FEATURED

പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു

ശബരിമല: പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. വൈകിട്ട് 6.46ഓടെ ശരണം വിളികളോടെ കൈകള്‍ കൂപ്പി പതിനായിരകണക്കിന് അയ്യപ്പഭക്തര്‍ മകരജ്യോതി ദര്‍ശിച്ച് സായുജ്യമടഞ്ഞു. ഒരേയൊരു മനസ്സോടെ ശരണം വിളികളുമായി കാത്തിരുന്ന അയ്യപ്പഭക്തരാണ് ദര്‍ശനപുണ്യം നേടിയ സംതൃപ്തിയോടെ ഇനി മലയിറങ്ങുക. മകരവിളക്കിന് മുന്നോടിയായി നേരത്തെ തന്നെ ശബരിമല സന്നിധാനവും വ്യൂ പോയൻറുകളും തീര്‍ത്ഥാടകരാല്‍ നിറഞ്ഞിരുന്നു. ഇന്ന് പുലര്‍ച്ചെ 2.30ന് മകരസംക്രമ പൂജയോടെയാണ് മകരവിളക്ക് ചടങ്ങുകള്‍ക്ക് തുടക്കമായത്. വൈകിട്ട് 6.20ഓടെയാണ് തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെത്തിയത്. തുടര്‍ന്ന് 6.30 ഓടെ തിരുവാഭരണ ഘോഷയാത്ര പതിനെട്ടാം പടി കയറി. തുടര്‍ന്ന് […]

FEATURED

ആദിശങ്കരയിൽ ഫാക്കല്‍റ്റി ഡവലപ്മെന്‍റ് പ്രോഗ്രാം ആരംഭിച്ചു

കാലടി: ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ്ങ് ആന്‍റ് ടെക്നോളജിയില്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് കമ്പ്യൂട്ടര്‍ സയന്‍സിന്‍റെയും, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജെന്‍സിന്‍റെയും നേതൃത്വത്തില്‍ 6 ദിവസം നീണ്ടുനില്‍ക്കുന്ന ഫാക്കല്‍റ്റി ഡവലപ്മെന്‍റ് പ്രോഗ്രാം ആരംഭിച്ചു. എഐസിടിഇ ട്രെയ്നിങ്ങ് ആന്‍റ് ലേണിങ്ങ് (അഡല്‍) അക്കാദമിയുടെ സഹായത്തോടെയാണ് ഫാക്കല്‍റ്റി ഡവലപ്മെന്‍റ് പ്രോഗ്രാം നടക്കുന്നത്. സൂറത്ത്ക്കല്‍ എന്‍ഐറ്റിയിലെ ഡയറക്ടര്‍ ഡോ. ബി. രവി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഡോ. എസ്. ശ്രീപ്രിയ, ഡോ. എസ്. ശ്രീകൃഷ്ണന്‍, പ്രൊഫ. ആര്‍. രാജാറാം, പ്രൊഫ. പി. വി രാജാരാമന്‍, പ്രൊഫ. […]

FEATURED

‘നിയമവിരുദ്ധ വായ്പകൾ അനുവദിക്കാൻ സമ്മർദമുണ്ടായി’: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ മന്ത്രി പി.രാജീവിനെതിരെ ഇ.ഡി.

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ മന്ത്രി പി.രാജീവിനെതിരെ നിർണായക വെളിപ്പെടുത്തലുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നിയമവിരുദ്ധ വായ്പകൾ അനുവദിക്കാൻ രാജീവിന്റെ സമ്മർദമുണ്ടായെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഇ.ഡി. പറയുന്നു. കരുവന്നൂർ ബാങ്ക് മുൻ സെക്രട്ടറി സുനിൽ കുമാറാണ് മൊഴി നൽകിയത്. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നപ്പോൾ രാജീവ് സമ്മർദം ചെലുത്തിയെന്നാണ് മൊഴി. സിപിഎം നേതാക്കളായ എ.സി.മൊയ്തീൻ, പാലൊളി മുഹമ്മദ്കുട്ടി എന്നിവർക്ക് എതിരെയും പരാമർശങ്ങളുണ്ട്. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ പങ്കുള്ളയാൾ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി […]

FEATURED

ആയൂർവ്വേദ ചികിത്സയ്ക്കുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന സ്ഥാപനത്തിൽ ലക്ഷങ്ങൾ തട്ടിപ്പു നടത്തിയ അമ്മയും മകളും അറസ്റ്റിൽ

മൂവാറ്റുപുഴ: ആയൂർവ്വേദ ചികിത്സയ്ക്കുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന സ്ഥാപനത്തിൽ ലക്ഷങ്ങൾ തട്ടിപ്പു നടത്തിയ കേസിൽ രണ്ടു പേർ അറസ്റ്റിൽ. തൃക്കാരിയൂർ വിനായകം വീട്ടിൽ രാജശ്രീ (52) ഇവരുടെ മകൾ ലക്ഷ്മി നായർ (25) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴയിലെ ആയുർവ്വേദ ഉൽപനങ്ങൾ നിർമ്മിക്കുന്ന ദ്രോണി എന്നസ്ഥാപനത്തിൽ നിന്നാണ് പണം തട്ടിയത്. 2021 മുതൽ രാജശ്രീ ഈ സ്ഥാപനത്തിൽ അക്കൗണ്ട്സ് കം സെയിൽസിൽ ജോലി ചെയ്തു വരുന്നു. ഉൽപ്പന്നങ്ങൾ വിറ്റു ലഭിക്കുന്നതുക ഇവരുടെയും മകളുടെയും അക്കൗണ്ടിലേക്കാണ് മാറ്റിക്കൊണ്ടിരുന്നത്. […]

FEATURED

ഇടമലയാർ കനാലിൽ ഒഴുക്കിൽപെട്ട പെൺകുട്ടികൾക്ക് രക്ഷകനായി സെബാസ്റ്റ്യൻ

അങ്കമാലി: മഞ്ഞ‌പ്ര മേരിഗിരിയിൽ ഇടമലയാർ കനാലിൽ ഒഴുക്കിൽപെട്ട ആറാം ക്ലാസിൽ പഠിക്കുന്ന രണ്ടു പെൺകുട്ടികളെ അത്ഭുതകരമായി രക്ഷപ്പെടുത്തി. നാട്ടുകാരനായ സെബാസ്റ്റ്യൻ ഈരാളിയാണു കുട്ടികളെ രക്ഷപ്പെടുത്തിയത്. കുട്ടികൾ കാൽകഴുകുന്നതിനിടെയാണ് അപകടമുണ്ടായത്. കനാൽ ബണ്ട് റോഡിലൂടെ ബൈക്കിൽ വരികയായിരുന്ന സെബാസ്റ്റ്യൻ കനാലിലേക്കു ചാടി ഒഴുകിപ്പോയ കുട്ടികളെ പിടിച്ചു നിർത്തി. കുട്ടികളുടെ നിലവിളി കേട്ടെത്തിയ സമീപത്തെ വീട്ടുകാർ കയർ കനാലിലേക്ക് ഇട്ടുകൊടുത്തു. ഒഴുക്കിൽപ്പെട്ട സ്ഥലത്ത് മുകളിലേക്കു കയറാൻ പടികൾ ഇല്ലാത്തതിനാൽ മൂവർക്കും ഏറെ നേരം കയറിൽ പിടിച്ചു നിൽക്കേണ്ടി വന്നു. നാട്ടുകാരുടെ […]

FEATURED

തൃശൂർ ലൂർദ് മാതാവിന് സ്വർണകിരീടം സമർപ്പിച്ച് സുരേഷ് ​ഗോപി

തൃശൂർ: തൃശൂർ ലൂർദ് പള്ളി മാതാവിന് സ്വർണകിരീടം സമർപ്പിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ​ഗോപി. കുടുംബസമേതമെത്തിയാണ് സുരേഷ് ​ഗോപി മാതാവിന് സ്വർണ കിരീടം സമർപ്പിച്ചത്. ഭാര്യ രാധിക, മക്കളായ ഭാ​ഗ്യ, ഭവ്യ എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്. കഴിഞ്ഞ പെരുന്നാളിന് പള്ളിയിലെത്തിയ സുരേഷ് ​ഗോപി മാതാവിന് സ്വർണകിരീടം സമർപ്പിക്കാമെന്ന് നേർച്ച നേർന്നിരുന്നു. അതിന് ശേഷമാണ് മകളുടെ വിവാഹത്തോട് അനുബന്ധിച്ച് സ്വർണകിരീടം സമർപ്പിക്കാൻ എത്തിയത്. ബിജെപി നേതാക്കളും ഇദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. കിരീടം മാതാവിന്റെ ശിരസിലണിയിച്ച് പ്രാർത്ഥിച്ചതിന് ശേഷമാണ് സുരേഷ് ​ഗോപി […]

FEATURED

കാലടി ടൗണിൽ കേബിളിൽ കുരുങ്ങി ബൈക്ക് യാത്രികൻ മറിഞ്ഞു വീണു; യാത്രക്കാരന് പരിക്ക്

കാലടി: കാലടി ടൗണിൽ ഇലക്ട്രിക് പോസ്റ്റിന് താഴെ അലക്ഷ്യമായി കിടന്ന കേബിളിൽ കുരുങ്ങി ബൈക്ക് യാത്രികൻ മറിഞ്ഞു വീണു. നീലീശ്വരം സ്വദേശി ബെഷി ആണ് മറിഞ്ഞ് വീണത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. യാത്രക്കാരന് ചെറിയ പരിക്കുകൾ പറ്റിയിട്ടുണ്ട്. ബൈക്കിനും കേടുപാടുകൾ സംഭവിച്ചു.  

FEATURED

കുഞ്ഞിന്റെ സ്വർണ്ണ അരഞ്ഞാണം മോഷ്ടിച്ച വീട്ടുജോലിക്കാരി പിടിയിൽ

പോത്താനിക്കാട്: കുഞ്ഞിന്റെ സ്വർണ്ണ അരഞ്ഞാണം മോഷ്ടിച്ച കേസിൽ വീട്ടുജോലിക്കാരി പിടിയിൽ. മണക്കുന്നം ഉദയംപേരൂർ പത്താംമൈൽ ഭാഗത്ത് മനയ്ക്കപ്പറമ്പിൽ വീട്ടിൽ അഞ്ജു (38) ആണ് പോത്താനിക്കാട് പോലീസിന്റെ പിടിയിലായത്. പിടവൂർ ഭാഗത്തെ വീട്ടിൽ കുട്ടിയെ നോക്കാനെത്തിയതാണ് അഞ്ജു. എട്ടാം തീയതി സംഭവം നടന്നത്. ഒന്നര വയസുള്ള കുഞ്ഞിന്റെ 72,000 രൂപ വിലയുള്ള അരഞ്ഞാണമാണ് മോഷ്ടിച്ച് കടന്നു കളഞ്ഞത്. പുതിയ കാവിലെ ലോഡ്ജിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്. മോഷ്ടിച്ച സ്വർണ്ണം തൃപ്പൂണിത്തുറയിലെ ജ്വല്ലറിയിൽ നിന്ന് കണ്ടെടുത്തു. ഇൻസ്പെക്ടർ കെ .എ […]

FEATURED

സുഗന്ധദ്രവ്യ വസ്തുക്കളുടെ മറവില്‍ കഞ്ചാവ് വില്‍പ്പന; അതിഥി തൊഴിലാളി പിടിയില്‍

ആലുവ: വന്‍തോതില്‍ കഞ്ചാവ് കടത്തികൊണ്ട് വന്ന് ആലുവ കേന്ദ്രീകരിച്ച് വില്‍പ്പന നടത്തി വന്നിരുന്ന അതിഥി തൊഴിലാളി എക്‌സൈസിന്റെ പിടിയില്‍. ഒഡീഷ കാന്‍ന്ദമാല്‍ സ്വദേശി സൂര്യ മാലിക്ക് എന്ന ഛോട്ടൂ (29) എന്നയാളാണ് പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് പോളിത്തീന്‍ കവറുകളില്‍ പാക്ക് ചെയ്ത് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി കെട്ടിച്ച വച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തി. രണ്ട് കിലോ കഞ്ചാവ് പിടിച്ചെടുത്തതെന്ന് എക്‌സൈസ് അറിയിച്ചു. അതിഥി തൊഴിലാളിയായ ഒരാള്‍ സുഗന്ധദ്രവ്യ വസ്തുക്കളുടെ മറവില്‍ കഞ്ചാവ് കടത്തുന്നു എന്ന രഹസ്യ […]

FEATURED

തിരുവൈരാണിക്കുളം ക്ഷേത്രത്തിലെ മംഗല്യം പദ്ധതിയിലേക്ക് സാമ്പത്തിക സഹായവുമായി ഫ്രണ്ട്‌സ് ഓഫ് ദുബായ്

കാഞ്ഞൂർ: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം നടത്തുന്ന മംഗല്യം സമൂഹവിവാഹ പദ്ധതിയിലേക്ക് സാമ്പത്തിക സഹായവുമായി കാഞ്ഞൂരിലെ പ്രവാസി കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് ദുബായ്. കാഞ്ഞൂർ തിരുനാളിനോടനുബന്ധിച്ച് 17 ന് രാവിലെ 9.15 ന് പളളിയുടെ തിരുനടയിൽ വച്ച് ഫ്രണ്ട്‌സ് ഓഫ് ദുബായ് ഭാരവാഹികൾ ക്ഷേത്രം ഭാരവാഹികൾക്ക് ചെക്ക് കൈമാറും, വിശുദ്ധ സെബാസ്ത്യനോസിന്റെ തിരുന്നാളിനോടനുമ്പത്തിച്ചു നടത്തുന്ന ടൗൺ കപ്പേള നൊവേനയിൽ 2010 ൽ പ്രസുദേന്തിയായി തുടക്കംകുറിച്ച സംഘടനയാണ് ഫ്രണ്ട്‌സ് ഓഫ് ദുബായ്. ആഘോഷങ്ങളോടൊപ്പം കാഞ്ഞൂരിലെയും പരിസരപ്രദേശങ്ങളിലുമുള്ള നിർധനരായ അർഹതയുള്ളവർക്കു സാമ്പത്തിക […]

FEATURED

മുൻ മന്ത്രി ടി.എച്ച് മുസ്തഫ അന്തരിച്ചു

പെരുമ്പാവൂർ: ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയും കുന്നത്തുനാട് നിന്നുള്ള നിയമസഭാംഗവുമായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് ടി.എച്ച്.മുസ്തഫ (82) അന്തരിച്ചു.ഒരു മാസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പുലർച്ചെ 5.40 ന് ആസ്റ്റർ മെഡിസിറ്റിയിലായിരുന്നു മരണം. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. യൂത്ത് കോൺഗ്രസ് വഴിയാണ് മുസ്തഫ പൊതുരംഗത്ത് എത്തുന്നത്. 1977-ൽ ആദ്യമായി ആലുവയിൽ നിന്ന് നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1978-ൽ കേരളത്തിൽ കോൺഗ്രസ് പിളർന്നപ്പോൾ കെ. കരുണാകരനൊപ്പം (ഐ) ഗ്രൂപ്പിൽ ഉറച്ചു നിന്നു. 1980-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ സ്ഥാനാർത്ഥിയായി ആലുവയിൽ […]

FEATURED

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഘം ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ

കൂത്താട്ടുകുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഘം ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. കോട്ടയം രാമപുരം താന്നിക്കുഴിപ്പിൽ വീട്ടിൽ ജോയൽ (23) നെയാണ് കൂത്താട്ടുകുളം പോലീസ് അറസ്റ്റ് ചെയ്തത്. അതിജീവിതയുമായി ഫോൺ മുഖാന്തിരം പരിചയം സ്ഥാപിച്ച ജോയൽ പെൺകുട്ടി താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി ബലാൽസംഘം ചെയ്യുകയായിരുന്നു. കഴിഞ്ഞ നവംബറിലായിരുന്നു സംഭവം. ഡി വൈ എസ് പി ടി.ബി വിജയന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ പി.ജെ നോബിൾ , സബ് ഇൻസ്പെക്ടർ രാജു പോൾ, സീനിയർ സി പി ഒ മാരായ […]

FEATURED

കാലടി പുത്തന്‍കാവില്‍ മകരച്ചൊവ്വ ഉത്‌സവത്തിന് കൊടിയേറി

കാലടി: പുത്തന്‍കാവ് ഭദ്രകാളീ ക്ഷേത്രത്തില്‍ മകരച്ചൊവ്വ ഉത്‌സവത്തിന് തന്ത്രി പ്രതിനിധി നരമംഗലം വാസുദേവന്‍ നമ്പൂതിരി കൊടിയേറ്റി. മേല്‍ശാന്തി കിരണ്‍ കൃഷ്ണന്‍ നമ്പൂതിരി കാര്‍മികനായി. ഞായറാഴ്ച രാവിലെ പറയെടുപ്പ്. വൈകീട്ട് ആറു മുതല്‍ നാട്ടരങ്ങ്, പൂമൂടല്‍, ഭഗവതിസേവ. 7.45 മുതല്‍ കരോക്കെ ഗാനമേള. തിങ്കളാഴ്ച രാവിലെ വിശേഷാല്‍ പൂജകള്‍, വൈകീട്ട് ആറിന് നൃത്താര്‍ച്ചന, 6.30-ന് പൂമൂടല്‍, ഭഗവതി സേവ, 8.20 മുതല്‍ നൃത്താഞ്ജലി. ചൊവ്വാഴ്ച രാവിലെ 5.30-ന് 101 കരിക്കിന്റെ അഭിഷേകം, 8.30-ന് പൊങ്കാല, സംഗീതാരാധന, അമ്മമാര്‍ക്കുള്ള ചികിത്‌സാ […]

FEATURED

പ്രണയം എതിര്‍ത്തു; പിതാവിനെതിരെ പെൺകുട്ടിയുടെ പോക്സോ പരാതി. കേസ് റദ്ദ് ചെയ്ത് ഹൈക്കോടതി

കൊച്ചി: പ്രണയബന്ധം എതിര്‍ത്തതിന്റെ പേരിൽ സുഹൃത്തിന്റെ പ്രേരണയിൽ പിതാവിനെതിരെ പെൺകുട്ടി നൽകിയ പോക്സോ പരാതിയിൽ കേസ് റദ്ദ് ചെയ്ത് ഹൈക്കോടതി. കോഴിക്കോട് കുറ്റ്യാടി സ്വദേശിക്കെതിരായ മകളുടെ പരാതിയിലാണ് പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. നാദാപുരം അതിവേഗം സ്പെഷ്യൽ കോടതിയിൽ പരിഗണനയിലുള്ള കേസിൽ പിതാവിന്റെ ഹര്‍ജി പരിഗണിച്ച് ഹൈക്കോടതി കേസ് റദ്ദ് ചെയ്യുകയായിരുന്നു പോക്സോ കേസിൽ ഒത്തുതീര്‍പ്പുണ്ടായാൽ പോലും അത് റദ്ദ് ചെയ്യാൻ കോടതി തയ്യാറാവാറില്ല. എന്നാൽ ഈ കേസ് ഒത്തുതീര്‍പ്പിന്റെ ഭാഗമായല്ല, റദ്ദ് ചെയ്യുന്നതെന്നും പരാതിക്കാരിയുടെ […]

FEATURED

‘യൂട്യൂബർ 50 ലക്ഷം നഷ്ടപരിഹാരം നൽകണം’; ട്രാൻസ്ജെൻഡർ നൽകിയ മാനനഷ്ടക്കേസിൽ കോടതി ഉത്തരവ്

ചെന്നൈ : എഐഎഡിഎംകെ നേതാവായ നേതാവായ ട്രാൻസ്ജെൻഡർ അപ്സര റെഡ്ഡി നൽകിയ മാനനഷ്ടക്കേസിൽ,യൂട്യൂബർ 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മദ്രാസ് ഹൈക്കോടതി വിധി. യൂട്യൂബറായ ജോ മൈക്കൽ പ്രവീണിനോടാണ് 50 ലക്ഷം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടത്. വ്യക്തിഹത്യ ചെയ്യുന്ന രീതിയിലെ വീഡിയോകൾ ജോ അപ്ലോഡ് ചെയ്തതിന് പിന്നാലെ, പരിപാടികളിൽ നിന്നും തന്നെ ഒഴിവാക്കിയെന്നും, ഇത് കാരണം കടുത്ത മാനസിക സംഘർഷം നേരിട്ടതായും പരാതിയിൽ ചൂണ്ടിക്കാട്ടിയായിരുന്നു അപ്സര റെഡ്ഡി പരാതി നൽകിയത്. യൂട്യൂബിൽ വീഡിയോകൾ അപ്ലോഡ് ചെയ്യാൻ സ്വാതന്ത്യമുണ്ടെങ്കിലും, സ്വകാര്യതയിലേക്ക് കടന്നുകയറിയുള്ള അഭിപ്രായപ്രകടനങ്ങൾ അംഗീകരിക്കാനാകില്ലെന്ന് കോടതി […]

FEATURED

നാലുവയസുകാരിയെ പീഡിപ്പിച്ച 65-കാരന് ഏഴുവർഷം കഠിന തടവും പിഴയും

തിരുവനന്തപുരം: നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 65-കാരനെ ശിക്ഷിച്ച് കോടതി. മുരളീധരനെയാണ് പ്രത്യേക പോക്സോ കോടതി ഏഴുവർഷം കഠിന തടവിനും 25,000 രൂപ പിഴയ്ക്കും ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ പ്രതി നാലുമാസം അധിക തടവ് അനുഭവിക്കണം. പ്രത്യേക പോക്സോ കോടതി ജഡ്ജി ആർ.രേഖയാണ് പ്രതിയെ ശിക്ഷിച്ചത്.2021 ജൂലായ്‌ 21-നായിരുന്നു കേസിന് ആസ്പദമായ സംഭവം. കുടുംബശ്രീ പ്രവർത്തകരാണ് പ്രതി കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച വിവരം നേരിൽക്കണ്ടതും പോലീസിനെ അറിയിച്ചതും. ഇവർ കോടതിയിൽ എത്തി പ്രതിക്കെതിരേ മൊഴിനൽകിയിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ […]

FEATURED

മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കമ്പനിക്കെതിരെ കേന്ദ്ര അന്വേഷണം: 4 മാസത്തിനുള്ളിൽ അന്തിമ റിപ്പോർട്ട്

തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയുടെ കമ്പനി എക്സാലോജിക്കിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം. സാമ്പത്തിക പരാതികളിൽ അന്വേഷണം വേണമെന്ന വിലയിരുത്തലിലാണ് ഉത്തരവ്. മൂന്നംഗ സംഘമാണ് അന്വേഷണം നടത്തുക. നാലുമാസത്തിനുള്ളിൽ അന്തിമ റിപ്പോർട്ട് നൽകണം. സിഎംആർഎൽ എന്ന സ്വകാര്യ കമ്പനിയിൽനിന്ന് വീണയ്ക്ക്  3 വർഷത്തിനിടെ 1.72 കോടി രൂപ ലഭിച്ചെന്ന കണ്ടെത്തലിനുപിന്നാലെയാണ് അന്വേഷണം.വീണയുടെ കമ്പനി നിരവധി നിയമ ലംഘനങ്ങൾ നടത്തിയെന്നാണ് ഉത്തരവിൽ പറയുന്നത്. സിഎംആർഎൽ, കെഎസ്ഐ‍ഡിസി എന്നിവയും അന്വേഷണ പരിധിയിലുണ്ട്. മൂന്നു സ്ഥാപനങ്ങളുടെയും മുഴുവൻ […]

FEATURED

വീട്ടിലേക്ക് പോവുകയായിരുന്ന പെൺകുട്ടിയെ ബസിൽ വെച്ച് കടന്നുപിടിച്ചു; യുവാവ് പിടിയിൽ

കോട്ടയം: എരുമേലിയിൽ ബസ് യാത്രയ്ക്കിടെ പെൺകുട്ടിയോട് മോശമായി പെരുമാറിയ യുവാവ് പിടിയിൽ. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി മനോജ് ആണ് അറസ്റ്റിലായത്. എരുമേലി സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്നും ബസിൽ വീട്ടിലേക്ക് പോവുകയായിരുന്ന പെൺകുട്ടിയോടാണ് ഇയാൾ മോശമായി പെരുമാറിയത്. പെൺകുട്ടിയോട് മനോജ് അപമര്യാദയായി സംസാരിക്കുകയും തോളിലും കയ്യിലും കടന്ന് പിടിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയെ തുടർന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ഇയാളെ പിടികൂടുകയുമായിരുന്നു. എരുമേലി സ്റ്റേഷൻ എസ്.ഐ ശാന്തി കെ. ബാബു, എസ്.ഐ സുനിൽകുമാർ ,എ.എസ്.ഐ.മാരായ സിബിമോൻ, […]

FEATURED

പഫ്‌സ് കഴിച്ച് ഭക്ഷ്യവിഷബാധ; കുടുംബത്തിന് അരലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഉപഭോക്തൃ കോടതി

എറണാകുളം: പഫ്സ് കഴിച്ച നാലംഗ കുടുംബത്തിന് ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തിൽ അരലക്ഷം രൂപ ബേക്കറി ഉടമ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി ഉത്തരവിട്ടു. മൂവാറ്റുപുഴ സ്വദേശികളായ സന്തോഷ് മാത്യു, ഭാര്യ സുജ, മക്കളായ നാഥൻ, നിധി എന്നിവരുടെ പരാതിയിലാണ് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതിയുടെ ഉത്തരവ്. മൂവാറ്റുപുഴയിലെ സുശീലാ ബേക്കറി ഉടമ കെ.എൻ ഭാസ്കരനെതിരെയാണ് സന്തോഷ് മാത്യുവും കുടുംബവും പരാകി നല്‍കിയിരുന്നത്. 2019 ജനുവരി 26 നാണ് ഇവർ ബേക്കറിയിൽ […]

FEATURED

വടകരയിൽ ‘ദൃശ്യം’ മോഡൽ; ദീർഘനാളായി അടച്ചിട്ടിരുന്ന കടമുറിക്കുള്ളിൽ തലയോട്ടി കണ്ടെത്തി

കോഴിക്കോട്: വടകരയിൽ ദൃശ്യം മോഡൽ സംഭവം. വടകര കുഞ്ചിപ്പള്ളിയിൽ ദീർഘനാളായി അടച്ചിട്ടിരുന്ന കടമുറിക്കുള്ളിൽ നിന്നും തലയോട്ടി കണ്ടെത്തി. ദേശീയപാത നിർമ്മാണത്തിനായി കെട്ടിടം പൊളിക്കുന്നതിനിടയിലാണ് തലയോട്ടി കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. കെട്ടിടം പൊളിക്കുന്നതിനിടെ തൊഴിലാളികളാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾക്കും പേപ്പറുകൽക്കുമിടയിൽ നിന്നും തലയോട്ടി കണ്ടെടുത്തത്. കടമുറിയുടെ ഷട്ടറുകൾ താഴ്ത്തിയ നിലയിലായിരുന്നു. അതിനാൽ തന്നെ ഒരു വർഷമായി ആരും തന്നെ കെട്ടിടത്തിലേക്കോ പരിസര പ്രദേശത്തോ വരുമായിരുന്നില്ല. ചോമ്പാല പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഫോറന്‍സിക്ക് സംഘം അടക്കമുള്ളവർ സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് […]