ആലുവ: സൈബർ ആക്രമണങ്ങൾ തടയുന്നതിനും പ്രതിരോധിക്കുന്നതിനും റൂറൽ ജില്ലയിൽ സൈബർ വാളന്റിയേഴ്സ് ഒരുങ്ങി. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിലാണ് ഇവർ പ്രവർത്തിക്കുന്നത്. റൂറൽ പോലീസിൽ 374 പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ ആദ്യ ബാച്ചിന്റെ പരിശീലനം പൂർത്തിയായി. ഗവൺമെന്റ് ജോലിക്കാർ, അധ്യാപകർ, വിദ്യാർത്ഥികൾ, വീട്ടമ്മമാർ , ജനപ്രതിനിധികൾ, സന്നദ്ധ സംഘടനാ പ്രവർത്തകർ തുടങ്ങി സമസ്ത മേഖലയിലുള്ളവരും വോളന്റീയഴ്സായിട്ടുണ്ട്. ഇവർ ഇവരുടെ മേഖലകളിൽ ഒൺലൈനായും ഓഫ്‌ലൈനായും ബോധവൽക്കരണം നൽകും . പരമാവധി വിവരങ്ങൾ സമൂഹ മാധ്യമങ്ങൾ […]