FEATURED

മലയാറ്റൂരിൽ സ്‌കൂട്ടറും മസ്ദയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കാലടി: മലയാറ്റൂരിൽ സ്‌കൂട്ടറും മസ്ദയും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. മലയാറ്റൂർ പാടശേരി വീട്ടിൽ ആൽവിൽ സെബസ്റ്റിയൻ (26) ആണ് മരിച്ചത്. മലയാറ്റൂർ പോസ്റ്റാഫീസിന് സമീപമാണ് അപകടമുണ്ടായത്. രാത്രി 8.30 ഓടെയായിരുന്നു അപകടം. സംഭവ സ്ഥലത്ത് വച്ച് തന്നെ ആൽവിൽ മരിച്ചു. ഭാര്യ: ഷിയ. മക്കൾ: അലീഷ റോസ് ആൽബിൻ (3) ആൽഡ്രിൻ ആൽബിൽ (ഒന്നര). പശുവളർത്തലും, വെൽഡിങ്ങുമാണ് ആൽവിന് ജോലി

FEATURED

യുവാവിനെ വെട്ടിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരം കരിമഠം കോളനിയിൽ യുവാവിനെ വെട്ടിക്കൊന്നു. 19 വയസുള്ള അർഷാദ് ആണ് മരിച്ചത്. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം. വൈകുന്നേരം 5:30നായിരുന്നു സംഭവം.

FEATURED

വിവേകോദയ സ്‌കൂളിലെ വെടിവയ്പ്പ്; പ്രതിയെ ജാമ്യത്തില്‍ വിട്ടു; മാനസികാരോഗ്യ കേന്ദ്രത്തിലാക്കും

തൃശൂര്‍: തൃശൂര്‍ വിവേകോദയ സ്‌കൂളില്‍ വെടിവയ്പ്പുണ്ടായ കേസില്‍ പ്രതി ജഗനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. ഇയാളെ തൃശൂര്‍ ജില്ലാ മാനസികാരോഗ്യ കേന്ദ്രത്തിലാക്കും. പൊലീസിന്റെ റിപ്പോര്‍ട്ടും പ്രതിയുടെ കുടുംബത്തിന്റെ അപേക്ഷയും പരിഗണിച്ചാണ് കോടതി അനുമതി നല്‍കിയത്. വെടിവയ്പ്പുണ്ടായ വിവേകോദയ സ്‌കൂളിലെ പൂര്‍വ വിദ്യര്‍ത്ഥിയാണ് മുളയം സ്വദേശി ജഗന്‍. തോക്കുമായി ക്ലാസ്മുറികളില്‍ എത്തി കാഞ്ചി വലിച്ചാണ് പ്രതി ബ്ലാങ്ക് ഫയറിങ് നടത്തിയത്. കുട്ടികളെയും അധ്യാപകരെയും തോക്കിന്‍ മുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തി. സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ […]

FEATURED

പുതിയേടം കവലയിൽ മാലിന്യ കൂമ്പാരം; പകർവ്യാധി ഭീഷണിയിൽ പ്രദേശം

കാഞ്ഞൂർ: കാഞ്ഞൂർ-വല്ലംകടവ് റോഡിൽ പുതിയേടം കവലയിലെ മാലിന്യകൂമ്പാരം വൻ ഭീഷണി ഉയർത്തുന്നു. പകർവ്യാധികൾ പടർന്ന് പിടിക്കുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. വഴിയരികിലുള്ള ഒഴിഞ്ഞ പറമ്പിലാണു മാലിന്യം കൊണ്ടു തള്ളുന്നത്. ഭക്ഷണ അവശിഷ്ടങ്ങളും പ്ലാസ്റ്റിക്കും ഉൾപ്പെടെയുള്ള മാലിന്യം ഇക്കൂട്ടത്തിലുണ്ട്. അസഹ്യമായ ദുർഗന്ധമാണു പരിസരത്ത് അനുഭവപ്പെടുന്നത്. പരിസരത്ത് അനേകം കച്ചവട സ്ഥാപനങ്ങളും ഓട്ടോറിക്ഷ സ്റ്റാൻഡും, ബസ് സ്റ്റോപ്പും ഉണ്ട്. പുതിയേടം ശ്രീകൃഷ്ണ ക്ഷേത്രവും അടുത്തു തന്നെ. എല്ലാവരും മാലിന്യം കാരണം ബുദ്ധിമുട്ടുന്നു. മാലിന്യം മൂല്ലം കൊതുകുകളും ഈച്ചകളും ഇവിടെ പെരുകുന്നു. ഇത് […]

FEATURED

എറണാകുളം റൂറൽ ജില്ല പോലീസ് മേധാവിയായി വൈഭവ് സക്സേന ചുമതലയേറ്റു

ആലുവ: എറണാകുളം റൂറൽ ജില്ലയുടെ പുതിയ പോലീസ് മേധാവിയായി ഡോക്ടർ വൈഭവ് സക്സേന ചുമതലയേറ്റു. എസ്.പി.യുടെ ചേംബറിൽ നടന്ന ചടങ്ങിൽ വച്ചാണ് ചുമതലയേറ്റത്. സ്ഥാനമൊഴിയുന്ന എസ്.പി.വിവേക് കുമാർ അദ്ദേഹത്തെ സ്വീകരിച്ചു. റൂറൽ ജില്ലയുടെ അമ്പത്തിയൊമ്പതാമത്തെ എസ്.പിയാണ് 2016 ബാച്ച് കേരള കേഡർ ഐ.പി.എസ് ഓഫീസറായ ഡോ: വൈഭവ് സക്സേന. കാസർഗോഡ് ജില്ലാ പോലീസ് മേധാവിയായിരുന്നു. ലക്നൗ സ്വദേശിയായ എസ്.പി, മാനന്തവാടി എ.എസ്.പി, കെ.എ.പി. ഒന്നാം ബറ്റാലിയൻ കമണ്ടാൻറ്, പോലീസ് ഹെഡ്ക്വാർട്ടേഴ്സിൽ എ.എ.ഐ.ജി, തിരുവനന്തപുരം സിറ്റി ഡി.സി.പി, എന്നിവിടങ്ങളിലും […]

FEATURED

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മധ്യവയസ്കൻ അറസ്റ്റിൽ

ആലുവ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മധ്യവയസ്കൻ അറസ്റ്റിൽ .ചുണങ്ങംവേലി നെടുങ്ങൂർ വീട്ടിൽ സെബാസ്റ്റ്യൻ (59)ആണ് എടത്തല പോലീസിൻറെ പിടിയിലായത് . സംഭവശേഷം ഒളിവിൽ പോയ പ്രതിയെ ആലുവയിൽ നിന്നുമാണ് പോലീസ് പിടികൂടിയത്.അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ എ.എൻ.ഷാജു, എസ് ഐ മാരായ ഷെബാബ് .കെ .കാസിം, അബ്ദുൽ അസീസ്,എ എസ് ഐ ജോസ് .കെ .ഫിലിപ്പ് എസ് സി പി ഒ ഷെബിൻഎന്നിവരാണ് ഉണ്ടായിരുന്നത്.

FEATURED

നോവലിസ്റ്റും, ആദ്യകാല സിനിമാ പ്രവര്‍ത്തകനുമായ എന്‍.കെ.ശശിധരന്‍ അന്തരിച്ചു

ആലുവ: നോവലിസ്റ്റും, ആദ്യകാല സിനിമാ പ്രവര്‍ത്തകനുമായ എന്‍.കെ.ശശിധരന്‍ (69) അന്തരിച്ചു. ഇന്ന് രാവിലെ മൂന്ന് മണിയ്ക്ക് ഹൃദയരോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. തൊണ്ണൂറുകളില്‍ ക്രൈം നോവലുകളിലൂടെ മലയാളി വായനക്കാരുടെ മനസ്സില്‍ ഇടം പിടിച്ച എന്‍.കെ.ശശിധരന്‍ മുന്‍പ് സിനിമാ രംഗത്തും സജീവമായിരുന്നു. അങ്കം, ദി കിങ്, ഇത് അനന്തപുരി, ചിലന്തി, ആസുരം, രാത്രിയുടെ കണ്ണ്, ഡെസ്റ്റിനേഷന്‍, റാക്കറ്റ്സ്, കില്ലേഴ്സ്, ചെങ്കല്‍ചൂള, കറുത്ത രാജാക്കന്മാര്‍, യുദ്ധകാണ്ഡം, അതീന്ദ്രിയം, ഞാന്‍ ആദിത്യന്‍, എക്സ്പ്ലോഡ്, ഡെര്‍ട്ടി ഡസന്‍, ബാറ്റില്‍ […]

FEATURED

സ്കൂളിൽ തോക്കുമായെത്തി വെടിവെയ്പ്പ്; പൂർവ വിദ്യാർത്ഥി പിടിയിൽ

തൃശ്ശൂർ: സ്കൂളിൽ തോക്കുമായെത്തി വെടി വച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് പിടിയിൽ. തൃശ്ശൂർ വിവേകോദയം സ്കൂളിലാണ് സംഭവം നടന്നത്. പൂർവ വിദ്യാർത്ഥി മുളയം സ്വദേശി ജഗനാണ് സ്കൂളിൽ തോക്കുമായെത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റാഫ് റൂമിൽ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തിയ യുവാവ്, ക്ലാസ് റൂമിൽ കയറി മൂന്ന് തവണ മുകളിലേക്ക് വെടിവച്ചു എന്നാണ് അധ്യാപകര്‍ പറയുന്നത്. തുടര്‍ന്ന് ഇറങ്ങി ഓടുന്നതിനിടെ നാട്ടുകാർ ചേര്‍ന്ന് ഇയാളെ പിടികൂടി പൊലീസില്‍ ഏൽപ്പിക്കുകയായിരുന്നു. പ്രതിയെ തൃശൂർ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. ലഹരിക്കടിമയാണ് […]

FEATURED

കെ.പൊന്നപ്പൻ അന്തരിച്ചു

കാഞ്ഞൂർ: കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.പൊന്നപ്പൻ അന്തരിച്ചു. പാറപ്പുറം സ്വദേശിയാണ്. മുതിർന്ന സിപിഎം നേതാവ് കൂടിയാണ് പൊന്നപ്പൻ. മുൻ കാലടി ഏരിയ സെക്രട്ടറികൂടിയായിരുന്നു.

FEATURED

അതിഥി തൊഴിലാളിയുടെ ആക്രമണത്തിൽ പരിക്കേറ്റ ചൊവ്വര സ്വദേശി മരിച്ചു

കാലടി: അതിഥി തൊഴിലാളിയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്‌സയിൽ കഴിയുകയിയിരുന്ന ചൊവ്വര സ്വദേശി മരിച്ചു. ബദ്‌രുദീൻ (78) ആണ് മരിച്ചത്. ഇന്ന് വെളുപ്പിനാണ് മരിച്ചത്. ആഗസ്റ്റ് 8 നായിരുന്നു ആക്രമണം നടന്നത്. ചത്തീസ്ഗഡ് സ്വദേശി മനോജ് സാബുവാണ് ആക്രമണം നടത്തിയത്. സാബുവിനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറിയിരുന്നു. തലക്ക് ഗരുതര പരിക്കേറ്റ ബദ്‌രുദീൻ അമൃത ആശുപത്രിയിൽ ചികിത്‌സയിലായിരുന്നു.

FEATURED

ഒരു വയസുകാരനായ മകനെ തലയ്ക്കടിച്ച് കൊന്നു; അമ്മയും കാമുകനും പിടിയിൽ

കന്യാകുമാരി:  ഒരു വയസുകാരനായ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ അമ്മയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരിയിലെ അഞ്ചുഗ്രാമത്തിൽ ആണ് അതിക്രൂരമായ കൊലപാതകം നടടന്നത്.  ഇരയുമൻതുറ സ്വദേശി ചീനുവിന്റെ മകൻ അരിസ്റ്റോ ബ്യൂലൻ ആണ് കഴിഞ്ഞ വ്യാഴാഴ്ച കൊലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ കുട്ടിയുടെ അമ്മ പ്രബിഷയും (27), കാമുകനായ നിദ്രവിള സമത്വപുരം സ്വദേശി മുഹമ്മദ്‌ സദാം ഹുസൈൻ (32) എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. വിശന്ന് കരഞ്ഞ കുട്ടിയുടെ വായിൽ മദ്യമൊഴിച്ച ശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. […]

FEATURED

ഉണക്ക മീൻ കച്ചവടത്തിന്റെ മറവിൽ മദ്യക്കച്ചവടം; 89 വയസുകാരി പിടിയിൽ

ഞാറയ്ക്കൽ: മദ്യവും നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി 89 വയസുകാരി പിടിയിൽ . മുരുക്കുംപാടം ഭൈമേൽ വീട്ടിൽ ജെസിയെയാണ് ഞാറയ്ക്കൽ പോലീസ് പിടികൂടിയത്. ഇവരിൽ നിന്ന് 8 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം, 211 പായ്ക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളും കണ്ടെടുത്തു. ഉണക്ക മീൻ കച്ചവടത്തിന്റെ മറവിൽ മദ്യവും പുകയില ഉൽപന്നങ്ങളും വിൽക്കുകയായിരുന്നു ഇവർ. ഡമ്മി സി.സി.ടി.വി ക്യാമറയും സ്ഥാപിച്ചിരുന്നു. സമീപവാസികളുടെ പരാതിയെ തുടർന്നാണ് പരിശോധന നടത്തിയത്. ഇൻസ്പെക്ടർ എ.എൽ യേശുദാസിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ രഞ്ജു മോൾ […]

FEATURED

വിവേക് കുമാർ അഭിമാനത്തോടെ പടിയിറങ്ങുന്നു

ആലുവ: റൂറൽ ജില്ലാ പോലീസ് മേധാവി വിവേക് കുമാർ അഭിമാനത്തോടെ ജില്ലയിൽ നിന്ന് പടിയിറങ്ങുന്നു. ആലുവയിൽ അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ അസ്ഫാക്ക് ആലം എന്ന ക്രിമിനലിന് തൂക്കുകയർ വാങ്ങിക്കൊടുത്ത ടീമിനെ നയിച്ച് കേസന്വേഷണ ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർത്താണ് കൊല്ലം സിറ്റി പോലീസ് കമ്മീഷണറായി സ്ഥാനമേൽക്കാൻ പോകുന്നത്. ആലുവ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി അഭിനന്ദിച്ചിരുന്നു. മൂവാറ്റുപുഴയിൽ രണ്ട് അതിഥി തൊഴിലാളികളെ കൊലപ്പെടുത്തിയ ഗോപാൽ മാലിക്കിനെ ഒഡീഷയിൽ നിന്നും പിടികൂടിയ സംഭവം, എടവനക്കാട് ഭാര്യയെ കൊലപ്പെടുത്തി സിറ്റൗട്ടിൽ കുഴിച്ച് […]

FEATURED

ഷെൽന നിഷാദ് അന്തരിച്ചു

കൊച്ചി: ഷെൽന നിഷാദ് അന്തരിച്ചു. 36 വയസ്സായിരുന്നു. മജ്ജ മാറ്റിവെക്കൽ ശസ്ത്ര ക്രിയയെ തുടർന്നു തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ആലുവ മണ്ഡലത്തിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ആയിരുന്നു ഷെൽന നിഷാദ്. ആലുവ എംഎൽഎ ആയിരുന്ന കെ മുഹമ്മദ്‌ അലിയുടെ മരുമകൾ ആണ്‌ ഷെൽന നിഷാദ്. ആലുവയിൽ സിറ്റിങ് എം.എല്‍.എ അന്‍വര്‍ സാദത്തിനോടായിരുന്നു ഷെൽന മത്സരിച്ചത്. എന്നാൽ 18,886 വോട്ടി​ൻ്റെ വന്‍ഭൂരിപക്ഷത്തിനാണ് അന്‍വര്‍ സാദത്ത് വിജയിച്ചത്. സാദത്തിന് 73,703 വോട്ട് കിട്ടിയപ്പോള്‍ ഷെല്‍ന പിടിച്ചത് […]

FEATURED

നടൻ വിനോദ് തോമസ് കാറിനുള്ളിൽ മരിച്ച നിലയിൽ

കോട്ടയം : ചലച്ചിത്ര നടൻ വിനോദ് തോമസിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം പാമ്പാടിയിലെ ബാറിനു സമീപം നിർത്തിയിട്ടിരുന്ന കാറിൽ വൈകുന്നേരം 5.30 യോടെയാണ് അബോധാവസ്ഥയിൽ വിനോദിനെ ഹോട്ടൽ ജീവനക്കാർ കണ്ടത്. 2 മണി മുതൽ സ്റ്റാർട്ടാക്കിയ കാറിൽ ഇരുന്ന വിനോദിനെ മണിക്കൂറുകൾ കാണാതെ വന്നതോടെയാണ് അന്വേഷിച്ചത്. വിളിച്ചിട്ടും തുറക്കാതെ വന്നതോടെ കാറിന്റെ വശത്തെ ചില്ല് പൊട്ടിച്ചു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. സ്റ്റാർട്ടാക്കിയ കാറിൽ പ്രവർത്തിച്ചിരുന്ന എസിയിൽ നിന്ന് വമിച്ച വിഷവാതകം ശ്വസിച്ചതാവാം മരണകാരണമെന്നാണ് സംശയം. പോസ്റ്റ്മോർട്ടത്തിനു […]

FEATURED

ആലുവ സ്ക്വാഡിന് ഗുഡ് സർവീസ് എൻട്രി

ആലുവ: ആലുവയിൽ അഞ്ച് വയസുകാരിയുടെ കൊലപാതകക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച പോലീസുദ്യോഗസ്ഥർക്ക് ജില്ലാ പോലീസ് മേധാവി വിവേക് കുമാർ ഗുഡ് സർവീസ് എൻട്രി നൽകി. ഒരു ഡി വൈ എസ് പി , രണ്ട് ഇൻസ്പെക്ടർ ഉൾപ്പടെ നാൽപ്പത്തിയെട്ട് പേർക്കാണ് ജി.എസ്.ഇ നൽകിയത്. കൃത്യം നടന്ന് മുപ്പത്തിമൂന്നാം ദിവസം പഴുതടച്ച കുറ്റപത്രം സമർപ്പിക്കുകയും, നൂറ് ദിവസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി ശിശുദിനത്തിന്റെ അന്ന് പ്രതിക്ക് തൂക്കു കയർ വിധിക്കുകയും ചെയ്ത കേസ് ആയിരുന്നു ഇത്.  

FEATURED

നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി

കാലടി: നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. മലയാറ്റൂർ ഇല്ലിത്തോട് മങ്ങാട്ടുമോളയിൽ വീട്ടിൽ സിൻസോജോണി (19) യെയാണ്കാപ്പ ചുമത്തി ഒമ്പത് മാസത്തേക്ക് നാട് കടത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ലാ പോലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. കാലടി, അങ്കമാലി, ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധികളിൽ ദേഹോപദ്രവം, ,ഭീഷണിപ്പെടുത്തൽ,കവർച്ച തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ജൂലായിൽ ആലുവ ഈസ്റ്റ് പോലീസ് […]

FEATURED

കാലടിയിൽ ലോഡ്ജിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

കാലടി: കാലടിയിൽ ലോഡ്ജിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാൾ സ്വദേശി അശ്മൽ മണ്ഡലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പെരുമ്പാവൂർ റൂട്ടിലെ കിങ്സ് ലോഡ്ജിലാണ് മൃതദേഹം കണ്ടത്. രാവിലെ സമീപത്ത് താമസിക്കുന്നവരാണ് മൃതദേഹം  കിടക്കുന്നത് കണ്ടത് . കാലടി പോലീസ് നടപടികൾ സ്വീകരിച്ചു.

FEATURED

സംസ്ഥാന സിബിഎസ്ഇ കലോത്സവം കാലടി ശ്രീശാരദയിൽ

കാലടി :പതിനഞ്ചാമത് സംസ്ഥാന സിബിഎസ്ഇ കലോത്സവത്തിന് 24 ന് കാലടി ശ്രീശാരദ വിദ്യാലയത്തിൽ തിരിതെളിയും. രാവിലെ 10.30 ന് സിനിമാ നടി നവ്യ നായർ ഉദ്ഘാടനം ചെയ്യും. പതിനഞ്ചാമത് സിബിഎസ്ഇ സംസ്ഥാന യുവജനോത്സവത്തിന്റെ പ്രതീകമായി ആദിശങ്കര മാനേജിംഗ് ട്രസ്റ്റി കെ.ആനന്ദ് വേദിയിൽ 15 ദീപം തെളിക്കും. സിബിഎസ്ഇ സ്ക്കൂൾ മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് ടി.പി.എം. ഇബ്രാഹിം ഖാൻ അധ്യക്ഷത വഹിക്കും. സിബിഎസ്ഇ സ്ക്കൂൾ മാനേജ്മെന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ശ പി. എസ്. രാമചന്ദ്രൻ പിള്ള എം.എൽ.എ.മാരായ […]

FEATURED

കളമശേരി സ്‌ഫോടനം; പ്രവീണും മരണത്തിന് കീഴടങ്ങി

കാലടി: കളമശേരി സ്ഫോടനത്തിൽ പരിക്കേറ്റ മലയാറ്റൂർ സ്വദേശി പ്രവീണും ( 24 ) മരണത്തിന് കീഴടങ്ങി. സ്‌ഫോടനത്തിൽ പ്രവീണിന്റെ അമ്മ സാലിയും, സഹോദരി 12 വയസുകാരി ലിബ്‌നയും മരിച്ചിരുന്നു. ഇതോടെ കളമശേരി സ്ഫോടനത്തിൽ മരണം ആറായി. സ്ഫോടനം നടന്നശേഷം അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു പ്രവീൺ. അമ്മയും സഹോദരിയും മരണത്തിന് കീഴടങ്ങിയതറിയാതെയാണ് പ്രവീൺ ജീവിതത്തിൽ നിന്നും മടങ്ങിയത്. പ്രവീണിന്റെ സഹോദരൻ രാഹുലിനും സ്‌ഫോടനത്തിൽ പരിക്കേറ്റിരുന്നു. സ്ഫോടനത്തിൽ പൊള്ളലേറ്റ സഹോദരിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രവീണിൻ്റെ ശരീരത്തിൽ […]