FEATURED

കാണാതായ പെൺകുട്ടിയെ അങ്കമാലിയിൽ നിന്നു കണ്ടു കിട്ടി

ആലുവ: ആലുവയിൽ നിന്ന്  കാണാതായ 12 കാരിയെ കണ്ടെത്തി. അങ്കമാലി റെയിൽവെ ലൈനിന് സമീപം അങ്ങാടിക്കടവ് ഭാഗത്ത് നിന്നാണ് കണ്ടെത്തി. ബംഗാൾ സ്വദേശിയായ സുഹൃത്തിനോടൊപ്പമാണ് പെൺകുട്ടിയെ കണ്ടെത്തിയത് മുർഷിതാബാദിൽ നിന്നെത്തിയ യുവാവിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സ്ഥലം കണ്ടെത്തിയത്. ബംഗാളിൽ നിന്ന് ഈയിടെ മാതാപിതാക്കളോടൊപ്പനത്തിയ പെൺകുട്ടിയെ ആലുവ എടയപ്പുറം ഭാഗത്ത് നിന്നാണ് വൈകിട്ടോടെ കാണാതായത്. പെൺകുട്ടി രണ്ട് യുവാക്കളോടൊപ്പം പോകുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് ബാലികയെ വീട്ടിൽ നിന്ന് തട്ടികൊണ്ട് പോയി പീഡിപ്പിച്ച സ്ഥലത്തിനോടടുത്താണ് […]

FEATURED

ആലുവയിൽ 12 വയസ്സുകാരിയെ കാണാതായതായി

ആലുവ: ആലുവായിൽ 12 വയസ്സുള്ള അന്യസംസ്ഥാന തൊഴിലാളിയുടെ മകളെ കാണാനില്ലെന്ന് പരാതി. ഇന്ന് വൈകിട്ട് 5 മണിക്ക് കടയിൽ പോകുന്നു എന്നു പറഞ്ഞുകൊണ്ട് ഇറങ്ങിയ പെൺകുട്ടിയെ ആറു മണിയായിട്ടും കാണാത്തതിനെത്തുടർന്ന് മാതാപിതാക്കൾ പരിസരങ്ങളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പോലീസ് എത്തി അന്വേഷണം ഊർജിതമാക്കി. സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചതിൽ നിന്ന് പെൺകുട്ടി പോകുന്നതും അതിൻ്റെ പിന്നാലെ രണ്ടുപേരെ പെൺകുട്ടിയെ പിന്തുടർന്നതുമായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ചിട്ടുണ്ട്. അതിൻ്റെ […]

FEATURED

പുഴയിൽ കുളിക്കാനിറങ്ങിയ 2 പെൺകുട്ടികൾ ഒഴുക്കിൽപ്പെട്ടു മരിച്ചു

കൊച്ചി : എറണാകുളം പുത്തൻവേലിക്കരയി ൽ ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങി  പെൺകുട്ടികൾ ഒഴുക്കിൽപ്പെട്ടു. രണ്ട് പേർ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്. പെൺകുട്ടികൾ ഒഴുക്കിൽപ്പെട്ടത് കണ്ട സമീപത്തുണ്ടായിരുന്ന നാട്ടുകാർ ചേർന്ന് മൂന്ന് പേരെയും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ഇവരിൽ രണ്ട് പേർ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഒരാൾ അപകടനില തരണം ചെയ്തു. മേഘ (26), ജ്വാല ലക്ഷ്മി (13) എന്നിവരാണ് മരിച്ചത്. മുത്തച്ഛന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ ബന്ധുവീട്ടിലെത്തിയ കുട്ടികളാണ് മരിച്ചത്. ഒരു കുട്ടി ആദ്യം പുഴയിലെ കുഴിയിലേക്ക് വീണു. […]

FEATURED

മദ്യപിക്കാൻ പണം നൽകിയില്ല; അമ്മയെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച മകൻ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം വിളപ്പിൽശാലയിൽ മദ്യപിക്കാൻ പണം നൽകാത്തതിന് അമ്മയെ തീകൊളുത്തി കൊല്ലാൻ ശ്രമം. നൂലിയോട് സ്വദേശി മനോജാണ് അമ്മ രംഭയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. മനോജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസമാണ് മനോജ് അമ്മയെ കൊല്ലാൻ ശ്രമിച്ചത്.  സ്ഥിരമായി മനോജ്‌ അമ്മയെ ശല്യപ്പെടുത്തി മദ്യപിക്കാൻ പണം വാങ്ങുമായിരുന്നുവെന്നാണ് ബന്ധുക്കൾ പൊലീസിന് നൽകിയ മൊഴി. മനോജിന്‍റെ കൂടെയായിരുന്നു അമ്മ രംഭയും താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസവും മനോജ് മദ്യപിക്കാനായി പണം ആവശ്യപ്പെട്ടു. എന്നാൽ അമ്മ പണം നൽകിയില്ല. പണം കിട്ടാതെ വന്നതോടെ […]

FEATURED

ആറ് നവജാത ശിശുക്കൾ വെന്തുമരിച്ചു; ദില്ലിയിൽ കുട്ടികളുടെ ആശുപത്രിയിൽ തീപിടിത്തം

ദില്ലി: ദില്ലി  കുട്ടികളുടെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ ആറ് നവജാതശിശുക്കൾ മരിച്ചു. ശനിയാഴ്ചയാണ് ആശുപത്രിയിൽ തീപിടിത്തമുണ്ടായത്. രാത്രി പതിനൊന്നര​യോടെയാണ് തീപിടിത്തമുണ്ടായെന്ന് അറിയിച്ച് തങ്ങൾക്ക് ഫോൺകോൾ ലഭിച്ചതെന്ന് ഫയർ ഫോഴ്സ് വ്യക്തമാക്കി. വിവേക് വിഹാർ ഏരിയയിലെ ആശുപത്രിയിലാണ് സംഭവം. തീയണക്കാനായി ഒമ്പത് ഫയർഫോഴ്സ് യൂണിറ്റുകളെയാണ് സംഭവസ്ഥലത്തേക്ക് എത്തിച്ചത്. 12 കുട്ടികളെ തീപിടിത്തമുണ്ടായ ആശുപത്രിയിൽ നിന്ന് രക്ഷിച്ചുവെങ്കിലും ഇതിൽ ആറ് പേർ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. മറ്റ് ആറ് കുട്ടികൾ വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണമെന്തെന്ന് ഇനിയും വ്യക്തമായിട്ടില്ല. ദില്ലി സഹാദ്ര ഏരിയയിലെ […]

FEATURED

കാലടി സനൽ കൊലക്കേസിലെ പ്രതി കേസ് നടത്താൻ പണത്തിന് കഞ്ചാവ് വിൽപ്പന; നൂറു കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയിൽ

കൊടകര: തൃശ്ശൂര്‍ കൊടകരയില്‍ വൻ കഞ്ചാവ് വേട്ട. പൊലീസ് പരിശോധനയ്ക്കിടെ നൂറു കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയിലായി. പെരുമ്പാവൂര്‍ സ്വദേശി അജി, ആലത്തൂര്‍ സ്വദേശി ശ്രീജിത്ത് എന്നിവരാണ് പിടിയിലായത്. പിടിയിലായവരില്‍ അജി എട്ടുകൊല്ലം മുമ്പ്  കാലടി പുത്തൻകാവ് ക്ഷേത്രത്തിന് സമീപത്തു നടന്ന സനല്‍ കൊലക്കേസിലെ പ്രതിയാണ്. കേസിന്‍റെ നടത്തിപ്പിന് പണം കണ്ടെത്തുന്നതിനാണ് താന്‍ കഞ്ചാവ് കടത്തിലേക്ക് തിരിഞ്ഞതെന്നാണ് പ്രതി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ആന്ധ്രപ്രദേശില്‍ നിന്ന് കാറില്‍ കടത്തുകയായിരുന്ന നൂറു കിലോ കഞ്ചാവാണ് ചാലക്കുടി ഡിവൈഎസ്പി സ്ക്വാഡും […]

FEATURED

ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണം അടുത്തയാഴ്ച; 900 കോടി അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണം അടുത്ത ആഴ്ച. ബുധനാഴ്ച മുതല്‍ പെൻഷൻ വിതരണം നടക്കും. ഇതിനായി 900 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. മസ്റ്ററിംഗ് പൂര്‍ത്തിയാക്കി, അര്‍ഹരായ എല്ലാവര്‍ക്കും പെൻഷൻ എത്തിക്കും. അഞ്ച് മാസത്തെ പെൻഷനാണ് ഇനി കുടിശിക ഉള്ളത്. ഏപ്രിൽ മുതൽ അതാത് മാസം പെൻഷൻ വിതരണം ചെയ്യുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. സഹകരണ കൺസോഷ്യം രൂപീകരിച്ച് പെൻഷൻ തുക കണ്ടെത്താനൊക്കെ ഇടയ്ക്ക് ശ്രമം നടന്നിരുന്നെങ്കിലും പ്രതീക്ഷിച്ച തുക സമാഹരിക്കാൻ ധനവകുപ്പിന് കഴിഞ്ഞിരുന്നില്ല. ഇതിനിടയ്ക്കാണ് […]

FEATURED

സലീഷ് ചെമ്മണ്ടൂർ അനുസ്മരണം നടത്തി

കാലടി: അകാലത്തിൽ മരണമടഞ്ഞ ബി.ജെ.പി നേതാവും പൊതു പ്രവർത്തകനുമായ സലീഷ് ചെമ്മണ്ടൂർ അനുസ്മരണം കാലടി എൻ.എസ്.എസ്  ഹാളിൽ നടന്നു. ബി ജെ പി കാലടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ കാലടി മണ്ഡലം പ്രസിഡൻ്റ് ഷീജ സതീഷ് അദ്ധ്യക്ഷയായി. ബിജെപി നാഷണൽ കൗൺസിലംഗം പി.എം വേലായുധൻ, കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷൈജൻ തോട്ടപ്പള്ളി, ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ. കെ. എസ് ഷൈജു, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് റെന്നി പാപ്പച്ചൻ, സി.പി.ഐ നേതാവ് ബിജു […]

FEATURED

സ്തനാര്‍ബുദ നിര്‍ണയ ക്യാമ്പും ബോധവത്കരണവും നടത്തി

കാഞ്ഞൂര്‍: കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡ് എഡിഎസും ആത്മജീവന്‍ ചാരിറ്റബിള്‍ ട്രസ്റ്റും മുത്തൂറ്റ് കാന്‍സര്‍ സെന്ററും സംയുക്തമായി സൗജന്യ സ്തനാര്‍ബുദ നിര്‍ണയ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി. കിഴക്കുംഭാഗം ഉണ്ണിമിശിഹാ പള്ളി പാരിഷ് ഹാളില്‍ നടന്ന ക്യാന്പിന്‍റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മനോജ് മൂത്തേടൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സിമി ടിജോ അധ്യക്ഷത വഹിച്ചു. കിഴക്കുംഭാഗം പള്ളി വികാരി ഫാ. സുഭാഷ് മാളിയേക്കല്‍, ആത്മജീവന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് ജോജോ മനയംപിള്ളി, മുത്തൂറ്റ് കാൻസർ […]

FEATURED

വെടിയുണ്ടയുമായി യാത്രക്കാരൻ പിടിയിൽ

കൊച്ചി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെടിയുണ്ടയുമായി യാത്രക്കാരൻ പിടിയിൽ.ഇൻഡിഗോ വിമാനത്തിൽ പൂനെയ്ക്ക് പോകാനെത്തിയ മഹാരാഷ്ട്ര സ്വദേശി യാഷറൻ സിങാണ് പിടിയിലായത്. ഇയാളുടെ ബാഗേജ് സ്ക്രീൻ ചെയ്തപ്പോഴാണ് വെടിയുണ്ട കണ്ടെത്തിയത്. പൊലീസിന് കൈമാറിയ ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

FEATURED

ഗൂഗിൾ മാപ്പ് ചതിച്ചു; മൂന്നാർ- ആലപ്പുഴ യാത്രയ്‌ക്കിടെ വിനോദസഞ്ചാരികളുടെ കാർ തോട്ടിൽ വീണു

കോട്ടയം: മൂന്നാറിൽ നിന്ന് ആലപ്പുഴയിലേക്ക് ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്തിരുന്ന വിനോദ സഞ്ചാരികളുടെ കാർ കോട്ടയം കുറുപ്പന്തറയിലെ തോട്ടിൽ വീണു. കാർ യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഹൈദരാബാദ് സ്വദേശികളാണ് അപകടത്തിൽ പെട്ടത്. യാത്രക്കാരെ നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷപ്പെടുത്തിയത്. ശനിയാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് അപടകമുണ്ടായത്. മൂന്നു പുരുഷന്മാരും ഒരു സ്ത്രീയുമാണ് കാറിലുണ്ടായിരുന്നത്. കുറുപ്പന്തറ പാലത്തിനു സമീപമുള്ള റോഡിൽ നിന്ന് ഗൂഗിൾ മാപ്പ് നിർദേശം അനുസരിച്ച് വണ്ടി തിരിച്ചപ്പോഴാണ് കാർ തോട്ടിലേക്ക് വീണത്. യാത്രക്കാരുടെ ബഹളം […]

FEATURED

കെഎസ്ആർടിസി ബസിൽ കഞ്ചാവുമായി യാത്ര; ഒരാൾ പിടിയിൽ

അമ്പലപ്പുഴ: കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിൽ കഞ്ചാവുമായി യാത്ര ചെയ്തയാൾ പിടിയിൽ. പുറക്കാട് ഒറ്റപ്പന സ്വദേശിയാണ് അറസ്റ്റിലായത്. പ്ലാസ്റ്റിക് കവറിലും പേപ്പറിൽ പൊതിഞ്ഞും സൂക്ഷിച്ച 1.200 കിലോഗ്രാം കഞ്ചാവ് ഇയാളിൽനിന്ന് പിടികൂടി. തിരുവവന്തപുരത്തുനിന്നു പാലക്കാട്ടേക്കുള്ള സൂപ്പർഫാസ്റ്റ് ബസിൽ കൊല്ലത്തുനിന്നാണിയാൾ ക‍യറിയത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് പ്രതിയെ പിടികൂടിയത്. സ്റ്റേഷനിലെത്തിച്ച പ്രതിയെ പൊലീസ് ചോദ്യം ചെയ്ത് വരുകയാണ്.

FEATURED

കാലടിയിലെ ഗതാഗതകുരുക്ക്; കാലടി മുതൽ മറ്റൂർ വരെ മീഡിയൻ. അനധികൃത പാർക്കിങ്ങിന് പിഴ

കാലടി: കാലടിയിലേയും പരിസര പ്രദേശങ്ങളിലെയും ഗതാഗത പ്രശ്നങ്ങൾ നേരിൽ കണ്ട് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ. ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന പ്രദേശങ്ങൾ സന്ദർശിച്ചശേഷം കാലടിയിൽ നടന്ന യോഗത്തിൽ പഞ്ചായത്തിൽ നിന്നും, വിവിധ മേഖലകളിൽ നിന്നും ലഭിച്ച നിർദേശങ്ങൾ പരിഗണിക്കുകയും താഴെ പറയുന്ന പരിഹാര നിർദേശങ്ങൾ മന്ത്രി നൽകുകയും ചെയ്തു. പ്രധാന നിർദേശങ്ങൾ  സിയാലിന്റെ സഹായത്തോടെ മറ്റൂർ ജംഗ്ഷനിൽ റൗണ്ട് എബൗട്ട്‌ ഉടനടി സ്ഥാപിക്കും. ചെമ്പിച്ചേരി റോഡിൽ നിന്നും കനാൽ സ്ലാബ് ഇട്ട് നികത്തി […]

FEATURED

കാഞ്ഞങ്ങാട് 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം; പ്രതി പി‍ടിയിൽ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പടന്നക്കാട് പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി സലീം പിടിയിൽ. ആന്ധ്രപ്രദേശിൽ നിന്നാണ് പ്രതി പിടിയിലായത്. കാഞ്ഞങ്ങാട് പിള്ളേരുപടിയിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതാണ് അന്വേഷണത്തിൽ നിർണായകമായത്‌. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത്. കുട്ടിയെ ലൈംഗികമായി ആക്രമിച്ച ശേഷം പ്രതി കുട്ടിയെ വയലിൽ ഉപേക്ഷിച്ചിട്ട് പോകുകയായിരുന്നു. പുലർച്ചെ മുത്തച്ഛൻ പശുവിനെ കറക്കാൻ തൊഴുത്തിലേക്ക് പോയ സമയത്താണ് പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് വീടിന് ഒരു […]

FEATURED

വാഹനങ്ങൾക്കു മീതേ മരം ഒടിഞ്ഞുവീണു

തൃശൂർ: കനത്ത മഴ തുടരുന്നതിനിടെ തൃശൂർ ജില്ലാ ആശുപത്രിക്കു സമീപം കൂറ്റന്‍ മരം വീണു. റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന ഗുഡ്സ് ഓട്ടോ റിക്ഷകളുടെ മുകളിലേക്കാണ് മരം വീണത്. ഈ സമയം വാഹനങ്ങളിൽ ആളില്ലാത്തതിനാൽ വന്‍ അപകടമാണ് ഒഴിവായത്. തൃശൂർ സെന്‍റ് തോമസ് കോളെജ് റോഡിൽ ഗതാഗതം പൂർണമായി തടസപ്പെട്ടു. ഉഗ്ര ശബ്ദത്തോടെയാണ് മരം പൊട്ടി വീണതെന്നും അപകടം നടക്കുന്നതിനു തൊട്ടു മുന്‍പായി നിറയെ ആളുകളുമായുള്ള ബസ് റോഡിലൂടെ കടന്നുപോയിരുന്നതായും നാട്ടുകാർ പറഞ്ഞു. ജില്ലാ ആശുപത്രിയുടെ പീഡിയാട്രിക് വാർഡിനു സമീപമാണ് […]

FEATURED

മദ്യനയത്തിന്‍റെ പ്രാരംഭ ചർച്ചകൾ പോലുമായില്ല; പണപ്പിരിവിന് ശ്രമിക്കുന്നത് അതീവഗൗരവതരം: എം. ബി. രാജേഷ്

തിരുവനന്തപുരം: മദ്യനയത്തിന്‍റെ പ്രാരംഭ ചർച്ചനകൾ പോലുമായിട്ടില്ലെന്നും അതിനു മുൻപേ ചിലർ പണപ്പിരിവ് നടത്താൻ ശ്രമിക്കുന്നുവെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖ അതീവ ഗൗരവതരമായി കാണുന്നുവെന്നും എക്സൈസ് മന്ത്രി എ.ബി. രാജേഷ്. ബാർ കോഴയുമായി ബന്ധപ്പെട്ട ശബ്ദ രേഖ പുറത്തു വന്ന സാഹചര്യത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. മദ്യനയത്തിന്‍റെ ആലോചനകളിലേക്ക് സർക്കാർ കടന്നിട്ടില്ല. മദ്യനയം സർക്കാരാണ് ആവിഷ്കരിക്കുന്നത്. അതിനായുള്ള ചർച്ചകൾ നടക്കുന്നതിനു മുൻപു തന്നെ മാധ്യമങ്ങളിൽ പല തരത്തിലുള്ള വാർത്തകളും വരുന്നുണ്ട്. ആ വാർത്തകളുടെ ഉറവിടം അറിയില്ല. അതിന്‍റെ മറവിൽ ആരെങ്കിലും […]

FEATURED

അശാസ്ത്രീയമായ കാന നിർമ്മാണം കാലടിയിലെ വെള്ളക്കെട്ടിന് കാരണം; പഞ്ചായത്ത് അടിയന്തിര നടപടിക്കായി ജില്ലാ കളക്ടറെ സമീപിക്കും

കാലടി: കാലടി ടൗണിലെ മലയാറ്റൂർ റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തിര അനുമതിക്കായി സ്വീകരിക്കാൻ ജില്ലാ കളക്ടറെ സമീപിക്കാൻ  പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷൈജൻ തോട്ടപ്പിള്ളി. കാനയുടെ അശാസ്ത്രീയമായ നിർമ്മാണമാണ് വെള്ളക്കെട്ടിന് കാരണമെന്ന് കമ്മിറ്റി വിലയിരുത്തി. വെള്ളം ഒഴുകി പോകുന്ന വിധത്തിൽ കാന വൃത്തിയാക്കുന്നതിന് കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. മാൻ ഹാളുകൾ തമ്മിൽ മീറ്ററുകൾ അകലമുള്ളതിനാൽ ഇറങ്ങി വൃത്തിയാക്കാൻ കഴിയുന്നില്ല. കാന വ്യത്തിയാക്കണമെങ്കിൽ സ്ലാബ് മാറ്റണം. അങ്ങനെ ചെയ്യുമ്പോൾ കൈവരിയും നടപ്പാതയും നഷ്ടപ്പെടും. ബി പി […]

FEATURED

വീണ്ടും ബാർ കോഴയ്ക്ക് നീക്കം; അസോസിയേഷൻ നേതാവിന്റെ ശബ്ദ സന്ദേശം പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ബാർ കോഴ വിവാദം. മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിർദേശിച്ച് ബാർ ഉടമകളുടെ സംഘടന ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ വൈസ് പ്രസിഡന്റ് അനിമോൻ വാട്ട്സാപ്പിലൂടെ നൽകിയ ശബ്ദ സന്ദേശമാണ് പുറത്തായത്. ഡ്രൈ ഡേ ഒഴിവാക്കാനും ബാർ സമയം കൂട്ടാനുമടക്കം ഒരാൾ രണ്ടര ലക്ഷം രൂപ നൽകണമെന്നാണ് ഇടുക്കി ജില്ലാ പ്രസിഡന്റ് കൂടിയായ അനിമോൻ ശബ്ദസന്ദേശത്തിൽ ആവശ്യപ്പെടുന്നത്. സംഘടനയുടെ സംസ്ഥാന പ്രസിഡന്റിന്റെ നിർദേശപ്രകാരമാണ് പിരിവെന്നും ഇടുക്കി ജില്ലാ പ്രസിഡന്റ് ബാർ ഉടമകൾക്ക് […]

FEATURED

അതിശക്തമായ മഴ, 2 ജില്ലകളിൽ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. എറണാകുളത്തും തൃശ്ശൂരും റെഡ് അലര്‍ട്ടാണ്. പത്തനംതിട്ടയിലും കോട്ടയത്തും ഇടുക്കിയിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് കടലേറ്റത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മീൻപിടിത്തത്തിനുള്ള വിലക്ക് തുടരുകയാണ്. തുടർച്ചയായി മഴ ലഭിക്കുന്ന മലയോരമേഖലകളിലും പ്രത്യേക ജാഗ്രത വേണം. കേരളാ തീരത്തോട് ചേർന്ന് തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. ബംഗാൾ ഉൾക്കടലിലെ ശക്തികൂടിയ ന്യൂനമർദ്ദം അടുത്ത മണിക്കൂറുകളിൽ തീവ്രന്യൂനമർദമായി മാറിയേക്കും. ഇത് നാളെയോടെ ചുഴിക്കാറ്റായി മാറിയേക്കും. റിമാൽ […]

FEATURED

കാലടിയിലെ ഗതാഗത കുരുക്ക്; ഗതാഗത മന്ത്രിയുടെ യോഗം വെളളിയാഴ്ച്ച കാലടിയിൽ

കാലടി: കാലടിയിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ച് കാലടി ടൗൺ റെസിഡന്റസ് അസോസിയേഷൻ നൽകിയ നിവേദനത്തെ തുടർന്ന് കാലടിയിലെ ഗതാഗത പ്രശ്‌നങ്ങൾ നേരിട്ട് വിലയിരുത്താൻ ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ വെളളിയാഴ്ച്ച കാലടിയിൽ എത്തും. ഗതാഗതകുരുക്കുള്ള വിവിധ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം മോട്ടോർ വാഹനം, പോലീസ്, പി.ഡബ്ലൂ.ഡി. എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരോടൊപ്പം പഞ്ചായത്തിൽ നിന്നും, വിവിധ സംഘടനകളിൽ നിന്നും ലഭിച്ച പ്രായോഗിക നിർദേശങ്ങൾ ചർച്ച ചെയ്യും. ഉച്ചക്ക് ശേഷം 3 […]