FEATURED

ആനക്കൊമ്പുകളുമായി രണ്ടു പേർ പിടിയിൽ

ഇടുക്കി: വിൽപ്പനക്കെത്തിച്ച രണ്ട് ആനക്കൊമ്പുകളുമായി രണ്ടു പേരെ ഇടുക്കി പരുന്തും പാറയിൽ നിന്നും വനം വകുപ്പ് പിടികൂടി. വനംവകുപ്പ് ഇൻറലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആനക്കൊമ്പുകൾ പിടികൂടിയത്. തിരുവനന്തപുരം വിതുര സ്വദേശി ഉഷസ് ഭവനിൽ ശ്രീജിത്ത്, ഇടുക്കി പരുന്തുംപാറ സ്വദേശി വിഷ്ണു എന്നിവരെയാണ് ആനക്കൊമ്പുകളുമായി വനംവകുപ്പ് പിടികൂടിയത്. ഇടുക്കിയിലെ പീരുമേട് ഭാഗത്ത് രണ്ട് ആനക്കൊമ്പുകളുടെ കച്ചവടം നടക്കാൻ സാധ്യതയുള്ളതായി വനം വകുപ്പ് ഇൻറലിജൻസ് വിഭാഗത്തിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ […]

FEATURED

സിവിൽ പൊലീസ് ഓഫിസറുടെ വീട്ടിൽ വാറ്റു ചാരായയും വാഷും പിടികൂടി

ആലുവ : എറണാകുളം ആലങ്ങാട് കാരുകുന്ന് പ്രദേശത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ സിവിൽ പൊലീസ് ഓഫിസറുടെ വീട്ടിൽ നിന്നും 8 ലിറ്റർ വാറ്റു ചാരായയും വാഷും പിടികൂടി.ജോയ് ആന്റണിയുടെ വീടിനോടു ചേർന്നുള്ള ഷെഡിൽ നിന്നാണ് 8 ലിറ്റർ വാറ്റു ചാരായവും 35 ലിറ്റർ വാഷും പിടികൂടിയത്. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ പൊലീസുകാരനെ പിടികൂടാനായിട്ടില്ല. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പറവൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ തോമസ് ദേവസ്സിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ആലുവ ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സിവിൽ […]

FEATURED

മുറിയിലേക്ക് വിളിച്ചു ബെഡിലേക്ക് തള്ളിയിട്ട്, ശാരീരികമായി ആക്രമിച്ചു; മല്ലു ട്രാവലര്‍ക്കെതിരായ പീഡനപരാതിയില്‍ പ്രതികരിച്ച് സൗദി യുവതി

വ്‌ളോഗര്‍ മല്ലു ട്രാവലര്‍ എന്ന ഷക്കിര്‍ സുബാനെതിരെ ഉയര്‍ന്ന ലൈംഗികാതിക്രമ ആരോപണത്തില്‍ വിശദീകരണവുമായി സൗദി യുവതി. ഷക്കിര്‍ താമസിച്ച ഹോട്ടലിലേക്ക് തന്നെ വിളിച്ചുവരുത്തുകയായിരുന്നെന്നും അവിടെവച്ച് ശാരീരികമായി ആക്രമിച്ചെന്നും യുവതി വെളിപ്പെടുത്തി. അതിഥികളെ ദൈവത്തെ പോലെ കാണുന്നവരാണ് ഇന്ത്യക്കാരെന്നും ഇത്തരമൊരു ദുരനുഭവം ആദ്യമായാണ് തനിക്കുണ്ടാകുന്നതെന്നും സൗദി യുവതി യൂട്യൂബ് വിഡിയോയിലൂടെ പ്രതികരിച്ചു യുവതിയുടെ വാക്കുകള്‍ എനിക്ക് സംഭവിച്ചത് എന്താണെന്നതില്‍ ഒരു ക്ലാരിറ്റി വരുത്താനാണ് ഈ വിഡിയോ ചെയ്യുന്നത്. മല്ലു ട്രാവലര്‍ എന്നറിയപ്പെടുന്ന ഷക്കിര്‍ സുബാന്‍ എന്നെയും പങ്കാളി ജിയാനെയും […]

FEATURED

പോക്സോ കേസിൽ മദ്രസാ അധ്യാപകൻ രണ്ടാമതും പിടിയിൽ

പാലക്കാട്: പോക്സോ കേസിൽ മദ്രസാ അധ്യാപകൻ രണ്ടാമതും ചാലിശ്ശേരി പൊലീസിന്‍റെ പിടിയിൽ. കൂറ്റനാട് തെക്കേ വാവനൂർ സ്വദേശി കുന്നുംപാറ വളപ്പിൽ മുഹമ്മദ് ഫസൽ (23) ആണ് അറസ്റ്റിലായത് . കറുകപുത്തൂരിൽ പ്രവർത്തിക്കുന്ന മത പഠനശാലയിൽ പഠിക്കുന്ന 14 വയസുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിലാണ് മുഹമ്മദ് ഫസലിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. 14 കാരനെ പ്രതിയുടെ വാവനൂരിലെ വീട്ടിൽ എത്തിച്ചാണ് ഇയാൾ കുറ്റകൃത്യത്തിനിരയാക്കിയത്. രണ്ടാം തവണയാണ് ഇയാൾ പോക്സോ കേസിൽ പോലീസ് പിടിയിലാവുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റിൽ […]

FEATURED

സോളാര്‍ ഫെന്‍സിംങ്ങുകള്‍ സ്ഥാപിക്കുന്നതിന് 39.80 ലക്ഷം രൂപ അനുവദിച്ചു

അങ്കമാലി: വന്യജീവി ആക്രമണം തടയുന്നതിനായി മലയോര പഞ്ചായത്തുകളായ മലയാറ്റൂര്‍-നീലീശ്വരം, അയ്യമ്പുഴ എന്നീ പഞ്ചായത്തുകളില്‍ സോളാര്‍ ഫെന്‍സിംങ് സ്ഥാപിക്കുന്നതിന് 39.80 ലക്ഷം രൂപ അനുവദിച്ചതായി റോജി എം. ജോണ്‍ എം.എല്‍.എ അറിയിച്ചു. ഈ പ്രദേശങ്ങളില്‍ കാട്ടാനകള്‍ കൂട്ടമായി വന്ന് ക്യഷി നശിപ്പിക്കുകയും, ആളുകളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന സാഹചര്യം നിരവധി നാളുകളായി നിലനില്‍ക്കുകയാണ്. പുലി ഉള്‍പ്പെടെയുള്ള മ്യഗങ്ങള്‍ ഇറങ്ങുകയും, കാട്ടുപോത്തുകള്‍ വനത്തില്‍ നിന്നും ഇറങ്ങി ഗ്രാമപ്രദേശങ്ങളില്‍ പലപ്പോഴും വിഹാരം നടത്തുകയും ചെയ്യുന്നതിനാല്‍ ആളുകള്‍ വളരെ ബുദ്ധിമുട്ടിലാണ്. ജനങ്ങളുടെ ഈ […]

FEATURED

11 ന് ജയിൽ മോചിതനായി 15 ന് വീണ്ടും മോഷണം; പ്രതി പിടിയിൽ

ആലുവ അദ്വൈതാശ്രമത്തിൽ മോഷണം നടത്തിയ കേസിൽ പ്രതി പിടിയിൽ. കോലഞ്ചേരി ചക്കുങ്ങൽ വീട്ടിൽ അജയകുമാർ (42) ആണ് ആലുവ പോലീസിന്റെ പിടിയിലായത്. നിരവധി മോഷണങ്ങളടക്കം പതിനഞ്ചോളം കേസിലെ പ്രതിയാണ്. കഴിഞ്ഞ 11 ന് ജയിൽ മോചിതനായ ഇയാൾ 15 ന് രാവിലെ 7 മണിയോടെയാണ് ആശ്രമത്തിലെത്തിയത്. തുടർന്ന് അവിടെ കുറച്ചു സമയം ചിലവഴിച്ച ശേഷം മോഷണം നടത്തി കടന്നു കളയുകയായിരുന്നു. മോഷണമുതൽ ഇതര സംസ്ഥാനക്കാരായ ആക്രി പെറുക്കുന്ന തൊഴിലാളികൾക്ക് വിറ്റു. മോഷണം നടത്തിക്കിട്ടുന്ന കാശു കൊണ്ട് ലഹരി […]

FEATURED

ആദിശങ്കരയ്ക്ക് ഗവേഷണ പ്രവർത്തനങ്ങൾക്ക് 2.98 കോടി രൂപ അനുവദിച്ചു

കാലടി : ഗവേഷണ പ്രവർത്തനങ്ങൾക്ക് ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ്ങ് ആന്റ് ടെക്‌നോളജിക്ക് കേന്ദ്ര സർക്കാർ 2.98 കോടി രൂപ അനുവദിച്ചു. ഇലക്ട്രോണിക്‌സ് ആന്റ് ഐടി മന്ത്രാലയമാണ് തുക നൽകുന്നത്. പരിസ്ഥിതി മലിനീകരണ നിരീക്ഷണ സംവിധാനം, കാലാവസ്ഥാ വ്യതിയാന പ്രവചന സംവിധാനം, നദീജല കയറ്റിറക്ക നിരീക്ഷണ സംവിധാനം എന്നീ നൂതന സാങ്കേതിക വിദ്യകളുടെ ഗവേഷണ പ്രവർത്തനങ്ങൾക്കാണ് തുക അനുവദിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാർ സ്ഥാപനമായ സെന്റർ ഫോർ മെറ്റീരിയൽ ഫോർ ഇലക്ട്രോണിക് ടെക്നോളജി (സീമെറ്റ്) യുടെ സഹകരണത്തോടെയാണ് ഗവേഷണ […]

FEATURED

മഴ നനയാതെ അന്തിയുറങ്ങാൻ കൈത്താങ്ങായി സായി ശങ്കരശാന്തി കേന്ദ്രം

കാലടി : കാലടി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിലെ വാഴയിൽ പറമ്പിൽ മണി ബാലൻ ദമ്പതികൾക്ക് മഴ നനയാതെ കഴിയാം. വീടിന് മേൽകൂര നിർമിച്ച് നൽകിയിരിക്കുകായാണ് കാലടിയിലെ സായി ശങ്കരശാന്തി കേന്ദ്രം ഡയറക്ടർ പി.എൻ ശ്രീനിവാസൻ. വർഷങ്ങളായി ചോർന്നൊലിക്കുന്ന വീട്ടിലായിരുന്നു കുടുംബം ജീവിതം തള്ളി നീക്കിയിരുന്നത്. മണിയും. ഭർത്താവ് മാരനും, രണ്ട് പെൺമക്കളും അടങ്ങുന്നതാണ് ഈ കുടുംബം. ലൈഫ് ഭവന പദ്ധതി വഴി ഇവർക്ക് വീടിനുളള പണം അനുവദിച്ചിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധി മൂലം ഇവർക്ക് വീട് നിർമാണം […]

FEATURED

മല്ലു ട്രാവലർ ഷക്കീർ സുബാനെതിരെ പീഡന പരാതി

കൊച്ചി: പ്രമുഖ വ്ലോഗർ മല്ലു ട്രാവലർ ഷക്കീർ സുബാനെതിരെ പൊലീസ് കേസെടുത്തു. പീഡിപ്പിച്ചെന്ന സൗദി പൗരയായ യുവതിയുടെ പരാതിയിലാണ് കേസെടുത്തത്. എറണാകുളം സെൻട്രൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സൗദി പൗരയായ 29 കാരിയാണ് കേസിലെ പരാതിക്കാരി. ഇക്കഴിഞ്ഞ സെപ്റ്റംബർ 13 ന് എറണാകുളത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ഏറെ നാളായി കൊച്ചിയിലാണ് സൗദി പൗരയായ യുവതി താമസിക്കുന്നത്. ഇവരെ അഭിമുഖം ചെയ്യുന്നതിനായാണ് മല്ലു ട്രാവലർ ഷക്കീർ സുബാൻ ഹോട്ടലിലെത്തിയത്. ഈ സമയത്ത് […]

FEATURED

കള്ളൻ രക്ഷപ്പെട്ടത് ചെമ്പ് വാർപ്പ് കൊണ്ട് മുഖം മറച്ച്

ആലുവ: ആലുവ നഗരത്തിലെ അദ്വൈതാശ്രമത്തിൽ മോഷണം. ചെമ്പ് വാർപ്പാണ് മോഷണം പോയത്. തലയിൽ ചെമ്പ് വാർപ്പ് കമിഴ്ത്തി മുഖം മറച്ച് കള്ളൻ രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. പാലസ് റോഡിലുള്ള അദ്വൈതാശ്രമത്തിന്റെ പാചകപുരയിലാണ് മോഷണം നടന്നത്. പാചകപുരയുടെ താഴ് തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്. ചെമ്പ് വാർപ്പ് കൈക്കലാക്കിയ ഇയാൾ അത് തലയിൽ വെച്ച് മുഖം മറച്ച് സിസിടിവിയേയും കബളിപ്പിച്ചു. ഗ്യാസ് സിലിണ്ടർ, ഇൻവർട്ടർ എന്നിവ മോഷ്ടിക്കാനും ശ്രമിച്ചിട്ടുണ്ട്. മുഖം വ്യക്തമല്ലെങ്കിലും അടുത്തിടെ നടന്ന സമാന മോഷണങ്ങൾ […]

FEATURED

റോഡ് റോളർ കയറിയിറങ്ങി യുവാവ് കൊല്ലപ്പെട്ടു

കൊല്ലം: അഞ്ചലിൽ റോഡ് റോളർ കയറിയിറങ്ങി യുവാവ് കൊല്ലപ്പെട്ടു. അലയമൺ കണ്ണംകോട് ചരുവിള വീട്ടിൽ വിനോദ് (37)ആണ് മരിച്ചത്. റോഡ് റോളർ തലയിലൂടെയാണ് കയറിയിറങ്ങിയത്. ബൈപ്പാസിനോട് ചേർന്നുള്ള റോഡ് നിർമ്മാണത്തിനായി എത്തിച്ച റോഡ് റോളറിന് അടിയിൽ പെട്ടാണ് മരണം. വിനോദ് വാഹനത്തിന് മുന്നിൽ കിടക്കുകയായിരുന്നു. ഇത് റോഡ് റോളർ ഓടിച്ച ഡ്രൈവർ കണ്ടില്ല. വിനോദ് മദ്യപിച്ചിരുന്നതായും വിവരമുണ്ട്. ഇക്കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല. ബൈപ്പാസിൽ തെരുവു വിളക്കുകൾ ഇല്ലാത്തതിനാൽ വിനോദിനെ കണ്ടില്ലെന്നാണ് റോഡ് റോളർ ഓടിച്ചയാൾ പൊലീസിനോട് പറഞ്ഞത്. […]

FEATURED

അമ്മയും മകളും കിണറ്റിൽ മരിച്ച നിലയിൽ

കാസർകോഡ്: കാസർകോട് ഉദുമയിൽ അമ്മയേയും മകളേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉദുമ സ്വദേശി റുബീന (30) മകൾ അനാന മറിയ (5) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചെ മുതല്‍ ഇവരെ കാണാതായിരുന്നു. കളനാട് അരമങ്ങാനം അമരാവതി താജുദ്ദീന്‍റെ ഭാര്യയാണ് റുബീന. അഞ്ചുവയസ്സുള്ള മകളുമായി കിണറ്റില്‍ ചാടിയതാകാമെന്ന നിഗമനത്തിലാണ്. ഇവരെ കാണാതായതിനെ തുടര്‍ന്ന് വീടിനടുത്തുള്ള കിണറിന് സമീപം ചെരിപ്പുകള്‍ കണ്ടെത്തുകയായിരുന്നു. പൊലീസും ഫയര്‍ഫോഴ്സസും എത്തിയാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. കുടംബത്തില്‍ എന്തെങ്കിലും പ്രശ്നമുള്ളതായി […]

FEATURED

ഹെറോയിനുമായി യുവതി പിടിയില്‍

തൃശൂര്‍: അടിവസ്ത്രത്തിനുള്ളില്‍ ഹെറോയിന്‍ ഒളിപ്പിച്ച് ട്രെയിന്‍ മാര്‍ഗം കടത്തിയ യുവതി പിടിയില്‍. ആസം നവ്ഗാവ് ജില്ലയിലെ ദൊഗാവ് സ്വദേശിനി അസ്മര കാത്തൂണ്‍ (22) ആണ് പിടിയിലായത്. തൃശൂര്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്തുനിന്നാണ് ഇവരെ 9.66 ഗ്രാം ഹെറോയിനുമായി എക്‌സൈസ് അറസ്റ്റ് ചെയ്തത്. അടുത്ത കാലത്തായി ഉത്തരേന്ത്യന്‍ തൊഴിലാളികളെ ഉപയോഗപ്പെടുത്തി മയക്കുമരുന്ന് ലോബി വന്‍തോതില്‍ ഇത്തരം മയക്കുമരുന്ന് കേരളത്തില്‍ എത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതിനെതുടര്‍ന്ന് ഇത്തരം സംഘങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ നിരീക്ഷണത്തിലാണ് യുവതി പിടിയിലായത്. മയക്കുമരുന്ന് കൈമാറുതിനായി പ്ലാറ്റ്‌ഫോമില്‍ കാത്തുനില്‍ക്കവെയാണ് […]

FEATURED

പൂജാരിമാരായി മൂന്ന് യുവതികൾ; പുത്തൻ ചരിത്രവുമായി തമിഴ്‌നാട്

സ്ത്രീകൾക്ക് ഇന്നും വിലക്കുള്ള ക്ഷേത്രപൂജാരിമാരുടെ സ്ഥാനത്തേക്ക് യുവതികളെ എത്തിച്ച് തമിഴ്‌നാട് സർക്കാർ. ശ്രീ വൈഷ്ണവ ക്ഷേത്രങ്ങളില്‍ സഹ പൂജാരിമാരായി മൂന്ന് യുവതികളെ ചുമതലപ്പെടുത്തിയാണ് തമിഴ്‌നാട് സമത്വത്തിന്റെ പുതിയ ചരിത്രമെഴുതുന്നത്. എസ് കൃഷ്ണവേണി, എസ് രമ്യ, രഞ്ജിത എന്നിവരാണ് പൂജാരിമാര്‍ക്കുള്ള പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയത്. മൂവരും ശ്രീരംഗത്തിലെ ശ്രീ രംഗനാഥര്‍ ക്ഷേത്രം നടത്തുന്ന അര്‍ച്ചകര്‍ (പൂജാരി) ട്രെയിനിംഗ് സ്‌കൂളില്‍ നിന്നാണ് പരിശീലനം പൂർത്തീകരിച്ചത്. ഇവർ ഒരു വര്‍ഷത്തിനുള്ളില്‍ ശ്രീ വൈഷ്ണവ ക്ഷേത്രങ്ങളില്‍ സഹ പൂജാരിമാരായി ചുമതലയേല്‍ക്കും. യുവതികളുടെ നേട്ടത്തെ […]

FEATURED

പിതാവ് മകനെയും കുടുംബത്തെയും തീ കൊളുത്തിയ സംഭവം; ചികിത്സയിലിരുന്ന മകനും കൊച്ചു മകനും മരിച്ചു

തൃശൂർ: തൃശൂർ മണ്ണുത്തിയിൽ മകനെയും ഭാര്യയെയും കൊച്ചു മകനെയും പിതാവ് തീകൊളുത്തിയ സംഭവത്തിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മകൻ ജോജി (38) കൊച്ചുമകൻ തെൻഡുൽക്കർ (12) എന്നിവർ മരിച്ചു. ഭാര്യ ലിജി (35) ഗുരുതരവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. തീയിട്ട ശേഷം വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ച പിതാവ് ജോൺസന്‍റെ നിലയും ഗുരുതരമായി തുടരുകയാണ്. കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. മുൻപ് ജോൺസനും മകൻ ജോജിയും തമ്മിൽ അഭിപ്രായ ഭിന്നതകളുണ്ടായതിനെ തുടർന്ന് നേരത്തെ തന്നെ ജോജി കുടുംബ സമേതം […]

FEATURED

വൃദ്ധനെ മർദ്ദിച്ച് സ്വർണ്ണവും പണവും കവർന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ

ആലുവ: വൃദ്ധനെ മർദ്ദിച്ച് സ്വർണ്ണവും പണവും കവർന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ. ചിറ്റൂർ കോളനിക്കൽ വീട്ടിൽ ലിജി (39), ഇടപ്പള്ളി മരോട്ടിച്ചുവട് എറുക്കാട്ട് പറമ്പിൽ ചന്ദ്രൻ (56), കൂനംതൈ നെരിയങ്ങോട് പറമ്പിൽ പ്രവീൺ (43) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. തൃശൂർ കാതികുടം സ്വദേശി ജോസ് (76)നെയാണ് മർദ്ദിച്ചത്. ജോസ് ചിറ്റൂർ ലിജിയുടെ ഭർത്താവിൻറെ ഉടമസ്ഥതയിലുള്ള വീട്ടിൽ ഒറ്റയ്ക്ക് വാടകയ്ക്കാണ് താമസിച്ചിരുന്നത്. പുതിയ ബിസിനസ് തുടങ്ങുന്നതിനെക്കുറിച്ച് സംസാരിക്കാമെന്നു പറഞ്ഞാണ് ആലുവ കെ.എസ്.ആർ.ടി.സി സ്റ്റാൻറിന് സമീപത്തുള്ള […]

FEATURED

ക്ഷേത്ര പരിസരത്ത് കാവിക്കൊടി വേണ്ട; വിശുദ്ധിയാണ് പ്രധാനം; ഹൈക്കോടതി

ക്ഷേത്ര പരിസരത്ത് കാവിക്കൊടി സ്ഥാപിക്കണമെന്ന ആവശ്യം തള്ളി കേരള ഹൈക്കോടതി. ക്ഷേത്രത്തില്‍ പ്രാധാന്യം വിശുദ്ധിക്കും ബഹുമാനത്തിനുമാണ്. ഈ വിശുദ്ധി രാഷ്ട്രീയ ലക്ഷ്യങ്ങള്‍ കൊണ്ട് ഇല്ലാതാക്കാന്‍ ആകില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ക്ഷേത്രങ്ങള്‍ ആത്മീയതയുടെയും ശാന്തിയുടെയും വിളക്കുമാടങ്ങളാണ്. ഇവയുടെ പരിസരത്ത് ക്ഷേത്രവുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ നടത്താന്‍ അധികാരമില്ലാത്ത പതാകകളോ കൊടിതോരണങ്ങളോ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് രാജ വിജയരാഘവന്‍ ആണ് ഹര്‍ജി പരിഗണിച്ചത്. കൊല്ലം മുതുപിലക്കാട് സ്വദേശികളായ ഇന്ദ്രജിത്, ശ്രീനാഥ് എന്നിവരാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. മുതുപിലക്കാട് പാര്‍ത്ഥസാരഥി […]

FEATURED

കുടുംബ വഴക്ക്; മകനെയും കുടുംബത്തെയും പെട്രോളൊഴിച്ച് തീ കൊളുത്തി അച്ഛന്‍

തൃശൂര്‍ ചിറക്കേക്കോട് ഉറങ്ങിക്കിടന്ന മകനെയും കുടുംബത്തെയും ഗൃഹനാഥന്‍ പെട്രോളൊഴിച്ച് തീ കൊളുത്തി. ചിറക്കേക്കോട് സ്വദേശി  ജോജി, ഭാര്യ ലിജി,  മകന്‍ ടെന്‍ഡുല്‍ക്കര്‍ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ദമ്പതികളുടെ നില ഗുരുതരമാണ്. വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച  ജോജിയുടെ പിതാവ്  ജോണ്‍സണും ആശുപത്രിയിലാണ്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് അക്രമമെന്നാണ് പൊലീസ് പറയുന്നത്. അര്‍ധരാത്രിയോടെ ജോജിയും ഭാര്യയും കുഞ്ഞും ഉറങ്ങിക്കിടന്ന മുറിയിലേക്ക് കയറിയ ജോണ്‍സന്‍ കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഭാര്യയെ മറ്റൊരു മുറിയില്‍ പൂട്ടിയിട്ട ശേഷമായിരുന്നു അക്രമമെന്നും […]

FEATURED

തിരുവനന്തപുരത്തെ ആശങ്ക ഒഴിഞ്ഞു: നിരീക്ഷണത്തിലായിരുന്ന വിദ്യാര്‍ഥിക്ക് നിപയില്ല

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിപ ആശങ്ക ഒഴിഞ്ഞു. മെഡിക്കൽ കോളേജിൽ പനി ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന മെഡിക്കൽ വിദ്യാർത്ഥിയുടെ നിപ പരിശോധനാഫലം നെഗറ്റീവാണ്. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യട്ടിൽ നടത്തിയ പരിശോധനയുടെ ഫലമാണ് പുറത്തുവന്നത്. ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തുന്ന ആദ്യ നിപ പരിശോധനയായിരുന്നു ഇത്. പനി ബാധിച്ച വിദ്യാർത്ഥിയെ നിപ ആശങ്കകളുടെ പശ്ചാത്തലത്തിൽ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാക്കിയിരുന്നു. നിപ വൈറസ് കോഴിക്കോട് വീണ്ടും സ്ഥിരീകരിച്ചതിന്റെ ആശങ്കയിലാണ് രണ്ട് ദിവസമായി കേരളം. ഇതുവരെ ആകെ അഞ്ച് പേർക്കാണ് നിപ സ്ഥിരീകരിച്ചത്. ഇവരിൽ 2 പേർ മരണമടഞ്ഞു. 3 […]

FEATURED

വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം:കുണ്ടറയില്‍ വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഇളമ്പള്ളൂര്‍ വേലുത്തമ്പി നഗറില്‍ എന്‍. ജയകൃഷ്ണ പിള്ളയുടെയും രമാദേവിയുടെയും മകള്‍ 22കാരി സൂര്യയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴരയോടെ വീടിന്റെ ടെറസിലാണ് സൂര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തിന് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ സൂര്യയെ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കറിക്കത്തി കൊണ്ട് സ്വയം കഴുത്ത് അറുക്കുകയായിരുന്നു എന്നാണ് നിഗമനം. അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തിയും സംഭവ സ്ഥലത്ത് നിന്ന് പൊലീസിന് ലഭിച്ചിരുന്നു. മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് സൂചിപ്പിക്കുന്ന കുറിപ്പും […]