മലപ്പുറം: മലപ്പുറം വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. വള്ളിക്കുന്ന്, അത്താണിക്കല്‍,മൂന്നിയൂര്‍, തേഞ്ഞിപ്പലം, ചേലേമ്പ്ര തുടങ്ങിയ പഞ്ചായത്തുകളിലാണ് മഞ്ഞപ്പിത്തം വ്യാപിക്കുന്നത്. അത്താണിക്കലില്‍ മാത്രം 284 രോഗികള്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. വള്ളിക്കുന്ന് മണ്ഡലത്തില്‍ 459 പേര്‍ വിവിധ സമയങ്ങളിലായി ചികിത്സ തേടിയതായി അധികൃതര്‍ അറിയിച്ചു. ചേലേമ്പ്രയിൽ 15 വയസുകാരിക്ക് ഞായറാഴ്ച രോഗം ബാധിച്ച് മരിച്ചിരുന്നു. ചേളാരിയിലെ ഒരു സ്വകാര്യ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത ചേലേമ്പ്ര സ്വദേശികളില്‍ ഒട്ടേറെ പേര്‍ക്ക് മഞ്ഞപ്പിത്തം ഉണ്ടായിരുന്നു. മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തില്‍ പ്രദേശത്ത് […]
യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ
പെരുമ്പാവൂർ: യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. ചേലാമറ്റം ഒക്കൽ വല്ലം പഞ്ചായത്ത് കിണറിന് സമീപം സ്രാമ്പിക്കൽ വീട്ടിൽ ഹാദിൽഷ (ആദിൽഷ 28), മാറമ്പിള്ളി പള്ളിപ്രം മൗലൂദ് പുര ഭാഗത്ത് മുണ്ടയ്ക്കൽ വീട്ടിൽ റസൽ (28) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.കേസിലെ മറ്റൊരു പ്രതിയായ മുഹമ്മദ് (മമ്മു) പരിക്ക് പറ്റി ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾ പോലീസ് നിരീക്ഷണത്തിലാണ്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി വെങ്ങോല ആശാരിമോളംനാസ് വേ ബ്രിഡ്ജിനു സമീപം വച്ച് കാറിൽ വന്നിറങ്ങിയ […]
യുകെയിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ കാലടി കൊറ്റമം സ്വദേശിയായ യുവാവ് മരിച്ചു
കാലടി: യുകെയിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ കാലടി കൊറ്റമം സ്വദേശിയായ യുവാവ് മരിച്ചു, കൊറ്റമം മണവാളൻ ജോസ് മകൻ റെയ്ഗൻ ജോസ് (36) ആണ് മരിച്ചത്. 4 മാസം മുൻപാണ് റെയ്ഗൻ യുകെയിലേക്ക് പോയത്. തലയ്‌ക്കേറ്റ പരിക്കാണ് മരണത്തിന് കാരണം. ഭാര്യ സ്റ്റീന (നേഴ്‌സ് യുകെ) 4 വയസുകാരി ഈവ മകളാണ്. 2 ദിവസം മുൻപാണ് കമ്പനിയിൽ ജോലിക്ക് കയറിയത്.
ടി20 ലോകകപ്പുയര്‍ത്തി ഇന്ത്യ
ബാര്‍ബഡോസ്: 17 വര്‍ഷങ്ങള്‍ക്ക് ശേഷം ടി20 ലോകകപ്പ് കിരീടമുയര്‍ത്തി ഇന്ത്യ. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ രണ്ടാം ടി20 ലോകകപ്പ് സ്വന്തമാക്കുന്നത്. 2013ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി കിരീടം കൂടിയാണിത്. ബ്രിഡ്ജ്ടൗണ്‍, കെന്‍സിംഗ്ടണ്‍ ഓവലില്‍ ഇന്ത്യ 177 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യ മുന്നോട്ടുവച്ചത്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുക്കാനാണ് സാധിച്ചത്. ഹെന്റിച്ച് ക്ലാസനാണ് (27 പന്തില്‍ 52) ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ക്വിന്റണ്‍ ഡി കോക്ക് (31 […]
ഗവർണർക്കെതിരെ സംസ്‌കൃത സർവകലാശാലയിലെ അധ്യാപക സംഘടന; വർഗ്ഗീയ അജണ്ട നടപ്പാക്കാൻ ഗവർണ്ണർ ശ്രമിക്കുന്നു
കാലടി: വിദ്യാഭ്യാസ മേഖല തകർക്കാനും അക്കാദമിക സ്വാതന്ത്ര്യം അട്ടിമറിച്ച് വർഗ്ഗീയ അജണ്ട നടപ്പിലാക്കാനുമാണ് ഗവർണ്ണർ ആരീഫ് മുഹമദ് ഖാൻ ശ്രമിക്കുന്നതെന്ന് ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല അധ്യാപക സംഘടനയായ അസ്യൂട്ട്. സംഘടനയുടെ ഇരുപത്തിയഞ്ചാം സംസ്ഥാന സമ്മേളനത്തിൽ ഗവർണറുടെ നടപടികൾക്കെതിരെ പ്രമേയം പാസാക്കി. UGC NET, NEET തുടങ്ങിയ പരീക്ഷകളുടെ വിശ്വാസ്യത തകർത്ത കേന്ദ്ര സർക്കാറിന്റെ പ്രവർത്തനങ്ങൾക്കെതിരെയും സമ്മേളനം പ്രമേയം പാസാക്കി. ഏതാനും ദിവസങ്ങളായി പ്രശസ്ത എഴുത്തുകാരി ഇന്ദു മേനോന്റെ പേരിലുള്ള ഒരു സാമൂഹ്യ മാധ്യമ പോസ്റ്റിന്റെ ചുവടുപിടിച്ച് […]
രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു
കണ്ണൂർ: മാച്ചേരിയിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. മൗവ്വഞ്ചേരി കാട്ടിൽ പുതിയ പുരയിൽ മിസ്ബുൽ ആമിർ (12), മാച്ചേരി അനുഗ്രഹിൽ ആദിൽ ബിൻ മുഹമ്മദ് (11) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. സമീപത്ത് ജോലി ചെയ്യുന്നവരെത്തിയായിരുന്നു കുട്ടികളെ കുളത്തിന് പുറത്തെടുത്തത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ല. അഞ്ചരക്കണ്ടി സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥികളാണ് ഇരുവരും.
ക്വാറി ഉടമ ദീപുവിന്റെ കൊലപാതകം: സുനില്‍ കുമാറിന്റെ കാര്‍ തമിഴ്‌നാട്ടില്‍ നിന്ന് കണ്ടെത്തി
തിരുവനന്തപുരം: കളിയിക്കാവിളയില്‍ ക്വാറി ഉടമ ദീപുവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാംപ്രതി സുനില്‍കുമാറിന്റെ കാര്‍ കണ്ടെത്തി. തമിഴ്‌നാട് കുലശേഖരത്തു നിന്നാണ് ഇയാളുടെ കാര്‍ കണ്ടെത്തിയത്. പൊലീസ് തമിഴ്‌നാട് കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജ്ജതമാക്കി. കേസില്‍ സൂത്രധാരന്‍ സജികുമാര്‍ തന്നെയെന്ന് ആണ് പൊലീസിന്റെ നിഗമനം. രണ്ടാം പ്രതി സുനില്‍കുമാര്‍ നല്‍കിയ കൊട്ടേഷന്‍ എന്നായിരുന്നു അറസ്റ്റിലായ പ്രതി സജികുമാറിന്റെ ആദ്യ മൊഴി. പിന്നാലെ കേസിലെ സൂത്രധാരന്‍ സജികുമാര്‍ തന്നെയെന്ന് പൊലീസ് കണ്ടെത്തി. കൊലചെയ്യാന്‍ ഉപയോഗിച്ച സാധനങ്ങള്‍ എത്തിച്ചു നല്‍കിയ സുനില്‍കുമാറിനായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കുകയാണ് […]
അങ്കമാലി ടൗണിലെ വീട്ടിൽ നിന്ന് വൻ ചാരായ വേട്ട
അങ്കമാലി: ടൗണിലെ പള്ളിപ്പാട്ട് മോനച്ചൻ എന്ന വർഗീസിൻ്റെ വീട്ടിൽ നിന്ന് വെള്ളിയാഴ്ച രാത്രി 31 ലിറ്റർ ചാരായവും, 430 ലിറ്റർ വാഷും, വാറ്റുപകരണങ്ങളും ആലുവ സർക്കിൾ എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ പിടിച്ചെടുത്തു. വീടിൻ്റെ ഒന്നാം നിലയിലായിരുന്നു അതീവ രഹസ്യമായി ചാരായം വാറ്റിയിരുന്നത്. എക്സൈസ് മേധാവിക്ക് രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയതായിരുന്നു മിന്നൽ പരിശോധന. ചാരായം വാറ്റ് തുടങ്ങിയിട്ട്എത്ര നാളായിയെന്നും, മറ്റുമുള്ള വിവരങ്ങൾ എക്സൈസ് ഉദ്യോഗസ്ഥർ അന്വേഷിച്ച് വരികയാണ്.
രണ്ട് കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയ കേസ്; യുവതി അറസ്റ്റിൽ
കോഴിക്കോട്: 2 കോടി രൂപ വിലവരുന്ന ലഹരി മരുന്ന് പിടികൂടിയ സംഭവത്തിൽ 24കാരി അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര പാലിയത്തറ ഹൗസിൽ ജുമിയാണ് പിടിയിലായത്. ബെംഗളൂരുവിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പുതിയങ്ങാടി എടയ്ക്കൽ ഭാഗത്തെ വാടകവീട് കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം നടക്കുന്നുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നടത്തിയ പരിശോധനയിലാണ് സംഘത്തില്‍ ഉണ്ടായിരുന്നു ജുമിയെ പിടികൂടിയത്. ബെംഗളൂരുവില്‍നിന്ന് എംഡിഎംഎ കോഴിക്കോട്ടേക്ക് കൊണ്ടുവന്നതില്‍ കാരിയർ പ്രവര്‍ത്തിച്ചത് ജുമിയയാണെന്നും പൊലീസ് പറഞ്ഞു. മേയ് 19-നായിരുന്നു കേസിനാസ്പദമായ സംഭവം. പുതിയങ്ങാടി എടയ്ക്കല്‍ ഭാഗത്തെ വാടകവീട് കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം നടത്തുന്നുണ്ടെന്ന […]
ലഡാക്കിൽ പരിശീലനത്തിനിടെ ടാങ്ക് അപകടത്തിൽപെട്ടു; 5 സൈനികർക്ക് വീരമൃത്യു
ലഡാക്ക്: പരിശീലനത്തിനിടെ സൈനിക ടാങ്ക് അപകടത്തിൽപെട്ട് 5 സൈനികർക്ക് വീരമൃത്യു. ദൗലത് ബേഗ് ഓൾഡിയിൽ നദി മുറിച്ചുകടക്കുന്നിതിനിടെ ടാങ്കുകൾ ഒഴുക്കിൽപെട്ടാണ് അപകടമുണ്ടായത്. പരീശീലനത്തിനിടെ നദിയിൽ പെട്ടെന്ന് ജലനിരപ്പ് ഉയരുകയായിരുന്നു. ഒരു ജൂനിയർ കമ്മിഷൻഡ് ഓഫിസറും നാല് ജവാന്മാരുമായിരുന്നു ടാങ്കിലുണ്ടായിരുന്നത്. ഒരാളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ടെന്നും മറ്റ് 4 പേർക്കായി തെരച്ചിൽ തുടരുന്നതായി അധികൃതർ അറിയിച്ചു.
തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ഒമ്നി വാൻ കത്തി നശിച്ചു; ഡ്രൈവർ രക്ഷപെട്ടത് തലനാരിഴയ്ക്ക്
തൃശൂർ: തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ഒമ്നി വാൻ കത്തി നശിച്ചു. മണ്ണംപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. കേബിർ ഓപ്പറേറ്റരായ വരാക്കര സ്വദേശി അന്തിക്കാടൻ ലിൻസന്‍റെ വാനാണ് കത്തി നശിച്ചത്. വാനിന്‍റെ പുറകിൽ നിന്ന് പുക ഉയരുന്നത് കണ്ട ലിൻസൺ വാഹനം നിർത്തി പുറത്തേയ്ക്ക് ഇറങ്ങിയതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. പുതുക്കാട് നിന്നും ഫയർ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.
കരുവന്നൂർ; സിപിഎമ്മിന്റെ സ്ഥലമടക്കം 29 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി
തൃശ്ശൂർ : കരുവന്നൂർ കളളപ്പണക്കേസിൽ ഇഡിയുടെ നിര്‍ണായക നടപടി. സിപിഎമ്മിന്റെ സ്ഥലമടക്കം 29 കോടിയുടെ സ്വത്തുക്കൾ കൂടി കണ്ടുകെട്ടി. സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിന്‍റെ പേരിലുളള പൊറത്തുശേരി പാർട്ടി കമ്മിറ്റി ഓഫീസിന്‍റെ സ്ഥലവും സിപിഎമ്മിന്റെ 60 ലക്ഷം രൂപയുടെ എട്ട് ബാങ്ക് അക്കൗണ്ടുകളുമാണ് ഇഡി കണ്ടുകെട്ടിയത്. സിപിഎമ്മിനെക്കൂടി പ്രതി ചേർത്താണ് ഇഡി അന്വേഷണ സംഘം സ്വത്തുക്കൾ കണ്ടുകെട്ടിയത്.
10 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു; 2 പേർ അറസ്റ്റിൽ
ദില്ലി: ദില്ലിയിൽ പത്ത് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ദില്ലി നരേല മേഖലയിലാണ് ഞെട്ടിക്കുന്ന ദാരുണസംഭവം നടന്നത്. കേസിൽ രാഹുൽ, ദേവ്ദത്ത് എന്നീ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രിയാണ് പെൺകുട്ടിയെ കാണാതാകുന്നത്. തുടർന്ന് നടത്തിയ തെരച്ചിലിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
76 വയസുകാരിയെ പീഡിപ്പിച്ച 25 കാരൻ പിടിയിൽ
ആലപ്പുഴ: കായംകുളത്ത് 76 വയസുള്ള വയോധികയെ പീഡിപ്പിച്ച കേസില്‍ ക്ലാപ്പന സ്വദേശിയായ 25 കാരൻ പിടിയിൽ. ഓച്ചിറ പ്ലാപ്പിന സ്വദേശി ഷഹനാസ് ആണ് പൊലീസിന്‍റെ പിടിയിലായത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. യുവാവ് ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. അവശ നിലയിലായ വയോധിക വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.
അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമാ ഷൂട്ടിങ്; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
അങ്കമാലി: അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വ്യാഴാഴ്ച രാത്രി മുഴുവൻ രോഗികളെ ബുദ്ധിമുട്ടിലാക്കി നടന്ന സിനിമാ ചിത്രീകരണത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ. സർക്കാർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമ ചിത്രീകരിക്കാൻ അനുമതി നൽകിയവർ 7 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. എറണാകുളം ജില്ല മെഡിക്കൽ ഓഫീസർ, അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. ഫഹദ് ഫാസിൽ നിർമ്മിക്കുന്ന പൈങ്കിളി എന്ന സിനിമയാണ് ഇവിടെ ചിത്രീകരിച്ചത്. രാത്രി 9 […]
മകളെ പീഡിപ്പിച്ച 44കാരനായ പിതാവിന് ഇരട്ട ജീവപര്യന്തവും 61 വർഷം കഠിനതടവും ശിക്ഷ
പെരിന്തൽമണ്ണ: മകളെ ലൈംഗീകാതിക്രമത്തിനിരയാക്കിയ കേസിൽ 44കാരനായ പിതാവിന് ഇരട്ട ജീവപര്യന്തവും 61 വർഷം കഠിന തടവും 2.89 ലക്ഷം രൂപ പിഴയും ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ മൂന്നുവർഷവും മൂന്നുമാസവും അധികതടവ് അനുഭവിക്കണം. പോക്‌സോ നിയമത്തിലെ രണ്ട് വകുപ്പുകളിലായാണ് ജീവപര്യന്തം ശിക്ഷകൾ. ഇന്ത്യൻ ശിക്ഷാനിയമത്തിലെയും പോക്‌സോ വകുപ്പിലെയും ജുവൈനൽ ജസ്റ്റിസ് നിയമത്തിലെയും വിവിധ വകുപ്പുകളിലാണ് 61 വർഷം കഠിന തടവ്. പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജ് ആണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ […]
കർണാടകയിൽ മിനിബസ് ലോറിയിലിടിച്ച് മറിഞ്ഞു; 13 തീർഥാടകർ മരിച്ചു
ബംഗളൂരു: കർണാടക ഹവേരി ബ്യാഗാഡിയിൽ മിനിബസ് ലോറിയിൽ ഇടിച്ച് 13 മരണം. ഇന്ന് പുലർച്ചെയോടെയാണ് അപകടമുണ്ടായത്. ശിവമൊഗയിൽനിന്ന് ബെളഗാവി യെല്ലമ്മ ക്ഷേത്രത്തിൽ പോയി മടങ്ങുകയായിരുന്ന തീർഥാടകരാണ് അപകടത്തിൽപ്പെട്ടത്. ബസ് ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പരുക്കേറ്റവരിൽ പലരുടേയും നില ഗുരുതരമാണെന്നാണ് വിവരം.
മൂന്ന് വയസുകാരന്‍റെ ദേഹത്ത് തിളച്ച ചായ ഒഴിച്ചു; അമ്മയുടെ രണ്ടാനച്ഛനെതിരേ കേസ്
തിരുവനന്തപുരം: മണ്ണന്തലയിൽ മൂന്നു വയസുകാരനോട് അമ്മയുടെ രണ്ടാനച്ഛന്‍റേയും ക്രൂരത. കുട്ടിയുടെ ദേഹത്ത് തിളച്ച ചായ ഒഴിക്കുകയായിരുന്നു. വട്ടിയൂർക്കാവ് സ്വദേശികളായ ദമ്പതികളുടെ മകനാണ് പൊള്ളലേറ്റത്. ഗുരുതരമായി പരുക്കേറ്റ കുട്ടി എസ്എടി ആശുപത്രിയിൽ ചികിത്സയാണ്. ജോലിക്ക് പോകേണ്ടതിനാൽ മാതാപിതാക്കൾ കുട്ടിയെ മുത്തശന്‍റേയും മുത്തശിയുടേയും അടുത്തേൽപ്പിക്കുകയായിരുന്നു. ഈ മാസം 24 നായിരുന്നു സംഭവം. കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ പോലും ഇവർ തയ്യാറായില്ല. തുടർന്ന് മാതാപിതാക്കളെത്തിയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രി അധികൃതർ ചൈൽഡ് ലൈനെ വിവരമറിയിക്കുകയായിരുന്നു. കുട്ടിയുടെ മുത്തച്ഛനെതിരെ കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല.
സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞെങ്കിലും ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മുന്നറിയിപ്പിന്‍റെ ഭാഗമായി 9 ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെലോ അലർട്ട്. വടക്കൻ കേരള തീരം മുതൽ മഹാരാഷ്ട്ര തീരം വരെ ന്യൂന മർദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. മധ്യ ഗുജറാത്തിനു മുകളിൽ ചക്രവാതചുഴിയും സ്ഥിതിചെയ്യുന്നു. അതോടൊപ്പം കേരള തീരത്തു പടിഞ്ഞാറൻ തെക്ക് […]
ലഹരി വിരുദ്ധ ദിനത്തിൽ വൻ രാസലഹരി വേട്ടയുമായി പോലീസ്
ആലുവ: ലഹരി വിരുദ്ധ ദിനത്തിൽ വൻ രാസലഹരി വേട്ടയുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്. ഓപ്പറേഷൻ ക്ലീനിന്റെ ഭാഗമായി രണ്ടിടങ്ങളിൽ നിന്നായി 370 ഗ്രാം എം.ഡി.എം.എ യാണ് റൂറൽ പോലീസ് പിടികൂടിയത്. കരിയാടിൽ നിന്ന് 300 ഗ്രാം രാസലഹരിയുമായി ആലുവ കുട്ടമശേരി കുമ്പശേരി വീട്ടിൽ ആസാദ് (38), അങ്കമാലിയിൽ വച്ച് എഴുപത് ഗ്രാം എം.ഡി.എം.എ യുമായി വൈപ്പിൻ നായരമ്പലം അറയ്ക്കൽ വീട്ടിൽ അജു ജോസഫ് (26), എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും, അങ്കമാലി, നെടുമ്പാശേരി പോലീസും […]



