FEATURED

ആലുവ ബലാത്സംഗ കൊല. അസ്ഫാക് ആലം കുറ്റക്കാരൻ; ശിക്ഷാവിധി വ്യാഴാഴ്ച

കൊച്ചി: ആലുവയിൽ ബിഹാർ സ്വദേശിയായ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച് കടന്ന കേസിൽ പ്രതി ബിഹാർ സ്വദേശി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കോടതി വിധി. പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റങ്ങളും പ്രൊസിക്യൂഷന് തെളിയിക്കാനായെന്ന് കോടതി പറഞ്ഞു. പ്രതിക്കെതിരെ പരാമവധി ശിക്ഷ വേണമെന്ന് ആവശ്യപ്പെട്ട പ്രൊസിക്യൂഷൻ ഇത് സമാനതകളില്ലാത്ത ക്രൂരതയാണെന്നും പറഞ്ഞു. ശിക്ഷാവിധി വ്യാഴാഴ്ച എറണാകുളം പോക്സോ കോടതി വിധിക്കും പ്രതിയുടെ മാനസിക നില പരിശോധിക്കണമെന്ന് പ്രതിഭാഗം അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും യാതൊരു മാനസിക പ്രശ്നവും […]

FEATURED

14 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ 98 ദിവസം ജയിലിൽ; ഒടുവിൽ നിരപരാധി

ഇടുക്കി: ഇടുക്കിയിൽ പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ 98 ദിവസം ജയിലിൽ കഴിഞ്ഞ ആദിവാസി യുവാവ് ഒടുവിൽ നിരപരാധിയെന്ന് തെളിഞ്ഞു. ഉപ്പുതറ കണ്ണംപടി ഇന്തിനാൽ ഇ എം വിനീതിനെയാണ് ഡി എൻ എ ഫലം വന്നതോടെ നിരപരാധിയെന്ന് കണ്ടെത്തി. കട്ടപ്പന ഫാസ്റ്റ് ട്രാക്ക് വിനീതിൻറെ നിയമ പോരാട്ടത്തെത്തുടർന്ന് അയൽവാസിയായ ശ്രീധരൻ എന്നയാളാണ് യഥാർഥ കുറ്റവാളിയെന്ന് തെളിഞ്ഞു. 2019 ഒക്ടോബർ 14 നാണ് സംഭവം. വയറുവേദനയുമായി ഉപ്പുതറ സർക്കാർ ആശുപത്രിയിലെത്തിയ പതിനാലുകാരി നാലുമാസം ഗർഭിണിയാണെന്ന് കണ്ടെത്തി. അർധ സഹോദരന്‍റെ […]

FEATURED

പ്രതിയെ പിടിക്കാനെത്തിയ പൊലീസ് സംഘത്തിന് നേരെ വെടിവെപ്പ്

കണ്ണൂർ ചിറക്കലിൽ പ്രതിയെ പിടിക്കാനെത്തിയ പൊലീസ് സംഘത്തിന് നേരെ വെടിവെപ്പ്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെങ്കിലും പ്രതി പൊലീസ് സംഘത്തെ വെട്ടിച്ച് രക്ഷപ്പെട്ടു. ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. തമിഴ്നാട് സ്വദേശിയെ പേപ്പര്‍ കട്ടര്‍ കൊണ്ട് ആക്രമിച്ച കേസില്‍ പ്രതിയായ റോഷനെ പിടികൂടാനാണ് വളപട്ടം എസ്.ഐ നിഥിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചിറക്കല്‍ചിറയിലെ ഇയാളുടെ വീട്ടിലെത്തിയത്. രണ്ട് നില വീടിന്റെ പിന്നിലുള്ള കോണിപ്പടി […]

FEATURED

അഞ്ചുവയസുകാരിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വിധി നാളെ

ആലുവയില്‍ അഞ്ചുവയസുകാരിയെ ബലാല്‍സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ വിധി നാളെ. അന്വേഷണവും വിചാരണയും റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തിയാക്കിയ കേസില്‍ കുറ്റകൃത്യം നടന്ന് നൂറാം ദിവസമാണ് എറണാകുളം പോക്സോ കോടതി വിധി പറയുന്നത്. കേസിലെ ഏക പ്രതി അസഫാക് ആലത്തിനെതിരെ കൊലക്കുറ്റം, ബലാല്‍സംഗം ഉള്‍പ്പെടെ 16 വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഈ വർഷം ജൂലൈ 28നാണ് മനുഷ്യ മനസാക്ഷിയെ നടുക്കിയ സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ബിഹാറുകാരായ ദമ്പതികളുടെ അഞ്ചുവയസുള്ള മകളെ വൈകീട്ട് മൂന്നരയോടെ കാണാതായി. പരാതി ലഭിച്ചതിന് പിന്നാലെ […]

FEATURED

ജീപ്പിൽ റെയ്സിംഗ്; അപകടം സൃഷ്ടിച്ച എട്ട് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കേസെടുത്തു

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ വിദ്യാർത്ഥികൾക്കെതിരെയാണ് കേസ്. 2 ന് വൈകിട്ട് 5 മണിയോടെ ഓപ്പൺ ജീപ്പിൽ കാമ്പസിലും പരിസര റോഡുകളിലും റെയ്സ് നടത്തുകയും സമീപവാസിയായ ഒരു പെൺകുട്ടിയ്ക്ക് ജീപ്പ്ഇടിച്ച് പരിക്ക് പറ്റുകയുമുണ്ടായി. തുടർന് തുടർന്ന് സ്ഥലത്ത് സംഘർഷമുണ്ടായി. കൂടുതൽ പോലീസ് സ്ഥലത്ത് എത്തി 3 ന് പുലർച്ചെ […]

FEATURED

ദൈവത്തെ പ്രീതിപ്പെടുത്താൻ പടക്കം പൊട്ടിക്കണമെന്നില്ല: ആരാധനാലയങ്ങളിൽ അസമയത്തുള്ള വെട്ടിക്കെട്ട് നിരോധിച്ചു

കൊച്ചി: ആരാധനാലയങ്ങളിൽ അസമയത്ത് നടത്തുന്ന വെട്ടിക്കെട്ട് നിരോധിച്ച് കേരള ഹൈക്കോടതി. ജില്ലാ കലക്ടർമാർ ഈ ഉത്തരവ് നടപ്പാക്കണം. ആരാധനാലയങ്ങളിൽ നിയമവിരുദ്ധമായി സൂക്ഷിച്ചിരിക്കുന്ന വെടിമരുന്നുകൾ ജില്ലാ പൊലീസ് കമ്മീഷണർമാരുടെ സഹകരണത്തോടുകൂടി പിടിച്ചടുക്കണമെന്ന് കോടതി നിർദേശിച്ചു. ദൈവത്തെ പ്രീതിപ്പെടുത്താൻ പടക്കം പൊട്ടിക്കണമെന്ന് ഒരു വിശുദ്ധഗ്രന്ഥത്തിലും പറയുന്നില്ലെന്നും ശബ്ദ, പരിസ്ഥിതി മലിനീകരണത്തിന് വെടിക്കെട്ട് കാരണമാകുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ആരാധനാലയങ്ങളിൽ വെടിക്കെട്ട് നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിച്ചാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. ഉത്തരവ് കർശനമായി പാലിക്കുന്നുണ്ടെന്നു ഉറപ്പുവരുത്തണമെന്നും ഇതിനുവിരുദ്ധമായി കണ്ടെത്തിയാൽ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കാന്‍ […]

FEATURED

ഗാർഹിക പീഢനം; കുടുംബനാഥൻ അറസ്റ്റിൽ

മൂവാറ്റുപുഴ: ഗാർഹിക പീഢനത്തിന് കുടുംബനാഥൻ അറസ്റ്റിൽ. മാറാടി വി.എച്ച്.എസ്.സി സ്ക്കൂളിന് സമീപം താമസിക്കുന്ന നെയ്യാറ്റിൻകര അമ്പൂരി കരുമരം മേക്കിൻകര വീട്ടിൽ നൗഷാദ് (43) നെയാണ് മൂവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ പി.എം.ബൈജുവിന്‍റെ നേതൃത്വത്തിൽ പിടികൂടിയത്. ഇയാൾ മദ്യപിച്ചെത്തി വീട്ടിൽ ഭാര്യയേയും മറ്റും മർദ്ദിക്കലും അസഭ്യം പറച്ചിലും പതിവായിരുന്നു. ഭാര്യയുടെ പരാതിയിലാണ് കേസെടുത്തത്. എസ്.ഐമാരായ വിഷ്ണു, ഷാജൻ കുര്യാക്കോസ്, എസ്.സി.പി.ഒ ജമാൽ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.  

FEATURED

ആരാധനാലയങ്ങളില്‍ അസമയത്ത് വെടിക്കെട്ടിന് നിരോധനം

കൊച്ചി: സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ അസമയത്ത് വെടിക്കെട്ട് നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവ്. വെടിക്കെട്ട് ശബ്ദം പരിസ്ഥിതി മലിനീകരണങ്ങൾക്കും ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് നിരോധനം. വെടിക്കെട്ട് നടക്കുന്നില്ലെന്ന് അതത് ജില്ല കലക്ടർമാർ ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. മരട് ക്ഷേത്രത്തിൽ വെടിക്കെട്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെ ജസ്റ്റിസ് അമിത് റാവല്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.

FEATURED

യൂട്യൂബറെ ഹണി ട്രാപ്പില്‍പ്പെടുത്തി കാർ എഴുതി വാങ്ങി; രണ്ട് യുവതികളടക്കം നാല് പേർ പിടിയിൽ

കൂത്താട്ടുകുളം: ഹണി ട്രാപ്പ് രണ്ട് യുവതികളടക്കം നാല് പേർ പിടിയിൽ. കൊല്ലം ചടയമംഗലം വലിയകുഴി നൗഫൽ മൻസലിൽ അൽ അമീൻ (23), ഇടുക്കി വട്ടപ്പാറ പുതുശ്ശേരിപ്പടിക്കൽ അഭിലാഷ് (28), ശാന്തൻപാറ ചെരുവിൽ പുത്തൻ വീട്ടിൽ ആതിര (28), അടിമാലി കാട്ടാഞ്ചേരി വീട്ടിൽ അക്ഷയ (21) എന്നിവരാണ് കൂത്താട്ടുകുളം പോലീസിന്‍റെ പിടിയിലായത്. മലപ്പുറം മഞ്ചേരി സ്വദേശിയായ യൂട്യൂബറാണ് ഹണി ട്രാപ്പിന് ഇരയായത്. യൂട്യൂബിൽ നിന്നും ലഭിച്ച നമ്പർ വഴി അക്ഷയയാണ് ഇയാളുമായി ചങ്ങാത്തം കൂടിയത്. സുഖമില്ലാതെ കിടക്കുന്ന അനിയന് […]

FEATURED

ലിബ്‌നയുടെ സംസ്‌ക്കാരം ശനിയാഴ്ച്ച; നൊമ്പരമായി സ്‌ഫോടനത്തിന് തൊട്ട്മുന്‍പ് എടുത്ത ലിബ്‌നയുടെയും കുടുംബത്തിന്റെയും ചിത്രം

കാലടി: കളമശേരി സ്‌ഫോടനത്തിൽ മരിച്ച മലയാറ്റൂർ സ്വദേശിനി 12 വയസുകാരി ലിബ്‌നയുടെ സംസ്‌ക്കാരം ശനിയാഴ്ച്ച നടക്കും. രാവിലെ 10.30 ന് ലിബ്‌ന പഠിച്ച നീലീശ്വരം എസ്എൻഡിപി സ്‌കൂളിൽ മൃതദേഹം പൊതുദർശത്തിന് വക്കും. തുടർന്ന് മലയാറ്റൂരിലെ വീട്ടിലേക്ക് കൊണ്ടുവരും. 2.30 വരെ വീട്ടിൽ പൊതദർശനമുണ്ടാകും. വൈകീ്ട്ട് 4 ന് കൊരട്ടിയിലെ യഹോവയുടെ സാക്ഷികളുടെ സെമിത്തേരിയിൽ സംസ്‌ക്കാരം നടക്കും. സ്‌ഫോടനത്തിൽ ലിബ്‌നയുടെ അമ്മ സാലിക്കും, സഹോദരങ്ങളായ പ്രവീണിനും, രാഹുലിനും പരിക്കേറ്റിട്ടുണ്ട്. സാലിയും, പ്രവീണും ഗുരതരാവസ്ഥയിലാണ്. ലിബ്ന പോയത് ഇവരാരും അറിഞ്ഞിട്ടില്ല. […]

FEATURED

ടാറ്റൂ സ്റ്റുഡിയോ കേന്ദ്രീകരിച്ച് വൻ ലഹരി വേട്ട; രണ്ട് പേരെ എക്സൈസ് പിടികൂടി

തിരുവനന്തപുരം: തലസ്ഥാനത്ത് ടാറ്റൂ സ്റ്റുഡിയോ കേന്ദ്രീകരിച്ച് വൻ ലഹരി വേട്ട. തമ്പാനൂർ എസ് എസ് കോവിൽ റോഡിൽ നടത്തിയിരുന്ന ടാറ്റൂ കേന്ദ്രത്തിൽ നിന്നും 78.78 ഗ്രാം എംഡിഎംഎയുമായി സ്ഥാപന നടത്തിപ്പുകാരൻ ഉള്‍പ്പെടെ രണ്ട് പേരെ എക്സൈസ് പിടികൂടി. ലഹരി വിൽപ്പനക്ക് ടാറ്റൂ കേന്ദ്രം മറിയാക്കുകയായിരുന്നുവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ടാറ്റൂ കുത്തുന്ന കേന്ദ്രം വഴി ലഹരി വിൽപ്പന നടക്കുന്നവെന്ന വിവരത്തെ തുടർന്നാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നിരീക്ഷണം തുടങ്ങിയത്. സ്ക്വാഡിലുള്ളവർ ടാറ്റൂ കുത്താനെന്ന വ്യാജേന ചെന്ന് ലഹരിയും […]

FEATURED

ഹണിട്രാപ്പ്; 15 ലക്ഷം ആവശ്യപ്പെട്ട യുവതിയും യുവാവും പിടിയിൽ

മലപ്പുറം: മലപ്പുറം തിരൂരങ്ങാടിയിയിൽ യുവാവിനെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ചെന്ന പരാതിയിൽ യുവതിയും യുവാവും പിടിയിൽ. വയനാട് സ്വദേശിയും മലപ്പുറം കോട്ടക്കലിൽ താമസക്കാരിയുമായ മുബഷിറ ജുമൈല (24), സുഹൃത്ത് മുക്കം സ്വദേശി അർഷദ് ബാബു (30) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെരുവള്ളൂർ സ്വദേശിയായ 27കാരൻറെ പരാതിയിലാണ് നടപടി. യുവതി 15 ലക്ഷം രൂപ ആവശ്യപ്പെട്ട് തന്നെ ഹണിട്രാപ്പിൽപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി. മുബഷിറ പരാതിക്കാരനായ യുവാവിൽ നിന്നും ഗർഭിണിയായിരുന്നു. ഈ വിവരം പുറത്തുപറയാതിരിക്കാനാണ് പണം ആവശ്യപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. […]

FEATURED

ശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. മൂന്നു ജില്ലകളിൽ ഓറഞ്ച് അലർട്ടും 9 ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്, കോട്ടയം, കാസർകോട് ഒഴികെയുളള മറ്റ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിച്ചത്. ഇടുക്കിയിൽ അടുത്ത മൂന്നു ദിവസവും ഓറഞ്ച് അലർട്ടാണ്. അതിശക്തമായ ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തൽ. നാളെ ഇടുക്കിയിലും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ടാണ്. മറ്റന്നാൾ ഇടുക്കിയിലും […]

FEATURED

14 കാരനെ കഞ്ചാവും ലഹരിയും നൽകി പീഡിപ്പിച്ചു, 67 കാരന് 30 വർഷം കഠിന തടവ്, പിഴ

പത്തനംതിട്ട : പതിനാല് വയസുകാരനെ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ നൽകി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 30 വർഷം കഠിന തടവ്. ചെങ്ങന്നൂർ ആലാ സ്വദേശിയും ഇലവുംതിട്ടയിലെ വ്യാപാര സ്ഥാപന ഉടമയുമായ കല്ലൻ മോടി സൂരജ് ഭവൻ വീട്ടിൽ ഏബ്രഹാം തോമസ് മകൻ തോമസിനെ (67)യാണ് പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി 30 വർഷം കഠിന തടവിനും 2 ലക്ഷം രൂപ പിഴ നൽകാനും വിധിച്ചത്. പിഴ ഒടുക്കാതിരുന്നാൽ 2 വർഷ അധിക കഠിന തടവും ശിക്ഷ […]

FEATURED

ക്ഷേത്ര പൂജാരിയെ വെട്ടിയെ പ്രതികളായ രണ്ടു പേരെ തമിഴ്നാട്ടിൽ നിന്നും പിടികൂടി

തിരുവനന്തപുരം: മുൻ വൈരാഗ്യം, നെയ്യാറ്റിൻകരയിൽ ക്ഷേത്ര പൂജാരിയെ വെട്ടിയ കേസിൽ പ്രതികളായ രണ്ടു പേരെ തമിഴ്നാട്ടിൽ നിന്നും പിടികൂടി. നെയ്യാറ്റിൻകര ചായ്ക്കോട്ടുകോണത്ത് വച്ച് മുൻ വൈരാഗ്യത്തിന്റെ പേരിൽ ക്ഷേത്ര പൂജാരിയെ വെട്ടിപ്പരിക്കൽപ്പിച്ച പ്രതികളെ മാരായമുട്ടം പോലീസ് പിടികൂടി. ചായ്ക്കോട്ടുകോണം, ലക്ഷ്മി നിവാസിൽ ബിനോയ് (34), ഉദിയൻകുളങ്ങര, പുതുക്കുളങ്ങര പുത്തൻവീട്ടിൽ സുബിൻ (22 ) എന്നിവരെയാണ് മാരായമുട്ടം പോലീസ് തമിഴ്നാട്ടിൽ നിന്നും ഇരുവരെയും പിടികൂടിയത്. കഴിഞ്ഞമാസം 29ന് രാത്രി പത്തുമണിയോടെ ചായ്ക്കോട്ടുകോണത്ത് വച്ച് വെൺകുളം സ്വദേശിയും നെടുങ്കോട് ദേവീക്ഷേത്രത്തിലെ […]

FEATURED

ആലുവയിൽ പുഴയിൽ അജ്ഞാത മൃതദേഹം

ആലുവ: ആലുവയിൽ പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പുഴയിലൂടെ മൃതദേഹം ഒഴുകിപ്പോകുന്നത് കണ്ട് നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അഗ്നിരക്ഷ സേനയുടെ സഹായത്തോടെ മൃതദേഹം കരയ്ക്കെത്തിച്ചു. അൻപത് വയസ് പ്രായം തോന്നുന്ന ആളാണ് മരിച്ചത്. പാന്റ്സും ഷർട്ടുമാണ് വേഷം. സംഭവത്തിൽ ആലുവ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതേദഹം മോ‍‍ര്‍ച്ചറിയിലേക്ക് മാറ്റി.

FEATURED

കലാകാരൻമാരെ കണ്ടെത്തി അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന മണി അയ്യമ്പുഴ അന്തരിച്ചു

കാലടി : നിരവധി കലാകാരൻമാരെ  കണ്ടെത്തി അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന മണി അയ്യമ്പുഴ (44) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തിന് ചികിൽസയിലായിരുന്നു. മഞ്ഞപ്ര അസിസ്റ്റന്റ് വില്ലേജ് ഓഫീസർ കൂടിയായിരുന്നു മണി. ഈ മാസം 12 ന് ഹൃദയ സംബന്ധമായ ശസ്ത്രക്രിയ കോട്ടയം മെഡിക്കൽ കോളേജിൽ നടന്നിരുന്നു. കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്തത ഉണ്ടായതിനെ തുടർന്ന് ചികൽസക്കായി ആശുപത്രിയിൽ എത്തിയ സമയത്താണ് മരണം സംഭവിച്ചത്. ഭാര്യ – അശ്വതി. മക്കൾ – ഗോകുൽ, ഗോപിക. ശാന്തഗീതം എന്ന സംഗീത […]

FEATURED

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി

തിരുവനന്തപുരം: ജനങ്ങൾക്ക് ഇരുട്ടടിയായി സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി. യൂണിറ്റിന് ശരാശരി 20 പൈസയാണ് കൂട്ടിയത്. നിരക്ക് വര്‍ധിപ്പിച്ച് കെഎസ്ഇബി ഉത്തരവിറക്കി.40 യൂണിറ്റുവരെ പ്രതിമാസ ഉപയോഗമുള്ളവർക്ക് വർധനയുണ്ടായവില്ല. 50 യൂണിറ്റിന് മുകളിൽ ഉപയോഗിക്കുന്നവർക്കാണ് നിരക്ക് വർധന ബാധകമാകുക. പ്രതിമാസം 100 യൂണിറ്റുവരെ ഉപയോഗിക്കുന്നവർ ഇനിമുതൽ 20 രൂപ അധികം നൽകണം. 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ പ്രതിമാസം 10 രൂപ അധികം നല്‍കണം. 550 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ 250 രൂപ അധികം നല്‍കേണ്ടിവരും. പ്രതിമാസം 40 യൂണിറ്റ് […]

FEATURED

നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി

കാലടി: നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. അയ്യമ്പുഴ ചാത്തക്കുളം മുണ്ടാടൻ വീട്ടിൽ എബി (28) യെയാണ് കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാടു കടത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ലാ പോലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. അയ്യമ്പുഴ, കാലടി, പീച്ചി, കൊരട്ടി, എളമക്കര പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകശ്രമം, കഠിന ദേഹോപദ്രവം, കവർച്ച ആയുധ നിയമം, ന്യായവിരോധമായി […]

FEATURED

മുഖ്യമന്ത്രിക്ക് ഏഴാം ക്ലാസുകാരന്റെ വധഭീഷണി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി. ഇന്നലെ വൈകിട്ടാണ് പൊലീസ് ആസ്ഥാനത്തെ കണ്‍ട്രോൾ റൂമിലെ ഫോണിൽ ഭീഷണി സന്ദേശം എത്തിയത്. സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം നടത്തിയ മ്യൂസിയം പൊലീസ് എറണാകുളം സ്വദേശിയായ 12 വയസ്സുകാരനാണ് ഭീഷണി സന്ദേശത്തിനു പിന്നിലെന്നു കണ്ടെത്തി. മുഖ്യമന്ത്രിയെ വധിക്കുമെന്നാണു ഭീഷണി സന്ദേശത്തിൽ ഉണ്ടായിരുന്നത്. തുടർന്ന് പൊലീസ് വിദ്യാർഥിയുടെ വീട്ടുകാരുമായി സംസാരിച്ചു. ഏഴാം ക്ലാസ് വിദ്യാർഥിയായ കുട്ടി ഫോണിൽ കളിച്ചപ്പോൾ അറിയാതെ കണ്‍ട്രോൾ റൂമിലേക്ക് കോൾ പോയതാണെന്നാണു വീട്ടുകാരുടെ വിശദീകരണം. എന്നാൽ വീട്ടുകാരുടെ […]