FEATURED

മണ്ഡലകാലത്തിന് തുടക്കം; ശബരിമല നട തുറന്നു

ശബരിമല: മണ്ഡല മകരവിളക്ക് തിർത്ഥാടനത്തിനായി ശബരിമല നട തുറന്നു. വൈകിട്ട് 5 ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരാണ് ക്ഷേത്രം നട തുറന്നത്. തുടർന്ന് പുതിയ മേശാന്തിമാരായ പി.എൻ. മഹേഷിനെയും പി.ജി. മുരളിയെയും തന്ത്രി ക്ഷേത്രത്തിലേക്ക് ആനയിച്ചു. ആഴിയിൽ ദീപം തെളിയിച്ചു. പുതിയ മേശാന്തിമാർക്ക് തന്ത്രി മൂലമന്ത്രവും പൂജാവിധിയും ചൊല്ലി കൊടുത്തു. വൃശ്ചികം ഒന്നായ വെള്ളിയാഴ്ചയാണ് പുതിയ മേൽശാന്തിമാർ നട തുറക്കുക. ശബരിമലയിലും പമ്പയിലും ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് […]

FEATURED

ആദിത്യ ശ്രീയുടെ മരണം; പന്നിപ്പടക്കം കുട്ടി കടിച്ചതാകാമെന്നാണ് സംശയം

തൃശൂർ: തൃശൂർ തിരുവില്വാമല പട്ടി പറമ്പ് സ്വദേശിനി ആദിത്യ ശ്രീയുടെ മരണം ഫോൺ പൊട്ടിത്തെറിച്ചല്ലെന്ന് ഫോറൻസിക് റിപ്പോർട്ട്. പൊട്ടിത്തെറിച്ചത് ഫോൺ അല്ല, പന്നിപ്പടക്കം പൊട്ടിയതാണ് കുട്ടിയുടെ മരണത്തിന് കാരണമെന്നുമാണ് സൂചന. പൊട്ടാസ്യം ക്ലോറേറ്റ്, സൾഫർ എന്നിവയുടെ സാന്നിധ്യം ഫോറൻസിക് വിദ​ഗ്ധർ കണ്ടെത്തിയിട്ടുണ്ട്. പറമ്പിൽ നിന്ന് കിട്ടിയ പന്നിപ്പടക്കം കുട്ടി കടിച്ചതാകാമെന്നാണ് സംശയം. ഫോറൻസിക് പരിശോധന ഫലത്തിൻ്റെ അടിസ്ഥാനത്തിൽ കുന്നംകുളം എ.സി.പി സി.ആർ. സന്തോഷിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. ഫോണിന്റെ അവശിഷ്ടങ്ങളും കിടക്കയുടെ ഭാഗങ്ങളും പരിശോധിച്ചു. ഫൊറൻസിക് പരിശോധന […]

FEATURED

ആലുവയിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ കബളിപ്പിച്ച് പണം തട്ടിയതായി പരാതി; മഹിളാ കോൺഗ്രസ് നേതാവിന്റെ ഭർത്താവിനെതിരെയാണ് പരാതി

കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തെ പറ്റിച്ച് പണം തട്ടിയെന്നു പരാതി. മഹിളാ കോൺഗ്രസ് നേതാവിന്റെ ഭർത്താവിനെതിരെയാണ് കുടുംബം പരാതിയുമായി രംഗത്ത് വന്നത്. മുനീർ എന്നയാൾ 1,200,000 രൂപ തട്ടിയെടുത്തുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ ഇതിൽ 70,000 രൂപ തിരിച്ചു നൽകിയെന്നും ബാക്കി തുക നൽകിയില്ലെന്നും കുട്ടിയുടെ അച്ഛൻ പറയുന്നു. സംഭവത്തിൽ പോലീസിൽ പരാതി നൽകുമെന്നും കുട്ടിയുടെ അച്ഛൻ പറഞ്ഞു. പണം എടുത്ത് നൽകി സഹായിച്ചിട്ടുണ്ടെന്ന് പറഞ്ഞ മുനീർ പറ്റിച്ചു എന്നത് വ്യാജ ആരോപണമാണെന്നും […]

FEATURED

യുവാവിന് വിവാഹം നടത്തിക്കൊടുക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ സ്ത്രീ പിടിയിൽ

കൂത്താട്ടുകുളം: ആൾമാറാട്ടം നടത്തി ലക്ഷങ്ങൾ തട്ടിയ സ്ത്രീ പിടിയിൽ. മാറാടി പള്ളിക്കാവ് പടിഞ്ഞാറയിൽ വീട്ടിൽ ഷൈല (57 ) നെയാണ് കൂത്താട്ടുകുളം പോലീസ് അറസ്റ്റ് ചെയ്തത്. ചോരക്കുഴി ഭാഗത്തുള്ള യുവാവിനെയാണ് കബളിപ്പിച്ച് പണം തട്ടിയത്. യുവാവിന് വിവാഹം നടത്തിക്കൊടുക്കാമെന്ന് പറഞ്ഞ് ഒരു യുവതിയുടെ ഫോട്ടോ അയച്ചു കൊടുത്തു. സോന എന്നാണ് പേരെന്നും ഇൻഫോപാർക്കിലാണ് ജോലിയെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. തുടർന്ന് സോനയാണെന്ന് പറഞ്ഞ് ഷൈല യുവാവുമായി ഫോണിൽ ബന്ധപ്പെട്ടു. അച്ചനും അമ്മയ്ക്കും സുഖമില്ലെന്ന് പറഞ്ഞ് ആറു ലക്ഷത്തോളം രൂപ […]

FEATURED

പ്രതിമാസം 19,980 രൂപ; സംസ്കൃത സർവ്വകലാശാലയിൽ സെക്യൂരിറ്റി ഗാർഡ് ഒഴിവുകൾ

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ പ്രതിമാസ വേതനത്തിൽ താൽക്കാലികാടിസ്ഥാനത്തിൽ സെക്യൂരിറ്റി ഗാർഡ് (പുരുഷന്മാർ) തസ്തികയിൽ നിലവിലുളള ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. വിമുക്ത ഭടന്മാർക്ക് അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കണം. ഉയർന്ന പ്രായപരിധി 50വയസ്സ്. അർഹതപ്പെട്ട സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് അനുവദിക്കും. ശമ്പളം പ്രതിദിനം 740/-രൂപ നിരക്കിൽ പ്രതിമാസം പരമാവധി 19,980/-രൂപ. ജനറൽ വിഭാഗത്തിന് 100രൂപയാണ് അപേക്ഷാഫീസ്. എസ്. സി./എസ്. ടി. വിഭാഗങ്ങൾക്ക് അപേക്ഷാഫീസ് 50രൂപ മതിയാകും. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 20. വയസ്, ജാതി, […]

FEATURED

അസ്ഫാക് ആലത്തിന് വധശിക്ഷ

കൊച്ചി:കേരളത്തെ നടുക്കിയ ആലുവ കേസിൽ പ്രതി ബിഹാർ സ്വദേശി അസ്ഫാക് ആലത്തിന് വധശിക്ഷ. 13 വകുപ്പുകളിലാണ് എറണാകുളം പോക്‌സോ കോടതി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ആലുവയിൽ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിലാണ് വിധി. എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ സോമനാണ് വിധി പറഞ്ഞത്. ശിശു ദിനത്തിലും പോക്‌സോ നിയമങ്ങൾ രാജ്യത്ത് നിലവിൽ വന്ന ദിവസവുമാണ് ശിക്ഷാ പ്രഖ്യാപനമെന്ന പ്രത്യേകതയുമുണ്ട്. ജൂലൈ 28നാണ് ഇതര സംസ്ഥാന തൊഴിലാളിയുടെ മകളായ അഞ്ചുവയസുകാരിയെ പ്രതി അസഫാഖ് ആലം […]

FEATURED

കെഎസ്ആർടിസി ബസിടിച്ച് കോളേജ് വിദ്യാർഥിനി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ കെ എസ് ആർ ടി സി ബസിടിച്ച് കോളേജ് വിദ്യാർഥിനി മരിച്ചു. കെഎസ് ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വെച്ച് ഇന്ന് വൈകുന്നേരമാണ് അപകടം നടന്നത്. അഭന്യ (18) ആണ് മരിച്ചത്. കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് അഭന്യ. അപകടം നടന്ന ഉടൻ അഭന്യയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോളെജ് വിട്ട് വീട്ടിലേക്ക് പോകാനായി കാട്ടാക്കട ബസ് സ്റ്റാന്‍ഡിലെത്തിയതായിരുന്നു അഭന്യ. ഫോണ്‍ ചെയ്യാനായി ഒരു വശത്തേക്ക് മാറി നിന്നിരുന്ന അഭന്യ […]

FEATURED

കളമശ്ശേരി സ്‌ഫോടനം; മകൾക്ക് പിന്നാലെ അമ്മയും മരണത്തിന് കീഴടങ്ങി, സാലിയുടെ സംസ്‌ക്കാരം തിങ്കളാഴ്ച്ച

കാലടി: മലയാറ്റൂരിലെ പ്രദീപന്റെ കുടുംബത്തിന്റെ ദുരവസ്ഥ ഒരു നാടിനാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. കളമശ്ശേരി സ്‌ഫോടനത്തിൽ മരിച്ച 12 കാരി ലിബ്‌നക്കു പിന്നാലെ അമ്മ സാലി പ്രദീപനും (45) മരണത്തിന് കീഴടങ്ങി. ശനിയാഴ്ച്ച രാത്രി 10.45 ഓടെയാണ് സാലി മരിച്ചത്. സാലിയുടെ സംസ്‌ക്കാരം തിങ്കളാഴ്ച്ച നടക്കും. രാവിലെ 9 ന് മൃതദേഹം ഇവർ താമസിക്കുന്ന മലയാറ്റൂരിലെ വാടക വീട്ടിൽ കൊണ്ടുവരും. തുടർന്ന് 11 മണിവരെ മലയാറ്റൂർ താഴത്തെ പളളിക്ക് സമീപത്തുളള പളളിയുടെ ഹാളിൽ മൃതദേഹം പൊതുദർശനത്തിന് വക്കും. സംസ്‌ക്കാരം കൊരട്ടിയിലെ […]

FEATURED

കളമശേരി സ്‌ഫോടനം; മലയാറ്റൂർ സ്വദേശിനി സാലി അന്തരിച്ചു

കാലടി: കളമശേരി സ്‌ഫോടനത്തിൽ പരിക്കേറ്റ മലയാറ്റൂർ സ്വദേശിനി സാലി പ്രദീപൻ (റീന, 45) അന്തരിച്ചു. സ്‌ഫോടനത്തിൽ മരിച്ച 12 വയസുകാരി ലിബിനയുടെ അമ്മയാണ്. അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു സാലി. ഇവരുടെ മകളായ പ്രവീണും, രാഹുലും പരിക്കേറ്റ് ചികിത്‌സയിലാണ്. പ്രവീൺ ഗുരുതരാവസ്ഥയിലാണ്. ഇതോടെ കളമശേരി സ്‌ഫോടനം മരണം അഞ്ചായി. കളമശ്ശേരി സ്ഫോടനത്തിന്റെ നിർണായക തെളിവുകൾ പൊലീസ് കണ്ടെടുത്തു. പ്രതി മാർട്ടിന്റെ വാഹനത്തിൽ നിന്നാണ് തെളിവായ, സ്ഫോടനത്തിന് ഉപയോഗിച്ച നാല് റിമോട്ടുകൾ കണ്ടെടുത്തത്. ഈ […]

FEATURED

തോക്കുകളെ അടുത്തറിഞ്ഞ് എൻസിസി കേഡറ്റുകൾ

കാലടി: കാലടി ശ്രീശങ്കര കോളേജിൽ ഇന്റർ കോളേജിയേറ്റ് എൻസിസി ഫെസ്റ്റ് നടന്നു. ഫെസ്റ്റിനോടനുബന്ധിച്ച് പട്ടാളക്കാരും, എൻ.സി.സി കേഡറ്റുകളും ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ പ്രദർശനം, വിവിധ മത്സരങ്ങൾ എന്നിവയുണ്ടായിരുന്നു. വിവിധ ഇനം തോക്കുകൾ പ്രദർശനത്തിൽ ശ്രദ്ധയാകർഷിച്ചു. യൂണിഫോമുകൾ, പട്ടാളക്കാർ ഉപയോഗിക്കുന്ന മാപ്പ്, പട്ടാളക്കാരുടെ സ്ഥാനചിഹ്നങ്ങൾ, യുദ്ധ ടാങ്കുകളുടെ വലിയ മോഡൽ എന്നിവയും പ്രദർശനത്തിൽ ഉണ്ടായി. വിവിധ കോളേജുകളിൽ നിന്നുള്ള 500 ഓളം കേഡറ്റുകൾ പങ്കെടുത്തു, പൊതുജനങ്ങൾക്കും പ്രദർശനം കാണുവാൻ അവസരമുണ്ടായിരുന്നു. എൻസിസിയെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം വളർത്തുന്നതിനു വേണ്ടിയാണ് ഇത്തരമൊരു പരിപാടി […]

FEATURED

ആലുവ പുഴയിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു

ആലുവ: ആലുവ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. ആലുവ എസ് എൻ ഡി പി സ്കൂൾ വിദ്യാർത്ഥി മിഷാലാണ് മരിച്ചത്. 14 വയസായിരുന്നു. ആലുവ കുന്നത്തേരി എടശേരി വീട്ടിൽ ഷാഫിയുടെ മകനാണ്. ഇന്ന് ഉച്ചയ്ക്കാണ് ആലുവ പുഴയിൽ മിഷാൽ കുളിക്കാനിറങ്ങിയത്. നാല് സുഹൃത്തുക്കളും മിഷാലിനൊപ്പം ഉണ്ടായിരുന്നു. പുഴയിൽ മുങ്ങിത്താഴ്ന്ന മിഷാലിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നാട്ടുകാരും ഫയർ ഫോഴ്സും നടത്തിയ തിരച്ചിലിലാണ് പുഴയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് […]

FEATURED

നവജാത ശിശുവിന്റെ മരണം കൊലപാതകം; ഒരുമിച്ച് താമസിക്കുന്നവർ പിടിയിൽ

പെരുമ്പാവൂർ: പെരുമ്പാവൂർ മുടിക്കലിൽ പുഴയുടെ തീരത്ത് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തെക്കുറിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത് കൊലപാതകം. ഇതുമായി ബന്ധപെട്ട് ഒരുമിച്ച് താമസിക്കുന്ന ആസാം നൗഗാവ് പാട്ടിയചാപ്പരിയിൽ മുക്സിദുൽ ഇസ്ലാം (31) ആസാം മുരിയാഗൗവിൽ മുഷിദാ ഖാത്തൂൻ (31) എന്നിവരെ പെരുമ്പാവൂർ പോലീസ് ആസാമിൽ നിന്നും പിടികൂടി. ഇവരുടെ പത്ത് ദിവസം പ്രായമായ പെൺകുഞ്ഞിനെ ഇവർ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഒക്ടോബർ 8 ന് വൈകീട്ട് 6 മണിയോടെ മുടിയ്ക്കൽ ഇരുമ്പുപാലത്തിനടുത്ത് പുഴയോട് ചേർന്നാണ് […]

FEATURED

യുവാവ് കുത്തേറ്റ് മരിച്ചു

കോട്ടയം: കോട്ടയം മുണ്ടക്കയം ഇഞ്ചിയാനിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. അമ്മയുടെ മുൻപിൽ വെച്ച് അയൽവാസിയാണ് കുത്തി കൊന്നത്. ഇഞ്ചിയാനി ആലുമൂട്ടിൽ ജോയൽ ജോസഫ്(28) ആണ് മരിച്ചത്. അയൽവാസിയായ ഒണക്കയം ബിജോയി(43) എന്നയാളെ മുണ്ടക്കയം പൊലീസ് കസ്റ്റഡിയിലെടുത്തു. മുൻ വൈരാഗ്യമാണ് കൊലപതാകകരണമെന്ന് പൊലീസ്. മൃതദേഹം കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിലെ മേരിക്യൂൻസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

FEATURED

അങ്കമാലിയിൽ സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം

അങ്കമാലി: സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം. അങ്കമാലി പുളിയനം റൂട്ടിൽ പുളിയനം ജംക്‌ഷനുമുമ്പ് കുരിശും തൊട്ടിക്കു സമീപമായിരുന്നു അപകടമുണ്ടായത്. ടിപ്പർ ലോറി ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. കോടിശേരി സ്വദേശി ഡേവിസിനാണ് പരിക്കേറ്റത്. ഇയാളെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ സെന്റ് ജെയിംസ് ആശുപത്രിയിലേക്ക് മാറ്റി. ബസിലുണ്ടായിരുന്ന ആർക്കും പരിക്കില്ല.

FEATURED

ഞാൻ പരാജയപ്പെട്ട കർഷകൻ; കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

ആലപ്പുഴ: തകഴിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. തകഴി കുന്നുമ്മ അംബേദ്കര്‍ കോളനിയിലെ കെ.ജി പ്രസാദ് (55) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടാണ് പ്രസാദ് വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. തുടർന്ന്, അദ്ദേഹത്തെ തിരുവല്ല സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബി.ജെ.പി കര്‍ഷക സംഘടനയായ കിസാൻ സംഘിന്റെ ജില്ലാ പ്രസിഡന്റാണ് കെ.ജി പ്രസാദ്. പ്രസാദിന്റെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സർക്കാറും മറ്റ് മൂന്ന് ബാങ്കുകളുമാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്നാണ് അദ്ദേഹം കുറിപ്പിൽ പറയുന്നത്. 2011-ല്‍ പ്രസാദ് ഒരു […]

FEATURED

കൗതുകം തോന്നി മാൻകൊമ്പ് ബാഗേജിൽ വച്ചു; ബ്രിട്ടീഷ് പൗരനെ റിമാന്റ് ചെയ്തു

പെരുമ്പാവൂർ: കൊച്ചി വിമാനത്താവളം വഴി മാനിന്റെ കൊമ്പ് കടത്താൻ ശ്രമിച്ച ബ്രിട്ടീഷ് പൗരനെ പെരുമ്പാവൂർ കോടതി റിമാന്റ് ചെയ്തു. ഭാര്യയോടൊപ്പം എയർഇന്ത്യ വിമാനത്തിൽ ലണ്ടനിലേയ്ക്ക് പോകാനെത്തിയ പോൾ റിച്ചാർഡിനെയാണ് റിമാന്റ് ചെയ്തത്. ചെക്ക്-ഇൻ ബാഗേജിലാണ് മാൻകൊമ്പ് ഒളിപ്പിച്ചിരുന്നത്. സുരക്ഷാ പരിശോധനയ്ക്കിടെ സിയാൽ സെക്യുരിറ്റിയാണ് ബാഗേജിൽ മാൻകൊമ്പ് കണ്ടെത്തിയത്. സിയാൽ സുരക്ഷാ വിഭാഗം അറിയിച്ചതിനെ തുടർന്ന് കസ്റ്റംസ് ഇയാളെ കസ്റ്റഡിയിലെടുത്തു. കർണാടകയിലെ ഒരു റിസോർട്ടിൽ താമസിച്ചപ്പോൾ കിട്ടിയതാണ് മാൻകൊമ്പെന്നും കൗതുകം തോന്നി ബാഗേജിൽ സൂക്ഷിച്ചതാണെന്നുമാണ് ഇയാൾ മൊഴി നൽകിയിരിക്കുന്നത്. […]

FEATURED

വിവേക് കുമാർ കൊല്ലം കമ്മീഷണർ; വൈദവ് സക്സേന എറണാകുളം റൂറൽ പൊലീസ് മേധാവി

തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയുടെ തലപ്പത്ത് വൻ അഴിച്ചുപണി. ഐപിഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിലാണ് മാറ്റം. വിവിധ ജില്ലകളിൽ പൊലീസ് മേധാവികൾ മാറി. പൊലീസ് സേനയിൽ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ് സൂപ്രണ്ടിന്റെ പുതിയ തസ്തിക ഒരു വർഷത്തേക്ക് രൂപീകരിക്കുകയും ചെയ്തു. വിഐപി സെക്യൂരിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ ജി ജയ്ദേവിന് സ്പെഷ്യല്‍ ആര്‍മ്ഡ്‌ പൊലീസ്‌ ബറ്റാലിയന്റെ പൂര്‍ണ്ണ അധിക ചുമതല നല്‍കി. കൊല്ലം സിറ്റി പൊലീസ്‌ കമ്മീഷണര്‍ മെറിന്‍ ജോസഫിനെ തിരുവനന്തപുരം ക്രൈം ബ്രാഞ്ച്‌ പൊലീസ്‌ സൂപ്രണ്ടായി മാറ്റി നിയമിച്ചു. […]

FEATURED

സ്‌കൂൾ വിദ്യാർത്ഥിയെ കാൺമാനില്ല

കാലടി: സ്‌കൂൾ വിദ്യാർത്ഥിയെ കാൺമാനില്ല. കാഞ്ഞൂർ പാറപ്പുറം വല്ലംകടവ് കിഴക്കേലാൻ വീട്ടിൽ സൂര്യജിത്ത് (16) നെയാണ് കാൺമാനില്ലാത്തത്. രാവിലെ മുതലാണ് കാൺമാനില്ലാത്തത്. നീലീശ്വരം എസ്എൻഡിപി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. കണ്ടുകിട്ടുന്നവർ 9747235507 എന്ന നമ്പറിൽ അറിയിക്കുക.

FEATURED

കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

ആലുവ: നാനൂറ്റി ഇരുപത് ഗ്രാം കഞ്ചാവുമായി രണ്ട് പേർ പിടിയിൽ . ആലുവ കുഴുവേലിപ്പടി ചുള്ളിപ്പറമ്പിൽ പുത്തൻ വീട്ടിൽ ഷിഹാബ് (33), കളമശേരി എച്ച്.എം.ടി കോളനി വെള്ളക്കടപ്പറമ്പിൽ ഫഹദ് (20) എന്നിവരെയാണ് റൂറൽ ജില്ലാ ആൻറി നാർക്കോട്ടിക്ക് സ്പെഷൽ ആക്ഷൻ ഫോഴ്സും , എടത്തല പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. മയക്ക്മരുന്ന് പ്രത്യേകം പായ്ക്ക് ചെയ്ത് ബാഗിലാക്കി വിൽപ്പയ്ക്കായി മണലിമുക്ക് […]

FEATURED

മൂവാറ്റുപുഴ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ഗോപാൽ മാലിക്കിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു

മൂവാറ്റുപുഴ: ഒഡീഷയിൽ നിന്നും അറസ്റ്റ് ചെയ്ത മൂവാറ്റുപുഴ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ഗോപാൽ മാലിക്കിനെ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. നടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി നാല് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. അടുത്ത ദിവസങ്ങളിൽ തെളിവെടുപ്പ് ഉൾപെടെയുള്ള കാര്യങ്ങൾ നടക്കും. കൃത്യം നടത്തിയ ശേഷം പുലർച്ചെ തന്നെ ഒഡീഷയിലേക്ക് ട്രയിൻ മാർഗം കടക്കുകയായിരുന്നു. സംഭവമറിഞ്ഞ ഉടനെ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ മേൽനോട്ടത്തിൽ ഡിവൈഎസ്പി മുഹമ്മദ് റിയാസ്, ഇൻസ്പെക്ടർ പി.എം ബൈജു എന്നിവരടങ്ങുന്ന […]