FEATURED

ഷിംനക്കും, എലിസബത് ജാൻസിക്കും സ്വപ്ന സാഫല്ല്യം

കാലടി: ഉദ്യോഗസ്ഥകളായ ഷിംന ടീച്ചർക്കും എലിസബത് ജാൻസിക്കും ഇത്‌ വലിയൊരു സ്വപ്നത്തിന്റെ പുർത്തീകരണം. തൃശ്ശൂർ ചെമ്പുച്ചിറ സർക്കാർ എച്ച്. എസ്. എസ്. അദ്ധ്യാപിക എ. എസ്. ഷിംനയും പെരുമ്പാവൂർ റിലയന്റ് ക്രെഡിറ്റ്സ് ഇന്ത്യ ലിമിറ്റഡ് മാനേജർ എലിസബത് ജാൻസിയും 9 വർഷത്തെ നിരന്തരമായ നൃത്തപഠത്തിനു ശേഷം 2 മണിക്കൂർ നീണ്ടു നിന്ന സോളോ ഡ്യൂവറ്റ്‌ നൃത്തപരിപാടി അവതരിപ്പിച്ച് ഉദ്യോഗസ്ഥകൾക്കും വീട്ടമ്മമാർക്കും മാതൃകയായിരിക്കുകയാണ്. മികച്ച നർത്തകിമാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കാലടിയിൽ നടന്ന ടാപ് ഡാൻസ് ഫെസ്റ്റിവലിലാണ് ഇവർ […]

FEATURED

പി.എൻ ശ്രീനിവാസന്റെ അറുപതാം പിറന്നാൾ ആഘോഷങ്ങൾക്ക് തുടക്കമായി

കാലടി: കാലടിയിലെ ജീവകാരുണ്യ പ്രവർത്തകനായ സായി ശങ്കര ശാന്തി കേന്ദ്രം ഡയറക്ടർ പി.എൻ ശ്രീനിവാസന്റെ അറുപതാം പിറന്നാൾ ആഘോഷങ്ങൾക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് കാലടി ഡിവിഷൻ മെമ്പർ ശാരദ മോഹൻ ഉദ്ഘാടനം ചെയ്തു. സായി സന്ദേശങ്ങൾ കർമ്മപഥത്തിൽ എത്തിച്ച ശ്രീനിവാസൻ എന്ന പുസ്തകം നാടകകൃത്തും കഥാകാരനുമായ ശ്രീമൂലനഗരം മോഹൻ പ്രകാശനം ചെയ്തു കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷൈജൻ തോട്ടപ്പിള്ളി ,ബേബി കരുവേലിൽ എന്നിവർ പ്രസംഗിച്ചു. നെടുംകുന്നം വേണുഗോപാൽ നയിച്ച ഭജന കറുകച്ചാൽ രാജഗോപാലൻ റെ പ്രഭാഷണം എന്നിവ […]

FEATURED

എയർ ഗണ്ണിൽ നിന്നും വെടിയേറ്റ് യുവാവ് മരിച്ചു

മലപ്പുറം : പെരുമ്പടപ്പിൽ എയർ ഗണ്ണിൽ നിന്നും വെടിയേറ്റ് യുവാവ് മരിച്ചു. ആമയം സ്വദേശി ഷാഫി ആണ് മരിച്ചത്. പാടത്ത് കൊക്കിനെ പിടിക്കുന്നതിനിടയിൽ സുഹൃത്തിന്റെ കൈയിൽ നിന്നും അബദ്ധത്തിൽ പൊട്ടിയ വെടിസുഹൃത്തിന്  കൊണ്ടതാണെന്നാണ് പൊലീസ് അറിയിച്ചു. സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

FEATURED

നിലമ്പൂരിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽ പെട്ട് രണ്ട് കുട്ടികൾ മരിച്ചു

മലപ്പുറം: നിലമ്പൂരിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽ പെട്ട് രണ്ട് കുട്ടികൾ മരിച്ചു. മമ്പാട് സ്വദേശികളായ കുന്നുമ്മൽ സിദ്ധിഖിന്റെ മകൻ റയ്യാൻ (11) ഹമീദിന്റെ മകൻ അഫ്താബ് റഹ്മാൻ (14)എന്നിവരാണ് മരിച്ചത്. സഹോദരങ്ങളുടെ മക്കളാണ് ഇരുവരും. വൈകുന്നേരം 5 മണിയോടെയാണ് നാടിനെയാകെ വേദനയിലാക്കിയ ദാരുണ സംഭവമുണ്ടായത്. നിലമ്പൂരിലെ ബന്ധു  വീട്ടിലെത്തിയ കുട്ടികള്‍ വീട്ടുകാര്‍ക്കൊപ്പം പുഴയിലിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. രണ്ട് കുട്ടികളും ഒഴുക്കില്‍ പെടുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവില്‍ കുട്ടികളെ കണ്ടെത്തി നിലമ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

FEATURED

15 വയസുകാരനെ ക്രൂരമായി മർദിച്ച സംഭവം; പ്രതി അറസ്റ്റിൽ

കൊച്ചി: കൊച്ചിയിൽ ഹൈക്കോടതിക്ക് സമീപം 15 വയസുകാരന് നടുറോഡിൽ ക്രൂരമായി മർദിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പുതു പൈപ്പിൻ സ്വദേശി മനുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞദിവസമാണ് നഗരത്തിലെ സ്‌കൂളിലെ വിദ്യാർഥിനിയായ 15 വയസ്സുകാരനും കൂട്ടുകാരും ഹൈക്കോടതിക്ക് സമീപം റോഡ് മുറിച്ച് കടക്കാൻ എത്തിയത്. റോഡ് മുറിച്ച് കിടക്കുന്നതിനിടെ എത്തിയ കാർ വേഗം കുറയ്ക്കാൻ കുട്ടികൾ കൈകാണിച്ചു. ഇത് ഇഷ്ടപ്പെടാതിരുന്ന ഡ്രൈവർ വാഹനം മുന്നോട്ടു മാറ്റി […]

FEATURED

നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അരുവിക്കര സ്വദേശി രേഷ്മയാണ് മരിച്ചത്. 23 വയസ്സായിരുന്നു. രാവിലെ മുറി തുറക്കാത്തത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ നോക്കിയപ്പോഴാണ് മരണ വിവരം അറിയുന്നത്. രാവിലെ മൂന്ന് മണിയോടെയാണ് സംഭവം. സംഭവ സമയത്ത് ഭർത്താവ് അക്ഷയ് രാജ് വീട്ടിലുണ്ടായിരുന്നില്ല. ജൂൺ 12നാണ് അക്ഷയ് രാജുമായുള്ള വിവാ​ഹം നടന്നത്. രണ്ടു മാസം തികയുന്നതിന് മുമ്പാണ് രേഷ്മ ആത്മഹത്യ ചെയ്യുന്നത്. സംഭവ സമയത്ത് അക്ഷയ് രാജ് വീട്ടിലുണ്ടായിരുന്നില്ല. ഫാനിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം […]

FEATURED

ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; പ്രതികളുടെ അറസ്റ്റ് ഉടന്‍

ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുറങ്ങിയ സംഭവത്തില്‍ പ്രതികളായ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും അറസ്റ്റ് ചെയ്യാന്‍ ഒരുങ്ങി പൊലീസ്. തുടര്‍ നടപടികളുമായി മുന്നോട്ടു പോകാന്‍ നിയമോപദേശം ലഭിച്ചു. മെഡിക്കല്‍ നെഗ്ലിജന്‍സ് ആക്ട് പ്രകാരം പൊലീസ് എടുത്ത കേസില്‍ ഐപിസി 338 പ്രകാരം പ്രതികളെ അറസ്റ്റ് ചെയ്യുന്നതും കുറ്റപത്രം സമര്‍പ്പിക്കുന്നതും ഉള്‍പ്പെടെയുടെ നടപടികള്‍ സ്വീകരിക്കും. ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക മറന്ന് വെച്ചത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് തന്നെയാണ് എന്ന ഉറച്ച നിലപാടിലാണ് പൊലീസ്. അതിനാല്‍ ഹര്‍ഷിനയുടെ മൂന്നാമത്തെ പ്രസവ സമയത്ത് […]

FEATURED

കേരളത്തിൽ കനത്ത ചൂട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സാധാരണയുള്ളതിനേക്കാള്‍ മൂന്നുമുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധനയുണ്ടായേക്കുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. കൊല്ലത്ത് താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളില്‍ 35 വരെയും തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 34 വരെയും ഉണ്ടാകും. ശനിയാഴ്ച പുനലൂരിലാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്, 35.8 ഡിഗ്രി സെല്‍ഷ്യസ്. പാലക്കാട്, ആലപ്പുഴ, കോട്ടയം-34.5, തിരുവനന്തപുരം സിറ്റി-33.8. സംസ്ഥാനത്ത് ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ […]

FEATURED

നിയമ വിദ്യാര്‍ഥിനിയുടെ വധം: ജയിൽ മാറ്റം ആവശ്യപ്പെട്ട് പ്രതി നൽകിയ ഹർജി തള്ളണമെന്ന് സംസ്ഥാന സർക്കാർ

ന്യൂഡൽഹി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയെ ബലാത്സംഗംചെയ്ത്‌ കൊലപ്പെടുത്തിയ കേസില്‍ പ്രതി അമീറുള്‍ ഇസ്‌ലാം അസമിലെ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി തളളണമെന്ന് കേരളം. 2014-ലെ ജയിൽ ചട്ട പ്രകാരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളിയെ മറ്റൊരു ജയിലിലേക്ക് മാറ്റാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് കേരളം സുപ്രീം കോടതിയിൽ സത്യവാങ്മൂല് ഫയൽ ചെയ്തു. ജയില്‍ ചട്ടത്തിലെ 587-ാം വകുപ്പ് പ്രകാരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ക്ക് ജയില്‍മാറ്റം അനുവദിക്കാനാകില്ല. ഹൈക്കോടതിയോ, സെഷൻസ് കോടതിയോ നിർദേശിച്ചാൽ മാത്രമാണ് ഇവരെ ജയിലിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകാൻ പോലും കഴിയുകയുള്ളൂ […]

FEATURED

ടാപ് ഡാൻസ് ഫെസ്റ്റിവലിനു തുടക്കമായി

കാലടി: മികച്ച നർത്തകിമാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന ടാപ് ഡാൻസ് ഫെസ്റ്റിവലിനു കാലടിയിൽ തുടക്കമായി. ശ്രീശങ്കര സ്‌കൂൾ ഓഫ് ഡാൻസിന്റെ നേതൃത്വത്തിൽ ശ്രീശങ്കര നാട്യസഭയുടെ സഹകരണത്തോടെയാണ് പരിപാടി നടക്കുന്നത്. ആദ്യ ദിനത്തിൽ 37 നൃത്തപ്രതിഭകൾ വിവിധ നൃത്തരൂപങ്ങൾ അവതരിപ്പിച്ചു. ഞായറാഴ്ച്ച ഉദ്യോഗസ്ഥകളും സീനിയർ കലാകാരികളുമായ എ. എസ്. ഷിംന, എലിസബത് ജാൻസി എന്നിവർ രണ്ട് മണിക്കൂർ നീണ്ടു നിൽക്കുന്ന സോളോ, യുഗ്മ നൃത്തപരിപാടികൾ അവതരിപ്പിക്കും. 9 വർഷത്തെ പരിശീലനത്തിനു ശേഷമാണ് തൃശൂർ ചെമ്പുച്ചിറ സർക്കാർ എച്ച്. എസ്. എസ്. […]

FEATURED

ഷാജൻ സ്കറിയയ്ക്ക് ജാമ്യം

തിരുവനന്തപുരം: ആഭ്യന്തര കലാപം ഉണ്ടാക്കുന്നതിന് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചെന്ന കേസില്‍ മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ മെഡിക്കല്‍ കോളേജ് സി.ഐയുടെ മുന്നില്‍ സെപ്തംബര്‍ ഒന്നിനും രണ്ടിനും ഹാജരാകണമെന്നാണ് കോടതി നിര്‍ദ്ദേശം. തെളിവ് ശേഖരണത്തിന്റെ ഭാഗമായി ഷാജനെ അന്വേഷണ ഉദ്യോഗസ്ഥന് അറസ്റ്റ് ചെയ്യാമെങ്കിലും 50,000 ജാമ്യത്തില്‍ വിട്ടയക്കണമെന്നാണ് കോടതി നിര്‍ദ്ദേശം. ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ വിഷ്ണുവാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ജാമ്യ ഹര്‍ജിയെ പ്രോസിക്യൂഷന്‍ […]

FEATURED

അപകടകരമായ രീതിയിൽ ബസ് ഓടിച്ച ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു

കാലടി: അപകടകരമായ രീതിയിൽ ബസ് ഓടിച്ച ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ചേലാമറ്റം ഒക്കൽ പോത്തൻ വീട്ടിൽ ജോയൽ (27) നെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. മരോട്ടിച്ചുവട് ഭാഗത്ത് വച്ച് സ്റ്റീയറിംഗിൽ നിന്ന് കയ്യെടുത്തും, പാട്ടിനൊപ്പം താളം പിടിച്ചും ആളുകൾക്ക് അപകടം വരുത്തുന്ന വിധത്തിൽ ഇയാൾ വാഹനം ഓടിക്കുകയായിരുന്നു. കാലടി അങ്കമാലി റൂട്ടിൽ സർവ്വീസ് നടത്തുന്ന ഏയ്ഞ്ചൽ ബസാണ് ജോയൽ ഓടിച്ചത്. ബസിൽ യാത്രക്കാർ ഉളളപ്പോഴായിരുന്നു അപകടകരമായി ബസ് ഓടിച്ചത്. അപകടകരമായ ഡ്രൈവിങ്ങിനെ പ്രോത്സാഹിപ്പിച്ച് ബസിലെ […]

FEATURED

സതിയമ്മയ്‌ക്കെതിരേ ആൾമാറാട്ടത്തിന് കേസ്

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പുകഴ്ത്തി സംസാരിച്ചതിനു പിന്നാലെ ജോലി നഷ്ടപ്പെട്ട മൃഗ സംരക്ഷണ വകുപ്പ് മുൻ താത്കാലിക ജീവനക്കാരി സതിയമ്മയ്ക്കെതിരേ ആൾമാറാട്ടത്തിന് കേസെടുത്തു. പുതുപ്പള്ളി വെറ്ററിനറി ഓഫിസിൽ ജോലി ലഭിക്കുന്നതിനായി വ്യാജ രേഖ സമർപ്പിച്ചുവെന്ന കുറ്റം ചുമത്തിയാണ് കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്തത്. അയൽവാസിയായ ലിജിമോളാണ് സതിയമ്മയ്ക്കെതിരേ പരാതി നൽകിയത്. സതിയമ്മയ്ക്കു പുറമേ ഐശ്വര്യ കുടുംബശ്രീ സെക്രട്ടറി സുധാമോൾ, പ്രസിഡന്‍റ് ജാനമ്മ, വെറ്ററിനറി സെന്‍റർ ഫീൽഡ് ഓഫിസർ ബിനു എന്നിവർക്കെതിരേയും കേസെടുത്തിട്ടുണ്ട്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിലാണ് […]

FEATURED

കുടിവെളളം മുടങ്ങി; പഞ്ചായത്ത് മെമ്പറുടെ ആത്മഹത്യാ ഭീഷണി

തിരുവനന്തപുരം: കുടിവെളളം മുടങ്ങിയതിൽ പ്രതിഷേധിച്ച് വാട്ടർ ടാങ്കിന് മുകളിൽ കയറി പഞ്ചായത്ത് മെമ്പറുടെ ആത്മഹത്യാ ഭീഷണി. കടക്കാവൂർ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡ് മെമ്പറായ അഭിലാഷ് ആണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. വക്കം നിലയ്ക്കാമുക്കിന് സമീപത്തുള്ള വാട്ടർ ടാങ്കിന് മുകളിലാണ് അഭിലാഷ് കയറിയത്. വക്കത്ത് കുടിവെള്ളം കിട്ടാതെയായിട്ട് ദിവസങ്ങളായെന്ന് ആരോപിച്ചാണ് യുവാവ് വാട്ടർ ടാങ്കറിന് മുകളിൽ കയറിയത്. നിരവധി പ്രാവശ്യം ആറ്റിങ്ങൽ വാട്ടർ അതോറിറ്റിയിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും പരാതി നൽകിയിരുന്നു. എന്നാൽ കുടിവെള്ളം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഒന്നും തന്നെ […]

FEATURED

മാസപ്പടി വിവാദം: വിജിലൻസ് അന്വേഷണം വേണമെന്ന ഹർജി തള്ളി

കൊച്ചി:മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയനെതിരായ മാസപ്പടി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യം മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളി. തെളിവുകളുടെ അഭാവത്തിൽ അന്വേഷണം നടത്താൻ ഉത്തരവിടാൻ ആവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്. കുറ്റകൃത്യം നടന്നുവന്ന തെളിയിക്കാനുള്ള രേഖകളില്ല. പത്രവാർത്തകളുടെ പേരിൽ കേസെടുത്ത് അന്വേഷണം നടത്താനാവില്ലെന്നും കോടതി വ്യക്തമാക്കി. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ ഹർജിയിലാണ് കോടതി നടപടി. ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കുമെന്നായിരുന്നു ഹർജിക്കാരന്‍റെ പ്രതികരണം.

FEATURED

പത്തൊൻപതുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി പിടിയിൽ

കോഴിക്കോട്: കോഴിക്കോട് തൊട്ടിൽപ്പാലത്ത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം വീട്ടിൽ പൂട്ടിയിട്ട സംഭവത്തിലെ പ്രതി പിടിയിൽ. കുണ്ടുതോട് സ്വ​ദേശിയായ ജുനൈദ് ആണ് പിടിയിലായത്. പ്രതിക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഊർജ്ജിതമായ അന്വേഷണത്തിനൊടുവിൽ വടകരക്ക് സമീപത്ത് വെച്ചാണ് ജുനൈദ് പിടിയിലായിരിക്കുന്നത്. നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയിരിക്കുന്നത്. ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ് ജുനൈദ് ഉള്ളത്. പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൊട്ടിൽപ്പാലം സ്വദേശിയായ പെൺകുട്ടിയെ ഹോസ്റ്റലിൽ നിന്നും […]

FEATURED

അപകടകരമായ രീതിയിൽ ബസ് ഓടിച്ച ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു

കാലടി : സ്വകാര്യ ബസ് അപകടകരമായ രീതിയിൽ ഓടിച്ച ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം കാലടി അങ്കമാലി റൂട്ടിൽ സർവീസ് നടത്തുന്ന എയ്ഞ്ചൽ ബസിലെ ഡ്രൈവർ ജോയലാണ് യാത്രക്കാർക്ക് ഭീഷണിയാകുന്ന വിധത്തിൽ ബസ് ഓടിച്ചത്. ബസിലെ പാട്ടിനൊപ്പം താളം പിടിച്ചും, സ്റ്റിയറിങ്ങിൽ നിന്ന് കൈകൾ എടുത്ത് മുകളിലേക്ക് ഉയർത്തിയുമായിരുന്നു ഡ്രൈവറുടെ അഭ്യാസം. അപകടകരമായ ഡ്രൈവിങ്ങിനെ പ്രോത്സാഹിപ്പിച്ച് ബസിലെ മറ്റ് ജീവനക്കാരും ഡ്രൈവര്‍ക്ക് ഒപ്പം കൂടി. ആഗസ്റ്റ് 14 ന് ചിത്രീകരിച്ച ദൃശ്യങ്ങള്‍ ഇന്നാണ് പുറത്തു വന്നത്. ദൃശ്യങ്ങൾ […]

FEATURED

വാഹനാപകടത്തിൽ വനിതാ ഡോക്ടർക്ക് ദാരുണാന്ത്യം

പെരുമ്പാവൂർ: എംസി റോഡിൽ വല്ലത്ത് വെച്ച് പിറകെ വന്ന ടിപ്പർ ടോറസ് ലോറി ഇടിച്ച് സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന വനിതാ ഡോക്ടർ മരിച്ചു .കാഞ്ഞൂർ ആങ്കാവ് പൈനാടത്ത് വീട്ടിൽ ജോസിൻ്റെ മകൾ ഡോ. ക്രിസ്റ്റി ജോസ് (44) ആണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം. സ്കൂട്ടറിൽ കൂടെ ഉണ്ടായിരുന്ന പിതാവിനെ പരിക്കുകളോടെ പെരുമ്പാവൂർ സാൻജോ’ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒക്കൽ ഗവ.ആയുർവേദ ആശുപത്രിയിലെ മെഡിക്കൽ ഓഫീസറാണ് ക്രിസ്റ്റി ജോസ്.അവിവാഹിതയാണ്. വല്ലം-പാറപ്പുറം പുതിയ പാലം വഴി ആശുപത്രിയിലേക്ക് പോകുന്നതിനായി […]

FEATURED

സംസ്ഥാനത്ത് ട്രെയിനുകള്‍ക്ക് നേരെ വീണ്ടും കല്ലേറ്

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിനുകൾക്ക് നേരെ കല്ലേറ് തുടരുന്നു. രാജധാനി എക്സ്പ്രസിന് നേരെ കാഞ്ഞങ്ങാട് വച്ചും വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ പരപ്പനങ്ങാടിക്ക് അടുത്ത് വച്ചും കല്ലേറുണ്ടായി. ഇന്ന് വൈകുന്നേരം 3.40 ഓടെയാണ്  തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന രാജധാനി എക്സ്പ്രസിന് നേരെ കല്ലേറുണ്ടായത്. കോച്ചിന്റെ ഗ്ലാസ് പൊട്ടി. ആർക്കും പരിക്കില്ല. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനും കുശാൽ നഗർ റെയിൽവേ ഗേറ്റിനും ഇടയിൽ വച്ചാണ് കല്ലേറുണ്ടായത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. വന്ദേ ഭാരത് ട്രെയിനിനു മലപ്പുറം താനൂരിനും പരപ്പനങ്ങാടിക്കും ഇടയിൽ വച്ചാണ് കല്ലേറ് […]

FEATURED

ആദിശങ്കരയിൽ സ്‌പ്പോട്ട് അഡ്മിഷൻ

കാലടി: ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ്ങ് ആന്റ് ടെക്‌നോളജിൽ ബിടെക്, എംടെക് (കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്ങ്, കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനീയറിങ്ങ്, പവർ ഇലട്രോണിക്‌സ് ആന്റ് പവർ സിസ്റ്റംസ്, വിഎൽഎസ്‌ഐ ആന്റ് എംബഡഡ് സിസ്റ്റംസ്), എംബിഎ, എംസിഎ എന്നീ ഡിപ്പാർട്ട്‌മെന്റുകളിലേക്ക് ആഗസ്റ്റ് 21, 22 തിയതികളിൽ സ്‌പ്പോട്ട് അഡ്മിഷൻ നടക്കും. താത്പര്യമുളളവർ  www.admissions.adishankara.ac.in എന്ന വെബ്‌സൈറ്റിൽ പേരുകൾ രജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് 9995533744, 9446523599