FEATURED

തിരുവൈരാണിക്കുളം നടതുറപ്പ് മഹോത്‌സവം; വെർച്ച്വൽ ക്യൂ ബുക്കിങ്ങ് ഞായറാഴ്ച്ച മുതൽ ആരംഭിക്കും

കാലടി:തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ ശ്രീപാർവതിദേവിയുടെ നടതുറപ്പ് മഹോൽസവ ദിനങ്ങളിൽ ഭക്ത്തജനങ്ങൾക്ക്‌ ദർശനത്തിനായുള്ള വെർച്ച്വൽ ക്യൂ ബുക്കിങ്ങ് ഞായറാഴ്ച്ച മുതൽ ആരംഭിക്കും. ഗായിക കെ.എസ് ചിത്ര വെർച്ച്വൽ ക്യൂ ബുക്കിങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. 26 മുതൽ 2024 ജനുവരി 6 വരെയാണ് നടതുറപ്പ് മഹോത്സവം.17 മുതൽ ക്ഷേത്രത്തിന്റെ വെബ്‌സൈറ്റായ www.thiruvairanikkulamtemple.org വഴി ഭക്തജനങ്ങൾക്ക് വെർച്ച്വൽ ക്യൂ ബുക്ക് ചെയ്യാവുന്നതാണ്. വെർച്ച്വൽ ക്യൂ ബുക്ക് ചെയ്യുന്നതിലൂടെ ഭക്തജനങ്ങൾക്ക് സമയബന്ധിതമായി ദർശനം പൂർത്തിയാക്കുന്നതിന് സാധിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വെർച്ച്വൽ ക്യൂ ബുക്ക് […]

FEATURED

അമ്മയെ മകൻ വെട്ടിക്കൊന്നു

തൃശൂർ: തൃശ്ശൂർ കൈപ്പറമ്പിൽ അമ്മയെ മകൻ വെട്ടിക്കൊന്നു. എടക്കളത്തൂർ സ്വദേശിനിയായ ചന്ദ്രമതി(68) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ സന്തോഷിനെ പേരാമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചെത്തിയ മകൻ വെട്ടുകത്തി കൊണ്ട് അമ്മയെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ ചന്ദ്രമതിയെ ഉടൻ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

FEATURED

കാഞ്ഞൂർ കോൺഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസിന് ഗ്രൂപ്പ് വക താഴുകൾ

കാഞ്ഞൂർ: കാഞ്ഞൂർ കോൺഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസ് തുറക്കണമെങ്കിൽ എ,ഐ ഗ്രൂപ്പുകൾ ഒന്നിക്കണം. ഇരു ഗ്രൂപ്പുകാരും ഓഫീസിന്റെ ഷട്ടർ രണ്ട് താക്കോലിട്ട് പൂട്ടിയിരിക്കുകയാണ്. കാഞ്ഞൂരിൽ എ,ഐ ഗ്രൂപ്പുകൾ തമ്മിലുളള പോര് തുടരുകയാണ്. കഴിഞ്ഞ ദിവസമാണ് പുതിയ മണ്ഡലം പ്രസിഡന്റായി സി.കെ ഡേവീസ് ചൂതലയേറ്റത്. എന്നാൽ മണ്ഡലം കമ്മറ്റിയുടെ മിനിറ്റ്‌സ് ബുക്കും, ഓഫീസിന്റെ താക്കോലും കൈമാറിയിരുന്നില്ല. ചുമതലയേറ്റശേഷം ഡേവീസ് ഓഫീസിലെത്തിയപ്പോൾ ഓഫീസ് തുറന്ന് കിടക്കുകയായിരുന്നു. താഴ് ഉണ്ടായിരുന്നില്ല. ഡേവീസ് പുതിയ താഴിടുകയായിരുന്നു. ഇന്നലെ ഓഫീസ് തുറക്കാനെത്തിയപ്പോൾ ഷട്ടറിന്റെ ഒരു […]

FEATURED

കാലടി സംസ്‌കൃത സർവകലാശലയിൽ ഗവർണർക്കെതിരെ എസ്എഫ്‌ഐ ബാനർ

കാലടി: കാലടി സംസ്‌കൃത സർവകലാശാലയിൽ ഗവർണർ ആരിഫ് മുഹമദ് ഖാനെതിരെ ബാനർ. എസ്എഫ്‌ഐ ആണ് ബാനർ കെട്ടിയിരിക്കുന്നത്. ശാഖയിലെ സംഘിസം സർവകലാശാലയിൽ വേണ്ട ഗവർണറേ എന്നാണ് ബാനറിൽ പറഞ്ഞിരിക്കുന്നത്. സർവകലാശാല മുഖ്യ കവാടത്തിലാണ് ബാനൽ കെട്ടിയിരിക്കുന്നത്.    

FEATURED

ഹിന്ദുസ്ഥാൻ സ്‌കൗട്ട് ആൻഡ് ഗൈഡ്സ്; റോവർ – റെയിഞ്ചർ യൂണിറ്റ് ആദിശങ്കരയിൽ ആരംഭിച്ചു

കാലടി: കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ്ങ് ആൻറ് ടെക്നോളജിയിൽ ഹിന്ദുസ്ഥാൻ സ്‌കൗട്ട് ആൻഡ് ഗൈഡ്സിന്റ മുതിർന്നവർക്കുള്ള വിഭാഗമായ റോവർ – റെയിഞ്ചർ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. കേരളത്തിലെ കോളേജുകളിൽ ആദ്യമായാണ് റോവർ,റെയിഞ്ചർ യൂണിറ്റ് പ്രവർത്തനം തുടങ്ങുന്നത്. യൂണിറ്റിന്റെ ഭാഗമായി ത്രിദിന ക്യാമ്പിനും തുടക്കമായി. ക്യാമ്പ് ഹിന്ദുസ്ഥാൻ സ്‌കൗട്ട് ആൻഡ് ഗൈഡസ് സംസ്ഥാന ട്രഷററും, ശ്രീശാരദ സീനിയർ പ്രിൻസിപ്പാളുമായ ഡോ: ദീപ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആദിശങ്കര പ്രിൻസിപ്പാൾ ഡോ. എസ്.ശ്രീപ്രിയ അദ്ധ്യക്ഷത വഹിച്ചു. ആദിശങ്കര ജനറൽ മാനേജർ […]

FEATURED

ആളൊഴിഞ്ഞ വീട്ടിൽ മോഷണം; കുപ്രസിദ്ധ മോഷ്ടാക്കളെ പെരുമ്പാവൂർ പോലീസ് പിടികൂടി

പെരുമ്പാവൂർ: ആളൊഴിഞ്ഞ വീട്ടിൽ മോഷണം കുപ്രസിദ്ധ മോഷ്ടാക്കൾ പിടിയിൽ. കാലടി മറ്റൂർ വട്ടപ്പറമ്പ് വാഴേലിപ്പറമ്പ് വീട്ടിൽ കിഷോർ (40), ആലപ്പുഴ പള്ളിപ്പുറം ചേർത്തല അമ്പനാട്ട് വീട്ടിൽ മഹേഷ് (48) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 26 ന് ചേലാമറ്റം റോഡ് സൈഡിലുള്ള വീട്ടിൽക്കയറി മൂന്നുപവൻ സ്വർണ്ണം മോഷ്ടിക്കുകയായിരുന്നു. വീട്ടുകാർ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. തുടർന്ന് പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പുതിയ മോഷണത്തിന് പദ്ധതിയിടുമ്പോഴാണ് ഇവർ പിടിയിലാകുന്നത്. വിവിധ സ്റ്റേഷനുകളിലായി […]

FEATURED

ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി അര്‍ജുനെ വെറുതെ വിട്ടു

ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി അർജുനെ കോടതി വെറുതെ വിട്ടു. കൊലപാതകം, ബലാത്സംഗം എന്നിവ തെളിയിക്കാൻ പ്രൊസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് കോടതി പ്രതിയെ കുറ്റവിമുക്തനാക്കി വെറുതെ വിട്ടത്. കട്ടപ്പന അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി വി മഞ്ജു ആണ് പ്രതിയെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. കുറ്റപത്രം സമർപ്പിച്ച് രണ്ട് വർഷത്തിനു ശേഷമാണ് വിധി വരുന്നത്. 2021 ജൂൺ മുപ്പതിനാണ് വണ്ടിപ്പെരിയാർ ചുരക്കുളം എസ്‌റ്റേറ്റ് ലയത്തിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി […]

FEATURED

ആദിശങ്കരയിലെ 8 വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്സിറ്റി ടീമില്‍

കാലടി: കേരള ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയിലെ വോളിബോള്‍, ബാസ്ക്കറ്റ്ബോള്‍, ബാഡ്മിന്‍റന്‍ ടീമുകളിലേക്ക് കാലടി ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ്ങ് ആന്‍റ് ടെക്നോളജിയിലെ 8 വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുത്തു. വോളിബോള്‍ ടീമിലേക്ക് പി. എ കൃഷ്ണ പ്രിയ, പി. അനുശ്രീ, എം. കീര്‍ത്തന, ദേവിക സാബു, എയ്ഞ്ചല്‍ മരിയ ഷാജു, മേഘന റെജി ബാസ്ക്കറ്റ്ബോള്‍ ടീമിലേക്ക് റോസ്മിന്‍ ജോസ്, ബാഡ്മിന്‍റന്‍ ടീമിലേക്ക് ആന്‍ റോസ് മണ്ണാറ എന്നിവരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

FEATURED

യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ

കാലടി: യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. വല്ലാർപാടം പനമ്പുകാട് കോനം കോടത്ത് വീട്ടിൽ ജെസ്വിൻ ജോസഫ് (ഉണ്ണി 30), അയ്യമ്പുഴ ബ്ലോക്ക് 10 കളത്തിൽ വീട്ടിൽ സേവ്യർ (56), കളത്തിൽ വീട്ടിൽ മനു ആൻറണി (27 ) എന്നിവരെയാണ് അയ്യമ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. അയ്യമ്പുഴ സ്വദേശികളായ അഭിനവ്, നോബിൾ എന്നിവരെയാണ് മർദ്ദിച്ചത്. മനു വിദേശത്ത് നിന്നും ലീവിന് വന്നതാണ്. മറ്റു രണ്ട് പ്രതികൾ മനുവിന്‍റെ ബന്ധുക്കളുമാണ്. ഫോൺ ചെയ്തതുമായി ബന്ധപ്പെട്ട […]

FEATURED

യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ കാപ്പ ചുമത്തി നാട് കടത്തി

കാലടി: യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ കാപ്പ ചുമത്തി നാട് കടത്തി. നെടുമ്പാശ്ശേരി പിരാരൂർ പുത്തൻകുടി വീട്ടിൽ ശരത് ഗോപി (25)യാണ് കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാട് കടത്തിയത്. ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. നെടുമ്പാശ്ശേരി, കാലടി പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതക ശ്രമം,ദേഹോപദ്രവം, അതിക്രമിച്ച് കടക്കൽ, ന്യായവരോധമായി സംഘം ചേരൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ജൂണിൽ നായത്തോട് […]

FEATURED

മാലിന്യത്തിൽ നിന്നും ലഭിച്ച സ്വർണ്ണ മോതിരം ഉടമയ്ക്ക് നൽകി മാതൃകയായി ഹരിത കർമ്മ സേന

കാലടി: മാലിന്യത്തിൽ നിന്നും ലഭിച്ച സ്വർണ്ണ മോതിരം ഉടമയ്ക്ക് നൽകി മാതൃകയായി മലയാറ്റൂർ നീലീശ്വരം പഞ്ചായത്തിലെ ഹരിത കർമ്മ സേന. നീലീശ്വരം പ്ലാപ്പിളളി കവലയിലെ ഷിജിയും, സന്ധ്യയുമാണ് മോതിരം തിരികെ നൽകിയത്. നീലീശ്വരത്തെ സ്വർണാഭരണ നിർമ്മാണ ശാലയിൽ നിന്നും മാലിന്യങ്ങൾ ശേഖരിച്ച് അത് തരം തിരിക്കുമ്പോഴാണ് സ്വർണ്ണ മോതിരം ഇവരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഉടൻ തന്നെ അവർ സ്ഥാപനവുമായി ബന്ധപ്പെടുകയും മോതിരം അവർക്ക് തിരകെ നൽകുകയും ചെയ്തു. നേരത്തെയും അവർക്ക് ഇവിടെ നിന്ന് വളയും, ലോക്കറ്റും ലഭിച്ചിരുന്നു. അതും […]

FEATURED

കാഞ്ഞൂർ തിരുനാൾ: എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും ഉറപ്പ് വരുത്തും. ആലോചനയോഗം ചേർന്നു

കാലടി: കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളി തിരുനാളിനോടനുബന്ധിച്ച് എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും ഉറപ്പ് വരുത്താൻ തീരുമാനമായി. തിരുനാളുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകൾ ചർച്ച ചെയ്യുന്നതിനായി അൻവർ സാദത്ത് എം.എൽ.എയുടെയും ജില്ലാ കളക്ടർ എൻ. എസ്. കെ ഉമേഷിന്റെയും നേതൃത്വത്തിൽ യോഗം ചേർന്നു. ജനുവരി 19, 20, 26,27 തീയതികളിലാണ് കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ തിരുനാൾ നടക്കുന്നത്. വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്ക് തിരുനാൾ സുഗമമായി നടത്തുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ നൽകി. തിരുനാൾ ദിവസങ്ങളിൽ ക്രമസമാധാനച്ചുമതലക്കായി കൂടുതൽ പോലീസുകാരെ […]

FEATURED

തിരുവൈരാണിക്കുളം നടതുറപ്പ് മഹോത്‌സവം; ഒരുക്കങ്ങൾ വിലയിരുത്തി

ആലുവ: തിരുവൈരാണിക്കുളം ക്ഷേത്രം ശ്രീ പാർവ്വതിദേവിയുടെ നടത്തുറപ്പ് മഹോത്സവം ഭക്തർക്ക് സുരക്ഷിതമായ ദർശന സൗകര്യമൊരുക്കും. നടതുറപ്പ് ഉത്സവത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് ജില്ലാ കളക്ടർ എൻ.എസ്. കെ ഉമേഷിന്റെയും അൻവർ സാദത്ത് എം. എൽ.എയുടെയും നേതൃത്വത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. ഡിസംബർ 26 മുതൽ ജനുവരി 6 വരെ 12 ദിവസമാണ് നടതുറപ്പ് മഹോത്സവം. ദർശനത്തിനായി വെർച്വൽ ക്യൂ ബുക്കിങ്ങും ഉണ്ടായിരിക്കും. യോഗത്തിൽ ഓരോ വകുപ്പുകളും ചെയ്യേണ്ട പ്രവൃത്തികളെ കുറിച്ച് നിർദേശങ്ങൾ നൽകി പ്രവർത്തനങ്ങൾ വിലയിരുത്തി. […]

FEATURED

തിരുവൈരാണിക്കുളം നടതുറപ്പ് മഹോത്‌സവം; ഒരുക്കങ്ങൾ വിലയിരുത്തി

ആലുവ: തിരുവൈരാണിക്കുളം ക്ഷേത്രം ശ്രീ പാർവ്വതിദേവിയുടെ നടത്തുറപ്പ് മഹോത്സവം ഭക്തർക്ക് സുരക്ഷിതമായ ദർശന സൗകര്യമൊരുക്കും. നടതുറപ്പ് ഉത്സവത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് ജില്ലാ കളക്ടർ എൻ.എസ്. കെ ഉമേഷിന്റെയും അൻവർ സാദത്ത് എം. എൽ.എയുടെയും നേതൃത്വത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. ഡിസംബർ 26 മുതൽ ജനുവരി 6 വരെ 12 ദിവസമാണ് നടതുറപ്പ് മഹോത്സവം. ദർശനത്തിനായി വെർച്വൽ ക്യൂ ബുക്കിങ്ങും ഉണ്ടായിരിക്കും. യോഗത്തിൽ ഓരോ വകുപ്പുകളും ചെയ്യേണ്ട പ്രവൃത്തികളെ കുറിച്ച് നിർദേശങ്ങൾ നൽകി പ്രവർത്തനങ്ങൾ വിലയിരുത്തി. […]

FEATURED

നാല് വയസ്സുകാരനെ ബന്ധുവായ യുവതി കൊലപ്പെടുത്തി

പാലക്കാട്: കൊഴിഞ്ഞാമ്പാറ വണ്ണാമടയിൽ നാല് വയസ്സുകാരനെ ബന്ധുവായ യുവതി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. വണ്ണാമട തുളസി ഗാർഡൻ കല്ലാഴി വീട്ടിൽ മധുസൂദനന്റെയും ആതിരയുടെയും മകൻ ഋത്വിക് ആണ് കൊല്ലപ്പെട്ടത്. സംഭവം നടന്ന വീട്ടിൽനിന്ന് മധുസൂദനന്റെ ബന്ധുവായ 29കാരിയെ ഗുരുതര പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കഴുത്തിലും കൈയിലും ഇവർ സ്വയം മുറിവേൽപിച്ച നിലയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇവർ മാനസിക പ്രശ്നത്തെ തുടർന്ന് ചികിത്സയിലായിരുന്നെന്ന് ബന്ധുക്കൾ പൊലീസിന് മൊഴി നൽകി. തിങ്കളാഴ്ച […]

FEATURED

നവകേരള ബസിന് നേരെ ഷൂ എറിയൽ; കെഎസ്‍യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തു

പെരുമ്പാവൂർ: പെരുമ്പാവൂർ ഓടക്കാലിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ സംഭവത്തില്‍ കെഎസ്‍യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കണ്ടാലറിയാവുന്ന നാല് പേർക്കെതിരെയാണ് കുറുപ്പുംപടി പൊലീസ് കേസെടുത്തിരിക്കുന്നത്. ഇന്നലെ, പെരുമ്പാവൂരിലെ നവകേരള സദസിന്‍റെ യോഗം കഴിഞ്ഞ മുഖ്യമന്ത്രിയും മന്ത്രിമാരും കോതമംഗലത്തേക്ക് പോകുമ്പോൾ ഓടക്കാലിയിൽ വെച്ചായിരുന്നു നവകേരള ബസിന് നേരെ കെഎസ്‍യു പ്രവര്‍ത്തകർ ഷൂസ് എറിഞ്ഞത്. ബസിലും പിന്നാലെ വന്ന പൊലീസ് വാഹനത്തിന് മുകളിലും ഷൂസ് വീണു. സംഭവത്തില്‍ നാല് കെഎസ്‍യു പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

FEATURED

സത്യസന്ധതയ്ക്ക് മാതൃകയായി പ്രവീൺ

കാലടി: റോഡിൽ കിടന്ന് കിട്ടിയ 78,000 രൂപ ഉടമസ്ഥന് തിരികെ നൽകി യുവാവ് മാതൃകയായി. കാലടിയിലെ ഒരു സ്ഥാപത്തിൽ ജോലി ചെയ്യുന്ന കൊല്ലം സ്വദേശി പ്രവീണിനാണ് കാലടി പെരുമ്പാവൂർ റോഡിൽ ശ്രീ ശങ്കര പാലത്തിന് സമീപത്ത് നിന്ന് ഒരു കെട്ട് നോട്ടുകൾ കിട്ടിയത്. കിട്ടിയ തുക ഉടൻ തന്നെ കാലടി പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. പണം നഷ്ട്ടപെട്ട കാലടി ചെങ്ങൽ സ്വദേശി ഈത്താപിരി അനിലിന്റെ കയ്യിൽ നിന്നാണ് തുക കളഞ്ഞ് പോയത്. ആവശ്യമായ തെളിവ് ഹാജരാക്കിയതിന്റെ അടിസ്ഥാനത്തിൽ […]

FEATURED

13 കാരൻ ഷാർജയിൽ നിര്യാതനായി; മൃതദേഹം ഞായറാഴ്ച്ച നാട്ടിലെത്തിക്കും

നെടുമ്പാശ്ശേരി : ദുബായിലെ ഷാർജയിൽ നിര്യാതനായ 13കാരന്റെ മൃതദേഹം ഞായറാഴ്ച്ച നാട്ടിലെത്തിക്കും. തൊടുപുഴ നഫീസ മൻസിലിൽ ഫസൽ നബിയുടെയും, ഷൈദയുടെയും മകനായ മുഹമ്മദ് ഫർസാനാണ് (13) മരിച്ചത്. ബുധനാഴ്ച വൈകിട്ട് സ്‌കൂൾ വിട്ട് വീട്ടിലെത്തിയ ഫർസാന് ശക്തമായ തലവേദന അനുഭവപ്പെടുകയും, താമസിയാതെ കിടക്കയിൽ വീഴുകയും ചെയ്തു. ഉടനെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച മരണം സംഭവിച്ചു. തലച്ചോറിന് സംഭവിച്ച ക്ഷതമാണ് മരണകാരണമെന്നാണ് സൂചന. ഞായറാഴ്ച രാവിലെ 10.50ഓടെ മൃതദേഹം നെടുമ്പാശ്ശേരിയിലെത്തും. തുടർന്ന് ഷാഹിദയുടെ തുറവുങ്കരയിലുള്ള വീട്ടിൽ […]

FEATURED

നക്ഷത്ര തടാകം മെഗാ കാർണിവലിന് ഒരുക്കങ്ങൾ ആരംഭിച്ചു

മലയാറ്റൂർ: മലയാറ്റൂർ മലയടിവാരത്ത് നടക്കുന്ന നക്ഷത്ര തടാകം മെഗാ കാർണിവലിന് ഒരുക്കങ്ങൾ ആരംഭിച്ചു. കാർണിവെലിന് നിർമിക്കുന്ന പപ്പാഞ്ഞിയുടെ കാൽ നാട്ട് കർമ്മം നടന്നു. റോജി എം ജോൺ എംഎൽഎ കാൽ നാട്ട് കർമ്മംനിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് വിൻസൻ കോയിക്കര അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ലൈജി ബിജു, പഞ്ചായത്ത് അംഗങ്ങളായ സെലിൻ പോൾ, ഷിബു പറമ്പത്ത്, ബിജു പള്ളിപ്പാടൻ, ബിൻസിജോയി, ബിജി സെബാസ്റ്റിയൻ, സേവ്യർ വടക്കുംഞ്ചേരി, സതി ഷാജി, മിനി സേവ്യർ, സെബി കിടങ്ങേൻ, സമിതി അംഗങ്ങളായ […]

FEATURED

14 കാരിയെ തട്ടിക്കൊണ്ടു പോയ നാലംഗ സംഘം അറസ്റ്റിൽ

പത്തനംതിട്ട കൊടുമണ്ണിൽ ഒൻപതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ നാലംഗ സംഘം അറസ്റ്റിൽ. ഇലവുംതിട്ട സ്വദേശികളാണ് പിടിയിലായത്. പ്രതികൾ പിടിയിലായത് പെൺകുട്ടിയുമായുള്ള വാഹനം കേടായതോടെ. ഇന്നലെ രാത്രി വീട്ടിലെത്തിയ സംഘമാണ് പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയത്. പ്രതികളിലൊരാൾ പെൺകുട്ടിയുമായി അടുപ്പമുള്ളയാളാണ്. ഇലവുംതിട്ട സ്വദേശികളായ അരുണ്‍, ബിജു, അജി ശശി, അഭിഷേക് എന്നിവരാണ് പിടിയിലായത്. 14 കാരിയെ കടത്തിയ ഓട്ടോ കേടായതിനെ തുടര്‍ന്ന് ഇലന്തൂരിലെ വഴയിരികില്‍ കുടുങ്ങുകയായിരുന്നു. പെണ്‍കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതി പ്രകാരം പൊലീസ് അന്വേഷണം നടത്തുന്നതിനിടെ വഴിയരികില്‍ ഓട്ടോ […]