23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
558 views 0 sec 0 Comment

റോഡില്‍ ചിതറിവീണത് 40,000 രൂപ, തിരിച്ചുകിട്ടിയത് 10,000 മാത്രം

admin - March 16, 2024

ആലുവ : ആലുവ കമ്പനിപ്പടിയിൽ കഴിഞ്ഞദിവസം റോഡിൽ പറന്നത് 40,000 രൂപ. ഫ്രൂട്ട് കച്ചവടക്കാരനായ കളമശ്ശേരി പത്തടിപ്പാലം വാടക്കാത്ത് പറമ്പിൽ അഷറഫ് (60) കച്ചവടാവശ്യത്തിനായി കരുതിയ പണമാണ് ദേശീയപാതയിൽ പറന്നത്. പതിനായിരം രൂപയോളം ഉടമയ്ക്ക് തിരികെ ലഭിച്ചു.

റോഡിലൂടെ സഞ്ചരിച്ച ബൈക്ക് യാത്രക്കാരടക്കം അഞ്ഞൂറ് രൂപ നോട്ടുകൾ പെറുക്കിയെടുത്തതിനാൽ ആളെ കണ്ടെത്തി തിരികെ ചോദിക്കാൻ അഷറഫിന് കഴിഞ്ഞില്ല. കനിവുതോന്നി പണം തിരികെനൽകാൻ മറ്റുള്ളവർ തയ്യാറാകുമെന്ന പ്രതീക്ഷയിലാണ് അഷറഫ്. പണം നഷ്ടമായത്‌ എങ്ങനെയെന്നറിയാതെ സങ്കടത്തിലിരിക്കെയാണ് റോഡിൽ പണം പറന്ന വിവരം അഷറഫ് അറിയുന്നത്. ഉടൻ കമ്പനിപ്പടിയിലെത്തി തിരക്കിയപ്പോൾ ഇവിടത്തെ സി.ഐ.ടി.യു അംഗമായ ചുമട്ടുതൊഴിലാളി നൗഷാദിന് 6,500 രൂപ ലഭിച്ചതറിഞ്ഞു. അദ്ദേഹം ഉടൻ പണം കൈമാറി. സമീപത്തെ ലോട്ടറി വില്പനക്കാരൻ തായിക്കാട്ടുകര സ്വദേശി അലിക്ക് കിട്ടിയ 4,500 രൂപ ഇന്ന് നൽകാമെന്നും അറിയിച്ചു.

അഷറഫും സുഹൃത്ത് നെജീബും ചേർന്നാണ് തൃക്കാക്കര എൻ.ജി.ഒ. ക്വാർട്ടേഴ്‌സിന് സമീപം ഫ്രൂട്ടുകട നടത്തുന്നത്. ആലുവ മാർക്കറ്റിൽനിന്ന് വ്യാഴാഴ്ച രാവിലെ ഫ്രൂട്ട്‌സ് വാങ്ങി ഓട്ടോറിക്ഷയിൽ കയറ്റിവിട്ടു. പിന്നാലെയുള്ള സ്കൂട്ടറിലാണ് അഷറഫ് പോയത്. അഷറഫിന്റെ പാന്റ്‌സിന്റെ പോക്കറ്റിൽനിന്നും 40,000 രൂപയുടെ അഞ്ഞൂറിന്റെ 80 നോട്ടുകൾ പുറത്തേക്ക് വീഴുകയായിരുന്നു. പ്ളാസ്റ്റിക് കവറിൽ പൊതിഞ്ഞാണ് പണംവെച്ചതെങ്കിലും പണം ഊർന്നുപോയതോടെ റോഡിൽ ചിതറിയാണ് വീണത്. റോഡിൽ വീണ പണമാണ് എല്ലാവരും പെറുക്കിയെടുത്തത്.

എവിടെനിന്നാണ് പണം വീണതെന്ന് പെറുക്കിയെടുത്തവർക്കാർക്കും മനസ്സിലായില്ല. അഷറഫ് കടയിലെത്തി ഓട്ടോറിക്ഷക്കാരന് വാടകനൽകാനായി പരിശോധിച്ചപ്പോഴാണ് പണം നഷ്ടമായത് അറിഞ്ഞത്. തിരികെ ആലുവയിലെ കടയിലെത്തി സി.സി. ടി.വി. ദൃശ്യം പരിശോധിച്ചപ്പോൾ ബാക്കി പണം കവറിലാക്കി പോക്കറ്റിൽവെയ്ക്കുന്ന ദൃശ്യം കണ്ടു. വഴിനീളെ റോഡിൽ പണം കിടപ്പുണ്ടോയെന്ന് നോക്കിയെങ്കിലും കിട്ടിയില്ല.

PREVIOUS

ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതികൾ ഇന്നറിയാം

NEXT

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകി സംസ്ഥാന സർക്കാർ
Related Post
October 5, 2024
രണ്ട് കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ
September 16, 2024
കാലടി പ്ലാന്റേഷനിൽ കാട്ടാന ഇന്നോവ കാർ തകർത്തു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
September 18, 2023
തലച്ചോറിലുണ്ടായ അണു ബാധ മൂലം മൂന്ന് വയസുകാരൻ മരിച്ചു
March 31, 2024
മുളകുപൊടി കണ്ണിലെറിഞ്ഞ് ഉപദ്രവിച്ച് വൃദ്ധയുടെ കഴുത്തിലെ മാല പൊട്ടിച്ച യുവാവ് അറസ്റ്റിൽ
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved