ആലുവ:സർവ്വീസിൽ നിന്ന് വിരമിക്കുന്ന പോലീസുദ്യോഗസ്ഥർക്ക് കേരള പോലീസ് അസോസിയേഷൻ, ഓഫീസേഴ്സ് അസോസിയേഷൻ എന്നിവയുടെ റൂറൽ ജില്ലാക്കമ്മിറ്റികൾ സംയുക്തമായി യാത്രയയപ്പ് നൽകി. ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങ് റൂറൽ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന ഉദ്ഘാടനം ചെയ്ത് ഉപഹാരങ്ങൾ നൽകി. കെ.പി.ഒ എ ജില്ലാ പ്രസിഡന്റ് ജെ. ഷാജിമോൻ അധ്യക്ഷനായി. ഡി.വൈ.എസ്.പി എം.എ അബ്ദുൾ റഹിം, കെ. പി.എ ജില്ലാ സെക്രട്ടറി ടി.ടി ജയകുമാർ, ബെന്നി കുര്യാക്കോസ്, ബിബിൽ മോഹൻ, എം.കെ.ജയകുമാർ , എം.വി സനിൽ […]