FEATURED

ഷൂട്ടിങിനിടെ ഹെലികോപ്റ്ററില്‍ നിന്ന് വീണു; ജോജു ജോർജ്ജിന് പരുക്ക്

മണിരത്നം സിനിമയായ ‘തഗ്‌ലൈഫി’ന്റെ ഷൂട്ടിങിനിടെ ഹെലികോപ്റ്ററില്‍ നിന്ന് ചാടിയിറങ്ങിയ നടന്‍ ജോജു ജോര്‍ജിന്റെ ഇടതുകാല്‍പാദത്തില്‍ പൊട്ടല്‍. പോണ്ടിച്ചേരിയിലാണ് അപകടം. കമൽഹാസൻ നായകനായി മണിരത്നം സംവിധാനം ചെയ്യുന്ന സിനിമയിലെ ഹെലികോപ്റ്റർ രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടയിലാണ് അപകടം. നടൻമാരായ കമൽഹാസൻ, നാസർ എന്നിവർക്കൊപ്പം പോണ്ടിച്ചേരിയിലെ എയർപോർട്ടിലായിരുന്നു ചിത്രീകരണം. ഇവര്‍ കയറിയ ഹെലികോപ്റ്റർ തിരിച്ചിറങ്ങിയശേഷം മൂന്നുപേരും ചാടി ഇറങ്ങുന്ന ഭാഗങ്ങളാണ് ചിത്രീകരിച്ചിരുന്നത് . ഇതിനിടയിൽ നിയന്ത്രണം വിട്ട് ജോജു താഴെ വീണു. ഉടനെ ജോജുവിനെ ആശുപത്രിയിലേക്ക് മാറ്റി. എക്സ് റെയിൽ ഇടതുകാലിലെ എല്ലുകൾക്ക് […]

FEATURED

കുവൈത്തില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപ; കേന്ദ്ര സംഘം കുവൈത്തിലേക്ക്

ന്യൂഡല്‍ഹി:കുവൈത്തിലെ ഫ്‌ളാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച ഇന്ത്യക്കാരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മരിച്ച ഇന്ത്യന്‍ പൗരന്മാരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ടു ലക്ഷം രൂപ വീതം നല്‍കും. പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗം അപകടം സംബന്ധിച്ച സ്ഥിതിഗതികള്‍ വിലയിരുത്തി. സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് പറഞ്ഞ പ്രധാനമന്ത്രി ദുരിതാശ്വാസ നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനും […]

FEATURED

കുവൈത്ത് ദുരന്തം; മരിച്ച മലയാളികളെ തിരിച്ചറിഞ്ഞു

കുവൈത്ത് : കുവൈത്തിലെ തൊഴിലാളി ക്യാംപിലുണ്ടായ തീപ്പിടിത്തതിൽ മരിച്ച 11 മലയാളികളില്‍ ഏഴുപേരെ തിരിച്ചറിഞ്ഞു. ആകെ മരിച്ച 49 പേരിൽ 21ഉം ഇന്ത്യാക്കാരാണ്. ഇതില്‍ 11 പേര്‍ മലയാളികളാണെന്നാണ് ഇതുവരെ പുറത്തുവന്ന വിവരം. കൊല്ലം പുനലൂർ സ്വദേശി സാജൻ ജോർജ്, വയ്യാങ്കര സ്വദേശി ഷമീർ, വെളിച്ചിക്കാല സ്വദേശി ലൂക്കോസ്, പത്തനംതിട്ട വാഴമുട്ടം സ്വദേശി മുരളീധരൻ, പന്തളം സ്വദേശി ആകാശ് ശശിധരൻ നായർ, കോന്നി അട്ടച്ചാക്കൽ സ്വദേശി സജു വർഗീസ്, കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ എബ്രഹാം സാബു […]

FEATURED

കാലടിയിൽ നടപ്പാതയിൽ പുൽക്കാട്. കാൽനട യാത്രക്കാർക്ക് സഞ്ചരിക്കാനാകുന്നില്ല

കാലടി: കാലടി മലയാറ്റൂർ റോഡിൽ നടപ്പാതയിലേക്ക് പുല്ല് വളർന്ന് കിടക്കുന്നത് കാൽനടയാത്രക്ക് ബുദ്ധിമുട്ട്. നിരവധി പേർ സഞ്ചരിക്കുന്ന നടപ്പാതയിലാണ് പുല്ല് വളർന്ന് കിടക്കുന്നത്. പുല്ല് വളർന്നതിനാൽ ചെറിയൊരു വഴി മാത്രമാണ് ഉള്ളതും. ആ ചെറിയ വഴിയിലൂടെയാണ് ആളുകൾ സഞ്ചരിക്കുന്നത്. ഇഴ ജന്തുക്കൾ ഉണ്ടാകുമോ എന്ന ആശങ്കയും യാത്രക്കാർക്കുണ്ട്. നേരത്തെയും ഇവിടെ ഇത്തരത്തിൽ പുല്ല് വളർന്നിരുന്നു. അത് പഞ്ചായത്ത് അധികൃതർ വെട്ടി മാറ്റിയിരുന്നു. സമീപത്ത് വ്യാപാര സ്ഥാപനങ്ങളുമുണ്ട്. എത്രയും പെട്ടെന്ന് പുല്ല് വെട്ടിമാറ്റണമെന്ന് യാത്രക്കാർ ആവശ്യപ്പെടുത്.  

FEATURED

വനിതാ ഓട്ടോ ഡ്രൈവര്‍ക്ക് മര്‍ദനം: സ്വമേധയാ കേസെടുത്ത് വനിത കമ്മീഷന്‍

വൈപ്പിന്‍: ചാത്തങ്ങാട് ബീച്ചില്‍ വനിതാ ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദനമേറ്റ സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തതായി അധ്യക്ഷ അഡ്വ.പി സതീദേവി പറഞ്ഞു. റൂറല്‍ എസ്പിയോട് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചതായും അധ്യക്ഷ പറഞ്ഞു. യുവതി ചികിത്സയില്‍ കഴിയുന്ന എറണാകുളം ലിസി ആശുപത്രിയിലെത്തി സഹോദരിയോടും ചികിത്സിക്കുന്ന ഡോക്ടര്‍ രാജീവിനോടും വിശദാംശങ്ങള്‍ അറിഞ്ഞ ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷന്‍ അധ്യക്ഷ. യുവതിക്ക് നിലവില്‍ മികച്ച ചികിത്സയാണു ലഭിക്കുന്നത്. നട്ടെല്ലിനും വാരിയെല്ലിനും ഗുരുതരമായി പരുക്കേറ്റതായാണ് […]

FEATURED

തൃക്കളത്തൂർ ക്ഷേത്രത്തിലെ മോഷണം; പ്രതികളെ ഓടിച്ചിട്ട് പിടിച്ച് പോലീസ്

പെരുമ്പാവൂർ: ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് മോഷണം, രണ്ട് പേർ പിടിയിൽ. ചൂരമുടി കൊമ്പനാട് കൊട്ടിശ്ശേരിക്കുടി ആൽബിൻ ബാബു (24), കോടനാട് ചെട്ടിനാട് ശർമ (29) എന്നിവരെയാണ് കുന്നത്തു നാട് പോലീസ് പിടികൂടിയത്. ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെ തൃക്കളത്തൂർ ശ്രീരാമ ക്ഷേത്രത്തിലാണ് മോഷണം നടത്തിയത്. പ്രതികളെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ മണിക്കൂറുകൾക്കുള്ളിൽ കുറിച്ചിലക്കോടു നിന്നുമാണ് പിടികൂടിയത്. പോലീസിനെക്കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാക്കളെ സാഹസികമായി പിന്തുടർന്നാണ് കസ്റ്റഡിയിലെടുത്തത്. ആൽബിൻ പതിനൊന്ന് കേസുകളിൽ പ്രതിയും , […]

FEATURED

കേരള സർവകലാശാലയിൽ സണ്ണി ലിയോണിയുടെ നൃത്ത പരിപാടിക്ക് വിലക്ക്

തിരുവനന്തപുരം: കേരള സർവകലാശാല ക്യാംപസിലെ എഞ്ചിനീയറിങ് കോളെജിൽ നടത്താനിരുന്ന ബോളിവുഡ് താരം സണ്ണി ലിയോണിയുടെ നൃത്തപരിപാടിക്ക് വിലക്ക്. വൈസ് ചാൻസലർ ഡോക്ടർ മോഹൻ കുന്നുമ്മൽ ആണ് പരിപാടിക്ക് അനുമതി നിഷേധിച്ചത്. ജൂലായ് അഞ്ചിനായിരുന്നു സണ്ണി ലിയോണിയുടെ പരിപാടി ക്യാംപസിൽ നിശ്ചയിച്ചിരുന്നത്. എന്നാൽ ഈ പരിപാടിക്കായി കോളെജ് യൂണിയൻ അനുമതി വാങ്ങിയിട്ടില്ലെന്നും ക്യാംപസിന് അകത്തോ പുറത്തോ യൂണിയന്റെ പേരിൽ ഇത്തരമൊരു പരിപാടിക്ക് അനുമതി നൽകില്ലെന്നും വി സി വ്യക്തമാക്കി. നേരത്തേ കൊച്ചി കുസാറ്റ് ക്യാംപസിലും തിരുവനന്തപുരം ഗവ. എൻജിനീയറിങ് കോളജിലും […]

FEATURED

ചക്ക പറിക്കുന്നതിനിടെ ഷോക്കേറ്റ് 65 കാരന് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിക്കടുത്ത് ചക്ക പറിക്കുന്നതിനിടെ ഷോക്കേറ്റയാള്‍ മരിച്ചു. കൊല്ലം മരുതൻകണ്ടി രാമൻ (65) ആണ് മരിച്ചത്. കൊല്ലം പാറപ്പള്ളി റോഡിലാണ് സംഭവം നടന്നത്. അടുത്ത വീട്ടിലെ പറമ്പിലെ ചക്ക പറിക്കുമ്പോഴായിരുന്നു സംഭവം.

FEATURED

നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് കൈത്താങ്ങുമായി മമ്മൂട്ടി

കൊച്ചി: വേദനിക്കുന്നവരെ ചേർത്തു നിർത്തുകയും ഒപ്പം കൂട്ടുകയും ചെയ്യുകയെന്നത് വലിയ കാര്യമാണെന്നും അത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന മമ്മൂട്ടി നമ്മുടെ അഭിമാനമാണെന്നും ശ്രീരാമകൃഷ്ണ മിഷൻ്റെ മലയാളം മുഖപത്രമായ പ്രബുദ്ധ കേരളത്തിൻ്റെ ചീഫ് എഡിറ്റർ സ്വാമി നന്ദാത്മജാനന്ദ. പഠനത്തില്‍ മിടുക്കുകാട്ടുന്ന, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികള്‍ക്കായി മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍ ആവിഷ്‌കരിച്ച’വിദ്യാമൃതം’ പദ്ധതിയുടെ നാലാംഘട്ടത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുക ആയിരുന്നു ഇദ്ദേഹം. എസ്എസ്എൽസി, പ്ലസ് ടു ജയിച്ച നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് എം.ജി.എം.ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷനുമായി ചേര്‍ന്ന് തുടര്‍പഠനത്തിന് […]

FEATURED

‘ഞാൻ വലിയൊരു ധർമ്മ സങ്കടത്തിലാണ്, വയനാട് തുടരണോ റായ്ബറേലി തുടരണോ’?; വയനാട്ടിലെ ജനങ്ങളോട് രാഹുൽ ​ഗാന്ധി

കൽപ്പറ്റ: ഭരണഘടന ഇല്ലാതായാൽ നമ്മുടെ പാരമ്പര്യം തന്നെ ഇല്ലാതാവുമെന്ന് കോൺ​ഗ്രസ് നേതാവും വയനാട് മണ്ഡലത്തിലെ നിയുക്ത എംപിയുമായ രാഹുൽ ഗാന്ധി. ഈ ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണ് തെരെഞ്ഞെടുപ്പിൽ നടത്തിയത്. ഒരു ഭാഗത്ത് ഭരണഘടനയെ മുറുകെ പിടിച്ചവർ മറുഭാഗത്ത് ഏകപക്ഷീയമായി തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നവരാണെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. വയനാട് മണ്ഡലത്തിൽ വോട്ടർമാരോട് നന്ദി പറയാനെത്തിയതാണ് രാഹുൽ. ഞാൻ വലിയൊരു ധർമ്മ സങ്കടത്തിലാണെന്നും വയനാട് തുടരണോ റായ് ബറേലി തുടരണോയെന്നും രാഹുൽ ​ഗാന്ധി ജനങ്ങളോട് പറഞ്ഞു. ‘ഞാൻ ഒരു സാധാരണ […]

FEATURED

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും പരിശീലകനുമായിരുന്ന ടി.കെ. ചാത്തുണ്ണി അന്തരിച്ചു

കൊച്ചി: മുൻ കേരള ഫുട്ബോൾ പരിശീലകനും കളിക്കാരനുമായ ടി.കെ. ചാത്തുണ്ണി (80) അന്തരിച്ചു. ഇന്ന് രാവിലെ 7.45 ഓടെയായിരുന്നു കറുകുറ്റി അഡ്‌ലക്‌സ് അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. കാന്‍സര്‍ ബാധിതനായിരുന്നു. ഫുട്‌ബോള്‍ താരമായും പരിശീലകനായും അരനൂറ്റാണ്ടിലേറെ കാലം ഇന്ത്യന്‍ കായികരംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തിയായിരുന്നു ടി.കെ. ചാത്തുണ്ണി. സന്തോഷ് ട്രോഫിയില്‍ കേരളത്തിനായും ഗോവയ്ക്കായും കളിച്ചിട്ടുണ്ട്.മോഹന്‍ ബഗാന്‍, എഫ്‌സി കൊച്ചിന്‍ അടക്കം നിരവധി ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. ഐഎം വിജയന്‍, ജോ പോള്‍ അഞ്ചേരി അടക്കം നിരവധി പ്രതിഭകളുടെ കഴിവുകള്‍ പൂര്‍ണമായി […]

FEATURED

മുരിങ്ങൂർ ധ്യാന കേന്ദ്രത്തിൽ ധ്യാനം കൂടാനെത്തിയ നഴ്സിങ് വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

തൃശൂർ: മുരിങ്ങൂർ ധ്യാന കേന്ദ്രത്തിൽ ധ്യാനം കൂടാനെത്തിയ 25 നഴ്സിങ് വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ. 5 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. അതേസമയം, ധ്യാന കേന്ദ്രത്തിൽ ആരോ​ഗ്യ വിഭാ​ഗം പരിശോധന ആരംഭിച്ചു. മേലൂർ പഞ്ചായത്ത് ആരോഗ്യ വിഭാഗം ഭക്ഷ്യധാന്യങ്ങളുടെ സാംപിൾ ശേഖരിച്ചിട്ടുണ്ട്.

FEATURED

വിദ്യാർത്ഥിനി ജീവനൊടുക്കി; പ്ലസ് വൺ സീറ്റ് കിട്ടാത്തതാണ് കാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ

മലപ്പുറം: മലപ്പുറം പരപ്പനങ്ങാടിയിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. പരപ്പനങ്ങാടി സ്വദേശി ഹാദി റുഷ്ദയാണ് മരിച്ചത്. പ്ലസ് വൺ സീറ്റ് കിട്ടാത്ത നിരാശയിലാണ് കുട്ടി ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. പ്ലസ് വൺ സീറ്റു കിട്ടാത്തതിൽ കുട്ടിക്ക് നിരാശയുണ്ടായിരുന്നതായി ബന്ധുക്കൾ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. അതേ സമയം, കുട്ടിക്ക് പത്താം ക്ലാസ് പരീക്ഷയിൽ 5 A+ ലഭിച്ചിട്ടുണ്ടെന്നും എന്തോ മാനസിക പ്രശ്നമുള്ളതായി അറിഞ്ഞെന്നും പൊലീസ് വ്യകതമാക്കി. അതിന് ചികിത്സ തേടിയിട്ടുള്ളതായി ബന്ധുക്കൾ അറിയിച്ചതായും പൊലീസ് പറഞ്ഞു. പ്ലസ് വൺ സീറ്റ് […]

FEATURED

ഉജ്ജ്വല വിജയത്തിന് ശേഷം രാഹുൽ ഇന്ന് വയനാട്ടിലെത്തും

കൽപറ്റ: ലോക്സഭാ തെരഞ്ഞെടുപ്പിലെ വൻവിജയത്തിന് ശേഷം രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിലെത്തും. വിമാനമാർഗം രാവിലെ കരിപ്പൂരിലെത്തുന്ന രാഹുൽ ഗാന്ധി മലപ്പുറം എടവണ്ണയിലും വയനാട് കൽപ്പറ്റയിലും വോട്ടർമാരെ കാണും. വയനാട്ടിലെ സ്ഥാനാർഥി ചർച്ചകൾക്കിടെ രാഹുൽ ഗാന്ധിക്ക് ഒപ്പം പ്രിയങ്കാ ഗാന്ധിയും ഇന്ന് മണ്ഡലത്തിലെത്തുമെന്നാണ് വിവരം. ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് തന്നെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണ് രാഹുൽ ഗാന്ധി വയനാട്ടിൽ വിജയിച്ചു കയറിയത്. തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം ഇതാദ്യമായാണ് രാഹുൽ മണ്ഡലത്തിൽ എത്തുന്നത്. രാവിലെ ഒമ്പത് മണിക്ക് കരിപ്പൂരിൽ വിമാനത്താവളത്തിൽ […]

FEATURED

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; അഞ്ചു ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ചു ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. മറാതാ വാഡക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനത്താലാണ് മഴ തുടരുന്നത്. ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനാണ് സാധ്യതയെന്നും മലയോര – തീരദേശ മേഖലകളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. കേരള തീരത്ത് […]

FEATURED

മദ്യപിച്ച് ബസ് ഓടിച്ചു; ഡ്രൈവറെ കാലടി പോലീസ് കസ്റ്റഡിയിലെടുത്തു

കാലടി: ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെന്ന യാത്രക്കാരുടെ പരാതിയെ തുടർന്ന് ബാംഗ്ലൂരിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസിന്റെ ഡ്രൈവറെ കാലടി പോലീസ് കസ്റ്റഡിയിലെടുത്തു. ഈരറ്റുപേട്ട സ്വദേശി ജോർജ്കുട്ടിയെ ആണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രി 10 മണിയോടെ കാലടി മറ്റൂരിൽ വച്ചായിരുന്നു സംഭവം. ഡ്രൈവർ മദ്യപിച്ചാണ് ബസ് ഓടിക്കുന്നതെന്ന് യാത്രക്കാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് മറ്റൊരു ഡ്രൈവറെത്തി ബസ് യാത്ര തുടർന്നു.  

FEATURED

മെഡിസിന് സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ

പറവൂർ: മെഡിസിന് സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. ഇപ്പോൾ മരട് ഷൺമുഖം റോഡിൽ ലോറൽസ് വീട്ടിൽ താമസിക്കുന്ന ആറ്റിങ്ങൽ ചിറയംകീഴ് പുളിയൻമൂട് ഭാഗം സ്വദേശി അമ്പാടി കോളനി വീട്ടിൽ ഷൈൻ (44) നെയാണ് നോർത്ത് പറവൂർ പോലീസ് അറസ്റ്റ് ചെയ്തത്. കൈതാരം സ്വദേശിനിയായ പരാതിക്കാരിയുടെ മകൾക്ക് പ്രധാനമന്ത്രിയുടെ പാവപ്പെട്ടവർക്കുള്ള പദ്ധതിയുടെ ഭാഗമായി മൽദോവയിൽ എം.ബി.ബി.എസിന് സീറ്റ് തരപ്പടുത്തി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പണം തട്ടിയത്. പലതവണകളായി 305800 രൂപയാണ് ഷൈൻ കൈപ്പറ്റിയത് […]

FEATURED

ബൈക്കപകടത്തിൽ യുവാവിന് ദാരുണാന്ത്യം

ചെങ്ങമനാട്: സുഹൃത്തിനൊപ്പം ബൈക്കിന് പിന്നിൽ സഞ്ചരിക്കുമ്പോൾ മീഡിയനിലിടിച്ച് റോഡിൽ തെറിച്ച് വീണ് യുവാവിന് ദാരുണാന്ത്യം. കുന്നുകരയിൽ വാടകക്ക് താമസിക്കുന്ന ആലുവ മുപ്പത്തടം വലിയങ്ങാടി വീട്ടിൽ അബ്ദു റഹ്മാൻ്റെ മകൻ ഷാഹുൽ ഹമീദാണ് (34) മരിച്ചത്. അത്താണി കേരളഫാർമസിക്ക് സമീപം തിങ്കളാഴ്ച രാത്രി 7.45ഓടെയായിരുന്നു അപകടം. ഭാര്യ: അമ്മു.

FEATURED

ജാമിയും മിസ്റ്റിയും അടക്കം ആറ് പേർ; കുറ്റകൃത്യങ്ങൾ മണത്തു പിടിക്കുന്ന ഡോഗ് സ്ക്വാഡ്

കൊച്ചി: എറണാകുളം റൂറൽ ജില്ലയുടെ ഡോഗ് സ്ക്വാഡിന് കരുത്ത് പകർന്ന് അന്വേഷണത്തിന് കൂട്ടാളിയായി ഇവർ ആറ് പേർ………. ലാബ് ഇനത്തിൽപ്പെട്ട ജാമി, മിസ്റ്റി, ബീഗിൾ വംശജ ബെർട്ടി, ബെൽജിയം മാൽ നോയ്സായ മാർലി, അർജുൻ, ജെർമ്മൻ ഷെപ്പേർഡായ ടിൽഡ എന്നിവരാണ് ഇപ്പോൾ ഡോഗ് സ്ക്വാഡിലുള്ളവർ. എട്ട് വയസുള്ള ജാമിയും, നാല് വയസുള്ള ബെർട്ടിയും , മൂന്നര വയസുള്ള അർജ്ജുനും സ്ഫോടക വസ്തുക്കൾ കണ്ട് പിടിക്കാൻ വിദഗ്ദരാണ്. ആറ് വയസ്സുള്ള മിസ്റ്റി നാർക്കോട്ടിക്ക് വസ്തുക്കൾ കണ്ടുപിടിക്കാൻ വൈദഗ്ദ്യം നേടിയ […]

FEATURED

മലാവി വൈസ് പ്രസിഡന്‍റ് സോളോസ് ക്ലോസ് ചിലിമ വിമാനാപകടത്തിൽ മരിച്ചു

ലണ്ടൻ: മലാവി വൈസ് പ്രസിഡന്‍റ് സോളോസ് ക്ലോസ് ചിലിമ അടക്കം 10 പേർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. 51 വയസ്സായിരുന്നു. മലാവി പ്രസിഡന്‍റ് ലസാറസ് ചക്‌വേരെയാണ് ടെലിവിഷൻ സന്ദേശത്തിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. സോളോസിന്‍റെ ഭാര്യ മേരി, യുണൈറ്റഡ് ട്രാൻസ്ഫോർമേഷൻ മൂവ്മെന്‍റ് നേതാക്കൾ എന്നിവരുമുണ്ട്. മലാവി മുൻ മന്ത്രി റാൽഫ് കസാംബാരയുടെ സംസ്കാരത്തിനായി യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. മസുസിവിവെ വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന വിമാനം മോശം കാലാവസ്ഥയെത്തുടർന്ന് ലിലോങ്വേയിലേക്ക് തിരിച്ചു വിട്ടിരുന്നു. അതിനു ശേഷം വിമാനത്തെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. നിലവിൽ തകർന്നു […]