FEATURED

തൃശൂര്‍ പൂരം: ആനയും ആളും തമ്മിലുള്ള അകല പരിധി 6 മീ. ഹൈക്കോടതി

കൊച്ചി: തൃശൂര്‍ പൂരത്തിന് ആനകളും പൊതുജനവും തമ്മിലുള്ള അകല പരിധി 6 മീറ്ററാക്കി ഹൈക്കോടതി. 50 മീറ്റര്‍ അകലപരിധിയില്‍ ഇളവ് വരുത്തിയ സിസിഎഫ് സര്‍ക്കുലര്‍ വനംവകുപ്പ് ഹൈക്കോടതിയില്‍ ഹാജരാക്കി. 10 മീറ്ററെങ്കിലും അകലം വേണമെന്നായിരുന്നു അമികസ് ക്യൂറിയുടെ നിര്‍ദ്ദേശം. എന്നാല്‍ 10 മീറ്റര്‍ പരിധി അപ്രായോഗികമെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ അറിയിച്ചു. തുടർന്ന് പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ മുന്നില്‍ നിന്നും 6 മീറ്റര്‍ അകലത്തിലായിരിക്കണം തീവെട്ടിയും കുത്തുവിളക്കും. അതിനപ്പുറത്ത് മാത്രം പൊതുജനങ്ങള്‍ക്ക് നില്‍ക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു. തൃശൂര്‍ […]

FEATURED

എംഡിഎംഎ യുമായി രണ്ട് പേർ പിടിയിൽ

നെടുമ്പാശേരി: ഏഴര ഗ്രാം എം.ഡി.എം.എ യുമായി രണ്ട് പേർ പിടിയിൽ. മാറമ്പിള്ളി ചാലക്കൽ തോലാട്ട് വീട്ടിൽ സാദ്ദിഖ് അലി (32), തുരുത്ത് പാലവിളയിൽ മുഹമ്മദ് ഷഫീഖ് (26) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും നെടുമ്പാശേരി പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ അത്താണി ഭാഗത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നും കാറിലാണ് എം.ഡി.എം.എ കടത്തിയത്. കാറിന്‍റെ ഡാഷ്ബോർഡിൽ സിഗരറ്റ് കവറിനുള്ളിലാണ് രാസലഹരി […]

FEATURED

കരുവന്നൂർ അഴിമതിക്കേസ് ഇടതു കൊള്ളയുടെ ഉദാഹരണം; നരേന്ദ്രമോദി

തൃശൂർ: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി കുന്നംകുളത്തെത്തി. കേരളത്തിൽ എത്താനായതിൽ സന്തോഷമെന്ന് പൊതുയോഗത്തിൽ സംസാരിക്കവേ മോദി പറഞ്ഞു. കേരളത്തിൽ പുതിയ തുടക്കം വരികയാണെന്നും ഇത് കേരളത്തിന്റെ വികസനത്തുടക്കമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച മോദി കരുവന്നൂർ സഹകരണ ബാങ്ക് അഴിമതിക്കേസ് ആവർത്തിച്ചു. ഇടതിന്റെ കൊള്ളയുടെ ഉദാഹരണമാണ് ഈ അഴിമതിക്കേസെന്ന് മോദി വിമർശിച്ചു. എല്ലാവരും ഇതിൽ അസന്തുഷ്ടരാണ്. ഏത് ബാങ്കിലാണോ പാവപ്പെട്ടവർ അധ്വാനിച്ചുണ്ടാക്കിയ രൂപ നിക്ഷേപിച്ചത്, ആ ബാങ്ക് സിപിഐഎമ്മുകാർ കൊള്ള ചെയ്ത് കാലിയാക്കിെന്ന് […]

FEATURED

ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ച് കൊന്നു

പത്തനംതിട്ട: പത്തനംതിട്ട അട്ടത്തോട്ടിൽ ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ച് കൊന്നു. പടിഞ്ഞാറേത്തറ ആദിവാസി കോളനിയിലെ അട്ടത്തോട് താമസിക്കുന്ന രത്നാകരൻ (58) ആണ് മരിച്ചത്. സംഭവത്തില്‍ രത്നാകരന്‍റെ ഭാര്യ ശാന്തയെ പമ്പ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി 11ഓടെയായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന ഇരുവരും തമ്മിലുള്ള വഴക്കിനിടെ ശാന്ത രത്നാകരന്‍റെ തലയിൽ കമ്പ് കൊണ്ട് അടിക്കുകയായിരുന്നു. ഇരുവരും തമ്മില്‍ ഇടയ്ക്കിടെ വഴക്ക് കൂടാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. അടിയേറ്റ് കുഴഞ്ഞുവീണ രത്‌നാകരനെ ഉടന്‍ തന്നെ നിലയ്ക്കലിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. […]

FEATURED

പാലക്കാട് റോഡിന് നടുവിൽ പുലിയെ ചത്ത നിലയില്‍ കണ്ടെത്തി

പാലക്കാട്: പാലക്കാട് നെല്ലിയാമ്പതി കൂനം പാലത്തിന് സമീപം പുലിയെ ചത്ത നിലയിൽ കണ്ടെത്തി. നെല്ലിയാമ്പതി മണലാരു എസ്റ്റേറ്റ് റോഡിലാണ് പുലിയുടെ ജഢം കണ്ടെത്തിയത്. തേയില തോട്ടത്തിലെ തൊഴിലാളികളുടെ പാടിക്ക് സമീപമുള്ള പാതയാണിത്. പുലർച്ചെ 5.30ന് പാൽ വിൽപ്പനക്കാരനാണ് പുലി പാതയിൽ കിടക്കുന്നതായി കണ്ടത്. പുലിയുടെ വയർ  പൊട്ടി ആന്തരികാവയവങ്ങൾ പുറത്ത് വരുകയും, ഒരു കൈ ഒടിയുകയും ചെയ്തിട്ടുണ്ട്. വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. റോഡ് കുറുകെ കടക്കുന്നതിനിടയിൽ വാഹനമിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.

FEATURED

പ്രധാന മന്ത്രിയുടെ സുരക്ഷക്കായി കെട്ടിയ വടം കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരൻ മരിച്ചു

കൊച്ചി: പ്രധാന മന്ത്രിയുടെ സുരക്ഷക്കായി കെട്ടിയ വടം കഴുത്തിൽ കുരുങ്ങി കൊച്ചിയിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. കൊച്ചി വടുതല സ്വദേശി  മനോജ്‌ ഉണ്ണിയാണ് മരിച്ചത്. റോഡിൽ തലയടിച്ചു വീണ മനോജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം. എസ്എ റോഡിൽ നിന്ന് വന്ന് എംജി റോഡിലേക്ക് കയറുന്ന ഭാഗത്താണ് കയര്‍ കെട്ടിയിരുന്നത്. എന്നാൽ തങ്ങൾ കൈ കാണിച്ചിട്ടും നിര്‍ത്താതെ മുന്നോട്ട് പോയപ്പോഴാണ് മനോജ് ഉണ്ണി അപകടത്തിൽ പെട്ടതെന്നാണ് പൊലീസ് പറയുന്നത്. പൊലീസുകാര്‍ […]

FEATURED

പ്രധാന മന്ത്രിയുടെ സുരക്ഷക്കായി കെട്ടിയ വടം കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരൻ മരിച്ചു

കൊച്ചി: പ്രധാന മന്ത്രിയുടെ സുരക്ഷക്കായി കെട്ടിയ വടം കഴുത്തിൽ കുരുങ്ങി കൊച്ചിയിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. കൊച്ചി വടുതല സ്വദേശി  മനോജ്‌ ഉണ്ണിയാണ് മരിച്ചത്. റോഡിൽ തലയടിച്ചു വീണ മനോജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം. എസ്എ റോഡിൽ നിന്ന് വന്ന് എംജി റോഡിലേക്ക് കയറുന്ന ഭാഗത്താണ് കയര്‍ കെട്ടിയിരുന്നത്. എന്നാൽ തങ്ങൾ കൈ കാണിച്ചിട്ടും നിര്‍ത്താതെ മുന്നോട്ട് പോയപ്പോഴാണ് മനോജ് ഉണ്ണി അപകടത്തിൽ പെട്ടതെന്നാണ് പൊലീസ് പറയുന്നത്. പൊലീസുകാര്‍ […]

FEATURED

മണ്ണിടിഞ്ഞ് കിണറില്‍ വീണയാള്‍ മരിച്ചു

പാലക്കാട്: പാലക്കാട് കുഴല്‍മന്ദത്ത് മണ്ണിടിഞ്ഞ് കിണറില്‍ വീണയാള്‍ മരിച്ചു. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ വീണയാളെ പുറത്തെടുത്തെങ്കിലും മരിച്ച നിലയിലായിരുന്നു. കുഴല്‍ മന്ദം സ്വദേശി സുരേഷ് ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. അവധി ദിവസമായതിനാല്‍ നാട്ടുകാര്‍ ചേര്‍ന്ന് വയലിനോട് ചേര്‍ന്നുള്ള പൊതുകിണര്‍ വൃത്തിയാക്കുകയായിരുന്നു. ചെറു കുളത്തിന് സമാനായ കല്ലുകൊണ്ട് കെട്ടിയ കിണറാണ് ഇടിഞ്ഞത്. കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിയുകയായിരുന്നു. ഇതിനിടെ കിണറ്റിൻ കരയില്‍ നില്‍ക്കുകയായിരുന്ന സുരേഷ് കിണറിനുള്ളിലേക്ക് വീഴുകയായിരുന്നു. ഈ സമയം കിണറിനുള്ളിലുണ്ടായിരുന്ന മൂന്നുപേര്‍ രക്ഷപ്പെട്ടു. മണ്ണിനടിയലകപ്പെട്ട സുരേഷിനെ രക്ഷപ്പെടുത്താൻ […]

FEATURED

യുവതിയുടെ മരണം കൊലപാതകം; പ്രതി ജീവനൊടുക്കി

പട്ടാമ്പി: കൊടുമുണ്ടയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. തൃത്താല പട്ടിത്തറ സ്വദേശി പ്രവിയയാണ് (30) മരിച്ചത്. പ്രവിയയെ ആക്രമിച്ച് കൊലപ്പെടുത്തിയ യുവാവും മരിച്ചു. തൃത്താല ആലൂർ സ്വദേശി സന്തോഷാണ് മരിച്ചത്. പ്രവിയയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് നാട്ടുകാരായിരുന്നു. ആദ്യം വാഹനത്തിൽ നിന്ന് തീ പടർന്നതാകാമെന്ന് കരുതിയെങ്കിലും പൊലീസെത്തി പരിശോധിച്ചപ്പോൾ മരണം കൊലപാതകമെന്ന് കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് സമീപത്തുനിന്ന് കത്തിയും കവറും കണ്ടെത്തിയിരുന്നു. യുവതിയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം നടത്തിയ യുവാവിനെ കണ്ടെത്തിയത്. യുവതിയെ ആക്രമിച്ച […]

FEATURED

സേവ്യറിന് മലയാറ്റുർ മലകയറ്റം തീർത്ഥാടനം മാത്രമല്ല; കുരുശുമടി പ്ലാസ്റ്റിക് വിമുക്തമാക്കലുമാണ്

കാലടി: മലയാറ്റൂർ കുരിശുമുടി പാതയിൽ ദിവസവും രാവിലെ ഉപേക്ഷിക്കപ്പെട്ടു കിടക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ പെറുക്കി ചാക്കിലാക്കി അതു താഴേക്കു തോളിലേറ്റി കൊണ്ടു വരുന്നയാളെ കാണാം. മലയാറ്റൂർ-നീലീശ്വരം പഞ്ചായ ത്ത് അംഗം സേവ്യർ വടക്കുംചേരിയാണിത്. എന്തെങ്കിലും ചുമതല ഏറ്റെടു ത്തതിന്റെ ഭാഗമായല്ല അദ്ദേഹം അതു ചെയ്യുന്നത്. ദിവസവും രാവിലെ മല കയറാനെത്തും. കയ്യിൽ ഒരു ചാക്കുണ്ടാകും. തിരികെ ഇറങ്ങുമ്പോൾ വഴിയരികിൽ കാണുന്ന ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ പെറുക്കി ചാക്കിലിടും. അതു നിറയുമ്പോൾ പുറത്ത് തൂക്കി മലയിറങ്ങും. മലയാറ്റൂർ കുരിശുമുടി […]

FEATURED

അടച്ചിട്ട വീട് കുത്തി തുറന്ന് വൻ കവർച്ച; 350 പവന്‍ സ്വര്‍ണം കവര്‍ന്നു

മലപ്പുറം: പൊന്നാനിയിൽ അടച്ചിട്ട വീട് കുത്തി തുറന്ന് വൻ കവർച്ച. പൊന്നാനി സ്വദേശി മണൽതറയിൽ രാജീവിന്റെ വീട്ടിലാണ് കവർച്ച നടന്നത്. വീട്ടിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 350 പവനോളം സ്വർണം നഷ്‌ടമായെന്നാണ് പ്രാഥമിക നിഗമനം. രാജീവും കുടുംബവും വിദേശത്താണ് താമസിക്കുന്നത്. ഇന്ന് രാവിലെ വീട് വൃത്തിയാക്കാനെത്തിയ ജോലിക്കാരിയാണ് കവർച്ച നടന്ന വിവരം മനസിലാക്കിയത്. ഉടൻ തന്നെ വിവരം വീട്ടുകാരെയും പൊലീസുകാരെയും അറിയിച്ചു. സംഭവത്തിൽ പൊന്നാനി പൊലീസ് അന്വേഷണം ആരംഭിച്ചു. പൊന്നാനി ഐശ്വര്യ തീയേറ്ററിന് സമീപത്ത് താമസിക്കുന്ന മണല്‍തറയില്‍ രാജീവിന്റെ […]

FEATURED

സ്ത്രീയുടെ ജഡം കത്തി കരിഞ്ഞ നിലയിൽ

പാലക്കാട്: പട്ടാമ്പിയിൽ സ്ത്രീയുടെ ജഡം കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തി. കാങ്ങാട്ടുപടി സ്വദേശി പ്രിവിയ (30) ആണ് മരിച്ചത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.  

FEATURED

കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം

വൈത്തിരി: വയനാട് വൈത്തിരിയില്‍ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. കാര്‍ കെഎസ്ആര്‍ടിസി ബസിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ മലപ്പുറം സ്വദേശികളാണ് മരിച്ചത്. മലപ്പുറം കുഴിമണ്ണ സ്വദേശികളായ ആമിന, മക്കളായ ആദില്‍, അബ്ദുള്ള എന്നിവരാണ് മരിച്ചത്. മൂവരും കാര്‍ യാത്രികരാണ്. തിരുവനന്തപുരം-ബെംഗളൂരു കെഎസ്ആര്‍ടിസി സ്‌കാനിയ ബസിലേക്ക് ഇവര്‍ സഞ്ചരിച്ച കാര്‍ ഇടിച്ചു കയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. രണ്ടുപേര്‍ പരിക്കേറ്റ് മേപ്പാടി വിംസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഉമ്മര്‍, അമീര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഉമ്മറിന്റെ ഭാര്യയും മക്കളുമാണ് മരിച്ചത്. ബസ് […]

FEATURED

ഇടുക്കിയിൽ വിനോദസഞ്ചാരികളുടെ വാഹനാപകടം; 2 മരണം, 15 പേർക്ക് പരുക്ക്

ഇടുക്കി: രാജാക്കാട് കുത്തുങ്കലിൽ വിനോദസഞ്ചാരികളുടെ വാന്‍ മറഞ്ഞ് അപകടം. ഒരു കുട്ടിയുൾപ്പടെ 2 പേർ മരിച്ചു. തമിഴിനാട് സ്വദേശി റെജീന (35), സന (7) എന്നിവരാണ് മരിച്ചത്. അപകടത്തിൽ 15 ഓളം പേർക്ക് പരുക്കുണ്ട്. ഇവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. ഇവരിൽ 2 പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ശനിയാഴ്ച രാവിലെ 9 മണിയേടെയാണ് അപകടമുണ്ടാവുന്നത്. തമിഴ്നാട്ടിനുള്ള വിനോദ സഞ്ചാരികളുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ശിവഗംഗയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ വാഹനമാണ് അപകടത്തിൽപെട്ടത്. വാഹനം അതിവേഗത്തിലായിരുന്നു എന്നാണ് നാട്ടുക്കർ പറയുന്നത്. പൊലീസ് […]

FEATURED

മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കളുടെ അക്കൗണ്ട് മരവിപ്പിച്ചു

എറണാകുളം: മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കളുടെ ബാങ്ക് അകൗണ്ടുകൾ മരവിപ്പിക്കാൻ എറണാകുളം സബ്കോടതിയുടെ ഉത്തരവ്. ചിത്രത്തിന്‍റെ നിർമാണ കമ്പനിയായ പറവ ഫിലിംസിന്‍റേയും പാർട്ണർ ഷോൺ ആന്‍റണിയുടെയും നാൽപതുകോടി രൂപയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാനാണ് ഉത്തരവിട്ടത്. അരൂർ സ്വദേശി സിറാജ് സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. സിനിമക്കായി 7 കോടി രൂപ മുടക്കിട്ടും ലാഭവിഹിതമോ മുടക്കുമുതലോ നൽകിയില്ലെന്നു സിറാജ് പരാതിയിൽ പറയുന്നു. മലയാള സിനിമാ ചരിത്രത്തിൽ 200 കോടി ക്ലബിൽ ഇടം നേടുന്ന ആദ്യ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ഫെബ്രുവരി […]

FEATURED

ആനകളുടെ 50 മീ. പരിധിയില്‍ ആളുകള്‍ നില്‍ക്കരുത്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം

തൃശ്ശൂര്‍: തൃശൂര്‍ പൂരത്തിന്‍റെ ആനയെഴുന്നെള്ളിപ്പിന് കുരുക്കിട്ട് വനംവകുപ്പിന്‍റെ സർക്കുലർ പുറത്തിറങ്ങി. തൃശൂര്‍ പൂരത്തിന് എഴുന്നള്ളിക്കുന്ന മുഴുവൻ ആനകളുടെ പട്ടികയും ഫിറ്റ്‌നസും സമര്‍പ്പിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. ഈ മാസം 15-ാം തീയതി വൈകീട്ട് 5 മണിക്ക് മുമ്പ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹൈക്കോടതിയിൽ സമർപ്പിക്കാനാണ് നിർദേശം. വനം വകുപ്പിനാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. കോടതി നിയോഗിച്ച അമിക്കസ് ക്യൂറി നേരിട്ട് പോയി ആനകളുടെ പരിശോധന ഉറപ്പുവരുത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ആരോഗ്യപ്രശ്‌നങ്ങൾ, ഗര്‍ഭിണികളായിട്ടുള്ളതോ, പ്രായാധിക്യം വന്നിട്ടുള്ളതോ, പരിക്കേറ്റതോ ക്ഷീണിതമായതോ ആനകളെ പൂരത്തിന് അനുവദിക്കില്ല. […]

FEATURED

പെരുമ്പാവൂരിൽ വാഹനാപകടം യുവാവ് മരിച്ചു

പെരുമ്പാവൂർ എം സി റോഡിൽ വട്ടക്കാട്ടുപടിയിൽ കാർ ലോറിക്ക് പിന്നിലും ഇലക്ട്രിക് പോസ്റ്റിലും ആയി ഇടിച്ച് കാർ ാത്രക്കാരൽ മരിച്ചു. മലപ്പുറം കേച്ചേരി സ്വദേശി ജുനൈദ് (26) ആണ് മരിച്ചത്. കാറിൽ ഉണ്ടായിരുന്ന മറ്റ് അഞ്ചുപേരെ പരുക്കുകളോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

FEATURED

മാനവീയം വീഥിയിൽ വീണ്ടും സംഘർഷം; ഒരാൾക്ക് വെട്ടേറ്റു

തിരുവനന്തപുരം: നവീകരിച്ച മാനവീയം വീഥിയിൽ ഇടവേളക്ക് ശേഷം വീണ്ടും സംഘർഷം. ഇന്നലെ രാത്രി ചെമ്പഴന്തി ധനു കൃഷ്ണക്ക് വെട്ടേറ്റു. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ധനുകൃഷ്ണ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ധനു കൃഷ്ണയെ വെട്ടിയ ഷെമീറും ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയും മ്യൂസിയം പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇന്ന് പുലർച്ചെ 1.30 യോടെയാണ് സംഭവം നടന്നത്. റീൽസ് എടുക്കുന്നതിനിടെയാണ് തർക്കമുണ്ടായതെന്നാണ് പൊലീസ് പറയുന്നത്. എല്ലാവരും മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് ആരോപിക്കുന്നു.  

FEATURED

ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ വേനൽ മഴക്ക് സാധ്യതയുണ്ട്. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ഇടിമിന്നലിനും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റും ഉണ്ടാകും. ചൊവ്വാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം സംസ്ഥാനത്ത് ഇന്നും കടുത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഇടുക്കിയും വയനാടും ഒഴികെ ഉള്ള ജില്ലകളിൽ താപനില 35 മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും . കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ കടുത്ത ചൂട് തുടരും. വടക്കൻ കേരളത്തിലും […]

FEATURED

ഒഞ്ചിയത്ത് ഒഴിഞ്ഞ പറമ്പിൽ രണ്ട് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: വടകര ഒഞ്ചിയത്ത് ആളൊഴിഞ്ഞ സ്ഥലത്ത് രണ്ട് യുവാക്കാളെ മരിച്ച നിലയില്‍ കണ്ടെത്തി. അമിതമായി ലഹരിമരുന്ന് ഉപയോഗിച്ചതാണ് മരണകാരണമെന്നാണ് നിഗമനം. ഇവരുടെ കൂടെ ഉണ്ടായിരുന്ന ഒരാളെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒഞ്ചിയം നെല്ലാച്ചാരി പള്ളിയുടെ പിറകിലെ ആളൊഴിഞ്ഞ സ്ഥലത്ത് രാവിലെ എട്ടരയോടെയാണ് രണ്ട് യുവാക്കളെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രദേശവാസികളായ തട്ടോളിക്കരമീത്തല്‍ അക്ഷയ്, കാളിയത്ത് രണ്‍ദീപ് എന്നിവരാണ് മരിച്ചത്. അവശനിലയില്‍ കാണപ്പെട്ട മറ്റൊരു യുവാവിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇയാളെ ചോദ്യം ചെയ്യാനുള്ള അവസ്ഥയിലായിട്ടില്ലെന്ന് എടച്ചേരി പൊലീസ് […]