ഷിരൂർ: തെരച്ചിൽ ദുഷ്ക്കരമെന്ന് റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ നമ്പ്യാർ. ഡ്രോൺ പരിശോധനയിൽ 4 ലോഹ ഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്. റോഡിന്‍റെ സുരക്ഷാ ബാരിയർ, ടവർ, ലോറിയുടെ ഭാഗങ്ങൾ, കാബിൻ എന്നിവയാണ് കണ്ടെത്തിയത്. ആദ്യം വീണത് ടവർ ആവാമെന്നും പെട്ടെന്ന് അർജുന്‍റെ ലോറി മുങ്ങാൻ സാധ്യതയില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എസ്പി, കാർവാർ എംഎൽഎ, റിട്ടയേർഡ് മേജർ ജനറൽ ഇന്ദ്രബാലൻ എന്നിവർ സംയുക്തമായാണ് വാർത്താ സമ്മേളനം നടത്തിയത്. തടികൾ ഒഴുകിപോയപ്പോഴാവാം ലോറി മുങ്ങിയത്. കാബിനിൽ അർജുനുണ്ടെന്ന കാര്യം ഉറപ്പില്ല. […]