FEATURED

വ്യാജ മദ്യ നിർമാണ കേന്ദ്രം; ഡോക്ടർ ഉൾപ്പെടെ ആറു പേർ പിടിയിൽ

തൃശൂർ: തൃശൂർ പെരിങ്ങോട്ടുകരയിൽ വ്യാജ മദ്യ നിർമാണ കേന്ദ്രം കണ്ടെത്തി. ഡോക്ടർ അടക്കം ആറുപേരെ എക്സൈസ് പിടികൂടി. ഇവിടെനിന്ന് 1200 ലിറ്റർ മദ്യവും എക്സൈസ് പിടിച്ചെടുത്തു. ഇരിങ്ങാലക്കുട സ്വദേശി ഡോ.അനൂപ്, കോട്ടയം സ്വദേശികളായ റെജി, റോബിൻ, തൃശൂർ കല്ലൂർ സ്വദേശി സിറിൾ, കൊല്ലം സ്വദേശി മെൽവിൻ, തൃശൂർ ചിറയ്ക്കൽ സ്വദേശി പ്രജീഷ് എന്നിവരാണ് അറസ്റ്റിലായത്. സ്പിരിറ്റ് എത്തിച്ച് മദ്യം നിർമിക്കുന്ന കേന്ദ്രമാണിത്. അറസ്റ്റിലായ ഡോക്ടർ അനൂപ് വരയൻ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

FEATURED

സ്വന്തം മരണം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ട് യുവാവ് ജീവനൊടുക്കി

ആലുവ: യുവാവ് സ്വന്തം മരണം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ട് വീടിനുള്ളിൽ തൂങ്ങിമരിച്ചു. ആലുവ യുസി കോളേജ് കടുപ്പാടം കണ്ണാപടവിൽ വീട്ടിൽ ഷെരീഫിന്റെ മകൻ അജ്മൽ (28)ണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 6:30 ഓടെയായിരുന്നു സംഭവം.അജ്മൽ ദുബായിൽ ആയിരുന്നുവെന്നു പറയപ്പെടുന്നു. അവിടെ ജോലി ഒന്നും ലഭിച്ചില്ല എന്നും ഇതിന്റെ പേരിൽ അജ്മൽ കടുത്ത മനോവിഷമത്തിൽ ആയിരുന്നുവെന്നും നാട്ടുകാർ പറയുന്നു. അജ്മൽ തൂങ്ങിമരിക്കുന്നതിന് പത്ത് മിനിറ്റ് മുമ്പ് തന്റെ ഇൻസ്റ്റാഗ്രാം ഐഡിയിൽ തന്റെ മരണം സൂചിപ്പിക്കുന്നപോസ്റ്റ് ഇട്ടിരുന്നു. അജ്മൽ മുറിയിൽ തൂങ്ങി […]

FEATURED

നവകേരള സദസ്സ് രാഷ്ട്രീയ പ്രഹസനം, അങ്കമാലിയുടെ വികസനത്തിന് ഒരു പ്രഖ്യാപനവുമില്ല; റോജി എം ജോൺ എം.എൽ.എ

അങ്കമാലി: കൊട്ടിഘോഷിച്ച് സർക്കാർ നടത്തിയ നവകേരള സദസ്സ് കേവലം രാഷ്ട്രീയ പ്രഹസനമായെന്നും അങ്കമാലിയുടെ വികസനത്തിന് ഉതകുന്ന ഒരു പ്രഖ്യാപനവും ഉണ്ടായില്ലെന്നും അങ്കമാലി എം.എൽ.എ റോജി എം. ജോൺ. അങ്കമാലി ബൈപ്പാസ് നിർമ്മാണത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കുവാൻ പണം അനുവദിക്കുന്നതിനെ സംബന്ധിച്ചോ ഗിഫ്റ്റ് സിറ്റിക്ക് ഭൂമി ഏറ്റെടുക്കുവാൻ പണം അനുവദിക്കുന്നതിനെ സംബന്ധിച്ചോ വ്യക്തമായ ഒരു പ്രഖ്യാപനവും നടത്താൻ മുഖ്യമന്ത്രിയോ മന്ത്രിമാരോ തയ്യാറായില്ല. അങ്കമാലി ആസ്ഥാനമായി പുതിയ താലൂക്കും, പോലീസ് സബ് ഡിവിഷനും പ്രഖ്യാപിക്കുമെന്ന വാഗ്ദാനങ്ങളും ജലരേഖയായി. ബാംബു കോർപ്പറേഷൻ അടച്ചുപൂട്ടലിന്റെ […]

FEATURED

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു. 73 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. തുടർച്ചയായി മൂന്ന് തവണ സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്നു കാനം രാജേന്ദ്രൻ. 1950 നവംബർ 10-ന് കോട്ടയം ജില്ലയിലെ കൂട്ടിക്കലിലായിരുന്നു കാനം രാജേന്ദ്രന്‍റെ ജനനം. എഐവൈഎഫിലൂടെ രാഷ്ട്രീയത്തിലിറങ്ങി. ഇരുപത്തിമൂന്നാം വയസ്സിൽ എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറിയായി. ഇരുപത്തിയെട്ടാം വയസ്സിൽ സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി. എ.ബി.ബർദനൊപ്പം യുവജനസംഘടനാ രംഗത്ത് ദേശീയതലത്തിലും കാനം പ്രവർത്തിച്ചു. 1982-ലും 87-ലും […]

FEATURED

ആദിശങ്കരയിൽ അമൃത് കാൽ വിമർശ് സംവാദം

കാലടി: കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ മന്ത്രാലയം രൂപപ്പെടുത്തി നടപ്പിലാക്കി വരുന്ന അമൃത് കാൽ വിമർശ് വികസിത ഭാരതം 2047ന്റെ ഭാഗമായി രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാമ്പസുകളിൽ നടക്കുന്ന സംവാദ പരിപാടിയുടെ ഭാഗമായി കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ്ങ് ആന്റ് ടെക്‌നോളജിയിൽ സംവാദം സംഘടിപ്പിച്ചു. കേരള ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റി വൈസ്ചാൻസിലർ ഡോ. സജി ഗോപിനാഥ് സംവാദത്തിന് നേതൃത്വം നൽകി. 200 ഓളം വിദ്യാർത്ഥികളും അധ്യാപകരും സംവാദത്തിൽ പങ്കെടുത്തു. പ്രിൻസിപ്പാൾ ഡോ. എസ് ശ്രീപ്രിയ,പ്രെഫ. രാജാരാമൻ തുടങ്ങിയവർ […]

FEATURED

ഭർത്താവിന് പിന്നാലെ ഭാര്യയും; കളമശേരി സ്ഫോടനത്തിൽ ചികിത്സയിലായിരുന്ന ലില്ലി ജോൺ അന്തരിച്ചു

കൊച്ചി: യഹോവായ സാക്ഷികളുടെ സമ്മേളനത്തിനിടെ കളമശ്ശേരിയിൽ നടന്ന സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരിച്ചു. ഇടുക്കി സ്വദേശി ലില്ലി ജോൺ ആണ് മരിച്ചത്. സ്ഫോടനത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ലില്ലി. ഇവരുടെ ഭർത്താവ് എകെ ജോൺ കഴിഞ്ഞ ശനിയാഴ്ചയാണ് മരിച്ചത്. പെരുമ്പാവൂർ ഇരിങ്ങോൾ സ്വദേശി ലെയോണ പൗലോസ് (60), കളമശ്ശേരി സ്വദേശി മോളി ജോയ് (61), മലയാറ്റൂർ നീലീശ്വരത്തെ ലിബ്‌ന(ഏഴ്), അമ്മ സാലി, സഹോദരൻ പ്രവീൺ, തൊടുപുഴ സ്വദേശിയായ […]

FEATURED

സിറോ മലബാർ സഭ അധ്യക്ഷൻ കർദിനാൾ ജോർജ് ആലഞ്ചേരി സ്ഥാനം ഒഴിഞ്ഞു

കൊച്ചി : സിറോ മലബാർ സഭ അധ്യക്ഷൻ കർദിനാൾ ജോർജ് ആലഞ്ചേരി സ്ഥാനം ഒഴിഞ്ഞു. സിറോ മലബാർ സഭയുടെ അധ്യക്ഷൻ എന്ന പദവിയിൽ നിന്നും 12 വ‍ർഷത്തിന് ശേഷമാണ് പടിയിറക്കം. ബിഷപ്പ് സെബാസ്ത്യൻ വാണിയപ്പുരക്കലിന് പകരം താൽക്കാലിക ചുമതല നൽകും. ബിഷപ്പ് ബോസ്കോ പുത്തൂരിനാണ് എറണാകുളം – അങ്കമാലി അതിരൂപതയുടെ താൽകാലിക ചുമതല. ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പോസ്റ്റോലിക്ക് അസ്മിനിസ്ട്രേറ്റർ സ്ഥാനവും ഒഴിഞ്ഞു. ബിഷപ് ബോസ്കോ പുത്തൂരിന് ചുമതല. ആലഞ്ചേരിക്ക് പകരക്കാരനെ […]

FEATURED

നവ കേരള സദസ്സ്: എറണാകുളം ജില്ലയിലെ സ്കൂളുകൾക്ക് രണ്ട് ദിവസങ്ങളിൽ അവധി

കൊച്ചി: നവകേരള സദസ് നടത്തിപ്പിനായി എറണാകുളം ജില്ലയിലെ സ്കൂളുകൾക്ക് രണ്ട് ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ചു. എറണാകുളം ജില്ലാ കളക്ടറുടേതാണ് ഉത്തരവ്. ഈ മാസം ഏഴാം തീയതി അങ്കമാലി, ആലുവ, പറവൂർ നിയോജക മണ്ഡലങ്ങളിലാണ് നവ കേരള സദസ്സ് നടക്കുന്നത്. ഈ മണ്ഡലങ്ങളിലെ സ്കൂളുകൾക്ക് ഏഴാം തീയതിയാണ് അവധി നൽകിയിരിക്കുന്നത്. എട്ടാം തീയതി എറണാകുളം, വൈപ്പിൻ, കൊച്ചി, കളമശേരി മണ്ഡലങ്ങളിലാണ് നവ കേരള സദസ്സ് നടക്കുന്നത്. ഈ ദിവസം ഈ മണ്ഡലങ്ങളിലെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നവ […]

FEATURED

നവകേരള സദസ്; പെരുമ്പാവൂരിൽ സ്കൂൾ മതിൽ പൊളിച്ചു

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഗവൺമെന്റ് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിന്റെ ചുറ്റും മതിലിന്റെ ഒരു ഭാഗം പൊളിച്ചു. നവ കേരള സദസ്സിൽ പങ്കെടുക്കുന്ന ആളുകൾക്ക് വഴിയൊരുക്കാനാണ് മതിൽ പൊള്ളിച്ചത് .പ്രധാന വേദിയുടെ അരികിലേക്ക് എത്തുവാൻ സ്കൂൾ മൈതാനിയുടെ തെക്കേ അറ്റത്തോട് ചേർന്നുള്ള ഭാഗത്താണ് മതിൽ പൊളിച്ചത്.

FEATURED

സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്ലസ്ടു അധ്യാപകന് 7 വർഷം കഠിനതടവും പിഴയും

സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്ലസ്ടു അധ്യാപകന് 7 വർഷം കഠിനതടവും 50,000 രൂപ പിഴയും. നാദാപുരം അതിവേഗ കോടതിയുടേതാണ് വിധി. മേമുണ്ട ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ ലാലുവിനെയാണ് ശിക്ഷിച്ചത്. 2023 ഫെബ്രുവരി 22 നാണ് സംഭവം. അഴിയൂർ ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥിനിയെ ഇൻവിജിലേറ്ററായ ലാലു കടന്ന് പിടിക്കുകയായിരുന്നു. പരീക്ഷയ്ക്കിടെയായിരുന്നു ലൈംഗികാതിക്രമം. ചോമ്പാല പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സി.ഐ ശിവൻ ചോടോത്താണ് കുറ്റം പത്രം സമർപ്പിച്ചത്. നാദാപുരം ഫാസ്റ്റ് […]

FEATURED

ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന്

കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിന്‍റെ അന്വേഷണം ഇനി ക്രൈംബ്രാഞ്ചിന്. കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ചാണ് കേസിൽ അന്വേഷണം നടത്തുക. റൂറൽ‌ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം ജോസിന്‍റെ നേതൃത്തത്തിലാവും അന്വേഷണ ചുമതല. ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ചാത്തന്നൂർ സ്വദേശി പദ്മകുമാർ, ഭാര്യ അനിതാകുമാരി, മകൾ അനുപമ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതുവരെ നടത്തിയ അന്വേഷണത്തിൽ മൂന്നുപേർക്ക് പങ്കുള്ളതായാണ് പൊലീസിന്‍റെ കണ്ടെത്തൽ. എന്നാൽ കേസന്വേഷണത്തിൽ പല തരത്തിലുള്ള പൊരുത്തക്കേടുകളും ദുരൂഹതയും നിലനിൽക്കുന്നുണ്ടെന്ന് കെ.ബി ഗണേഷ്കുമാർ എംഎൽഎയടക്കം […]

FEATURED

മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനമിടിച്ച് ബൈക്ക് യാത്രക്കാരന് പരുക്ക്

തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയന്‍റെ പൈലറ്റ് വാഹനമിടിച്ച് ബൈക്ക് യാത്രക്കാരന് പരുക്ക്. അത്തിക്കപ്പറമ്പ് പുത്തൻവീട്ടിൽ റഷീദിനാണ് (36) പരുക്കേറ്റത്. നവകേരള സദസിന്‍റെ ഭാഗമായി മന്ത്രിമാർ സഞ്ചരിച്ചിരുന്ന ബസിന്‍റെ പൈലറ്റ് വാഹനമാണ് ബൈക്ക് യാത്രികനെ ഇടിച്ചത്. ചേലക്കരയിലെ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ ചെറഉതുരുത്തിൽവച്ച് തിങ്കളാഴ്ച വൈകിട്ടാണ് അപകടം നടന്നത്. പരുക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

FEATURED

ലേഡീസ് ടൈലറിംഗ് കടയിൽ കയറി മൂന്ന് പവൻ സ്വർണവും 5000 രൂപയും മോഷണം നടത്തിയ പ്രതി പിടിയിൽ

പെരുമ്പാവൂർ: ലേഡീസ് ടൈലറിംഗ് കടയിൽ കയറി മൂന്ന് പവൻ സ്വർണവും 5000 രൂപയും മോഷണം നടത്തിയ കേസിൽ പ്രതി പിടിയിൽ. ആസാം നൗഗൗവ് സ്വദേശി മെഹ്ഫൂസ് അഹമ്മദ് (23) നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. കഴിഞ്ഞ 30 ന് പട്ടാൽ ഭാഗത്തെ ലേഡീസ് ടൈലറിംഗ് കടയിലാണ് മോഷണം നടന്നത്. രാവിലെ 8 30ന് കട തുറന്നു സ്വർണവും പണവും അടങ്ങിയ ബാഗ് കടയിൽ വച്ചതിനുശേഷം തൊട്ടടുത്ത വീട്ടിലേക്ക് പോയ സമയം ഇയാൾ മോഷണം നടത്തുകയായിരുന്നു. തിരിച്ചെത്തിയതിനു ശേഷം […]

FEATURED

കൊൽക്കത്തയിൽ കുടുങ്ങിയ വിദ്യാർത്ഥികൾക്ക് തുണയായി ആരിഫ്ഖാനും, ആനന്ദ് ബോസും; വിദ്യാർത്ഥികൾ ഇന്ന് മടങ്ങും

കൊൽക്കത്ത: സൈക്ളോൺ മുന്നറിയിപ്പിൽ ട്രെയിൻ സർവീസുകൾ റദ്ദാക്കിയതോടെ യാത്ര മുടങ്ങി കൊൽക്കത്തയിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും തുണയായി ബംഗാൾ ഗവർണർ ഡോ സി വി ആനന്ദബോസ്. സംസ്‌കൃത സർവകലാശാലയുടെ കാലടി, തിരൂർ കേന്ദ്രങ്ങളിലെ 58 സോഷ്യൽവർക്ക് വിദ്യാർത്ഥികളും ആറ് അധ്യാപകരുമടങ്ങുന്ന സംഘമാണ് ട്രെയിൻ റദ്ദാക്കിയതോടെ കൊൽക്കത്തയിൽ കുടുങ്ങിയത്. അവർ കേരള രാജ്ഭവനിൽ ബന്ധപ്പെട്ടു. തുടർന്ന് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ബംഗാൾ ഗവർണർ ഡോ സി വി ആനന്ദബോസിനെ വിളിച്ചു. ആനന്ദബോസ് നേരിട്ട് ഇടപെട്ട് ട്രെയിനിൽ പ്രത്യേക […]

FEATURED

കാട്ടുപന്നിക്ക് വെച്ച കെണിയിൽ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

മലപ്പുറം: വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു. മലപ്പുറം കിഴിശ്ശേരിയിൽ കുഴിഞ്ഞൊളം സ്വദേശി വെള്ളാലിൽ അബ്ദുറസാഖിന്റെ മകൻ സിനാൻ (17) ആണ് മരിച്ചത്. കാട്ടു പന്നി ശല്യം തടയാൻ സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്നാണ് ഷോക്കേറ്റത്. സിനാന്റെ സുഹൃത്ത് 17 കാരൻ ഷംനാദ് ഇതേ വൈദ്യുത വേലിയിൽ നിന്ന് പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച വൈദ്യുത വേലിയിൽ നിന്നാണ് ഷോക്കേറ്റതെന്നാണ് വിവരം. സിനാന്റെ മൃതദേഹം മെഡിക്കൽ കോളേജ് […]

FEATURED

നടക്കാൻ ഇറങ്ങിയവർക്കിടയിലേക്ക് കാർ പാഞ്ഞുകയറി; രണ്ട് മരണം

തിരുവനന്തപുരം: പേരൂര്‍ക്കട വഴയിലയിൽ കാറിടിച്ച് പ്രഭാത സവാരിക്ക് ഇറങ്ങിയ രണ്ട് പേര്‍ മരിച്ചു. ബേക്കറി കട ഉടമ ഹരിദാസ്, സുഹൃത്ത് വിജയൻ എന്നിവരാണ് മരിച്ചത്. ആന്ധ്രാപ്രദേശിൽ നിന്നുള്ള ശബരിമല തീര്‍ഥാടകരുടെ വാഹനമാണ് ഇവരെ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഹരിദാസും വിജയനും റോഡിന് സമീപത്തെ താഴ്ചയിലേക്ക് വീണു. പിന്നാലെ വാഹനം നിയന്ത്രണം വിട്ട് സമീപത്തെ മരത്തിൽ ഇടിച്ചുനിന്നു. സംഭവമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാര്‍ കാറിലുണ്ടായിരുന്നവരെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചു. എന്നാൽ ഹരിദാസനും വിജയനും വീണുകിടക്കുന്ന കാര്യം അറിഞ്ഞില്ല. ഏറെ വൈകി വെളിച്ചം […]

FEATURED

മിഷോങ് ചുഴലിക്കാറ്റ്; വിദ്യാർത്ഥിളും അധ്യാപകരും കൊൽക്കത്തയിൽ കുടുങ്ങി

കാലടി:മിഷോങ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ട്രെയിൻ സർവീസുകൾ റദ്ദാക്കിയതിനെ തുടർന്ന് സംസ്‌കൃത സർവകലാശാലയിൽ നിന്നും കൊൽക്കത്തയിലേക്ക് പഠനയാത്ര പോയ വിദ്യാർത്ഥിളും അധ്യാപകരും കൊൽക്കത്തയിൽ കുടുങ്ങി. എംഎസ്ഡബ്‌ളിയു വിദ്യാർത്ഥികളും അധ്യാപകരുമാണ് കുടുങ്ങിയത്. കാലടി, തുറവൂർ സെന്ററുകളിലെ 60 വിദ്യാർത്ഥികളും 6 അധ്യാപകരുമാണ് പഠനയാത്രയ്ക്ക് പോയത്. ശനിയാഴ്ച്ച കൊൽക്കത്തയിൽ നിന്നും മടങ്ങാൻ ഇരിക്കെഴാണ് ട്രെയിനുകൾ റദ്ദാക്കിയത്. വിദ്യാർത്ഥികളും, അധ്യാപകരും രണ്ട് കോൺവെന്റുകളിലാണ് ഇപ്പോൾ താമസിക്കുന്നത്. ഇവരെ തിരിച്ചുകൊണ്ടുവരാനുളള ശ്രമത്തിലാണ് സർവകലാശാല. സർവകലാശാല വൈസ്ചാൻസിലർ ബംഗാൾ ഗവർണുമായി ബന്ധപ്പെട്ടിണ്ട്. തിങ്കളാഴ്ച്ച ഇവർക്ക് മടങ്ങാനാകുമെന്നാണ് […]

FEATURED

കളമശ്ശേരി സ്ഫോടനം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തിൽ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. തൊടുപുഴ വണ്ടമറ്റം സ്വദേശി കെ വി ജോണാണ്‌ മരിച്ചത്‌. 78 വയസായിരുന്നു. നഗരത്തിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഇദ്ദേഹത്തിന്റെ ഭാര്യ ലില്ലി ജോണും സ്‌ഫോടനത്തിൽ പരിക്കേറ്റ്‌ ചകിത്സയിലാണ്‌. ഇതോടെ ആകെ മരണം 7 ആയി. നാടിനെ നടുക്കിയ കളമശ്ശേരി സ്ഫോടനം നടന്നിട്ട് ഒരു മാസം കഴിഞ്ഞു. ഒക്ടോബര്‍ 29 ന് കളമശ്ശേരി സാമറ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷനിടെയായിരുന്ന സ്ഫോടനമുണ്ടായത്. 7 പേർ കൊല്ലപ്പെടുകയും […]

FEATURED

ഗിഫ്റ്റ് സിറ്റി ഭൂവുടമകൾക്ക് അടിയന്തിരമായി പണം നൽകണം; റോജി എം ജോൺ എം.എൽ.എ

അങ്കമാലി: അയ്യമ്പുഴ ഗ്രാമപഞ്ചായത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരഭമായ നിർദ്ദിഷ്ട ഗിഫ്റ്റ് സിറ്റിയുമായി ബന്ധപ്പെട്ട് ഏറ്റെടുക്കുന്ന ഭൂമിയുടെ വില അടിയന്തിരമായി ഭൂവുമകൾക്ക് കൈമാറണമെന്ന് റോജി എം. ജോൺ എം.എൽ.എ ആവശ്യപ്പെട്ടു. മൂന്ന് വർഷമായി പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിൻറെ നടപടി ക്രമങ്ങൾ നടക്കുന്നു. ഭൂമി ഏറ്റെടുക്കാനുള്ള നോട്ടിഫിക്കേഷൻ റവന്യൂ വകുപ്പ് പുറപ്പെടുവിച്ചതോടുകൂടി സാധാരണക്കാരായ ഭൂവുടമകൾ അവരുടെ വസ്തു വിൽക്കാനോ, പണയപ്പെടുത്താനോ, വായ്പ എടുക്കാനോ പോലും സാധിക്കാതെ പ്രയാസപ്പെടുകയാണ്. ഭൂമി ഏറ്റെടുക്കൽ നിയമം അനുസരിച്ച് വസ്തുവിന് കൊടുക്കേണ്ടുന്ന വില ഉടമകൾക്ക് […]

FEATURED

കുട്ടിയെ തട്ടിയെടുത്ത കേസ് ‘അനുപമ പത്മൻ’ യൂട്യൂബ് താരം

കൊല്ലം: ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായ പി.അനുപമ (20) യൂട്യൂബ് താരം. പിടിയിലായ കേസിൽ മുഖ്യ കണ്ണി ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാറിന്റെ (52) മകളാണ് അനുപമ. പത്മകുമാറിന്റെ ഭാര്യ എം.ആർ.അനിതകുമാരിയെയും (45) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ‘അനുപമ പത്മൻ’ എന്ന പേരിൽ യൂട്യൂബ് ചാനലുള്ള അനുപമയ്ക്ക്, 4.99 ലക്ഷം സബ്സ്ക്രൈബേഴ്സുണ്ട്. ഹോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളുടെയും വൈറൽ വിഡിയോകളുടെ റിയാക്‌ഷൻ വിഡിയോയും ഷോട്‌സുമാണ് കൂടുതലായി പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ഇംഗ്ലിഷിലാണ് അവതരണം. ഇതുവരെ 381 വിഡിയോ […]