പാവപ്പെട്ട കുടുംബത്തിലെ വീട്ടമ്മയുടെ പത്ത് ലക്ഷം രൂപയോളം ചിലവ് വരുന്ന ശസ്ത്രക്രിയ ചിലവ് ഏറ്റെടുത്ത് സിനിമാ താരം മമ്മുട്ടി. മുൻ മന്ത്രി ജോസ് തെറ്റയിലിന്റെ ഫെയ്‌സ് ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം പുറത്തറിയുന്നത്. ജോസ് തെറ്റയിലാണ് വീട്ടമ്മയുടെ അസ്ഥ മമ്മുട്ടിയുടെ ശ്രദ്ധയിൽ പെടുത്തിയതും. ജോസ് തെറ്റയിൽ ലോ കോളേജിൽ പഠിക്കുമ്പോൾ ജൂനിയർ ആയിരുന്നു മമ്മുട്ടി. വെഞ്ഞാറമൂട് സ്വദേശി ശ്രീകുമാറിന്റെ ഭാര്യ ബിന്ദുവിനാണ് ഹൃദയശസ്ത്രിക്രിയക്കുളള തുക മമ്മുട്ടി നൽകിയത്. ജോസ് തെറ്റയിലിന്റെ ഫെയ്‌സ് ബുക്ക് കുറിപ്പിന്റെ പൂർണ രൂപം ഞാൻ […]
റോഡ് മുറിച്ചു കടക്കവെ കാറിടിച്ച് വീട്ടമ്മ മരിച്ചു
അങ്കമാലി : എം.സി റോഡിൽ അങ്കമാലിയ്ക്ക് സമീപം വേങ്ങൂരിൽ റോഡ് മുറിച്ചു കടക്കവെ കാറിടിച്ച് വീട്ടമ്മ മരിച്ചു. വേങ്ങൂർ നായരങ്ങാടി അമ്പനാട്ട് വീട്ടിൽ ബാലകൃഷ്ണപിള്ളയുടെയും രാധാമണി അമ്മയുടെയും മകൾ രശ്മി ദേവി (54) ആണ് മരിച്ചത്. രാത്രി എട്ടരയോടെ വേങ്ങൂർ നായരങ്ങാടിയിലായിരുന്നു അപകടം നടന്നത്. വേങ്ങൂരിൽ നടന്ന ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത ശേഷം വീട്ടിലേയ്ക്ക് മടങ്ങുമ്പോഴാണ് അപകടത്തിൽ പെട്ടത്. അങ്കമാലി ലിറ്റിൽ ഫ്‌ലവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമാർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
പെട്രോൾ പമ്പിലെ ആക്രമണം; 3 പേരെ അറസ്റ്റ് ചെയ്തു
കാലടി: മലയാറ്റൂർ നീലീശ്വരത്തെ പെട്രോൾ പമ്പിൽ ആക്രമണം നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തു. മേക്കാലടി സ്വദേശി ബിനു, മറ്റൂർ സ്വദേശികളായ സജിത്ത്, പ്രമോദ് എന്നിവരെയാണ് അറസ്റ്റ് ചെയ്ത്. ശനിയാഴ്ച്ച വൈകീട്ട് 6.15 ഓടെയായിരുന്നു ഇവർ സംഘം ചേർന്ന് പമ്പിൽ ആക്രമണം നടത്തിയത്. ബിനുവിന്റെ കുട്ടുകാരന്റെ ഭാര്യയെ പമ്പിലെ ജോലിയിൽ നിന്നും പിരിച്ച് വിട്ടതാണ് ആക്രമണത്തിന് കാരണം. പ്രതികൾ സംഘം ചേർന്നെത്തി പമ്പിലെ ജീവനക്കാരായ മുരുകൻ, കൃപൻ, ചന്ദൻ എന്നിവരെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. പ്രതികളെ ജാമ്യത്തിൽ വിട്ടു.
എംഎൽഎ കപ്പ് 2കെ23 സെവൻസ് ഫുട്‌ബോൾ ടൂർണ്ണമെന്റ് ആരംഭിച്ചു
അങ്കമാലി: യുവാക്കളിൽ കായികക്ഷമതയും കായിക സംസ്‌കാരവും വളർത്തിയെടുക്കുവാനും ലഹരിക്കെതിരായ പ്രതിരോധം തീർക്കുവാനുമായി അങ്കമാലി നിയോജകമണ്ഡലത്തിൽ വിവിധങ്ങളായിട്ടുള്ള കായിക പരിപാടികൾ സംഘടിപ്പിക്കുന്നതിന്റെ ആദ്യഘട്ടമെന്ന നിലയിൽ സംഘടിപ്പിച്ച ‘എം.എൽ.എ കപ്പ് 2കെ23’ യുടെ ഉദ്ഘാടനം പ്രശസ്ത ഫുട്‌ബോൾ താരം സി.കെ.വിനീത് നിർവ്വഹിച്ചു. റോജി എം. ജോൺ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. അങ്കമാലി സെൻറ്. ജോസഫ് സ്‌കൂൾ ഗ്രൗണ്ടിൽ വച്ച് നടക്കുന്ന ആദ്യദിന മൽസരത്തിൽ 6 മൽസരങ്ങളിലായി 12 ടീമുകൾ മാറ്റുരച്ചു. അങ്കമാലി നിയോജകമണ്ഡലത്തിൽ സ്ഥിരതാമസക്കാരായ 15 നും 35 നും […]
ക്രിസ്തുമസിനെ വരവേറ്റ് കാലടി പോലീസ് സ്റ്റേഷൻ
കാലടി: കാലടി പോലീസ് സ്റ്റേഷൻ കാണുന്നവർ അത്ഭുതത്തോടെയാണ് നോക്കുന്നത്. ഇത് പോലീസ് സ്റ്റേഷൻ തന്നെയാണോ എന്ന സംശയത്തോടെയാണ് പലരുടേയും നോട്ടം. നാടെങ്ങും ക്രിസ്തുമസിനെ വരവേൽക്കാൻ ഒരിങ്ങിയിരിക്കുകയാണല്ലോ.ഏതൊരു ആഘോഷവും അതിര് വിടാതെ നോക്കുന്നവരാണ് കേരള പോലീസ്. ആഘോഷങ്ങൾ ഒന്നും തന്നെ പൂർണ്ണമായി ആഘോഷിക്കാൻ കഴിയാത്തതും പോലീസിനാണ്.എന്നാൽ ഇത്തവണത്തെ ക്രിസ്തുമസ് ആഘോഷിക്കാൻ തന്നെയാണ് കാലടി പോലീസ് ഒരുങ്ങിയിരിക്കുന്നത്. ക്രിസ്തുമസിന്റെ വരവറിയിച്ച് നാടെങ്ങും നക്ഷത്രങ്ങൾ തൂക്കിയും അലങ്കരിച്ചിരിക്കുന്നതും കണ്ടതോടെ കാലടി പോലീസിനും ആഗ്രഹം.പോലീസ് സ്റ്റേഷനും അലങ്കരിക്കണമെന്ന്.പോലീസുകാരുടെ ആഗ്രഹം സി ഐ അനൂപിനോടും […]
505 ലിറ്റർ വാഷ് കാലടി എക്‌സൈസ് കണ്ടെത്തി
കാലടി: ക്രിസ്തുമസ് ന്യൂഇയർ സ്‌പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് കാലടി എക്‌സൈസ് നടത്തിയ പരിശോധനയിൽ അയ്യമ്പുഴ -കണക്കനാംപാറയിൽ നിന്നും ചാരായം വാറ്റുന്നതിന് പാകപ്പെടുത്തിയ നിലയിൽ സൂക്ഷിച്ചിരുന്ന 505 ലിറ്റർ വാഷ് കണ്ടെത്തി. വാഷ് സംഭവസ്ഥലത്ത് വച്ചു നശിപ്പിച്ചു. പ്രതികൾക്കായി എക്‌സൈസ് അന്വോഷണം ആരംഭിച്ചു. പ്രിവന്റീവ് ഓഫീസർ കെ.എ പോളിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രിവന്റീവ് ഓഫീസർ ഗ്രേഡ് സി.എ സിദ്ദിഖ്, സിവിൽ എക്‌സൈസ് ഓഫീസർ പി.എൻ അജി, വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ.ജെ ധന്യ, അഞ്ചു കുര്യാക്കോസ്, എക്‌സൈസ് […]
തിരുവൈരാണിക്കുളം നടതുറപ്പ് മഹോത്‌സവം; വെർച്ച്വൽ ക്യൂ ബുക്കിങ്ങ് ഞായറാഴ്ച്ച മുതൽ ആരംഭിക്കും
കാലടി:തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ ശ്രീപാർവതിദേവിയുടെ നടതുറപ്പ് മഹോൽസവ ദിനങ്ങളിൽ ഭക്ത്തജനങ്ങൾക്ക് ദർശനത്തിനായുള്ള വെർച്ച്വൽ ക്യൂ ബുക്കിങ്ങ് ഞായറാഴ്ച്ച മുതൽ ആരംഭിക്കും. ഗായിക കെ.എസ് ചിത്ര വെർച്ച്വൽ ക്യൂ ബുക്കിങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. 26 മുതൽ 2024 ജനുവരി 6 വരെയാണ് നടതുറപ്പ് മഹോത്സവം.17 മുതൽ ക്ഷേത്രത്തിന്റെ വെബ്‌സൈറ്റായ www.thiruvairanikkulamtemple.org വഴി ഭക്തജനങ്ങൾക്ക് വെർച്ച്വൽ ക്യൂ ബുക്ക് ചെയ്യാവുന്നതാണ്. വെർച്ച്വൽ ക്യൂ ബുക്ക് ചെയ്യുന്നതിലൂടെ ഭക്തജനങ്ങൾക്ക് സമയബന്ധിതമായി ദർശനം പൂർത്തിയാക്കുന്നതിന് സാധിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വെർച്ച്വൽ ക്യൂ ബുക്ക് […]
അമ്മയെ മകൻ വെട്ടിക്കൊന്നു
തൃശൂർ: തൃശ്ശൂർ കൈപ്പറമ്പിൽ അമ്മയെ മകൻ വെട്ടിക്കൊന്നു. എടക്കളത്തൂർ സ്വദേശിനിയായ ചന്ദ്രമതി(68) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ സന്തോഷിനെ പേരാമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചെത്തിയ മകൻ വെട്ടുകത്തി കൊണ്ട് അമ്മയെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ ചന്ദ്രമതിയെ ഉടൻ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കാഞ്ഞൂർ കോൺഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസിന് ഗ്രൂപ്പ് വക താഴുകൾ
കാഞ്ഞൂർ: കാഞ്ഞൂർ കോൺഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസ് തുറക്കണമെങ്കിൽ എ,ഐ ഗ്രൂപ്പുകൾ ഒന്നിക്കണം. ഇരു ഗ്രൂപ്പുകാരും ഓഫീസിന്റെ ഷട്ടർ രണ്ട് താക്കോലിട്ട് പൂട്ടിയിരിക്കുകയാണ്. കാഞ്ഞൂരിൽ എ,ഐ ഗ്രൂപ്പുകൾ തമ്മിലുളള പോര് തുടരുകയാണ്. കഴിഞ്ഞ ദിവസമാണ് പുതിയ മണ്ഡലം പ്രസിഡന്റായി സി.കെ ഡേവീസ് ചൂതലയേറ്റത്. എന്നാൽ മണ്ഡലം കമ്മറ്റിയുടെ മിനിറ്റ്‌സ് ബുക്കും, ഓഫീസിന്റെ താക്കോലും കൈമാറിയിരുന്നില്ല. ചുമതലയേറ്റശേഷം ഡേവീസ് ഓഫീസിലെത്തിയപ്പോൾ ഓഫീസ് തുറന്ന് കിടക്കുകയായിരുന്നു. താഴ് ഉണ്ടായിരുന്നില്ല. ഡേവീസ് പുതിയ താഴിടുകയായിരുന്നു. ഇന്നലെ ഓഫീസ് തുറക്കാനെത്തിയപ്പോൾ ഷട്ടറിന്റെ ഒരു […]
ഹിന്ദുസ്ഥാൻ സ്‌കൗട്ട് ആൻഡ് ഗൈഡ്സ്; റോവർ – റെയിഞ്ചർ യൂണിറ്റ് ആദിശങ്കരയിൽ ആരംഭിച്ചു
കാലടി: കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ്ങ് ആൻറ് ടെക്നോളജിയിൽ ഹിന്ദുസ്ഥാൻ സ്‌കൗട്ട് ആൻഡ് ഗൈഡ്സിന്റ മുതിർന്നവർക്കുള്ള വിഭാഗമായ റോവർ – റെയിഞ്ചർ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. കേരളത്തിലെ കോളേജുകളിൽ ആദ്യമായാണ് റോവർ,റെയിഞ്ചർ യൂണിറ്റ് പ്രവർത്തനം തുടങ്ങുന്നത്. യൂണിറ്റിന്റെ ഭാഗമായി ത്രിദിന ക്യാമ്പിനും തുടക്കമായി. ക്യാമ്പ് ഹിന്ദുസ്ഥാൻ സ്‌കൗട്ട് ആൻഡ് ഗൈഡസ് സംസ്ഥാന ട്രഷററും, ശ്രീശാരദ സീനിയർ പ്രിൻസിപ്പാളുമായ ഡോ: ദീപ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആദിശങ്കര പ്രിൻസിപ്പാൾ ഡോ. എസ്.ശ്രീപ്രിയ അദ്ധ്യക്ഷത വഹിച്ചു. ആദിശങ്കര ജനറൽ മാനേജർ […]
ആളൊഴിഞ്ഞ വീട്ടിൽ മോഷണം; കുപ്രസിദ്ധ മോഷ്ടാക്കളെ പെരുമ്പാവൂർ പോലീസ് പിടികൂടി
പെരുമ്പാവൂർ: ആളൊഴിഞ്ഞ വീട്ടിൽ മോഷണം കുപ്രസിദ്ധ മോഷ്ടാക്കൾ പിടിയിൽ. കാലടി മറ്റൂർ വട്ടപ്പറമ്പ് വാഴേലിപ്പറമ്പ് വീട്ടിൽ കിഷോർ (40), ആലപ്പുഴ പള്ളിപ്പുറം ചേർത്തല അമ്പനാട്ട് വീട്ടിൽ മഹേഷ് (48) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 26 ന് ചേലാമറ്റം റോഡ് സൈഡിലുള്ള വീട്ടിൽക്കയറി മൂന്നുപവൻ സ്വർണ്ണം മോഷ്ടിക്കുകയായിരുന്നു. വീട്ടുകാർ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. തുടർന്ന് പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പുതിയ മോഷണത്തിന് പദ്ധതിയിടുമ്പോഴാണ് ഇവർ പിടിയിലാകുന്നത്. വിവിധ സ്റ്റേഷനുകളിലായി […]
ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി അര്‍ജുനെ വെറുതെ വിട്ടു
ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി അർജുനെ കോടതി വെറുതെ വിട്ടു. കൊലപാതകം, ബലാത്സംഗം എന്നിവ തെളിയിക്കാൻ പ്രൊസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് കോടതി പ്രതിയെ കുറ്റവിമുക്തനാക്കി വെറുതെ വിട്ടത്. കട്ടപ്പന അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി വി മഞ്ജു ആണ് പ്രതിയെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. കുറ്റപത്രം സമർപ്പിച്ച് രണ്ട് വർഷത്തിനു ശേഷമാണ് വിധി വരുന്നത്. 2021 ജൂൺ മുപ്പതിനാണ് വണ്ടിപ്പെരിയാർ ചുരക്കുളം എസ്‌റ്റേറ്റ് ലയത്തിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി […]
ആദിശങ്കരയിലെ 8 വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്സിറ്റി ടീമില്‍
കാലടി: കേരള ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയിലെ വോളിബോള്‍, ബാസ്ക്കറ്റ്ബോള്‍, ബാഡ്മിന്‍റന്‍ ടീമുകളിലേക്ക് കാലടി ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ്ങ് ആന്‍റ് ടെക്നോളജിയിലെ 8 വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുത്തു. വോളിബോള്‍ ടീമിലേക്ക് പി. എ കൃഷ്ണ പ്രിയ, പി. അനുശ്രീ, എം. കീര്‍ത്തന, ദേവിക സാബു, എയ്ഞ്ചല്‍ മരിയ ഷാജു, മേഘന റെജി ബാസ്ക്കറ്റ്ബോള്‍ ടീമിലേക്ക് റോസ്മിന്‍ ജോസ്, ബാഡ്മിന്‍റന്‍ ടീമിലേക്ക് ആന്‍ റോസ് മണ്ണാറ എന്നിവരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ
കാലടി: യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. വല്ലാർപാടം പനമ്പുകാട് കോനം കോടത്ത് വീട്ടിൽ ജെസ്വിൻ ജോസഫ് (ഉണ്ണി 30), അയ്യമ്പുഴ ബ്ലോക്ക് 10 കളത്തിൽ വീട്ടിൽ സേവ്യർ (56), കളത്തിൽ വീട്ടിൽ മനു ആൻറണി (27 ) എന്നിവരെയാണ് അയ്യമ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. അയ്യമ്പുഴ സ്വദേശികളായ അഭിനവ്, നോബിൾ എന്നിവരെയാണ് മർദ്ദിച്ചത്. മനു വിദേശത്ത് നിന്നും ലീവിന് വന്നതാണ്. മറ്റു രണ്ട് പ്രതികൾ മനുവിന്‍റെ ബന്ധുക്കളുമാണ്. ഫോൺ ചെയ്തതുമായി ബന്ധപ്പെട്ട […]
യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ കാപ്പ ചുമത്തി നാട് കടത്തി
കാലടി: യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ കാപ്പ ചുമത്തി നാട് കടത്തി. നെടുമ്പാശ്ശേരി പിരാരൂർ പുത്തൻകുടി വീട്ടിൽ ശരത് ഗോപി (25)യാണ് കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാട് കടത്തിയത്. ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. നെടുമ്പാശ്ശേരി, കാലടി പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതക ശ്രമം,ദേഹോപദ്രവം, അതിക്രമിച്ച് കടക്കൽ, ന്യായവരോധമായി സംഘം ചേരൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ജൂണിൽ നായത്തോട് […]
മാലിന്യത്തിൽ നിന്നും ലഭിച്ച സ്വർണ്ണ മോതിരം ഉടമയ്ക്ക് നൽകി മാതൃകയായി ഹരിത കർമ്മ സേന
കാലടി: മാലിന്യത്തിൽ നിന്നും ലഭിച്ച സ്വർണ്ണ മോതിരം ഉടമയ്ക്ക് നൽകി മാതൃകയായി മലയാറ്റൂർ നീലീശ്വരം പഞ്ചായത്തിലെ ഹരിത കർമ്മ സേന. നീലീശ്വരം പ്ലാപ്പിളളി കവലയിലെ ഷിജിയും, സന്ധ്യയുമാണ് മോതിരം തിരികെ നൽകിയത്. നീലീശ്വരത്തെ സ്വർണാഭരണ നിർമ്മാണ ശാലയിൽ നിന്നും മാലിന്യങ്ങൾ ശേഖരിച്ച് അത് തരം തിരിക്കുമ്പോഴാണ് സ്വർണ്ണ മോതിരം ഇവരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഉടൻ തന്നെ അവർ സ്ഥാപനവുമായി ബന്ധപ്പെടുകയും മോതിരം അവർക്ക് തിരകെ നൽകുകയും ചെയ്തു. നേരത്തെയും അവർക്ക് ഇവിടെ നിന്ന് വളയും, ലോക്കറ്റും ലഭിച്ചിരുന്നു. അതും […]
കാഞ്ഞൂർ തിരുനാൾ: എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും ഉറപ്പ് വരുത്തും. ആലോചനയോഗം ചേർന്നു
കാലടി: കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളി തിരുനാളിനോടനുബന്ധിച്ച് എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും ഉറപ്പ് വരുത്താൻ തീരുമാനമായി. തിരുനാളുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകൾ ചർച്ച ചെയ്യുന്നതിനായി അൻവർ സാദത്ത് എം.എൽ.എയുടെയും ജില്ലാ കളക്ടർ എൻ. എസ്. കെ ഉമേഷിന്റെയും നേതൃത്വത്തിൽ യോഗം ചേർന്നു. ജനുവരി 19, 20, 26,27 തീയതികളിലാണ് കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ തിരുനാൾ നടക്കുന്നത്. വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്ക് തിരുനാൾ സുഗമമായി നടത്തുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ നൽകി. തിരുനാൾ ദിവസങ്ങളിൽ ക്രമസമാധാനച്ചുമതലക്കായി കൂടുതൽ പോലീസുകാരെ […]
തിരുവൈരാണിക്കുളം നടതുറപ്പ് മഹോത്‌സവം; ഒരുക്കങ്ങൾ വിലയിരുത്തി
ആലുവ: തിരുവൈരാണിക്കുളം ക്ഷേത്രം ശ്രീ പാർവ്വതിദേവിയുടെ നടത്തുറപ്പ് മഹോത്സവം ഭക്തർക്ക് സുരക്ഷിതമായ ദർശന സൗകര്യമൊരുക്കും. നടതുറപ്പ് ഉത്സവത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് ജില്ലാ കളക്ടർ എൻ.എസ്. കെ ഉമേഷിന്റെയും അൻവർ സാദത്ത് എം. എൽ.എയുടെയും നേതൃത്വത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. ഡിസംബർ 26 മുതൽ ജനുവരി 6 വരെ 12 ദിവസമാണ് നടതുറപ്പ് മഹോത്സവം. ദർശനത്തിനായി വെർച്വൽ ക്യൂ ബുക്കിങ്ങും ഉണ്ടായിരിക്കും. യോഗത്തിൽ ഓരോ വകുപ്പുകളും ചെയ്യേണ്ട പ്രവൃത്തികളെ കുറിച്ച് നിർദേശങ്ങൾ നൽകി പ്രവർത്തനങ്ങൾ വിലയിരുത്തി. […]
തിരുവൈരാണിക്കുളം നടതുറപ്പ് മഹോത്‌സവം; ഒരുക്കങ്ങൾ വിലയിരുത്തി
ആലുവ: തിരുവൈരാണിക്കുളം ക്ഷേത്രം ശ്രീ പാർവ്വതിദേവിയുടെ നടത്തുറപ്പ് മഹോത്സവം ഭക്തർക്ക് സുരക്ഷിതമായ ദർശന സൗകര്യമൊരുക്കും. നടതുറപ്പ് ഉത്സവത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് ജില്ലാ കളക്ടർ എൻ.എസ്. കെ ഉമേഷിന്റെയും അൻവർ സാദത്ത് എം. എൽ.എയുടെയും നേതൃത്വത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. ഡിസംബർ 26 മുതൽ ജനുവരി 6 വരെ 12 ദിവസമാണ് നടതുറപ്പ് മഹോത്സവം. ദർശനത്തിനായി വെർച്വൽ ക്യൂ ബുക്കിങ്ങും ഉണ്ടായിരിക്കും. യോഗത്തിൽ ഓരോ വകുപ്പുകളും ചെയ്യേണ്ട പ്രവൃത്തികളെ കുറിച്ച് നിർദേശങ്ങൾ നൽകി പ്രവർത്തനങ്ങൾ വിലയിരുത്തി. […]