സങ്കടക്കയത്തിലാഴ്ന്ന് കാഞ്ഞങ്ങാട്ടെ കല്യാണ വീട്

കാഞ്ഞങ്ങാട്: ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് ഓണം ആഘോഷിക്കുമ്പോള്‍ കാസര്‍കോട് കാഞ്ഞങ്ങാട് ഒരു ദുരന്തക്കയത്തിലാണ്. ഓണത്തിന്റെയും വിവാഹത്തിന്റെയും സന്തോഷങ്ങള്‍ക്കിടയില്‍ മൂന്ന് ജീവനുകള്‍ പൊലിഞ്ഞ ആഘാതത്തിലാണ് നാടും നാട്ടുകാരും. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു കൊയമ്പത്തൂര്‍ – ഹിസാര്‍ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് ഇടിച്ച് ആലീസ് തോമസ് (63), ചിന്നമ്മ (68), എയ്ഞ്ചല്‍ (30) എന്നിവര്‍ മരിച്ചത്. പാളം മുറിച്ചു കടക്കുന്നതിനിടെയായിരുന്നു അപകടം. കോട്ടയം ചിങ്ങവനം സ്വദേശികളായ മൂവരും കള്ളാറിലെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു. വിവാഹാഘോഷം കഴിഞ്ഞ് സന്തോഷത്തോടെ പിരിഞ്ഞ […]

ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് പി എസ് രശ്മി അന്തരിച്ചു

തിരുവനന്തപുരം: ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് പി എസ് രശ്മി അന്തരിച്ചു. രക്ത സമ്മർദ്ദം ഉയർന്നതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മൃതദേഹം ഈരാറ്റുപേട്ട ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

“ഏവർക്കും സന്തോഷകരമായ ഓണം ആശംസിക്കുന്നു; നരേന്ദ്ര മോദി

മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാളത്തിൽ ആയിരുന്നു പ്രധാനമന്ത്രിയുടെ ഓണാശംസ. എല്ലാവർക്കും സന്തോഷകരമായ ഓണം ആശംസിക്കുന്നുവെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. എങ്ങും സമാധാനവും, സമൃദ്ധിയും ക്ഷേമവും ഉണ്ടാകട്ടെ എന്നും പ്രധാനമന്ത്രിയുടെ ആശംസ. “ഏവർക്കും സന്തോഷകരമായ ഓണം ആശംസിക്കുന്നു. എങ്ങും സമാധാനവും സമൃദ്ധിയും ക്ഷേമവും ഉണ്ടാകട്ടെ. കേരളത്തിന്റെ മഹത്തായ സംസ്ക്കാരം ആഘോഷിക്കുന്ന ഈ ഉത്സവം ലോകമെമ്പാടുമുള്ള മലയാളി സമൂഹം ആവേശത്തോടെ ആഘോഷിക്കുന്നു” എന്നായിരുന്നു പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്. കേന്ദ്ര മന്ത്രി സർബാനന്ദ സോനെവാളും ഓണാശംസകൾ നേർന്നു.

നിപ സംശയം; മരിച്ച യുവാവിൻ്റെ നേരിട്ട് സമ്പർക്കത്തിലുള്ളത് 26 പേർ

മലപ്പുറം∙ പെരിന്തൽമണ്ണയിൽ മരിച്ചയാളുടെ സ്രവ പരിശോധനയിൽ നിപ്പ സ്ഥിരീകരിച്ചതോടെ യുവാവിന്റെ സമ്പർക്കപ്പെട്ടിക ആരോഗ്യവകുപ്പ് പുറത്തുവിട്ടു. 26 പേരാണ് യുവാവുമായി നേരിട്ട് സമ്പർക്കം പുലർത്തിയത്. തിരുവാലി പഞ്ചായത്ത് അംഗങ്ങളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും യോഗം ചേർന്നു. സെപ്റ്റംബർ 9നാണു പെരിന്തൽമണ്ണയിലെ എംഇഎസ് മെഡിക്കൽ കോളജിൽ വച്ചു യുവാവ് മരിച്ചത്. വെള്ളിയാഴ്ച സാംപിൾ മെഡിക്കൽ കോളജിൽ എത്തിക്കുകയും മെഡിക്കൽ കോളജ് മൈക്രോബയോളജി വിഭാഗത്തിൽ നടത്തിയ പിസിആർ പരിശോധനയിൽ ഫലം പോസിറ്റീവാകുകയും ആയിരുന്നു. തുടർന്ന് സ്ഥിരീകരണത്തിനായി പുണെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സാംപിൾ […]

പാളം മുറിച്ച് കടക്കവേ ട്രെയിൻ തട്ടി 3 സ്ത്രീകൾക്ക് ദാരുണാന്ത്യം

കാസർകോട്: കാസർകോട് ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി 3 സ്ത്രീകള്‍ മരിച്ചു. കാസർകോട് ജില്ലയിൽ കാഞ്ഞങ്ങാടാണ് സംഭവം. കോട്ടയം ചിങ്ങവനത്ത് നിന്ന് രാജപുരം കള്ളാറിലെ ബന്ധുവീട്ടിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ മൂന്ന് പേരാണ് അപകടത്തിൽപ്പെട്ടത്. കോട്ടയം ചിങ്ങവനം സ്വദേശികളായ അലീന തോമസ് (63), ചിന്നമ്മ (68), ഏയ്ഞ്ചൽ (30) എന്നിവരാണു മരിച്ചത്. ശനിയാഴ്ച വൈകിട്ട് ഏഴു മണിയോടെയായിരുന്നു സംഭവം. കള്ളാറിൽ വിവാഹച്ചടങ്ങിൽ പങ്കെടുത്തശേഷം മടങ്ങുന്നതിനായി റെയിൽവേ സ്റ്റേഷനിലേക്ക് വരുന്നതിനിടെയാണ് അപകടം. ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ കണ്ണൂർ ഭാഗത്തുനിന്നു […]

ഓണ വിപണി പൊടിപൊടിച്ച് സപ്ലൈകോ: ഇന്നലെ നടത്തിയത് 16 കോടി രൂപയുടെ വിൽപ്പന

തിരുവനന്തപുരം: ഉത്രാടദിനത്തിന് മുന്‍പുള്ള ദിവസങ്ങളില്‍ 16 കോടി രൂപയുടെ വില്പനയാണ് ജില്ലാ ഫെയറുകളിലും സപ്ലൈകോ ഔട്ട്ലെറ്റുകളിലും നടന്നതെന്ന് ഭക്ഷ്യ -സിവില്‍ സപ്ലൈസ് വകുപ്പ്. 24 ലക്ഷത്തിലധികം പേര്‍ സപ്ലൈക്കോയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി ഒട്ടേറെ പ്രതിസന്ധികള്‍ക്കിടയിലും ഗുണനിലവാരം ഉറപ്പാക്കി ന്യായമായ വിലയില്‍ ഭക്ഷ്യവസ്തുക്കള്‍ ജനങ്ങള്‍ക്ക് എത്തിക്കാന്‍ സപ്ലൈകോയ്ക്ക് സാധിച്ചെന്ന് മന്ത്രി ജി.ആര്‍അനില്‍ പറഞ്ഞു. സപ്ലൈകോ നിലനില്‍ക്കേണ്ടത് നാടിന്‍റെ ആവശ്യമാണെന്ന് പഠിപ്പിച്ച ഓണക്കാലമാണ് ഇത്. ഫലപ്രദമായ വിപണി ഇടപെടല്‍ നടത്തി വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സപ്ലൈകോയ്ക്ക് സാധിച്ചു. സപ്ലൈകോയുടെ തിരിച്ചുവരവിനാണ് […]

കുലുക്കി സർബത്തിൻ്റെ മറവിൽ ചാരായം വിൽപ്പന; 2 പേർ അറസ്റ്റിൽ

കൊച്ചി: ഓണക്കാലത്ത് കുലുക്കി സർബത്തിന്റെ മറവിൽ ചാരായം വിൽക്കാൻ ശ്രമിച്ച രണ്ട് പേർ എറണാകുളത്ത് പിടിയിൽ. പൂക്കാട്ടുപടി സ്വദേശി സന്തോഷ്, കാക്കനാട് സ്വദേശി കിരൺകുമാറിനെയുമാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 20 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും എക്സൈസ് സംഘം പിടിച്ചെടുത്തു. വീട് വാടകക്കെടുത്തായിരുന്നു ഇവർ വാറ്റ് നടത്തിയിരുന്നത്. എക്സൈസിന് ലഭിച്ച രഹസ്യവിവരതത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.  

തീറ്റ മത്സരത്തിനിടെ ഇഡ്‍‌ഡലി തൊണ്ടയിൽ കുടുങ്ങി; 50 വയസ്സുകാരൻ മരിച്ചു

പാലക്കാട്: കഞ്ചിക്കോട് ആലാമരം കൊല്ലപ്പുരയിൽ തീറ്റ മത്സരത്തിനിടെ ഇഡ്‍‌ഡലി തൊണ്ടയിൽ കുടുങ്ങി മത്സരാർഥി മരിച്ചു. ആലാമരം സ്വദേശി സുരേഷ് (50) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കു മൂന്നരയോടെയാണ് സംഭവം. മത്സരത്തിനിടെ  ഇഡ്‍‌ഡലി തൊണ്ടയിൽ കുടുങ്ങി തളർന്നു വീണ സുരേഷിനെ ഉടൻ വാളയാറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊല്ലപ്പുരയിൽ യുവാക്കളുടെ കൂട്ടായ്മ സംഘടിപ്പിച്ച മത്സരത്തിനിടെയാണു സംഭവം. അവിവാഹിതനായ സുരേഷ് ടിപ്പർ ലോറി ഡ്രൈവറാണ്.

സീതാറാം യെച്ചൂരിയുടെ ഭൗതിക ശരീരം എയിംസിന് കൈമാറി

ന്യൂഡൽഹി: നേതാക്കളും പ്രവർത്തകരും അനുഗമിച്ച വിലാപയാത്രയ്ക്കൊടുവിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് യാത്രാമൊഴി. വസന്ത് കുഞ്ജിലെ വസതിയിലും ഡൽഹിയിലെ സിപിഎം ആസ്ഥാനത്തും പൊതുദർശനത്തിനു വച്ച ഭൗതിക ശരീരം ശനിയാഴ്ച വൈകിട്ട് എയിംസിന് കൈമാറി. മൃതദേഹം പഠനാവശ്യത്തിനു കൈമാറണമെന്ന യെച്ചൂരിയുടെ അന്ത്യാഭിലാഷ കുടുംബാംഗങ്ങളും പാർട്ടി നേതൃത്വവും ചേർന്ന് നിറവേറ്റുകയായിരുന്നു. നേരത്തേ, പശ്ചിമ ബംഗാൾ മുൻമുഖ്യമന്ത്രിമാരായ ജ്യോതി ബസു, ബുദ്ധദേവ് ഭട്ടാചാര്യ എന്നിവരുടെ മൃതദേഹങ്ങളും മെഡിക്കൽ വിദ്യാർഥികളുടെ പഠനാവശ്യത്തിന് കൈമാറിയിരുന്നു. ശനിയാഴ്ച രാവിലെ 10ന് എകെജി ഭവനിലെത്തിച്ച ഭൗതിക ശരീരം […]

യുവാവ് മരിച്ചത് നിപ ബാധിച്ചെന്ന് സംശയം

മലപ്പുറം: മലപ്പുറത്ത് നിപ മരണം സംഭവിച്ചതായി സംശയം. മലപ്പുറം വണ്ടൂർ നടുവത്ത് യുവാവ് മരിച്ചത് നിപ ബാധിച്ചെന്ന സംശയമാണ് ഉയർന്നിരിക്കുന്നത്. ബെംഗുളുരുവിൽ പഠിക്കുന്ന വിദ്യാർഥി കഴിഞ്ഞ തിങ്കളാഴ്ചയാണ് പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽ വച്ച് മരിച്ചത്. കോഴിക്കോട്ടെ പ്രാഥമിക പരിശോധനഫലം പോസിറ്റീവാണ്. പുനെ വൈറോളജി ലാബിൽ നിന്നുള്ള ഫലം കൂടി വന്നാലെ നിപ സ്ഥിരീകരിക്കാൻ സാധിക്കൂ. പാണ്ടിക്കാട് ചെമ്പ്രശേരിയിൽ 14 വയസുകാരൻ നിപ ബാധിച്ച് മരിച്ചത് രണ്ടു മാസം മുൻപാണ്. നടുവത്ത് നിന്ന് 10 കിലോമീറ്റർ അകലെയാണ് ചെമ്പ്രശേരി സ്ഥിതി ചെയ്യുന്നത്.

തെങ്ങിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി

കാലടി: തെങ്ങിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. ശ്രീമൂലനഗരം തൃക്കണിക്കാവ് പുളിയ്ക്ക പൗലോസ് (69) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച്ച മുതൽ പൗലോസിനെ കാൺമാനില്ലായിരുന്നു. വെളളിയാഴ്ച്ച രാവിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പൗലോസിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തെങ്ങുകയറ്റ തൊഴിലാളിയാണ് പൗലോസ്. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: സജി, സിമി        

21 കേസിൽ പ്രതി; എട്ട് വർഷമായി ഒളിവിലായിരുന്ന ലൂണ മനോജ് പിടിയിൽ

കാലടി?  എട്ട് വർഷമായി ഒളിവിലായിരുന്ന പ്രതി പിടിയിൽ. മലയാറ്റൂർ കാടപ്പാറ വെട്ടിക്കവീട്ടിൽ മനോജ് (ലൂണ മനോജ് ) നെയാണ് കാലടി പോലീസും, പെരുമ്പാവുർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും ചേർന്ന് പിടികൂടിയത്.2016ൽ കാടപ്പാറയിലുള്ള യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ്. സംഭവ ശേഷം ഒളിവിൽപ്പോയി. കാലടി പോലീസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ അഞ്ച് പ്രതികളെ കോടതി ശിക്ഷിച്ചിരുന്നു. പല സ്ഥലങ്ങളിൽ വേഷം മാറി ഇയാൾ ഒളിവിൽക്കഴിഞ്ഞു. തമിഴ്നാട് വിരുതനഗർ ജില്ലയിൽ കൃഷ്ണൻ കോവിൽ […]

ഓൾ ഇന്ത്യാ പോലീസ് മീറ്റ്; രണ്ട് ഉദ്യോഗസ്ഥർക്ക് വെള്ളി മെഡൽ

ആലുവ: ഓൾ ഇന്ത്യാ പോലീസ് മീറ്റിൽ കേരളാ പോലീസിന് വേണ്ടി മത്സരിച്ച എറണാകുളം റൂറൽ ജില്ലയിൽ നിന്നുള്ള രണ്ട് ഉദ്യോഗസ്ഥർക്ക് വെള്ളി മെഡൽ. ആംസ് റസ്റ്റ് ലിംഗിൽ കോടനാട് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.എസ് വൈശാഖ്, ഡിഎച്ച് ക്യുവിലെ സിവിൽ പോലീസ് ഓഫീസർ എ.എൻ സനീഷ് എന്നിവരാണ് കരുത്തരെ കൈക്കരുത്ത് അറിയിച്ച് മെഡൽ നേടിയത്. വൈശാഖ് 60 കിലോ കാറ്റഗറിയിലും, സനീഷ് 85 കിലോ കാറ്റഗറിയിലുമാണ് മത്സരിച്ചത്. ആസാം, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഹരിയാന […]

യുകെയിൽ വാഹനാപകടം; കാലടി സ്വദേശിയായ യുവാവ് മരിച്ചു

കാലടി: യുകെയിൽ ഉണ്ടായ വാഹനാപകടത്തിൽ കാലടി സ്വദേശിയായ യുവാവ് മരിച്ചു. കാലടി കൈപ്പട്ടൂർ കാച്ചപ്പിള്ളി വീട്ടിൽ ജോയൽ ജോർജ് (24) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച്ച പള്ളിയിൽ പോകുമ്പോകുമ്പോൾ ജോയൽ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടു. തുടർന്ന് വെൻ്റിലേറ്ററിലായിരുന്ന ജോയൽ ചൊവ്വാഴ്ച്ച മരിക്കുകയായിന്നു. മതാപിതാക്കളായ ജോർജും, ഷൈബിയും യുകെയിലാണ്.

ഐസിഎസ്എസ്ആറിന്റ ഗവേഷണ പദ്ധതി. കേരളത്തിലെ കോളേജ് അധ്യാപകർക്ക് അംഗീകാരം; 15 ലക്ഷം രൂപ ഗ്രാന്റ്

കാലടി: ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ച് (ഐസിഎസ്എസ്ആർ)ന്റെ വിഷൻ വികസിത് ഭാരത് സ്‌കീമിന്റെ ഭാഗമായി ‘ഗ്രാമീണ വിനോദസഞ്ചാരം കേരളത്തിലെ തദ്ദേശവാസികളുടെ ഉപജീവന വൈവിധ്യവൽക്കരണത്തിന് ‘ എന്ന വിഷയത്തിൽ ഗവേഷണ പദ്ധതിക്കായി ഐസിഎസ്എസ്ആർ 15 ലക്ഷം രൂപ ഗ്രാന്റ് അനുവദിച്ചു. ഗ്രാമീണ വിനോദ സഞ്ചാരത്തിന്റെ സാധ്യതകൾ കണ്ടെത്തുന്നതിനും, വന്യജീവി സങ്കേതങ്ങളിലെ ടൂറിസത്തിലെ നൂതന സാധ്യതകൾ പഠിക്കുന്നതിനും, കേരളത്തിലെ പ്രധാന സുഗന്ധവ്യഞ്ജനങ്ങളുടെ വിപണി ടൂറിസവുമായി ബന്ധപ്പെടുത്തുകയും ചെയ്യുവാൻ നവീനപദ്ധതികളുടെ സാധ്യതകൾ കണ്ടെത്തുന്നതിനും, ഇവയെ തദ്ദേശീയ ജനതയുടെ ഉപജീവന […]

അങ്കമാലി കൊലപാതകം; പ്രതികൾ അറസ്റ്റിൽ

അങ്കമാലി: കൊലപാതക കേസിൽ പ്രതികൾ അറസ്റ്റിൽ. ഏഴാറ്റുമുഖം അമ്പാട്ട് വീട്ടിൽ അരുൺകുമാർ (36), താബോർ അരണാട്ടുകരക്കാരൻ വീട്ടിൽ ജിനേഷ് (40), കൊരട്ടി അടിച്ചിലി കിലുക്കൻ വീട്ടിൽ സിവിൻ (33) എന്നിവരെയാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്, അങ്കമാലി മുന്നൂർപ്പിള്ളി ഭാഗത്ത് രഘു എന്നയാൾ മരണപ്പെട്ട കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. സതീഷ് എന്നയാളും കൂട്ടാളികളും രഘുവിനെ കാറിൽ കയറ്റികൊണ്ട് പോയി ദേഹോപദ്രവം ഏൽപ്പിച്ചതിന് ശേഷം രഘുവിൻ്റെ സുഹൃത്തായ സുജിത്തിൻ്റെ വീടിന് സമീപം ഇറക്കി വിടുകയായിരുന്നു. […]

യുവാവിനെ സുഹൃത്തിൻ്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

അങ്കമാലി: യുവാവിനെ സുഹൃത്തിൻ്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അങ്കമാലി പാലിശേരി കൂരത്ത് വീട്ടിൽ ബാബുവിൻ്റെ മകൻ രഘു (35) ആണ് മരിച്ചത്. മുന്നൂർപ്പിള്ളിയിലുള്ള സുഹൃത്തായ സുജിത്തിൻ്റെ വീട്ടിൽ വച്ചാണ് മരിച്ചത്.ഇന്നലെ രാത്രിയാണ് രഘു സുജിത്തിൻ്റെ വീട്ടിൽ എത്തിയത്. കുറച്ചു പേർ തന്നെ മർദ്ദിച്ചതായി രഘു സുജിത്തിനോട് പറഞ്ഞിരുന്നതായി പോലീസ് പറഞ്ഞു. രാവിലെ വിളിച്ചപ്പോൾ എഴുന്നേൽക്കാതിരുന്നത് ശ്രദ്ധയിൽ പെട്ടപ്പോഴാണ് മരണം സംഭവിച്ചതായി അറിയുന്നത്. മർദ്ദനമേറ്റതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് സൂചന. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. ഉന്നത […]

മേക്കാലടി ഹസന്‍ മൗലവി അന്തരിച്ചു

കാലടി: പ്രമുഖ ഇസ്‍ലാമിക പണ്ഡിതന്‍ മേക്കാലടി ഹസന്‍ മൗലവി അന്തരിച്ചു. 73 വയസായിരുന്നു. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയായിരുന്നു. എറണാകുളം ജില്ലയിലെ നിരവധി മഹല്ലുകളില്‍ ഇമാമായിരുന്നു. ഖബറടക്കം കാലടിക്കടുത്ത് മേക്കാലടി ജുമാമസ്ജിദില്‍ ഇന്നു വൈകീട്ട് ഏഴുമണിക്കു നടക്കും.

ടോളിന്‍സ് ടയേഴ്‌സ് 230 കോടി രൂപയുടെ ഓഹരി വില്പനക്ക്; ടോളിന്‍സിലെ ജീവനക്കാർക്ക് കമ്പനി അഞ്ചു ശതമാനം ഓഹരി സൗജന്യമായി നല്‍കി

കൊച്ചി: വാഹനങ്ങളുടെ ടയറുകളും അനുബന്ധ ഉൽപന്നങ്ങളും നിർമിക്കുന്നതിൽ രാജ്യത്ത് മുൻനിരയിലുള്ള എറണാകുളം കാലടിയില്‍ പ്രവര്‍ത്തിക്കുന്ന  ടോളിന്‍സ് ടയേഴ്‌സ് 230 കോടി രൂപയുടെ ഓഹരി വില്പനയുമായി പുതിയ ഉയരങ്ങളിലേക്ക്. ഒരു ഓഹരിക്ക് 215 മുതൽ 226 രൂപ വരുന്ന പ്രൈസ് ബാൻഡിലാണ് ടോളിന്‍സ് ടയേഴ്‌സ് ലിമിറ്റഡ് ഓഹരി വിപണിയിലേക്കു പ്രവേശിക്കുന്നത്. പ്രാഥമിക ഓഹരി വില്പനയായ ഇനീഷ്യൽ പബ്ലിക് ഓഫറിങ് (ഐപിഒ) സെപ്റ്റംബർ ഒമ്പത് തിങ്കളാഴ്ച തുറക്കും. ബുധനാഴ്ച്ച വരെ അപേക്ഷിക്കാം. അഞ്ച് രൂപ മുഖവിലയുള്ള ഓരോ ഓഹരിക്കും തറവില […]